english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. അവരെ ചെറുപ്പത്തിലെ ശ്രദ്ധിക്കുക
അനുദിന മന്ന

അവരെ ചെറുപ്പത്തിലെ ശ്രദ്ധിക്കുക

Sunday, 9th of January 2022
1 1 774
Categories : Children
ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്ക; അവന്‍ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല. (സദൃശ്യവാക്യങ്ങള്‍ 22:6)

"അവരെ ചെറുപ്പത്തിലെ ശ്രദ്ധിക്കുക, അവര്‍ വളരുന്നത്‌ കാണുക" എന്നത് വേദപുസ്തകത്തില്‍ നിന്നും കടം എടുത്തിട്ടുള്ള ഒരു പ്രയോഗം ആണ്. കര്‍ത്താവിന്‍റെ കാര്യങ്ങളില്‍ കുട്ടികളെ പരിശീലിപ്പിക്കുക എന്നത് അത്യന്തം പ്രാധാന്യമുള്ളതാണ് കാരണം ഇത് അവരുടെ പിന്നീടുള്ള ജീവിതത്തിനു ഒരു അടിസ്ഥാനം ആണ്. കുശവന്‍റെ കൈയ്യിലെ കളിമണ്ണു പോലെയാണ് കുഞ്ഞുങ്ങള്‍, ഏതു വഴിയില്‍ നിങ്ങള്‍ അവരെ രൂപപ്പെടുത്തുമോ, ആ പ്രെത്യേക ആകൃതി അവര്‍ പ്രാപിക്കും.

യിസ്രായേല്‍ ഗൃഹമേ, ഈ കുശവന്‍ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‌വാന്‍ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാട്; കളിമണ്ണു കുശവന്‍റെ കൈയ്യില്‍ ഇരിക്കുന്നതുപോലെ നിങ്ങള്‍ എന്‍റെ കൈയില്‍ ഇരിക്കുന്നു. (യിരെമ്യാവ് 18:6)

നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ കാലത്ത്പോലും മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ അനുഗ്രഹിക്കുവാനായി കര്‍ത്താവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. ശിഷ്യന്മാര്‍ അവരെ തടഞ്ഞത് ശരിക്കും കര്‍ത്താവിനു ഇഷ്ടപ്പെട്ടില്ല. കര്‍ത്താവ് മാറി എന്നു നിങ്ങള്‍ ചിന്തിക്കുന്നുവോ? ദൈവം ഇപ്പോഴും ആഗ്രഹിക്കുന്നത് കുഞ്ഞുകള്‍ പ്രാര്‍ത്ഥനയിലും ആരാധനയിലും തന്‍റെ അടുക്കല്‍ വരണം എന്നാണ്. കുഞ്ഞുങ്ങളെ വിവിധ ആത്മീക ഗാനങ്ങള്‍ പഠിപ്പിക്കുന്നതും, ഗാനത്തിന് കൈകള്‍ തട്ടുവാന്‍ പ്രോത്സാഹിപ്പിക്കുന്നതും കര്‍ത്താവിനെ ആരാധിക്കുവാനുള്ള ഒരു ആഗ്രഹം അവരില്‍ നല്‍കും.

പ്രായമുള്ളവരില്‍ നിന്നും വ്യത്യസ്തമായി, കുഞ്ഞുങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വളരെ ഉന്മേഷമുള്ളവര്‍ ആയിരിക്കും. അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയും കുടുംബത്തിനുവേണ്ടിയും ചുരുങ്ങിയ കാര്യങ്ങള്‍ അവരെ പഠിപ്പിക്കുക. നിങ്ങള്‍ ഒരു യുവ പട്ടാളക്കാരനെ പരിശീലിപ്പിക്കുകയാണെന്ന് നിങ്ങള്‍ക്ക്‌ അറിയാമോ? അവര്‍ എഴുന്നേല്‍ക്കുന്ന ഉടനെ ടെലിവിഷന്‍ വെച്ചു കൊടുക്കരുത്. നിങ്ങളുടെ വീട്ടിലെ അന്തരീക്ഷം ഒരു ആരാധനയുടേത് ആയിരിക്കട്ടെ. അങ്ങനെയെങ്കില്‍ ദൈവം അവരെ തന്‍റെ കരങ്ങളില്‍ എടുത്തു അവരെ അനുഗ്രഹിക്കും എന്നു നിങ്ങള്‍ക്ക്‌ ഉറപ്പിക്കാം.

നിങ്ങള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടെയുണ്ട്. നിങ്ങള്‍ നിങ്ങളെത്തന്നെ പരിശീലിപ്പിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക്‌ കുഞ്ഞുങ്ങളെ എങ്ങനെ പരിശീലിപ്പിക്കുവാന്‍ കഴിയും? നിങ്ങള്‍ സ്ഥിരമായി സഭാരാധനയില്‍ പങ്കെടുക്കുന്നു എന്നും വ്യക്തിപരമായി കര്‍ത്താവിനോടു കൂടെ സമയം ചിലവഴിക്കുന്നു എന്നും ഉറപ്പു വരുത്തുക.
പ്രാര്‍ത്ഥന
നമ്മുടെ എല്ലാ കുട്ടികളേയും കര്‍ത്താവ് പഠിപ്പിക്കുകയും, അവരുടെ സമാധാനം വളരെ വലുതും ആയിരിക്കും യേശുവിന്‍റെ നാമത്തില്‍. ആമേന്‍.


Join our WhatsApp Channel


Most Read
● ആത്മാവിന്‍റെ ഫലത്തെ വളര്‍ത്തുന്നത് എങ്ങനെ - 1
● ദൈവത്തിന്‍റെ ഫ്രീക്വന്‍സിയിലേക്ക് തിരിയുക
● നിങ്ങള്‍ ആത്മീകമായി ആരോഗ്യമുള്ളവരാണോ?
● നല്ല ധനവിനിയോഗം
● അടുത്ത പടിയിലേക്ക് പോകുക
● ബൈബിള്‍ ഫലപ്രദമായി എങ്ങനെ വായിക്കാം.
● പെന്തക്കൊസ്തിന്‍റെ ഉദ്ദേശം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ