english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. അഭാവം ഇല്ല
അനുദിന മന്ന

അഭാവം ഇല്ല

Wednesday, 25th of March 2026
1 0 29
Categories : കരുതല്‍ (Provision) സമൃദ്ധി (Prosperity)
പിന്നെയും അവന്‍ പറഞ്ഞത്: ഒരു മനുഷ്യനു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ ഇളയവന്‍ അപ്പനോട്: അപ്പാ, വസ്തുവില്‍ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവന്‍ അവര്‍ക്കു മുതല്‍ പകുത്തുകൊടുത്തു. ഏറെനാള്‍ കഴിയും മുമ്പേ ഇളയ മകന്‍ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുര്‍ന്നടപ്പുകാരനായി ജീവിച്ചു വസ്തു നാനാവിധമാക്കിക്കളഞ്ഞു. എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ട് അവനു മുട്ടു വന്നുതുടങ്ങി. (ലൂക്കോസ് 15:11-14).

മുടിയനായ പുത്രന്‍ പിതാവിന്‍റെ ഭവനത്തില്‍ ആയിരുന്നപ്പോള്‍, ഒരു തരത്തിലുമുള്ള കുറവ് തന്‍റെ ജീവിതത്തില്‍ അവന്‍ അനുഭവിച്ചിരുന്നില്ല. എല്ലാ രീതിയിലുമുള്ള സമൃദ്ധി അവിടെ ഉണ്ടായിരുന്നു. എന്നിരുന്നാലും തന്‍റെ പിതാവിന്‍റെ ഭവനത്തില്‍ നിന്നും അവന്‍ അകന്നു പോയതനുസരിച്ചു തന്‍റെ ജീവിതത്തില്‍ ആവശ്യങ്ങളും അഭാവങ്ങളും അവന്‍ അനുഭവിക്കുവാന്‍ തുടങ്ങി.

ദാവീദ് ഈ തത്വം മനസ്സിലാക്കുകയും സങ്കീര്‍ത്തനം 23:1 ല്‍ ഇങ്ങനെ എഴുതുകയും ചെയ്തു.
യഹോവ എന്‍റെ ഇടയന്‍ ആകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.

സാരാംശത്തില്‍, യഹോവ ദാവീദിനെ നയിച്ചിടത്തോളം, അവനു ഒന്നിനും കുറവ് ഉണ്ടായിരുന്നില്ല. മറ്റൊരു സങ്കീര്‍ത്തനത്തില്‍ ദാവീദ് ഇപ്രകാരം എഴുതി:
"ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവര്‍ക്കോ ഒരു നന്മയ്ക്കും കുറവില്ല" (സങ്കീര്‍ത്തനങ്ങള്‍ 34:10).

ഓബെദ്-ഏദോം എന്ന് പേരുള്ള മറ്റൊരു മനുഷ്യനെ കാണുവാന്‍ സാധിക്കും. ദൈവത്തിന്‍റെ പെട്ടകം അവന്‍റെ ഭവനത്തില്‍ മൂന്നു മാസം വെക്കുകയും അതുനിമിത്തം ദൈവം അവന്‍റെ ഭവനത്തെ മുഴുവനും അനുഗ്രഹിക്കുകയും ചെയ്തതുവരെ അവനെക്കുറിച്ചു കൂടുതല്‍ ഒന്നും അറിയുവാന്‍ കഴിയുന്നില്ല. ഓബെദ് എദോമിനു ലഭിച്ച അനുഗ്രഹത്തിന്‍റെ സമൃദ്ധി വളരെ വലിയതായിരുന്നു അത് രാജാവായ ദാവീദിന്‍റെ ചെവിയില്‍ എത്തുവാന്‍ ഇടയായി.

ഈ അവസാന കാലത്തില്‍, അഭാവത്തില്‍ നിന്നും ദൌര്‍ലഭ്യത്തില്‍ നിന്നും നമ്മെ അകറ്റിനിര്‍ത്തുന്ന കാര്യം ദൈവത്തിന്‍റെ സാന്നിധ്യമാണ് എന്ന രഹസ്യം നാം മനസ്സിലാക്കണം. മുമ്പിലത്തെക്കാള്‍ കൂടുതല്‍ നാം യഹോവയോട് കൂടുതല്‍ പറ്റിനില്‍ക്കേണ്ടത് ആവശ്യമാണ്‌. അഭാവവും അപര്യാപ്തതയും നിങ്ങളുടെ വാതിലില്‍ ഒരിക്കലും വന്നു മുട്ടുകയില്ല. 

Bible Reading: Judges 8-9
ഏറ്റുപറച്ചില്‍
യഹോവ എന്‍റെ ഇടയന്‍ ആകുന്നു. എനിക്ക് എന്‍റെ ജീവിതത്തില്‍ ഒന്നിനും ഒരു മുട്ടുണ്ടാകയില്ല. (ഇത് തുടര്‍മാനമായി പറയുക).

Join our WhatsApp Channel


Most Read
● നിങ്ങളുടെ ഭവനത്തിന്‍റെ പരിതഃസ്ഥിതി മാറ്റുക - 3 
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: കര്‍ത്താവിന്‍റെ ആത്മാവ്
● അന്ത്യകാലം - പ്രവചനാത്മകമായ കാവല്‍ക്കാരന്‍
● നിലനില്‍ക്കുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവരുന്നത് എങ്ങനെ - 2
● ദൈവത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം
● ദൈവത്തെ സ്തുതിക്കുന്നതിനുള്ള വേദപുസ്തകപരമായ കാരണങ്ങള്‍
● വാതില്‍ക്കാവല്ക്കാര്‍
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2026 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ