english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദുഷ്ട ചിന്തകളിന്മേലുള്ള പോരാട്ടം ജയിക്കുക
അനുദിന മന്ന

ദുഷ്ട ചിന്തകളിന്മേലുള്ള പോരാട്ടം ജയിക്കുക

Tuesday, 30th of July 2024
1 0 640
Categories : ചിന്തകള്‍ (Thoughts) മനസ്സ് (Mind) വിടുതല്‍ (Deliverance)
അവരുടെ ചിന്തകളുടെ ഫലം (യിരെമ്യാവ് 6:19). ദൈവം നമ്മുടെ ചിന്തകളെക്കുറിച്ച് വളരെയധികം കരുതല്‍ ഉള്ളവനാണ്. പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന് നാം ചെയ്യുന്ന സകലത്തിന്‍റെയും പിമ്പില്‍ ഒരു ചിന്തയുണ്ട് - അത് നല്ലതായാലും ദോഷമായാലും.

#1: ചിന്തകള്‍ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നു.
"സകലജാഗ്രതയോടുംകൂടി നിന്‍റെ ഹൃദയത്തെ കാത്തുകൊള്ളുക; ജീവന്‍റെ ഉത്ഭവം അതിൽനിന്നല്ലയോ ആകുന്നത്". (സദൃശ്യവാക്യങ്ങള്‍ 4:23).

നിങ്ങൾ ഒരു കൊച്ചു കുട്ടിയോ, യ്യൗവ്വനപ്രായത്തിലോ ആയിരുന്നപ്പോൾ, നിങ്ങൾ ഒരു പരാജയമാണെന്ന്, ഒന്നിനും കൊള്ളാത്തവർ ആണെന്ന് ചിലർ നിരന്തരമായി പറഞ്ഞിട്ടുണ്ടാകാം. നിങ്ങൾ ആ ചിന്ത സ്വീകരിച്ചിട്ടുണ്ടെങ്കിൽ, അത് തെറ്റായിരുന്നു എങ്കിൽ പോലും അത് നിങ്ങളുടെ ജീവിതം രൂപപ്പെടുത്തിയിട്ടുണ്ട്.

#2. നമ്മുടെ മനസ്സാണ് യഥാർത്ഥ യുദ്ധഭൂമി.
ആരോ ഒരാൾ കൃത്യമായി പറഞ്ഞു, "ക്രിസ്തീയ ജീവിതം ഒരു കളിസ്ഥലമല്ല മറിച്ച് ഒരു യുദ്ധക്കളമാണ്". ഈ യുദ്ധക്കളം ഏതെങ്കിലും ഒരു രാജ്യത്തിലല്ല മറിച്ച് നമ്മുടെ മനസ്സിന്‍റെ അകത്താണ്. അനേകരും മാനസീകമായി ക്ഷീണിച്ചവരും തളര്‍ന്നവരും ആകുന്നു, തീവ്രമായ മാനസീക പിരിമുറുക്കത്തിലൂടെ അവര്‍ കടന്നുപോകുന്നതുകൊണ്ട്‌ കൈവിട്ടു കളയുന്നതിന്‍റെ വക്കില്‍ എത്തിനില്‍ക്കുകയാണ് പലരും. നിങ്ങളുടെ മനസ്സ് മഹത്വകരമായ സമ്പത്താണ്‌, സാത്താന്‍ ആ മഹത്വകരമായ സമ്പാദ്യത്തെ കവരുവാന്‍ ആഗ്രഹിക്കുന്നു. 

ശ്രദ്ധിക്കുക, മനുഷ്യരുടെ ഹൃദയങ്ങളില്‍ നിന്നും പുറപ്പെടുന്ന ദോഷകരമായ ചിന്തകളാണ് മനുഷ്യരെ അശുദ്ധമാക്കുന്നതെന്ന് കര്‍ത്താവായ യേശു പ്രസ്താവിച്ചിട്ടുണ്ട്.

അകത്തുനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്ന് തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കാമം, വിടക്കുകണ്ണ്, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്ന് പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു” എന്നും അവൻ പറഞ്ഞു. (മര്‍ക്കൊസ് 7:21-23).

#3 : സമാധാനത്തിലേക്കുള്ള പ്രധാന മാര്‍ഗ്ഗം നിങ്ങളുടെ മനസ്സാണ്.
സ്ഥിരമാനസൻ നിന്നിൽ ആശ്രയം വച്ചിരിക്കുകകൊണ്ടു അവിടുന്നു അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു. (യെശയ്യാവ് 26:3).
നമ്മുടെ ചിന്തകള്‍ സാഹചര്യങ്ങളില്‍ അര്‍പ്പിക്കാതെ ദൈവത്തില്‍ ഉറപ്പിക്കുമ്പോള്‍ പൂര്‍ണ്ണസമാധാനം നമ്മില്‍ യാഥാര്‍ത്ഥ്യമായി മാറും എന്ന് മനസ്സിലാക്കുക. പ്രാര്‍ത്ഥനയിലൂടെയും ആരാധനയിലൂടെയും നിങ്ങളുടെ മനസ്സിനെ ദൈവത്തില്‍ ഉറപ്പിക്കുവാന്‍ കഴിയും.

അതുപോലെ, മനസ്സിന്‍റെ യുദ്ധം ജയിക്കുവാന്‍, ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങള്‍കൊണ്ട് നിങ്ങളുടെ മനസ്സിനെ നിറയ്ക്കുക. ഇതുകൊണ്ടാണ് ദൈവവചനം വായിക്കയും ധ്യാനിയ്ക്കയും ചെയ്യുന്നത് വളരെ പ്രധാന്യമായിരിക്കുന്നത്. ആരോ എന്നോടു ചോദിച്ചു ഒരു ദിവസം ഞാന്‍ എത്ര അദ്ധ്യായം വായിക്കണം? രുചികരമായ ആഹാരം ഉണ്ടെങ്കില്‍, നമ്മില്‍ ഭൂരിഭാഗം പേരും വയറു നിറയുന്നതുവരെ അത് കഴിയ്ക്കും. അതുപോലെതന്നെയാണ് നിങ്ങള്‍ ദൈവവചനവും ധ്യാനിക്കേണ്ടത്. ആത്മാവില്‍ സംതൃപ്തി അനുഭവിക്കുന്നതുവരെ നിങ്ങള്‍ വചനം വായിക്കുക.

നിങ്ങളുടെ ജീവിതം യേശുക്രിസ്തുവിനായി പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട് - മനസ്സ് ഉള്‍പ്പെടെ - ഇന്നുതന്നെ അത് ആരംഭിക്കുക. നിങ്ങള്‍ ജയത്തില്‍ നടക്കും.
ഏറ്റുപറച്ചില്‍
യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ എന്‍റെ ചിന്തകളെ മറയ്ക്കുന്നു. ദുഷ്ട ചിന്തകളെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ശ്രമിയ്ക്കുന്ന സകല ശക്തികളേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ബന്ധിക്കുന്നു. എന്നെ അശുദ്ധമാക്കുവാന്‍ ശ്രമിക്കുന്ന എല്ലാ ശക്തികളും യേശുവിന്‍റെ നാമത്തില്‍ അഗ്നിയാല്‍ കരിഞ്ഞുപോകട്ടെ. ഞാന്‍ അനുദിനവും ദൈവവചനം ധ്യാനിയ്ക്കും. ദൈവവചനം എന്‍റെ മനസ്സില്‍ നിറയ്ക്കുവാന്‍ ഞാന്‍ അനുവദിക്കും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● സ്വാധീനത്തിന്‍റെ മഹത്തകരമായ മണ്ഡലങ്ങളിലേക്കുള്ള പാത
● സമയോചിതമായ അനുസരണം
● വിത്തിന്‍റെ ശക്തി - 3
● മാളികയ്ക്ക് പിന്നിലെ മനുഷ്യന്‍
● ആടിനെ കണ്ടെത്തിയതിന്‍റെ സന്തോഷം
● ദൈവം എങ്ങനെയാണ് കരുതുന്നത് #3
● സ്വര്‍ഗ്ഗമെന്നു വിളിക്കപ്പെടുന്ന ഒരു സ്ഥലം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ