"നിങ്ങളുടെ അപ്പനേയും അമ്മയേയും ബഹുമാനിക്കുക", (എഫെസ്യര്‍ 6:2)
ബഹുമാനിക്കുക എന്ന പദത്തിന്‍റെ മൂലഭാഷയിലെ അര്‍ത്ഥം "അമൂല്യമായി കരുതുകയും വിലമതിക്കുകയും ചെയ്യുക" എന്നാണ്. നമ്മുടെ ഭൂമിയിലെ മാതാപിതാക്കളെ ബഹുമാനിക്കണം എന്ന് വേദപുസ്തകം പ്രത്യേകമായി കല്‍പ്പിക്കുന്നു.
സാങ്കേതീകവിദ്യയിലും അറിവിലും വളരെ ഉയര്‍ന്നതും എന്നാല്‍ ബഹുമാനിക്കുന്നതില്‍ വളരെ പുറകോട്ടും നില്‍ക്കുന്ന ഒരു തലമുറയില്‍ ആണ് നാം ജീവിക്കുന്നത്. ഈ കാര്യത്തില്‍ നിങ്ങളില്‍ അനേകര്‍ എന്നോടു യോജിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. അങ്ങനെയുള്ള തലമുറയെകുറിച്ച് ദൈവവചനം പ്രവചനമായി സംസാരിക്കുന്നുണ്ട്.
അപ്പനെ ശപിക്കുകയും അമ്മയെ അനുഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നൊരു തലമുറ. (സദൃശവാക്യങ്ങള്‍ 30:11)
വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ഏതാണ്: (ദൈവം എന്താണ് വാഗ്ദത്തം ചെയ്യുന്നത്) "നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയില്‍ ദീര്‍ഘായുസ്സോടിരിക്കുവാനും" (എഫെസ്യര്‍ 6:2-3)
ദൈവചനം ദാരിദ്രത്തെ കുറിച്ച് പറയുന്ന പുസ്തകമല്ല പ്രത്യുത ആത്മീക അഭിവൃദ്ധിയെ കുറിച്ച് പറയുന്ന പുസ്തകമാണ്. ഞാനും നിങ്ങളും നമ്മുടെ മക്കള്‍ അനുഗ്രഹിക്കപ്പെടുകയും അഭിവൃദ്ധി പ്രാപിക്കുവാനും ആഗ്രഹിക്കുന്നത്പോലെ നമ്മുടെ പിതാവായ ദൈവം തന്‍റെ മക്കള്‍ (അത് നാം ആണ്) സകലത്തിലും ശുഭമായും സുഖമായും ഇരിക്കണം എന്ന് ആഗ്രഹിക്കുന്നു. (3യോഹന്നാന്‍ 2)
ദാരിദ്രം അല്ല അഭിവൃദ്ധിയാണ് ദൈവത്തിനു മഹത്വം കൊണ്ടുവരുന്നത്. നമ്മുടെ ശ്രേയസ്സില്‍ യഹോവ പ്രസാദിക്കുന്നു. (സങ്കീ 35:27)
രണ്ടു പ്രാധാന കാര്യം നിങ്ങള്‍ ശ്രദ്ധിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ശുഭമായി (അഭിവൃദ്ധി) ഇരിക്കുക, അതുപോലെ ദീര്‍ഘായുസ്സോടെ ഇരിക്കുക (രോഗമുക്തമായ ജീവിതം, ആരോഗ്യമുള്ള ഒരു ജീവിതം)
നിങ്ങള്‍ക്ക് ആരോഗ്യമുള്ള ഒരു ശരീരം ഇല്ലെങ്കില്‍ നിങ്ങളുടെ അഭിവൃദ്ധിയില്‍ സന്തോഷിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല- അതാണ് സംതുലിതാവസ്ഥ. നിങ്ങള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ ഈ രണ്ടു കാര്യങ്ങളില്‍ നിങ്ങള്‍ക്ക് സന്തോഷിക്കാന്‍ കഴിയും എന്ന് വചനം വ്യക്തമായി പറയുന്നു- നിങ്ങളുടെ അപ്പനേയും അമ്മയേയും ബഹുമാനിക്കുക.
[താഴെ കൊടുത്തിരിക്കുന്ന പ്രാര്‍ത്ഥനക്കായി അല്പം സമയങ്ങള്‍ ചിലവഴിക്കുക. തിടുക്കം കൂട്ടരുത്]
കര്‍ത്താവേ ഏതെങ്കിലും രീതിയില്‍ ഞാന്‍ എന്‍റെ മാതാപിതാക്കളെ അപമാനിച്ചിട്ടുണ്ടെങ്കില്‍ എന്നോടു ക്ഷമിക്കേണമേ.
കര്‍ത്താവേ, എന്‍റെ മാതാപിതാക്കള്‍ക്കായി (എന്‍റെ അപ്പനും എന്‍റെ അമ്മയും) ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു.
കുറിപ്പ് #2
നിങ്ങളുടെ മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധത്തിന് ഇടിവ് സംഭവിക്കുകയോ തകരുകയോ ചെയ്തിട്ടുണ്ടെങ്കില്‍, മാനസാന്തരത്തിനായി, ക്ഷമക്കായി, ആവശ്യമായ നിരപ്പിനായി പ്രാര്‍ത്ഥിക്കുക.
കുറിപ്പ് #3
നിങ്ങളുടെ മാതാപിതാക്കളെ നിങ്ങള്‍ സഹായിക്കുന്നില്ലെങ്കില്‍, കുറഞ്ഞത് ചെറിയ കാര്യങ്ങളില്‍ എങ്കിലും അവരെ സഹായിക്കുവാനായി തീരുമാനിക്കുക. ബഹുമാനം കാണിക്കുവാനായി ഒരു പാരിതോഷികം അവര്‍ക്ക് അയച്ചുകൊടുക്കുക (അനേകര്‍ ചെയ്യുന്നതുപോലെ ഈ ഭാഗം അവഗണിക്കരുത്)
പഴയനിയമത്തില്‍, മലാഖിയുടെ പുസ്തകത്തില്‍ ദൈവം പറഞ്ഞു, മലാ 4:5-6 "യഹോവയുടെ വലുതും ഭയങ്കരുമായ നാള്‍ വരുന്നതിനു മുന്‍പേ ഞാന്‍ നിങ്ങള്‍ക്കു എലിയാപ്രവാചകനെ അയയ്ക്കും. ഞാന്‍ വന്നു ഭൂമിയെ സംഹാര ശപഥം കൊണ്ടു ദണ്ഡിപ്പിക്കാതെ ഇരിക്കേണ്ടതിന് അവന്‍ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും".
ഈ വേദഭാഗം നാം സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍, അപ്പന്മാരും അവരുടെ മക്കളും തമ്മിലുള്ള ബന്ധത്തിന് വലിയ വിലയും പ്രാധാന്യവും ദൈവം കൊടുത്തിരിക്കുന്നതായി നമുക്ക് ഗ്രഹിക്കുവാന്‍ സാധിക്കും.
കുറിപ്പ് #4
സാധിക്കുമെങ്കില്‍ നിങ്ങളുടെ മാതാപിതാക്കളോട് നിങ്ങളെ അനുഗ്രഹിക്കുവാന്‍ പറയുക, നിങ്ങളെ ആശീര്‍വദിക്കുവാനായി മാതാപിതാക്കളോട് ആവശ്യപ്പെടുക. താങ്കള്‍ ഒരു മാതാവോ പിതാവോ ആണെങ്കില്‍ നിങ്ങളുടെ മക്കളെ വിളിച്ചു അവരെ അനുഗ്രഹിക്കുക. നിങ്ങള്‍ക്ക് കഴിയുമ്പോള്‍ ഒക്കെയും ഇങ്ങനെ ചെയ്യുക. (അവര്‍ മുതിര്‍ന്നവര്‍ ആണെങ്കില്‍ അവര്‍ക്ക് അത് വിചിത്രമായി തോന്നുന്നുവെങ്കില്‍, അവര്‍ ഉറങ്ങുമ്പോള്‍ അങ്ങനെ ചെയ്യുക)
കുറിപ്പ് #5
മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുക
നിങ്ങളുടെ അറിവിലുള്ള ഒരു സാമ്പത്തീക അത്ഭുതം ആവശ്യമുള്ള ആളുകള്‍ക്കായി നിങ്ങള്‍ ഇപ്പോള്‍ പ്രാര്‍ത്ഥിക്കുക. ഈ 21 ദിന ഉപവാസ പ്രാര്‍ത്ഥനയുടെ ഭാഗമായിരിക്കുന്ന എല്ലാവരും അനുഗ്രഹിക്കപ്പെടാനും അഭിവൃദ്ധി പ്രാപിക്കുവാനും ആയി പ്രാര്‍ത്ഥിക്കുക. (കുറച്ചു സമയങ്ങള്‍, കുറഞ്ഞത് 7മിനിറ്റോ അതിലധികമോ ദൈവം നിങ്ങളെ നിയന്ത്രിക്കുന്നത് പോലെ ഇതിനായി സമയം ചിലവഴിക്കുക)
എന്തുകൊണ്ട് നിങ്ങള്‍ അത് ചെയ്യണം? തുടര്‍ന്ന് വായിക്കുക.....ഇയ്യോബ് തന്‍റെ സ്നേഹിതന്മാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ യഹോവ അവന്‍റെ സ്ഥിതിക്കു ഭേദം വരുത്തി മുന്‍പേ ഉണ്ടായിരുന്നത് ഒക്കെയും യഹോവ ഇയ്യോബിന് ഇരട്ടിയായി കൊടുത്തു. (ഇയ്യോബ് 42:10)
കുറിപ്പ് #6
അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുക
കുറഞ്ഞത് 10 മിനിറ്റെങ്കിലും അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുക. നിങ്ങള്‍ക്ക് ഒരു ആരാധനാ ഗീതം കേട്ടുകൊണ്ട് ഇത് ചെയ്യുവാന്‍ സാധിക്കും.
അന്യഭാഷാ വരം നിങ്ങള്‍ക്ക് ഇല്ലെങ്കില്‍, 10 മിനിറ്റെങ്കിലും ദൈവത്തെ സ്തുതിച്ചു ആരാധിക്കുന്നതിനായി സമയം ചിലവിടുക.
കുറിപ്പ് #7
ഓര്‍ക്കുക, നിങ്ങളുടെ അഭിവൃദ്ധി ഒരു കാരണത്തിന് വേണ്ടിയാണ്- ദൈവത്തിന്‍റെ രാജ്യം പണിയുവാന്‍.
കരുണാ സദന്‍ മിനിസ്ട്രിയിലേക്കോ അല്ലെങ്കില്‍ നിങ്ങളെ അനുഗ്രഹിച്ചതോ ഇപ്പോള്‍ നിങ്ങള്‍ക്ക് അനുഗ്രഹമായിരിക്കുന്നതോ ആയ ഏതെങ്കിലും ഒരു മിനിസ്ട്രിയിലേക്ക് ഒരു ഔദാര്യ സ്തോത്രകാഴ്ച അയച്ചുകൊടുക്കുക.