അനുദിന മന്ന
നിങ്ങളുടെ മുറിവുകളെ സൌഖ്യമാക്കുവാന് ദൈവത്തിനു കഴിയും
Tuesday, 7th of February 2023
1
0
1154
ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സ് തകർന്നവരെ അവൻ രക്ഷിക്കുന്നു. (സങ്കീര്ത്തനം 34:18).
മറ്റുള്ളവര് തങ്ങളുടെ വേദനയില് ആയിരിക്കുമ്പോള് അവര്ക്ക് ചുറ്റുമുള്ള മനുഷ്യര് സാധാരണയായി അതില് സന്തോഷിക്കുന്നതുകാണാം. നിങ്ങളുടെ അതേ സാഹചര്യത്തില് ആയിരിക്കുന്ന ആളുകളുമായുള്ള ഒരു ആശയവിനിമയം എത്രമാത്രം ആകര്ഷകമായിരിക്കുമെന്ന് നിങ്ങള്ക്കറിയാം. അവരും വേദനയില് ആയിരിക്കുന്നതില് നിങ്ങള് സന്തോഷിക്കയും അവര് നിങ്ങളോടു ചെയ്യുവാന് പറയുന്നതെന്തും ചെയ്യുവാന് തയ്യാറാകുന്നു. ഇത് പിശാചിന്റെ ഒരു തന്ത്രമാകുന്നു. അവന് തന്റെ ഭാവിയിലെ ഇരയെ അവര് വളരെ ചെറുതായിരിക്കുമ്പോള് തന്നെ തിരഞ്ഞെടുക്കുവാന് പരിശ്രമിക്കുന്നു. ക്രൂരമായ വാക്കുകള്, ലൈംഗീക ദുരുപയോഗം, കോപം, മറ്റു ശാരീരികവും വൈകാരീകവുമായ ആയുധങ്ങള് ഒരു വ്യക്തിയുടെ മനസ്സില് ഒരു വിള്ളല് ഉളവാക്കുന്നു.
അവഗണനയും, ദുരുപയോഗങ്ങളും, ലൈംഗീക പാപങ്ങളും തുടരുമ്പോള്, മനസ്സില് കൂടുതല് വിള്ളലുകള് ഉളവാകുകയും, മുന്പുണ്ടായിരുന്ന ദ്വാരം കൂടുതല് വലിയതായി മാറുകയും ചെയ്യുന്നു. ഒടുവില്, ഒരു വ്യക്തി തന്റെ ഉള്ളില് വളരെ അശുദ്ധനെന്നു, വളരെ അയോഗ്യനെന്നു, അവഗണിക്കപ്പെടുന്നവനെന്നു തോന്നുകയും പകരമായി ഒരു ജീവിതശൈലി അന്വേഷിക്കുവാനും ആരംഭിക്കുന്നു.
ഈ വേദനയനുഭവിക്കുന്ന വ്യക്തികള് പെട്ടെന്ന് അതേ തരത്തിലുള്ള വേദനയില് ആയിരിക്കുന്ന ആളുകളോട് ആകര്ഷിതരായി മാറുകയും ചെയ്യുന്നു. അവര് മദ്യപിക്കുന്ന, മയക്കുമരുന്നുകള് ഉപയോഗിക്കുന്ന അല്ലെങ്കില് നിയമവിരുദ്ധമായ രീതിയില് ലൈംഗീക വൃത്തിയില് ഏര്പ്പെടുന്ന മറ്റ് ആളുകളുമായി ചേര്ന്നു ചങ്ങാത്തം ഉണ്ടാക്കുന്നു. അവര് വളരെയധികം മദ്യപിക്കുന്നു, അതിനുശേഷം ശൂന്യത നികത്തപ്പെടുമെന്ന ചിന്തയില്, അവര് തങ്ങളെത്തന്നെ മറ്റുള്ളവര്ക്കു നല്കുന്നു. ആഘോഷമെല്ലാം അവസാനിച്ചതിനുശേഷം, രാവിലെ സൂര്യന് ഉദിക്കുമ്പോള്, സുഹൃത്തുക്കള് എല്ലാവരും പോയതിനുശേഷം, ഹൃദയത്തില് അതേ ശൂന്യതയോടുകൂടി അവര് എഴുന്നേല്ക്കുന്നു.
കൂടുതല് മദ്യപിച്ചാല് തങ്ങളുടെ വേദനകള് നീങ്ങിപോകുമെന്ന് ചിന്തിക്കത്തക്കവണ്ണം അവര് വഞ്ചിതരാകുന്നു; അവര്ക്ക് വഴിപിഴച്ചവര് ആകുവാന് കഴിഞ്ഞാല്, തങ്ങളുടെ ജീവിതത്തെ ആരെങ്കിലും താങ്ങിക്കൊള്ളുമെന്ന് അവര് ചിന്തിക്കുന്നു. ഇതെല്ലാം നരകത്തിന്റെ കുഴിയില് നിന്നുമുള്ള ഭോഷ്ക്കുകള് ആകുന്നു. ചെറുപ്പക്കാരായ, നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളെ പിശാചു കണ്ടെത്തിയിട്ടു അവരുടെ ഭാവിയെ നശിപ്പിക്കുവാന് വേണ്ടി മലിനതയില് ജീവിക്കുന്ന യുവാക്കളുമായി അവരെ കൂട്ടിച്ചേര്ക്കുന്നു.
ഉദാഹരണത്തിന്, 2 ശമുവേല് 13:1-4 വരെ അമ്നോന്റെയും യോനാദാബിന്റെയും ചരിത്രം നാം വായിക്കുന്നുണ്ട്; വേദപുസ്തകം പറയുന്നു, "അതിന്റെശേഷം സംഭവിച്ചത്: ദാവീദിന്റെ മകനായ അബ്ശാലോമിനു സൗന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവൾക്കു താമാർ എന്നു പേർ; ദാവീദിന്റെ മകനായ അമ്നോന് അവളിൽ പ്രേമം ജനിച്ചു. തന്റെ സഹോദരിയായ താമാർ നിമിത്തം മാൽ മുഴുത്തിട്ട് അമ്നോൻ രോഗിയായിത്തീർന്നു. അവൾ കന്യകയാകയാൽ അവളോടു വല്ലതും ചെയ്വാൻ അമ്നോനു പ്രയാസം തോന്നി. എന്നാൽ അമ്നോനു ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതൻ ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു. അവൻ അവനോട്: നീ നാൾക്കുനാൾ ഇങ്ങനെ ക്ഷീണിച്ചുവരുന്നത് എന്ത്, രാജകുമാരാ? എന്നോടു പറഞ്ഞുകൂടയോ എന്നു ചോദിച്ചു. അമ്നോൻ അവനോട്: എന്റെ സഹോദരനായ അബ്ശാലോമിന്റെ പെങ്ങൾ താമാരിൽ എനിക്കു പ്രേമം ജനിച്ചിരിക്കുന്നു എന്നു പറഞ്ഞു".
വെല്ലുവിളി നേരിടുന്ന അല്ലെങ്കില് തകര്ക്കപ്പെട്ട അഥവാ ഒരുപക്ഷേ പ്രവര്ത്തനരഹിതമായ ഒരു കുടുംബത്തില്പ്പെട്ട ഭൂരിഭാഗം യുവാക്കളേയും പോലെയായിരുന്നു അമ്നോന്. നിര്ഭാഗ്യവശാല്, പിശാച് അവനെ തെറ്റായ കൂട്ടുകെട്ടില് പെടുത്തുവാന് ഇടയായി. യോനാദാബ് വലിയ ഉപായി ആയിരുന്നുവെന്ന് വേദപുസ്തകം പറയുന്നു. സത്യത്തില്, അമ്നോനെ ആഴമേറിയ ശൂന്യതയിലേക്ക് വശീകരിച്ചുകൊണ്ടുപോയ പിശാചിന്റെ ഒരു പ്രതിനിധിയായിരുന്നു അവന്. യോനാദാബിന്റെ ഉപദേശം പിന്പറ്റിയാല് വേദനയും മറ്റു വികാരങ്ങളും നീങ്ങിപോകുമെന്ന് അവന് ചിന്തിച്ചു, എന്നാല് നിര്ഭാഗ്യവശാല്, അവന് അസമയത്തുള്ള തന്റെ മരണത്തിനു വെറുതെ ഒപ്പുവക്കുകയായിരുന്നു.
കര്ത്താവായ യേശു ഇപ്രകാരം ഒരു ഉപമ പ്രസ്താവിച്ചു, "കുരുടനു കുരുടനെ വഴികാട്ടുവാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലയോ?" (ലൂക്കോസ് 6:39). നിങ്ങളുടെ തകര്ച്ചയ്ക്കുള്ള പരിഹാരം വേദനിക്കുന്ന മറ്റുള്ളവരല്ല. പരിഹാരം യേശുവിലാകുന്നു. നമ്മുടെ പാപങ്ങളില് നിന്നും അനുതപിക്കുന്നതും നമ്മുടെ വിശ്വാസം ക്രിസ്തുവില് അര്പ്പിക്കുന്നതും നമ്മെ നമ്മുടെ അടിമത്വങ്ങളില് നിന്നും വിടുവിക്കുക മാത്രമല്ല മറിച്ച് നമ്മുടെ ആന്തരീക മനുഷ്യനു പൂര്ണ്ണത നല്കുകയും ചെയ്യുന്നു എന്നതാണ് സദ്വാര്ത്ത.
ക്ലബ്ബ്ഹൌസുകളിലേക്ക്, വേശ്യാലയങ്ങളിലെക്ക് നിങ്ങള് നിങ്ങളെത്തന്നെ കൊണ്ടുപോകണമെന്നില്ല, പാപികളുമായി നിങ്ങള് കൂട്ടുകെട്ട് ഉണ്ടാക്കേണ്ട ആവശ്യവുമില്ല; നിങ്ങളുടെ ആന്തരീക മുറിവുകളെ സൌഖ്യമാക്കുവാന് യേശുവിനു സാധിക്കും. നിങ്ങളുടെ സമാധാനം പുനഃസ്ഥാപിക്കുവാനും സമൃദ്ധിയായ സന്തോഷം നിങ്ങള്ക്ക് നല്കുവാനും കര്ത്താവിനു കഴിയും. നിങ്ങള് ജീവിച്ചിരിക്കുന്ന കാലത്തോളം, യേശുവില് പ്രത്യാശയുണ്ടെന്ന് ശേഷം ഉറപ്പാക്കുക. ഇപ്പോള് കുഴപ്പത്തിലായിരിക്കുന്ന ഒരു പൈതല് നിങ്ങള്ക്കുണ്ടോ? നരകത്തിന്റെ അടിമത്വത്തില് നിന്നും അവരെ സ്വതന്ത്രരാക്കുവാന് യേശുവിനു ആഗ്രഹം ഉള്ളതുകൊണ്ടാണ് നിങ്ങള് ഈ ധ്യാനചിന്ത വായിക്കുവാന് ഇടവന്നത്.
പ്രാര്ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്, എനിക്ക് അങ്ങയിലുള്ള ആ പ്രത്യാശയ്ക്കായി ഞാന് അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞാന് എന്നെത്തന്നെ ഇന്ന് അങ്ങയിലേക്ക് കൊണ്ടുവരുന്നു, അങ്ങയുടെ സ്നേഹത്താല് അങ്ങ് എന്നെ നിറയ്ക്കണമെന്ന് ഞാന് പ്രാര്ത്ഥിക്കുന്നു. പാപത്തിന്റെ സകല ഭാരങ്ങളും ഞാന് മാറ്റിവെക്കുന്നു, മാത്രമല്ല ഞാന് അങ്ങയുടെ കൃപയും സമാധാനം ആലിംഗനം ചെയ്യുന്നു. എന്റെ മുറിവുകള് സൌഖ്യമായിരിക്കുന്നുവെന്ന് ഞാന് പ്രഖ്യാപിക്കുന്നു. യേശുവിന്റെ നാമത്തില്. ആമേന്.
Join our WhatsApp Channel
Most Read
● ദിവസം 06 :40 ദിവസത്തെ ഉപവാസവും പ്രാര്ത്ഥനയും● ദൈവസ്നേഹത്തില് വളരുക
● ജീവിതത്തിന്റെ വലിയ കല്ലുകളെ തിരിച്ചറിയുകയും മുന്ഗണന നല്കുകയും ചെയ്യുക
● സ്വയം പുകഴ്ത്തുന്നതിലെ കെണി
● യുദ്ധത്തിനായുള്ള പരിശീലനം
● വിശ്വാസ ജീവിതം
● സഭയില് ഐക്യത നിലനിര്ത്തുക
അഭിപ്രായങ്ങള്