അനുദിന മന്ന
ദൈവം നല്കിയ ഏറ്റവും നല്ല സമ്പത്ത്
Monday, 28th of November 2022
1
0
446
Categories :
ബന്ധങ്ങള്‍ (Relationship)
സ്വഭാവം (Character)
ആകയാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്തു നിന്റെ മഹത്ത്വമുള്ള നാമത്തെ സ്തുതിക്കുന്നു. സകലവും നിങ്കൽനിന്നല്ലോ വരുന്നത്. (1 ദിനവൃത്താന്തം 29:13-14).
നമുക്ക് ദൈവം നല്‍കിയിരിക്കുന്ന ഏറ്റവും നല്ല സമ്പത്തുകളിലൊന്ന് ജനങ്ങളാണ്. ഈ വിശിഷ്ടമായതും മൃദുവായതുമായ സമ്പത്തിനെ നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് നിങ്ങളെക്കുറിച്ച് പലതും വെളിപ്പെടുത്തുന്നതാണ്.
വ്യക്തിപരമായ ബന്ധങ്ങളെ സംബന്ധിച്ച് കര്‍ത്താവായ യേശു ധാരാളം കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ഒരു അവസരത്തില്‍, "തന്നെ ക്ഷണിച്ചവനോട് അവൻ പറഞ്ഞത്: നീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോൾ സ്നേഹിതന്മാരെയും സഹോദരന്മാരെയും ചാർച്ചക്കാരെയും സമ്പത്തുള്ള അയൽക്കാരെയും വിളിക്കരുത്; അവർ നിന്നെ അങ്ങോട്ടും വിളിച്ചിട്ടു നിനക്കു പ്രത്യുപകാരം ചെയ്യും.
നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ ക്ഷണിക്ക; എന്നാൽ നീ ഭാഗ്യവാനാകും; നിനക്കു പ്രത്യുപകാരം ചെയ്വാൻ അവർക്കു വകയില്ലല്ലോ; നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്കു പ്രത്യുപകാരം ഉണ്ടാകും". (ലൂക്കോസ് 14:12-14).
ധനവാന്മാരും പ്രശസ്തരും നമുക്ക് ചുറ്റുമുള്ളപ്പോള്‍, നാം ഏറ്റവും നന്നായി പെരുമാറും. നിങ്ങള്‍ ജനങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ് സ്വഭാവം പ്രകടമാകുന്നത്, പ്രത്യേകിച്ച് നിങ്ങള്‍ക്കായി ഒന്നുംതന്നെ ചെയ്യുവാന്‍ കഴിയാത്തവര്‍ക്ക് അഥവാ നിനക്കു പ്രത്യുപകാരം ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് - സാധാരണക്കാരായ ആളുകള്‍ക്ക്. പാവപ്പെട്ടവരോടും, ദരിദ്രരോടും നിങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്നതിലാണ് യഥാര്‍ത്ഥ സ്വഭാവം പ്രകടമാകുന്നത്.
സ്വഭാവം പരിശോധിക്കപ്പെടുന്ന മറ്റൊരു ഇടമെന്നത് അനുദിനവും നിങ്ങള്‍ സംസാരിക്കുന്ന വ്യക്തികളുമായി ബന്ധപ്പെട്ടാണ് - നിങ്ങളുടെ ജീവിതപങ്കാളി, നിങ്ങളുടെ മാതാപിതാക്കള്‍. നമ്മില്‍ പലരും ഇത് അംഗീകരിക്കയില്ല, എന്നാല്‍ സാധാരണക്കാരായ ആളുകളോടുകൂടെ നാം ആയിരിക്കുമ്പോള്‍ നമ്മുടെ പെരുമാറ്റത്തിലും സംസാരത്തിലും നാം വളരെ ക്രമമില്ലാത്തവര് ആകാറുണ്ട്. നാം ഒരുപക്ഷേ അറിയാതെ അങ്ങനെ ചെയ്യുന്നതാകാം എന്നാല്‍ അവര്‍ നമ്മോടുകൂടെ ഇല്ലാതാകുമ്പോള്‍ ആണ് അവരുടെ നഷ്ടം വലിയതെന്ന് നാം അറിയുകയുള്ളു.
സഹോദരന്മാരേ, തേജസ്സുള്ളവനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുത്. നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രം ധരിച്ചും പൊൻമോതിരം ഇട്ടുംകൊണ്ട് ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും വന്നാൽ നിങ്ങൾ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി: ഇവിടെ സുഖേന ഇരുന്നാലും എന്നും ദരിദ്രനോട്: നീ അവിടെ നില്ക്ക; അല്ലെങ്കിൽ എന്റെ പാദപീഠത്തിങ്കൽ ഇരിക്ക എന്നും പറയുന്നു എങ്കിൽ നിങ്ങൾ ഉള്ളിൽ പ്രമാണമില്ലാതെ ന്യായരഹിതമായി വിധിക്കുന്നവരായില്ലയോ? (യാക്കോബ് 2:1-4).
ഒരുപക്ഷേ നിങ്ങള്‍ ബിസിനസ്സ് ചെയ്യുന്നവരാകാം, അഥവാ ഒരു ഭാരവാഹിയോ അല്ലെങ്കില്‍ ഒരു സഭാ നേതാവോ ആയിരിക്കാം. നിങ്ങള്‍ ആരുതന്നെയായാലും, ആളുകളോട് നന്നായി പെരുമാറുമെന്ന് തീരുമാനിച്ചുറയ്ക്കുക. നിങ്ങളുടെ നന്മയോട് അവര്‍ പ്രതികരിക്കയോ പ്രതികരിക്കാതിരിക്കയോ ചെയ്യാം; അത് പ്രധാനപ്പെട്ട കാര്യമല്ല. നിങ്ങള്‍ മാറികൊണ്ടിരിക്കുന്നു, അതാണ് പ്രാധാന്യമേറിയ കാര്യം.

പ്രാര്‍ത്ഥന
പിതാവാം ദൈവമേ, മറ്റുള്ളവരോടുള്ള സ്നേഹത്തിന്റെയും, ആത്മാര്‍ത്ഥതയുടെയും, പ്രത്യാശയുടേയും ഒരു മാതൃകയാക്കി എന്നെ മാറ്റേണമേ. അങ്ങയുടെ വഴി എന്നെ പഠിപ്പിക്കേണമേ. ദയയോടും, സൌമ്യതയോടും, ആദരവോടും കൂടി പെരുമാറുവാനായി അങ്ങയുടെ ആത്മാവിനാല്‍ എന്നെ ശക്തീകരിക്കേണമേ. ശരിയായ ആളുകളുമായി എന്നെ ബന്ധിപ്പിക്കേണമേ. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ദിവസം 12 :21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും● നിര്‍മ്മലീകരിക്കുന്ന തൈലം
● ധൈര്യത്തോടെ ആയിരിക്കുക
● നിങ്ങളുടെ ഭവനത്തിന്റെ പരിതഃസ്ഥിതി മാറ്റുക - 3
● ദൈവീകമായ ക്രമം - 2
● മനുഷ്യന്റെ അഭിനന്ദനത്തിനു അപ്പുറമായി ദൈവത്തിന്റെ പ്രതിഫലം അന്വേഷിക്കുക
● ശരിയായ ഉദ്യമം പിന്തുടരുക
അഭിപ്രായങ്ങള്‍