അനുദിന മന്ന
ജീവിത ചട്ടം
Sunday, 16th of January 2022
2
1
1657
Categories :
പുരോഗതി (Progress)
ലക്ഷ്യങ്ങള്‍ (Goals)
പുതിയ വര്‍ഷമായ 2022 ആരംഭിച്ചുകഴിഞ്ഞു. ആഘോഷങ്ങള്‍ എല്ലാം വന്നു പോയി, ഇപ്പോള്‍ യാഥാര്‍ത്ഥ്യം നടന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ എല്ലാം ഈ വര്‍ഷം 2022 വളരെ നല്ലത് ആയിരിക്കണമെന്ന് നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്നു. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ തുടര്‍ന്നു വായിക്കുക.
നിങ്ങളുടെ വ്യക്തിപരമായ വളര്‍ച്ചക്ക് ലക്ഷ്യങ്ങള്‍ സജ്ജീകരിക്കുന്നത് നിര്‍ണ്ണായകം ആണെന്ന് ഞാന്‍ വിശ്വസിക്കുവാനുള്ള രണ്ടു പ്രാധാന കാരണങ്ങള്‍ ഇവയാണ്.
#1: ലക്ഷ്യങ്ങള്‍ നിങ്ങളെ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സഹായിക്കുന്നു.
ഒരു ലക്ഷ്യം തരാതെ ഒരു അമ്പ് എയ്യുവാനായി ആവശ്യപ്പെടുന്നു എന്ന് സങ്കല്‍പ്പിക്കുക. ഗോള്‍ പോസ്റ്റ് ഇല്ലാതെ ഫുട്ബോള്‍ കളിക്കുന്നതോ അല്ലെങ്കില്‍ ബാസ്കെറ്റ് ഇല്ലാതെ ബാസ്കെറ്റ് ബോള്‍ കളിക്കുന്നതോ സങ്കല്‍പ്പിക്കുക? നിങ്ങളുടെ സമയവും ഊര്‍ജ്ജവും നഷ്ടപ്പെടുത്തുന്നത് കൊണ്ട് ഒരു ഗുണവും ഇല്ല. ദൃഢമായ ഒരു ഫലവും ഇത് ഉളവാക്കുന്നില്ല.
വളരെ വിജയകരമായി പോകുന്ന ഒരു വ്യവസായിയോട് ഞാന്‍ ഇന്നലെ സംസാരിക്കുകയുണ്ടായി അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, "നിങ്ങള്‍ ആകാശത്തെ ലക്ഷ്യം വെക്കുകയാണെങ്കില്‍ കുറഞ്ഞപക്ഷം നിങ്ങള്‍ക്ക് മുകള്‍ത്തട്ടില്‍ എങ്കിലും എത്തുവാന്‍ സാധിക്കും". നിങ്ങള്‍ക്ക് ഒരു ലക്ഷ്യം ഉണ്ടെങ്കില്‍ അത് നിങ്ങളുടെ സമയവും അദ്ധ്വാനവും ശരിയായ ദിശയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ നിങ്ങളെ ഒരുക്കും.
താഴെ പറഞ്ഞിരിക്കുന്ന വേദവാക്യങ്ങളിലേക്ക് ശ്രദ്ധ കൊടുക്കുക:
അവന്‍ (യേശു), തന്‍റെ മുമ്പില്‍ വച്ചിരുന്ന സന്തോഷം ഓര്‍ത്ത് അവന്‍ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കയും ചെയ്തു. (എബ്രായര്‍ 12:2)
ഈ ഭൂമിയില്‍ പൂര്‍ത്തീകരിക്കുവാനുള്ള ലക്ഷ്യങ്ങള്‍ യേശുവിനു ഉണ്ടായിരുന്നു, ആ കാരണത്താല്‍ അവന്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു ജീവിതമാണ് നയിച്ചത്.
അപ്പോസ്തലനായ പൌലോസ് ഇങ്ങനെ പറഞ്ഞിരിക്കുന്നു, "അവനെ ഞങ്ങള്‍ അറിയിക്കുന്നതില്‍ ഏതു മനുഷ്യനേയും ക്രിസ്തുവില്‍ തികഞ്ഞവനായി നിറുത്തേണ്ടതിന് ഏതു മനുഷ്യനേയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടും കൂടെ ഉപദേശിക്കയും ചെയ്യുന്നു.
ഏതു മനുഷ്യനേയും ക്രിസ്തുവില്‍ തികഞ്ഞവനാക്കുക എന്നതായിരുന്നു അപ്പോസ്തലനായ പൌലോസിന്‍റെ ജീവിത ലക്ഷ്യം. അങ്ങനെയെങ്കില്‍ അവനും ശ്രദ്ധാകേന്ദ്രമായ ഒരു ജീവിതമാണ് നയിച്ചത്.
#2: പുരോഗതി അളക്കുവാന്‍ ലക്ഷ്യം നിങ്ങളെ അനുവദിക്കും.
നിങ്ങള്‍ക്കുവേണ്ടി ലക്ഷ്യങ്ങള്‍ സജ്ജീകരിക്കുമ്പോള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ പുരോഗതി അളക്കുവാന്‍ സാധിക്കും കാരണം താരതമ്യപ്പെടുത്തുവാന്‍ നിങ്ങള്‍ക്ക് എപ്പോഴും ഒരു ലക്ഷ്യസ്ഥാനവും അളവുകോലും ഉണ്ടായിരിക്കും.
അപ്പോസ്തലനായ പൌലോസ് ഇങ്ങനെ എഴുതി, ഞാന്‍ മറ്റൊരുവന്‍റെ അടിസ്ഥാനത്തിന്മേല്‍ പണിയാതിരിക്കേണ്ടതിനു ക്രിസ്തുവിന്‍റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല," (റോമര്‍ 15:20)
അപ്പോസ്തലനായ പൗലോസ് തന്‍റെ മനസ്സ് കേന്ദ്രീകരിച്ചിരുന്ന ലക്ഷ്യം എന്തായിരുന്നു എന്ന ആശയം ഇത് നമുക്ക് നല്‍കുന്നു. പിന്നീട് കൂടുതലായി, ആ ലക്ഷ്യങ്ങളോടുള്ള ബന്ധത്തില്‍ താന്‍ നേടിയെടുത്ത പുരോഗതികള്‍ എന്തൊക്കെയാണ് എന്നും അവന്‍ നമ്മോടു പറയുന്നുണ്ട്.
"അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്‍റെ ശക്തികൊണ്ടും ഞാന്‍ യെരുശലേം മുതല്‍ ഇല്ലൂര്യ ദേശത്തോളം ചുറ്റി സഞ്ചരിച്ചു ക്രിസ്തുവിന്‍റെ സുവിശേഷഘോഷണം പൂരിപ്പിച്ചിരിക്കുന്നു". (റോമര്‍ 15:19)
ഈ 2022 പുതുവര്‍ഷത്തില്‍ നിങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ട ലക്ഷ്യങ്ങളില്‍ ഒന്ന് വേദപുസ്തകം മുഴുവന്‍ തുടക്കം മുതല്‍ ഒടുക്കം വരെ വായിച്ചുതീര്‍ക്കും എന്നത് ആയിരിക്കണം. അത് തീര്‍ച്ചയായും നേടിയെടുക്കുവാന്‍ കഴിയുന്നതാണ് മാത്രമല്ല അത് നിങ്ങളുടെ വിശ്വാസത്തിലുള്ള നടപ്പിനെ അതിശയകരമായി സഹായിക്കുകയും ചെയ്യും.
അത് ചെയ്യുന്നതിനുള്ള ഒരു എളുപ്പമാര്‍ഗ്ഗം നോഹ ആപ്പിലുള്ള (പ്രധാന പേജില്‍ ഉള്ള വേദപുസ്തക പഠനം എന്ന ഭാഗം അമര്‍ത്തുക) 365 ദിന വേദപുസ്തക വായനാ പദ്ധതി പിന്തുടരുക എന്നതാണ്. കഴിഞ്ഞ അനേക വര്‍ഷങ്ങളില്‍ ഞാന്‍ അനേക നേതാക്കന്മാരെ പരിശീലിപ്പിക്കുവാന്‍ ഈ പദ്ധതി ഉപയോഗിച്ചിട്ടുണ്ട്, അത് പ്രവര്‍ത്തിക്കുന്നുമുണ്ട്.
ഇപ്പോള്‍, അനേകം ആളുകള്‍ എനിക്ക് ഇങ്ങനെ പറഞ്ഞുകൊണ്ട് എഴുതാറുണ്ട് അവര്‍ എന്താണ് വായിച്ചതെന്നു ഓര്‍ക്കുവാന്‍ കഴിയുന്നില്ല ആയതിനാല്‍ വേദപുസ്തക വായന നിര്‍ത്തി. നമ്മുടെ ബാലഹീനതകളെ നാം അറിയുന്നതിലും നന്നായി നമ്മുടെ കര്‍ത്താവിനു അത് അറിയാം.
കര്‍ത്താവായ യേശു പറഞ്ഞിരിക്കുന്നത് നോക്കുക, "എങ്കിലും പിതാവ് എന്‍റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയും ഞാന്‍ നിങ്ങളോടു പറഞ്ഞതൊക്കെയും നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും." (യോഹന്നാന്‍ 14:26)
പരിശുദ്ധാത്മാവ് നിങ്ങളെ ഉപദേശിക്കുക മാത്രമല്ല, എന്നാല്‍ നിങ്ങള്‍ മറന്നുപോയ വാക്യങ്ങളും, സംഭവങ്ങളും അവന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യും.
നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വേദപുസ്തകം വായിക്കുവാന്‍ ആരംഭിക്കുമ്പോള്‍, നിങ്ങളില്‍ ഉണ്ടായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ പരിശുദ്ധാത്മാവ് കൊണ്ടുവന്നു നിക്ഷേപിക്കുന്ന ഒരു പാണ്ടികശാലയുടെ കൂട്ടമായി നിങ്ങളുടെ അകത്തെ മനുഷ്യന്‍ മാറും. സന്തോഷകരമായ കാര്യം എന്നത്, നിങ്ങള്‍ക്ക് അത് കൂടുതലായി ആവശ്യമുള്ളപ്പോള്‍ അവന്‍ അതിനെ പുറത്തെടുക്കും.

പ്രാര്‍ത്ഥന
പിതാവേ, അങ്ങ് എന്നെ ഒരു ഉദ്ദേശത്തോടെയും ലക്ഷ്യത്തോടെയും സൃഷ്ടിച്ചിരിക്കയാല്‍ ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങേക്ക് മഹത്വവും പുകഴ്ചയും കൊണ്ടുവരുന്ന ശ്രദ്ധാ കേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കുവാന്‍ എന്നെ സഹായിക്കേണമേ. എന്‍റെ ജീവിതത്തില്‍ അങ്ങയുടെ പദ്ധതിയും ഉദ്ദേശവും പൂര്‍ത്തിയാകേണ്ടതിനായി ആത്മപ്രേരിതമായി ലക്ഷ്യങ്ങള്‍ സജ്ജീകരിക്കുവാന്‍ എന്നെ ദയവായി ഉപദേശിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● ജീവന്റെ പുസ്തകം● കര്‍ത്താവേ എന്‍റെ ദീപത്തെ കത്തിക്കേണമേ
● ശബ്ദകോലാഹലങ്ങള്‍ക്ക് മീതെ കരുണയ്ക്കായുള്ള ഒരു നിലവിളി
● യാഹോവയിങ്കലെ സന്തോഷം
● സ്വാധീനത്തിന്റെ മഹത്തകരമായ മണ്ഡലങ്ങളിലേക്കുള്ള പാത
● മാനുഷീക പ്രകൃതം
● ദിവസം 04: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍