"ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും
യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ". (സങ്കീര്‍ത്തനം 1:1-2).
പുരാതനക്കാലത്തെ വളരെ പ്രധാനപ്പെട്ട, ആ സൌന്ദര്യ മത്സരത്തിലേക്ക് (എസ്ഥേറും അതിന്റെ ഒരു ഭാഗമായിരുന്നു) കൊണ്ടുവരപ്പെട്ട ചെറുപ്പക്കാരികളായ കന്യകമാരില്‍ മിക്കപ്പേരും രാജാവിന്റെ കൊട്ടാരത്താല് മോഹിപ്പിക്കപ്പെട്ടവര് ആയിരുന്നു എന്നതില്‍ ഒരു ആശ്ചര്യവുമില്ലായിരുന്നു. ഞാന്‍ ഒരിക്കലും അവരെ കുറ്റം പറയുകയില്ല. അഹശ്വേരോശ് രാജാവിന്റെ കുടുംബത്തിന്റെ കീഴില്‍ ശൂശന്‍ പട്ടണം വേനല്‍ക്കാല തലസ്ഥാന വസതിയായിരുന്നു. കൊട്ടാരത്തിന്റെ മുന്‍പിലുണ്ടായിരുന്ന ഉദ്യാനപ്രാകാരത്തെക്കുറിച്ചു വേദപുസ്തകം വ്യക്തമായ ചിത്രം നമുക്ക് തരുന്നുണ്ട്.
വേദപുസ്തകം പറയുന്നു, "ആ നാളുകൾ കഴിഞ്ഞശേഷം രാജാവ് ശൂശൻരാജധാനിയിൽ കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകല ജനത്തിനും രാജധാനിയുടെ ഉദ്യാനപ്രാകാരത്തിൽവച്ച് ഏഴ് ദിവസം വിരുന്ന് കഴിച്ചു. അവിടെ വെൺകൽ തൂണുകളിന്മേൽ വെള്ളിവളയങ്ങളിൽ ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകളാൽ വെള്ളയും പച്ചയും നീലയുമായ ശീലകൾ തൂക്കിയിരുന്നു; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മർമരക്കല്ല് പടുത്തിരുന്ന തളത്തിൽ പൊൻകസവും വെള്ളിക്കസവുമുള്ള മെത്തകൾ ഉണ്ടായിരുന്നു. വിവിധാകൃതിയിലുള്ള പൊൻപാത്രങ്ങളിലായിരുന്നു അവർക്കു കുടിപ്പാൻ കൊടുത്തത്; രാജവീഞ്ഞും രാജപദവിക്ക് ഒത്തവണ്ണം ധാരാളം ഉണ്ടായിരുന്നു". (എസ്ഥേര്‍ 1:5-7).
കൊട്ടാരത്തിന്റെ അലങ്കാരത്തെ സംബന്ധിച്ചു നിങ്ങള്‍ക്ക് അനുമാനിക്കുവാന്‍ സാധിക്കും. രാജാവിന്റെ കൊട്ടാരത്തിന്റെ "പുറകുവശത്തെ" സംബന്ധിച്ചുള്ള വ്യക്തമായ വിവരണമാണ് ഇതെങ്കില്‍, അവന്റെ സിംഹാസന സ്ഥലവും കൊട്ടാരവും എങ്ങനെ ആയിരിക്കുമെന്ന് നിങ്ങള്‍ക്ക് സങ്കല്പ്പിക്കുവാന് കഴിയുമോ? കൊട്ടാരത്തിന്റെ ഒരു ദൃശ്യമെങ്കിലും പകര്‍ത്തുവാന്‍ ആരുംതന്നെ തങ്ങളുടെ വ്യക്തിത്വം പോലും മറക്കുവാന്‍ തയ്യാറാകും.
ഇന്ന് അനേകം ക്രിസ്ത്യാനികളും ദൈവരാജ്യത്തിലെ രാജാവിനെക്കാള്‍ അധികമായി ഈ ഭൂമിയിലെ പരിമിതമായ നന്മകളേയും മറ്റു നേട്ടങ്ങളേയുമാണ് ആഗ്രഹിക്കുന്നത്. മാളികയുടെ പുറകിലുള്ള വ്യക്തിയെ അവഗണിക്കുവാന്‍ നാം എങ്ങനെയോ ശീലിച്ചിരിക്കുന്നു. സ്ഥലത്തിന്റെ പുറകിലുള്ള മുഖത്തെ നാം അവഗണിക്കുന്നു. ദൈവം നല്‍കുന്നത് നമുക്ക് ആവശ്യമാണ് എന്നാല്‍ അവനുമായി നല്ലൊരു ബന്ധത്തില്‍ ആയിരിക്കുവാന്‍ നാം ആഗ്രഹിക്കുന്നില്ല. വാഗ്ദത്തങ്ങള്‍ തന്ന ദൈവത്തെ അനുസരിക്കുന്നതിനേക്കാള്‍ വചനത്തിലെ വാഗ്ദത്തങ്ങള്‍ അവകാശമാക്കുന്നതിനാണ് നാം ഇഷ്ടപ്പെടുന്നത്.
സുഹൃത്തേ, ദൈവം നിങ്ങളോടു പറയുന്നു, നിങ്ങള്‍ എന്നെ അന്വേഷിക്കുക, അപ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് ഞാന്‍ നിങ്ങള്‍ക്ക് തരാം. സദൃശ്യവാക്യങ്ങള്‍ 23:26 ല്‍ വേദപുസ്തകം പറയുന്നു, "മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന് ഇമ്പമായിരിക്കട്ടെ". നിങ്ങളുടെ ഹൃദയം ദൈവത്തിനായി വാഞ്ചിക്കട്ടെ, അവന്റെ കരങ്ങളിലുള്ളത് മാത്രം ആഗ്രഹിച്ചാല്‍ പോരാ. നിങ്ങള്‍ കാണുന്നതെല്ലാം തരുവാന്‍ ദൈവത്തിനു യാതൊരു പ്രയാസവുമില്ല, എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ഹൃദയം ദൈവത്തിനു കൊടുക്കുമോ?

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്‍, അങ്ങ് എന്റെ ഹൃദയത്തെ ഇന്ന് നിറയ്ക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയെക്കാള്‍ ഉപരിയായി കാര്യങ്ങളെ അന്വേഷിക്കുവാനുള്ള ആഗ്രഹത്തെ ഇന്ന് ഞാന്‍ ത്യജിക്കുന്നു. എന്റെ ഹൃദയം ദൂരത്തായിരുന്നുകൊണ്ട് അധരംകൊണ്ട് മാത്രം അങ്ങയെ ഞാന്‍ അന്വേഷിക്കുവാന്‍ അവിടുന്ന് ഇടവരുത്തരുതേ. അങ്ങയുടെ ശക്തിയുള്ള ഭുജം എന്നെ അങ്ങയോടു ചേര്ത്തുനിര്ത്തണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ദിവസം 01: 40ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● വിശ്വാസത്തിന്റെ പാഠശാല
● നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 3
● നിങ്ങള്‍ യേശുവിങ്കലേക്ക് എപ്രകാരമാണ് നോക്കുന്നത്?
● മികവിനെ പിന്തുടരുന്നത് എങ്ങനെ
● ആ വചനം പ്രാപിക്കുക
● ഞാന്‍ തളരുകയില്ല
അഭിപ്രായങ്ങള്‍