english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. സന്ദര്‍ശനത്തിന്‍റെയും പ്രത്യക്ഷതയുടേയും ഇടയില്‍
അനുദിന മന്ന

സന്ദര്‍ശനത്തിന്‍റെയും പ്രത്യക്ഷതയുടേയും ഇടയില്‍

Sunday, 10th of May 2026
0 0 3
Categories : ദൈവീക സന്ദര്‍ശനങ്ങള്‍ (Divine Visitation)
അനന്തരം യഹോവ താന്‍ അരുളിച്ചെയ്തിരുന്നതുപോലെ സാറായെ സന്ദര്‍ശിച്ചു; താന്‍ വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറായ്ക്കു നിവൃത്തിച്ചുകൊടുത്തു. (ഉല്‍പത്തി 21:1).

"യഹോവ അരുളിച്ചെയ്തിരുന്നതുപോലെ", "താന്‍ വാഗ്ദത്തം ചെയ്തിരുന്നതുപോലെ" തുടങ്ങിയ പദപ്രയോഗങ്ങള്‍ നിങ്ങള്‍ ശ്രദ്ധയോടെ നോക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ദൈവത്തിന്‍റെ സ്വഭാവത്തെ സൂചിപ്പിച്ചുകൊണ്ട് ദൈവവചനം പറയുന്നു, "വ്യാജം പറവാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യപുത്രനുമല്ല; താന്‍ കല്പിച്ചതു ചെയ്യാതിരിക്കുമോ? താന്‍ അരുളിച്ചെയ്തതു നിവര്‍ത്തിക്കാതിരിക്കുമോ?" (സംഖ്യാപുസ്തകം 23:19). ദൈവം ചില കാര്യങ്ങളെ ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ അത് അവന്‍ പൂര്‍ത്തീകരിക്കും എന്ന് നിങ്ങള്‍ക്ക്‌ ഉറപ്പിക്കാം. 

എന്നിരുന്നാലും, നിങ്ങള്‍ അറിയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം ഉണ്ട്. നിങ്ങള്‍ അറിഞ്ഞിരിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്ന നല്ല കാര്യങ്ങളാണിത്. സന്ദര്‍ശനത്തിനും പ്രത്യക്ഷതയ്ക്കും ഇടയില്‍ എപ്പോഴും ഒരു സമയപരിധി ഉണ്ടായിരിക്കും. ചിലര്‍ക്ക് ഈ സമയപരിധി കുറച്ചു കാലമായിരിക്കും എന്നാല്‍ മറ്റു ചിലര്‍ക്ക് ദീര്‍ഘകാലം ആയിരിക്കാം. ഞാന്‍ വിശദമാക്കാം.

സാറാ അവളുടെ ഗര്‍ഭസ്ഥ കാലത്ത് ആയിരുന്നപ്പോള്‍ പല തരത്തിലുമുള്ള ചിന്തകളുടെ മേഘം അവളുടെ മനസ്സില്‍ മൂടുവാന്‍ ശ്രമിച്ചു. "എനിക്ക് ദീര്‍ഘകാലത്തിനു ശേഷമാണ് ഈ കുഞ്ഞിനെ കിട്ടിയിരിക്കുന്നത്, എനിക്ക് കുഞ്ഞിനെ നഷ്ടമായാല്‍ എന്ത് ചെയ്യും?" അവളുടെ അത്ഭുതം പുറത്തു വന്നിട്ടില്ലായിരുന്നു അവള്‍ അതിന്‍റെ പ്രക്രിയയില്‍ ആയിരുന്നു. ഇതിനെയാണ് കാത്തിരിപ്പിന്‍റെ കാലം എന്ന് പറയുന്നത്. കാത്തിരിക്കാന്‍ ആര്‍ക്കും ഇഷ്ടമല്ല.

കാത്തിരിപ്പിന്‍റെ ഈ കാലത്ത് നാം എന്താണ് ചെയ്യേണ്ടത്?
"യഹോവയിങ്കല്‍ പ്രത്യാശവയ്ക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്‍റെ ഹൃദയം ഉറച്ചിരിക്കട്ടെ; അതേ, യഹോവയിങ്കല്‍ പ്രത്യാശവയ്ക്കുക". (സങ്കീര്‍ത്തനം 27:14). ഇതായിരിക്കാം സാറാ ചെയ്തത് എന്ന് ഞാന്‍ വിശ്വസിക്കുന്നു, അതുപോലെ നാമും ചെയ്യണം.

നാമെല്ലാം കാത്തിരിപ്പിന്‍റെ കാലം അനുഭവിക്കുന്നവര്‍ ആണ്. അങ്ങനെയുള്ള സമയങ്ങളില്‍, നമുക്ക് ഒരു തിരഞ്ഞെടുപ്പ് നടത്താം: നമുക്ക് നമ്മോടു തന്നെ സഹതാപം തോന്നുകയും, ഭയവും നിരാശയും നമ്മെ നിയന്ത്രിക്കാന്‍ അനുവദിക്കയും ചെയ്യാം, അല്ലെങ്കില്‍ നാം കാത്തിരിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ ദൈവം എന്തെല്ലാം ചെയ്യുന്നു എന്ന് കാണുവാന്‍ വേണ്ടി ദൈവത്തില്‍ ആശ്രയിക്കയും ചെയ്യാം.

കാത്തിരിപ്പിന്‍റെ കാലത്ത് സാറായെ പോലെ നാമും ദൈവത്തിന്‍റെ വചനത്തില്‍ മുറുകെ പിടിക്കണം. എബ്രായര്‍ 11:11 പറയുന്നു, "വിശ്വാസത്താല്‍ സാറായും വാഗ്ദത്തം ചെയ്തവനെ വിശ്വസ്ഥന്‍ എന്ന് എണ്ണുകയാല്‍ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിനു ശക്തി പ്രാപിച്ചു". 

ദൈവവചനം വിശ്വാസത്തെ സംബന്ധിച്ചു പറയുമ്പോള്‍ ഒക്കേയും, അത് എപ്പോഴും തിരുവെഴുത്തുകളുമായി ബന്ധപ്പെട്ടതാണ്. ദൈവം സംസാരിച്ച വചനത്തെ സാറാ മുറുകെ പിടിക്കുവാന്‍ ഇടയായി. ദൈവം എന്താണ് സംസാരിച്ചത് എന്ന് അവള്‍ വീണ്ടും വീണ്ടും അവളെത്തന്നെ ഓര്‍മ്മിപ്പിച്ചു കാണും. ഇത് തന്നെയാണ് നാമും ചെയ്യേണ്ടത്.

Bible Reading: 2 kings 17-18
പ്രാര്‍ത്ഥന
പിതാവേ, അവിടുന്ന് വിശ്വസ്ഥന്‍ ആണ്. എന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുവാനുള്ള അങ്ങയുടെ സമ്പത്തിനെയും സൃഷ്ടിപരമായ കഴിവിനേയും ഒരിക്കലും സംശയിക്കാതിരിക്കുവാനുള്ള കൃപ എനിക്ക് തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● കൃതജ്ഞതയുടെ ഒരു പാഠം
● നിങ്ങളെ തടയുന്ന വിശ്വാസങ്ങളെ പരിമിതപ്പെടുത്തുക
● കൃപ കാണിക്കുവാനുള്ള പ്രായോഗീക മാര്‍ഗ്ഗങ്ങള്‍
● അനുഗ്രഹത്തിന്‍റെ ശക്തി
● ദിവസം 04: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ഇത് നിങ്ങള്‍ക്ക് സുപ്രധാനമാണെങ്കില്‍, അത് ദൈവത്തിനും സുപ്രധാനമാണ്‌.
● മറ്റുള്ളവരെ സകാരാത്മകമായി സ്വാധീനിക്കുന്നത് എങ്ങനെ
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2026 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ