യോഗങ്ങളില്, അതിന്റെ അവസാനം 1000 ത്തിലധികം ജനങ്ങളുടെ മേല് കരംവെച്ചു എനിക്ക് പ്രാര്ത്ഥിക്കേണ്ടതായി വന്നിട്ടുണ്ട്. ആ യോഗത്തിലുടനീളം, ഒരു സൂപ്പര് ഹീറോയെ പോലെ വളരെ ഊര്ജ്ജസ്വലനായി, ശക്തിയുള്ളവനായി എനിക്ക് തോന്നിയിട്ടുണ്ട്. എന്നിരുന്നാലും, യോഗം തീരുന്നയുടനെ, ഞാന് വളരെ ക്ഷീണിതനും തളര്ന്നവനും ആയി മാറുകയും, എന്റെ കിടക്കയിലേക്ക് വീഴുകയും ചെയ്യാറുണ്ട്. മഹത്തായ കാര്യങ്ങളെ നേടിയെടുക്കുവാന് നമ്മെ ശക്തീകരിക്കുന്നതിനായി പരിശുദ്ധാത്മാവ് നമ്മുടെ മേലും നമുക്കുള്ളിലും ഉണ്ടെങ്കില് തന്നേയും, നമ്മുടെ ഭൌതീകമായ ശരീരം ഉപയോഗിക്കപ്പെടുകയും ബാധിക്കപ്പെടുകയും ചെയ്യാറുണ്ട്.
ഇതിനു ഒരു ഉത്തമമായ ഉദാഹരണമാണ് ഏലിയാവിന്റെ അനുഭവങ്ങള്. ബാലിന്റെ പ്രവാചകന്മാരും എലിയാവും തമ്മില് കൂടിക്കാഴ്ച നടന്ന കര്മ്മേല് പര്വ്വതം യിസ്രായേലില് നിന്നും ഏകദേശം 50 കിലോമീറ്റര് ദൂരത്തിലായിരുന്നു. കള്ള പ്രവാചകന്മാരുടെ മേലുള്ള തന്റെ അത്യധികമായ ആത്മീക വിജയത്തിനു ശേഷം, യിസ്രായേലില് എത്തുന്നതുവരെ ആഹാബിന്റെ രഥത്തിനു മുമ്പായി ഒടുവാനുള്ള ശാരീരികമായ ബലം ഇല്ലാത്തവനായി ഏലിയാവ് മാറി.
ഒരു മൂന്നര വര്ഷത്തെ ക്ഷാമത്തിനു പിന്നാലെ, കര്മ്മേല് പര്വ്വതത്തിനു മുകളില് സത്യ ദൈവം യഹോവയാണോ അഥവാ ബാല് ആണോ എന്ന് തെളിയിക്കുവാന് ഏലിയാവ് 450 ബാലിന്റെ പ്രവാചകന്മാരെ വെല്ലുവിളിച്ചു. ബാലിന്റെ പ്രവാചകന്മാര് തങ്ങളുടെ യാഗങ്ങളുടെ മേല് തീയിറക്കുന്നതില് പരാജയപ്പെട്ടു കഴിഞ്ഞപ്പോള്, ഏലിയാവ് യഹോവയോടു പ്രാര്ത്ഥിച്ചു, അപ്പോള് ദൈവം സ്വര്ഗ്ഗത്തില് നിന്നും തീ അയച്ചു യാഗത്തെ ദഹിപ്പിച്ചു കളഞ്ഞു. ശക്തിയുടെ അത്ഭുതകരമായ ഈ പ്രകടനത്തിനു ശേഷം, യഹോവ ഏക സത്യദൈവമെന്ന് യിസ്രായേല് ജനം അംഗീകരിച്ചു, മാത്രമല്ല ആ കള്ള പ്രവാചകന്മാരെ കൊന്നുക്കളയുവാന് ഏലിയാവ് കല്പന പുറപ്പെടുവിച്ചു.
ഏലിയാവ് നല്കിയ പ്രവചനത്തിന്റെ നിവര്ത്തിയെന്നവണ്ണം, ഇപ്പോള് അവിടെ മഴ പെയ്യുവാന് തുടങ്ങി, മൂന്നു വര്ഷത്തെ ക്ഷാമത്തിനു അറുതി വന്നു. "1ഏലീയാവ് ചെയ്തതൊക്കെയും അവൻ സകല പ്രവാചകന്മാരെയും വാൾകൊണ്ടു കൊന്ന വിവരമൊക്കെയും ആഹാബ് ഈസേബെലിനോടു പറഞ്ഞു. 2ഈസേബെൽ ഏലീയാവിന്റെ അടുക്കൽ ഒരു ദൂതനെ അയച്ചു: നാളെ ഈ നേരത്തു ഞാൻ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ എന്നു പറയിച്ചു". (1 രാജാക്കന്മാര് 19:1-2).
കര്മ്മേല് പര്വ്വതത്തിന്റെ മുകളില് ഇറങ്ങിവന്ന അഗ്നിയോ ബാലിന്റെ മൌനമോ ഈസബെലിനെ മാനസാന്തരത്തിലേക്ക് നയിച്ചില്ല. തന്റെ കള്ളപ്രവാചകന്മാരെ കൊന്നതിനുള്ള രോഷത്തില് , ഏലിയാവിനെ കൊല്ലുമെന്ന് ഈസബെല് ശപഥം ചെയ്യുന്നു, എന്നിട്ട് തന്റെ പ്രവാചകന്മാരെ അവന് കൊന്നതുപോലെ, 24 മണിക്കൂറിനുള്ളില് അവനേയും കൊന്നുക്കളയുമെന്നുള്ള ഒരു ഭീഷണി സന്ദേശം ഒരു സന്ദേശവാഹകന്റെ പക്കല് അവള് എലിയാവിനായി കൊടുത്തയച്ചു.
അവൻ ഭയപ്പെട്ട് എഴുന്നേറ്റു ജീവരക്ഷയ്ക്കായി പുറപ്പെട്ടു യെഹൂദായ്ക്കുൾപ്പെട്ട ബേർ-ശേബയിൽ ചെന്ന് അവിടെ തന്റെ ബാല്യക്കാരനെ താമസിപ്പിച്ചു. (1 രാജാക്കന്മാര് 19:3).
വിശ്വാസം കേള്വിയാല് ആകുന്നു വരുന്നത് (റോമര് 10:17), അത് സത്യവുമാകുന്നു. എന്നാല് ദുഃഖകരമായ വിരോധാഭാസം എന്തെന്നാല്, ഭയവും, കടന്നുവരുന്നത് ദോഷമുള്ളവരുടെ ശബ്ദം കേള്ക്കുമ്പോള് ആകുന്നു. ഈസബെലില് നിന്നും ഭീഷണിപ്പെടുത്തുന്ന സന്ദേശം ലഭിച്ചപ്പോള്, ധൈര്യശാലിയായ പ്രവാചകനായ ഏലിയാവ് ഭയംകൊണ്ട് നിറഞ്ഞു. കര്മ്മേല് പര്വ്വതത്തിനു മുകളില് ദൈവത്തിന്റെ അത്ഭുതകരമായ ശക്തിയ്ക്ക് സാക്ഷ്യം വഹിച്ചതിനു ശേഷവും, ഏലിയാവിന്റെ വിശ്വാസം പതറിപോയി, അങ്ങനെ ദുഷ്ടയായ ആ രാജ്ഞിയില് നിന്നും ഓടിപോകുവാന് അവന് തീരുമാനിച്ചു. അതുകൊണ്ട്, നാമും നമ്മുടെ ജീവിതയാത്ര തുടരുമ്പോള്, നാം നമ്മെത്തന്നെ വിട്ടുകൊടുക്കുന്ന സന്ദേശങ്ങളെ സംബന്ധിച്ചു നാം ശ്രദ്ധയുള്ളവര് ആയിരിക്കണം, കാരണം അവയ്ക്ക് നമ്മുടെ വിശ്വാസം, വികാരം, പ്രവര്ത്തി എന്നിവയെ സ്വാധീനിക്കുവാന് സാധിക്കും.
ഈസബെലിന്റെ ഭീഷണി സന്ദേശം ലഭിക്കുമ്പോള് ഏലിയാവ് യിസ്രായേലില് തന്നെ ഉണ്ടായിരുന്നു. ഏലിയാവ് 50 കിലോമീറ്റര് എങ്ങനെയാണ് ഓടിയതെന്ന് മുമ്പ് ഞാന് നിങ്ങളോടു പറയുകയുണ്ടായി. ഭയത്താല് നയിക്കപ്പെട്ടവനായി, യിസ്രായേലില് നിന്നും ബേര്ശേബ വരെയുള്ള, ഏകദേശം 172 കിലോമീറ്റര് വരുന്ന കഠിനമായതും ദീര്ഘമായതുമായ ദൂരം അവന് യാത്ര ചെയ്തു.
പുരാണ ലോകത്തിന്റെ പശ്ചാത്തലം അനുസരിച്ച്, അത്രയും ദീര്ഘമായ ഒരു ദൂരം യാത്ര ചെയ്യുക എന്നത് ഭയപ്പെടുത്തുന്ന ഒരു ദൌത്യമാണ്, അതിനു ശക്തമായ ശാരീരിക ക്ഷമതയും ഉറച്ച നിര്ണ്ണയവും ആവശ്യമായിരുന്നു. ആ യാത്ര കൂടുതല് എളുപ്പമുള്ളതാക്കുവാനായി ആധുനീക കാലത്തുള്ള കാറോ തീവണ്ടിയോ എന്നിങ്ങനെയുള്ള ഗതാഗത സൌകര്യങ്ങളൊന്നും നിലവിലില്ലായിരുന്നു. തത്ഫലമായി, ബുദ്ധിമുട്ടേറിയ ഭൂപ്രദേശങ്ങളില് കൂടി യാത്ര ചെയ്യുവാന് ഏലിയാവ് ദിവസങ്ങള് ചിലവഴിച്ചുകാണും, തന്റെ ജീവനെതിരായുള്ള ഭയത്തേയും മറ്റു കാര്യങ്ങളേയും അവന് നേരിട്ടു. ഇതെല്ലാം അവസാനമായി ഏലിയാവിനെ നിരാശയുടെ ഒരു അവസ്ഥയില് കൊണ്ടെത്തിച്ചു.
ജീവിതം നിങ്ങളെ എപ്പോഴും തിരക്കുള്ളവരാക്കി നിര്ത്തും. എന്നാല്, ദൈവം നമ്മെ വിളിച്ചിരിക്കുന്ന കാര്യങ്ങള് ചെയ്യുവാന് അതിനെ വിവേചിച്ചറിയേണ്ടതു വളരെ ആവശ്യമാകുന്നു. ശാരീരികമായ അവശതകള് ഒഴിവാക്കുവാനും ഫലവത്തായി തീരുവാനും വേണ്ടിയുള്ള പ്രധാനപ്പെട്ട ഒരു കാര്യമാണിത്.
പ്രാര്ത്ഥന
സ്വര്ഗ്ഗീയ പിതാവേ, അങ്ങയുടെ ശബ്ദത്തിനായി എന്റെ കാതുകളെ ഒരുക്കുകയും അങ്ങയുടെ വിളി പൂര്ത്തീകരിക്കുവാന് വേണ്ടി എന്നെ നയിക്കയും ചെയ്യേണമേ. നിരാശകള് ഞാന് തരണം ചെയ്യുവാനായി, എന്റെ ജീവിതത്തിലെ ഓരോ മേഖലകളിലും ഫലം കായ്ക്കുന്നതിനും അങ്ങയുടെ ഹിതം പിന്തുടരുന്നതിനും എന്നെ ശക്തീകരിക്കേണമേ. യേശുവിന്റെ നാമത്തില് ഞാന് പ്രാര്ത്ഥിക്കുന്നു. ആമേന്.
Join our WhatsApp Channel
Most Read
● കര്ത്താവായ യേശു: സമാധാനത്തിന്റെ ഉറവിടം● ഏറ്റവും കൂടുതൽ പൊതുവായുള്ള ഭയം
● ഏഴു വിധ അനുഗ്രഹങ്ങള്
● വിത്തിന്റെ ശക്തി - 3
● എല്ലാം അവനോടു പറയുക
● ശീര്ഷകം: സമ്പൂര്ണ്ണനായ ബ്രാന്ഡ് മാനേജര്
● ദിവസം 18: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
അഭിപ്രായങ്ങള്