അനുദിന മന്ന
നിങ്ങളുടെ ഭവനത്തിന്റെ പരിതഃസ്ഥിതി മാറ്റുക - 2
Thursday, 16th of February 2023
1
0
644
Categories :
അന്തരീക്ഷം (Atmosphere)
വിടുതല്‍ (Deliverance)
"ഒരിക്കൽ പത്രൊസും യോഹന്നാനും ഒമ്പതാം മണി നേരം പ്രാർഥനാസമയത്തു ദൈവാലയത്തിലേക്കു ചെല്ലുമ്പോൾ" (അപ്പൊ.പ്രവൃ 3:1).
നിങ്ങളുടെ ഭവനത്തിന്റെ പരിതഃസ്ഥിതി മാറ്റുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചെയ്യേണ്ടതായ മറ്റൊരു പ്രധാനകാര്യം പ്രാര്‍ത്ഥന എന്നുള്ളതാണ്. അഭിവൃദ്ധി പ്രാപിക്കുന്ന ഏതു ഭവനത്തിലും പ്രാര്‍ത്ഥന വളരെ പ്രധാനപ്പെട്ട ഒന്നാണ്. പ്രാര്‍ത്ഥനയില്ലാത്ത ക്രിസ്തീയജിവിതം ശക്തിയില്ലാത്ത ക്രിസ്തീയജിവിതം ആകുന്നുവെന്ന് പലപ്പോഴും പറയാറുണ്ട്. ദൈവവും മനുഷ്യരും തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഒരു ഉപാധിയായിട്ടാണ് ദൈവം പ്രാര്‍ത്ഥനയെ നിയമിച്ചിരിക്കുന്നത്. ദൈവപുത്രനായ യേശു, കേവലം നമ്മെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കുക മാത്രമല്ല ചെയ്തത് മറിച്ച് പ്രാര്‍ത്ഥനയുള്ള ഒരു മനുഷ്യനായി അവന് മാതൃക കാട്ടിത്തന്നു. മത്തായി 6:6 ല്‍ വേദപുസ്തകം പറയുന്നു, "നീയോ പ്രാർഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം തരും".
മര്‍ക്കൊസ് 1:35ല്‍ വേദപുസ്തകം യേശുവിനെക്കുറിച്ച് ഇങ്ങനെ പറയുന്നു, "അതികാലത്ത് ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ട് ഒരു നിർജനസ്ഥലത്തു ചെന്നു പ്രാർഥിച്ചു". അതുപോലെ ലൂക്കോസ് 5:16 പറയുന്നു, "അവനോ നിർജനദേശത്തു വാങ്ങിപ്പോയി പ്രാർഥിച്ചുകൊണ്ടിരുന്നു". അവന്റെ ശുശ്രൂഷ പ്രാര്‍ത്ഥനയാല്‍ അടയാളപ്പെടുത്തപ്പെട്ടതായിരുന്നു; ആളുകളെ ആശ്ചര്യപ്പെടുത്തിയ ഫലം അവന് നേടിയതില്‍ അത്ഭുതപ്പെടാനില്ല.
നമ്മുടെ ഭവനത്തിന്റെ പരിതഃസ്ഥിതി നമുക്ക് മാറ്റണമെങ്കില്‍, യേശുവിനെപോലെ നമുക്കും നിരന്തരമായ ഒരു പ്രാര്‍ത്ഥനാ യാഗപീഠം ഉണ്ടായിരിക്കണം. ലൂക്കോസ് 18:1 ല്‍ യേശു പറഞ്ഞു, "മടുത്തുപോകാതെ എപ്പോഴും പ്രാർഥിക്കേണം എന്നുള്ളതിന് അവൻ അവരോട് ഒരുപമ പറഞ്ഞത്". ഒരു ക്യാമ്പ് നടക്കുന്ന സ്ഥലത്ത് കത്തിക്കുന്ന തീ അതിനു ചുറ്റുമുള്ളവര്‍ക്ക് രാത്രി മുഴുവന്‍ ചൂടു കൊടുക്കുകയും ആക്രമിക്കാന്‍ വരുന്ന മൃഗങ്ങളെ അകറ്റിനിര്‍ത്തുകയും ചെയ്യുന്നതുപോലെ ആയിരിക്കണം നമ്മുടെ വീടുകള്‍. അതുകൊണ്ട്, സാത്താനേയും അവന്റെ സകല പ്രവര്‍ത്തികളെയും നമ്മുടെ ഭവനത്തില്‍ നിന്നും അകറ്റിനിര്‍ത്തുവാന്‍ വേണ്ടി നമുക്ക് നിരന്തരമായ ഒരു പ്രാര്‍ത്ഥനാ യാഗപീഠം ഉണ്ടായിരിക്കണം.
എന്നാല്‍ നമുക്ക് പ്രാര്‍ത്ഥനയ്ക്കായി ഒരു സ്ഥലവും നിശ്ചയിക്കപ്പെട്ട ഒരു സമയവും ഉണ്ടായിരിക്കണം. സൌകര്യമനുസരിച്ച് ചെയ്യുന്ന ഒന്നായി പ്രാര്‍ത്ഥനയെ വിട്ടുക്കളയരുത്. നാം ഒരു കുടുംബമായി പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്ക് ഒരു സമയം ഉണ്ടായിരിക്കണം. ശിഷ്യന്മാര് പ്രാര്‍ത്ഥനാസമയത്ത് ദൈവാലയത്തിലേക്കു പോയി. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, നിങ്ങള്‍ പ്രേരണയാല്‍ മാത്രമല്ല പ്രാര്‍ത്ഥിക്കേണ്ടതെന്ന് അവര്‍ യേശുവില്‍ നിന്നും പഠിച്ചു, എന്നാല്‍ നാം പ്രാര്‍ത്ഥനയില്‍ ചിട്ടയുള്ളവര്‍ ആയിരിക്കണം, അത് സാധ്യമാകുന്നത് പ്രാര്‍ത്ഥനയ്ക്കായി നാം ഒരു സമയം നിശ്ചയിക്കുമ്പോള്‍ ആകുന്നു.
ദൈവത്തോടു സംസാരിക്കുവാനായി വേര്‍തിരിക്കപ്പെട്ട നിശ്ചിതമായ ഒരു സമയം നിങ്ങള്‍ക്ക് ഭവനത്തില്‍ ഉണ്ടായിരിക്കണം. നിങ്ങളല്ല മറിച്ച് ദൈവമാണ് നിങ്ങളുടെ മക്കളുടെ സഹായകനെന്നു അവര്‍ അറിയുവാന്‍ ഇടയാകട്ടെ. ചില മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ദൈവത്തില്‍ നിന്നും മറച്ചുപ്പിടിക്കും. അവര്‍ തങ്ങളുടെ ഹൃദയം ദൈവത്തിങ്കലേക്കല്ല മറിച്ച് തങ്ങളിലേക്ക് തന്നെയാണ് തിരിക്കുന്നത്. അതുകൊണ്ട്, അവര്‍ക്ക് ഒരു ആവശ്യം ഉള്ളപ്പോള്‍, അതേ അവര്‍ നിങ്ങളുടെ അടുക്കലേക്കു വരുന്നു, എന്നാല്‍ ദൈവമാണ് കരുതുന്നവന് എന്ന് അവര്‍ അറിയട്ടെ. നിങ്ങള്‍ ഒരു മുഖാന്തിരം മാത്രമാണെന്നും അവര്‍ അറിയുവാന്‍ ഇടയാകട്ടെ. അപ്പോള്‍ നിങ്ങള്‍ക്ക് സഹായിക്കുവാന്‍ സാധിക്കാത്ത ഒരു സാഹചര്യത്തില്‍ അവര്‍ തങ്ങളെത്തന്നെ കാണുമ്പോള്‍, ദൈവത്തിങ്കലേക്ക് തിരിയേണ്ടത് എങ്ങനെയാണെന്ന് അവര്‍ അറിയും.
പ്രാര്‍ത്ഥനയിലെ നമ്മുടെ തീക്ഷ്ണത ദുഷ്ട ആത്മാക്കളെയും സാത്താന്യ വെളിപ്പെടലുകളെയും നമ്മുടെ ഭവനങ്ങളില്‍ നിന്നും അകറ്റുവാന്‍ സഹായിക്കും. നമ്മുടെ മക്കളെ ലക്ഷ്യം വെക്കുന്ന ശത്രുവിന്റെ ഏതു ആക്രമണത്തെയും ജയിക്കുവാന്‍ പ്രാര്‍ത്ഥനയുടെ യാഗപീഠത്തിങ്കല്‍ വെച്ചു നമ്മുടെ മക്കള്‍ ശക്തരാകുന്നു. ഭവനത്തിലെ പ്രാര്‍ത്ഥനയാല്‍, അന്ധകാരശക്തിയ്ക്ക് ഇറങ്ങുവാന്‍ വിലക്കുള്ള ഒരു മേഖലയായി നിങ്ങള്‍ നിങ്ങളുടെ ഭവനത്തെ മാറ്റുന്നു. പിശാചിനും അവന്റെ പ്രതിനിധികള്‍ക്കും വിരോധമായി നിങ്ങള്‍ എന്നേക്കുമായി വാതില്‍ അടക്കണം.
നിങ്ങളുടെ ഭവനത്തില്‍ നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും അനുഭവിക്കണമെങ്കില്‍ ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാകുന്നു. എബ്രായര്‍ 9:14 ല്‍ വേദപുസ്തകം പറയുന്നു, "നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?". പ്രാര്‍ത്ഥനയുടെ പ്രധാനപ്പെട്ട മറ്റൊരു കാര്യമെന്തെന്നാല്‍ നാശകരമായ നമ്മുടെ ഓരോ ശീലങ്ങളെയും പ്രാര്‍ത്ഥനയില്‍ കൂടി നാം കുരിശില്‍ തറയ്ക്കുകയാകുന്നു.
നമ്മുടെ കുഞ്ഞുങ്ങളിലുള്ള എല്ലാ ആസക്തികളേയും പുറത്താക്കിക്കളയുവാന് നാം പ്രാര്‍ത്ഥനയില്‍ യേശുവിന്റെ രക്തത്തെ നിയോഗിക്കുന്നു. ചില മാതാപിതാക്കള്‍ പ്രാര്‍ത്ഥനയെന്ന അഗ്നിയില്‍ തങ്ങള്‍ക്കു വ്യാപൃതരാകാം എന്നിരിക്കെ തങ്ങളുടെ മക്കളുടെ ആസക്തിയില്‍ നിന്നും മുക്തരാകാന്‍ സഹായിക്കേണ്ടതിനു കൌണ്സിലര്മാര്ക്കായും പുനരധിവാസം ചെയ്യുന്നവര്‍ക്കായും കാത്തിരിക്കുന്നു. ആകയാല്‍, ഇത് ശ്രദ്ധിക്കുക, എപ്പോഴും പ്രാര്‍ത്ഥിക്കുക മാത്രമല്ല ഈ അന്ത്യകാലത്ത് നിങ്ങള്‍ക്ക് ജയിക്കണമെങ്കില്‍ കുടുംബമായി ഇടവിടാതെ പ്രാര്‍ത്ഥിക്കുക.
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്‍, പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനത്തിലേക്ക് എന്റെ കണ്ണുകളെ അവിടുന്ന് തുറന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. സത്യത്താല്‍ അങ്ങ് എന്റെ ഹൃദയത്തെ നിറയ്ക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. പ്രാര്‍ത്ഥനയില്‍ ക്ഷീണിച്ചുപോകാതെ തീക്ഷ്ണതയുടെ ആത്മാവില്‍ ആയിരിക്കുവാനുള്ള കൃപയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇന്നുമുതല്‍, ഞാന്‍ അലസമായിരിക്കയില്ല, എന്റെ യാഗപീഠത്തിന്മേലുള്ള അഗ്നി നിരന്തരം കത്തിക്കൊണ്ടിരിക്കും. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● പക്ഷപാദത്തെ സംബന്ധിച്ചുള്ള ഒരു പ്രാവചനീക പാഠം - 2● യേശു ഒരു ശിശുവായി വന്നത് എന്തുകൊണ്ട്?
● അധികമായ സാധനസാമഗ്രികള്‍ വേണ്ട
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #5
● ആത്മീക വളര്‍ച്ചയെ നിശബ്ദമായി അമര്‍ത്തുന്നത്
● ദിവസം 14:21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● വിശുദ്ധിയുടെ ദ്വിമുഖങ്ങള്‍
അഭിപ്രായങ്ങള്‍