അനുദിന മന്ന
പുതിയ നിങ്ങള്‍
Saturday, 3rd of September 2022
1
0
769
Categories :
ദൈവവുമായുള്ള അടുപ്പം (Intimacy with God)
നിങ്ങള്‍ ഒരു പുരുഷനോ സ്ത്രീയോ ആയിരിക്കാം, എന്നാല്‍ നിങ്ങള്‍ ഇന്ന് എന്തായിരിക്കുന്നുവോ അതിനു കാരണം ഇന്നലെ നിങ്ങള്‍ എടുത്തതായ തീരുമാനപ്രകാരം ആകുന്നു. നിങ്ങള്‍ ഇന്ന് ആരായിരിക്കുന്നുവോ അതിനു കാരണം നിങ്ങള്‍ ജോലി ചെയ്തിരുന്ന സാഹചര്യമോ അഥവാ നിങ്ങള്‍ ജീവിച്ചിരുന്ന പരിതസ്ഥിതിയൊ ആകാം.
നാം നമ്മുടെ വിശ്വാസത്തിന്‍റെ അളവില്‍ വളരണമെന്ന് വേദപുസ്തകം വ്യക്തമായി പറയുന്നു, "വിശ്വാസത്തില്‍ നിന്നും വിശ്വാസത്തിലേക്ക്" (റോമര്‍ 1:17). അനുദിനവും നാം മഹത്വത്തില്‍ നിന്നും മഹത്വത്തിലേക്ക് രൂപാന്തരപ്പെടണം (2 കൊരിന്ത്യര്‍ 3:18). അതുകൊണ്ട് നാം നമ്മുടെ വിശ്വാസത്തില്‍ വളരുകയും മഹത്വത്തിന്‍റെ അടുത്ത തലത്തിലേക്ക് പോകുകയും വേണമെന്ന് ദൈവം ആഗ്രഹിക്കുന്നു എന്നത് വ്യക്തമാണ്.
കഴിഞ്ഞ കാലങ്ങളില്‍ നിങ്ങള്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ ഭാരപ്പെടേണ്ട. നിങ്ങളുടെ സാഹചര്യമോ അഥവാ കൂട്ടുകെട്ടുകളോ അത്ര അഭികാമ്യമല്ല എന്ന് കരുതി നിങ്ങളെത്തന്നെ താഴ്ത്തികളയരുത്.
സദ്വര്‍ത്തമാനം എന്തെന്നാല്‍ പരിശുദ്ധാത്മാവിന്‍റെ സഹായത്താലും നിങ്ങളുടെ ദൃഢനിശ്ചയത്താലും നിങ്ങള്‍ക്ക് പൂര്‍ണ്ണമായും വ്യത്യസ്തനായൊരു വ്യക്തി ആയി മാറുവാന്‍ സാധിക്കും. നിങ്ങള്‍ ആരായിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നുവോ അതെല്ലാമായി മാറുവാന്‍ നിങ്ങള്‍ക്ക് കഴിയും.
താഴെ കൊടുത്തിരിക്കുന്ന വാക്യത്തില്‍ പ്രധാനപ്പെട്ട കാര്യം പറഞ്ഞിരിക്കുന്നു:
പ്രവാചകനായ ശമുവേല്‍ ശൌലിനോട് ഇപ്രകാരം പറഞ്ഞു, "യഹോവയുടെ ആത്മാവ് ശക്തിയോടെ നിന്‍റെമേൽ വരും. നീ വേറൊരു മനുഷ്യനായി മാറും". (1 ശമുവേല്‍ 10:6).
അപ്പോസ്തലനായ യോഹന്നാനും അവന്‍റെ സഹോദരനായ യാക്കോബും ഇടിമക്കള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്, ഒരുപക്ഷേ അവരുടെ കോപം നിമിത്തമാകാം. ഒരുദിവസം, കര്‍ത്താവായ യേശുവും തന്‍റെ ശിഷ്യന്മാരും ശമര്യ ഗ്രാമത്തിലൂടെ യെരുശലെമിലേക്ക് യാത്ര ചെയ്യുകയായിരുന്നു, എന്നാല്‍ ശമര്യക്കാര്‍ അവനെ അംഗീകരിച്ചില്ല. അതുകൊണ്ട് ആ സഹോദരന്മാര്‍ കോപംനിറഞ്ഞവരായി യേശുവിന്‍റെ അടുക്കല്‍ വന്ന് സ്വര്‍ഗ്ഗത്തില്‍ നിന്നും തീയിറക്കി ആ ഗ്രാമത്തെ നശിപ്പിക്കുവാനുള്ള അനുവാദം ചോദിച്ചു. (ലുക്കോസ് 9:52-54).
കര്‍ത്താവായ യേശു മൃദുവായി അവരെ ശാസിച്ചു. എന്നിരുന്നാലും, യേശുവുമായുള്ള നിരന്തരമായ കൂട്ടായ്മയും, പരിശുദ്ധാത്മാവിന്‍റെ നിറവും നിമിത്തം, അവരെത്തന്നെ മാറ്റുവാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇന്ന്, യോഹന്നാനെ സ്നേഹത്തിന്‍റെ അപ്പൊസ്തലനായിട്ടാണ് നാം അറിയുന്നത്. (1 യോഹന്നാന്‍, 2 യോഹന്നാന്‍, 3 യോഹന്നാന്‍). എത്ര വലിയൊരു മാറ്റം! ഇത് നിങ്ങളിലും സംഭവിക്കും. അനുദിനവും പരിശുദ്ധാത്മാവുമായുള്ള കൂട്ടായ്മയും ദൈവവചനുമായുള്ള ബന്ധവും നിമിത്തം, വളരെ പെട്ടെന്ന് നിങ്ങള്‍ പൂര്‍ണ്ണമായും പുതിയ നിങ്ങളായി മാറും.
ഏറ്റുപറച്ചില്‍
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞാന്‍ ക്രിസ്തുവില്‍ ആയിരിക്കുന്നതിനാലും ഞാന്‍ ഒരു പുതിയ സൃഷ്ടി ആകുന്നതിനാലും ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. പഴയ കാര്യങ്ങള്‍ എല്ലാം കഴിഞ്ഞുപോയി, എന്‍റെ ജീവിതത്തില്‍ സകലതും പുതിയതായി തീര്‍ന്നു എന്ന് ഞാന്‍ പ്രഖ്യാപിക്കയും കല്‍പ്പിക്കയും ചെയ്യുന്നു. പിതാവേ, ഞാന്‍ അങ്ങയുടെ കരവിരുത് ആകയാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. സല്പ്രവൃത്തിക്കായി ക്രിസ്തുയേശുവില്‍ പുനസൃഷ്ടിക്കപ്പെട്ട അങ്ങയുടെ കൈവേലയാകുന്നു ഞാന്‍. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.

പ്രാര്‍ത്ഥന
നമ്മുടെ ദാനിയേലിന്‍റെ ഉപവാസംഎന്ന പ്രാര്‍ത്ഥനയുടെ 7ല ദിവസമാണ് ഇന്ന്. ( ദാനിയേലിന്‍റെ ഉപവാസം എന്ന പ്രാര്‍ത്ഥനയുടെ അവസാന ദിവസം)
ദൈവവചന വായനാഭാഗം
യോശുവ 2:17-21
1 യോഹന്നാന്‍ 1:7
1 യോഹന്നാന്‍ 5:8
പ്രാര്‍ത്ഥനാ മിസൈലുകള്‍
നിങ്ങളുടെ ആത്മീക മനുഷ്യനില്‍ ഒരു വിടുതല്‍ അനുഭവിക്കുന്നതുവരെ ഓരോ പ്രാര്‍ത്ഥനാ വാചകങ്ങളും ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. തിരക്ക് കൂട്ടരുത്.
[അല്പം എണ്ണ എടുത്ത് നിങ്ങളുടെ ഭവനത്തിലും നിങ്ങളുടെ വീട്ടിലുള്ള സകല സാമഗ്രികളിന്മേലും പുരട്ടുക അപ്പോള്‍ത്തന്നെ താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പറയുന്നത് തുടര്‍ന്നുകൊണ്ട് എണ്ണ പുരട്ടുക].
1. യേശുക്രിസ്തുവിന്‍റെ രക്തത്താല്‍ ഞാന്‍ എന്‍റെ വീടിന്‍റെ ഓരോ ഭാഗത്തേയും സകല വസ്തുക്കളേയും മറയ്ക്കുന്നു. (പുറപ്പാട് 12:13).
[നിങ്ങളേയും നിങ്ങളുടെ കുടുംബാംഗങ്ങളെയും എണ്ണയാല്‍ അഭിഷേകം ചെയ്യുക. നിങ്ങളുടെ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഇത് പറയുവാന്‍ കഴിയുമെങ്കില്‍ അത് വളരെ നല്ലതായിരിക്കും].
2. ഞാന്‍ യേശുവിന്‍റെ രക്തത്താല്‍ എന്‍റെ ദേഹിയെ: ബോധമനസ്സ്, ഉപബോധമനസ്സ്, അവബോധമനസ്സ്: ചിന്ത, ഇച്ഛ, വികാരങ്ങള്‍, ബുദ്ധി ഇവയെല്ലാം മറയ്ക്കുന്നു.
3. യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ എന്‍റെ പഞ്ചേന്ദ്രിയങ്ങളായ: കണ്ണിനെ, കാതിനെ, മൂക്കിനെ, നാക്കിനെ, ത്വക്കിനെ മറയ്ക്കുന്നു.
4. യേശുക്രിസ്തുവിന്‍റെ രക്തത്തില്‍ കൂടി ഞാന്‍ വിടുതല്‍ പ്രാപിക്കുന്നു (യെശയ്യാവ് 54:5).
5. യേശുക്രിസ്തുവിന്‍റെ രക്തത്തില്‍ കൂടി ഞാന്‍ രോഗസൌഖ്യവും ആരോഗ്യവും ഏറ്റെടുക്കുന്നു (1 പത്രോസ് 2:24).
6. യേശുവിന്‍റെ രക്തം, യേശുവിന്‍റെ രക്തം, യേശുവിന്‍റെ രക്തം, എന്‍റെ രക്തത്തിലേക്ക് പ്രവേശിച്ച് എന്നിലുള്ള സകല മലിനതകളെയും യേശുവിന്‍റെ നാമത്തില്‍ പുറന്തള്ളേണമേ. (നിങ്ങള്‍ ഇത് പറയുമ്പോള്‍ നിങ്ങളുടെ ശരീരത്തിന്മേല്‍ കരം വെയ്ക്കുക)
7. പിതാവേ, ഈ ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും അസാധാരണമായ മുന്നേറ്റങ്ങളും അത്ഭുതങ്ങളും പ്രാപിക്കട്ടെ എന്ന് ഞാന്‍ യേശുവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു. അവരുടെ സാക്ഷ്യങ്ങള്‍ അനേകരെ കര്‍ത്താവിങ്കലേക്കു തിരിക്കുവാന്‍ കാരണമാകട്ടെ.
ആരാധനയ്ക്കായി സമയം ചിലവഴിക്കുക.

Join our WhatsApp Channel
Most Read
● ദൈവത്തിന്‍റെ ഫ്രീക്വന്സിയിലേക്ക് തിരിയുക● സമാധാനത്തിനു വേണ്ടിയുള്ള ദര്ശനം
● ഒരു പോരാട്ടം കാഴ്ചവെയ്ക്കുക
● ചെത്തിയൊരുക്കുന്ന കാലങ്ങള് -1
● കഴിഞ്ഞകാലത്തിന്‍റെ രഹസ്യങ്ങളെ തുറന്നുവിടുന്നു
● ഉത്കണ്ഠാപൂര്വ്വമായ കാത്തിരിപ്പ്
● ഏഴു വിധ അനുഗ്രഹങ്ങള്
അഭിപ്രായങ്ങള്‍