അനുദിന മന്ന
ദിവസം 01:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Friday, 22nd of November 2024
1
0
92
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
ദൈവവുമായി ആഴമായ ബന്ധം
ദൈവമേ, നീ എന്‍റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത്
എന്‍റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്‍റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു. അങ്ങനെ നിന്‍റെ ബലവും മഹത്ത്വവും കാണേണ്ടതിനു
ഞാൻ വിശുദ്ധമന്ദിരത്തിൽ നിന്നെ നോക്കിയിരിക്കുന്നു. നിന്‍റെ ദയ ജീവനെക്കാൾ നല്ലതാകുന്നു; എന്‍റെ അധരങ്ങൾ നിന്നെ സ്തുതിക്കും. (സങ്കീര്‍ത്തനം 63:1-3).
യേശുവിനെ നിങ്ങള്‍ അനുഗമിക്കുന്നതില്‍ ഗൌരവമുള്ളവരാണോ? "അവനോ . . . . . . . വാങ്ങിപ്പോയി പ്രാർഥിച്ചുകൊണ്ടിരുന്നു" (ലൂക്കോസ് 5:16). അവൻ "പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി" (മത്തായി 14:23). ഉപായിയായിരുന്ന യാക്കോബ് എങ്ങനെയാണ് "ദൈവത്തിന്‍റെ ഒരു പ്രഭു എന്നര്‍ത്ഥമുള്ള യിസ്രായേല്‍ ആയി മാറിയത്?" (ഉല്‍പത്തി 32:28 വായിക്കുക). വേദപുസ്തകം പറയുന്നു "യാക്കോബ് തനിയെ ശേഷിച്ചു. അപ്പോൾ ഒരു പുരുഷൻ (ദൈവത്തിന്‍റെ ദൂതന്‍) ഉഷസ്സാകുവോളം അവനോടു മല്ലുപിടിച്ചു". (ഉല്‍പത്തി 32:24).
ഭാര്യയും ഭര്‍ത്താവും ഒരുമിച്ചല്ലെങ്കില്‍ ഒരു വിവാഹജീവിതം വഷളാകുന്നതുപോലെ, നാം കര്‍ത്താവിനോടുകൂടെ ചിലവഴിക്കുന്ന സമയങ്ങള്‍ നമ്മുടെ ആത്മീക ജീവിതത്തില്‍ ഇല്ലെങ്കില്‍ ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധം അസ്ഥിരമാകും. ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഈ കാലങ്ങളില്‍, ദൈവത്തോടുകൂടെ തനിയെയുള്ള ജീവിതത്തിനു മുന്‍ഗണന ഉണ്ടാകണം.
ദൈവത്തോടുകൂടെ തനിയെ ആയിരിക്കുന്നത് എങ്ങനെയാണ്?
1. പ്രാര്‍ത്ഥനയ്ക്കായി പ്രത്യേകം സമയം വേര്‍തിരിക്കുക.
ദാനിയേലിനു ദിവസത്തില്‍ മൂന്നു പ്രാവശ്യം പ്രാര്‍ത്ഥിക്കുന്ന ശീലം ഉണ്ടായിരുന്നു. "എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു,- അവന്‍റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിനു നേരേ തുറന്നിരുന്നു- താൻ മുമ്പേ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ പ്രാർഥിച്ച് സ്തോത്രം ചെയ്തു". (ദാനിയേല്‍ 6:10).
ഈ ഉപവാസ പ്രാര്‍ത്ഥനയില്‍, ദൈവത്തോടുകൂടെ പ്രാര്‍ത്ഥനയിലും കൂട്ടായ്മയിലും തനിയേ സമയം ചിലവഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക. യിരെമ്യവ് ഇങ്ങനെ എഴുതി, "നിന്‍റെ കൈനിമിത്തം ഞാൻ തനിച്ചിരുന്നു". (യിരെമ്യാവ് 15:17).
2. സ്തുതിയും ആരാധനയും.
സ്തുതിയോടും സ്തോത്രത്തോടും കൂടി നാം ദൈവസന്നിധിയില്‍ പ്രവേശിക്കണമെന്ന് നമ്മോടു വചനം പറയുന്നു. അവന്‍റെ വാതിലുകളിൽ സ്തോത്രത്തോടും അവന്‍റെ പ്രാകാരങ്ങളിൽ സ്തുതിയോടുംകൂടെ വരുവിൻ; അവനു സ്തോത്രം ചെയ്ത് അവന്‍റെ നാമത്തെ വാഴ്ത്തുവിൻ. (സങ്കീര്‍ത്തനം 100:4).
3. ആത്മാവില്‍ പ്രാര്‍ത്ഥിക്കുക
രണ്ടു തരത്തിലുള്ള പ്രാര്‍ത്ഥനയുണ്ട്.:
- മാനസീകമായ പ്രാര്‍ത്ഥന
- ആത്മീകമായ പ്രാര്‍ത്ഥന
മാനസീക പ്രാര്‍ത്ഥനയെന്നാല്‍ നിങ്ങള്‍ നിങ്ങളുടെ അറിവും ബുദ്ധിയും ഉപയോഗിച്ച് പ്രാര്‍ത്ഥിക്കുന്നതാണ്, ആത്മാവിലുള്ള പ്രാര്‍ത്ഥന അന്യഭാഷയില്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതാണ്.
ഞാൻ അന്യഭാഷയിൽ പ്രാർഥിക്കുന്നു എങ്കിൽ എന്‍റെ ആത്മാവ് പ്രാർഥിക്കുന്നു; എന്‍റെ ബുദ്ധിയോ അഫലമായിരിക്കുന്നു. ആകയാൽ എന്ത്? ഞാൻ ആത്മാവുകൊണ്ട് പ്രാർഥിക്കും; ബുദ്ധികൊണ്ടും പ്രാർഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും. (1 കൊരിന്ത്യര്‍ 14:14-15).
4. ദൈവവചനം പഠിക്കയും അന്വേഷിക്കയും ചെയ്യുക.
നിങ്ങള്‍ ദൈവവചനം വായിക്കുമ്പോള്‍, ദൈവവുമായി നിങ്ങള്‍ നേരിട്ടുള്ള കൂട്ടായ്മയിലാകുന്നു. വചനം ദൈവമാകുന്നു, ദൈവവചനം വായിക്കുന്ന അനുഭവം ദൈവവുമായി വ്യക്തിപരമായി സംസാരിക്കുന്നതിനു തുല്യമാണ്.
ദൈവത്തോടുകൂടെ തനിയേ ആയിരിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍
- രഹസ്യങ്ങള്‍ വെളിപ്പെടും
ദൈവം സകലതും അറിയുന്നവനും എല്ലാ ജ്ഞാനവും നിറഞ്ഞവന്‍ ആകുന്നു. ദൈവവുമായി തനിച്ചു സമയം ചിലവിടുകയും അജ്ഞരായിരിക്കയും ചെയ്യുവാന്‍ നിങ്ങള്‍ക്ക് കഴിയില്ല. "അവൻ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളത് അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു". (ദാനിയേല്‍ 2:22).
- നിങ്ങള്‍ ശക്തി പ്രാപിക്കും
നിങ്ങള്‍ ദൈവത്തോടുകൂടെ തനിയേ സമയം ചിലവഴിക്കുമ്പോള്‍, നിങ്ങള്‍ ശാരീരികമായ ബലം പ്രാപിക്കുക മാത്രമല്ല, എന്നാല്‍ ആത്മീകമായ ഇന്ധനവും പുതുക്കവും നിങ്ങള്‍ക്കുണ്ടാകും. യെശയ്യാവ് 40:31 പറയുന്നു, "എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും".
സങ്കീര്‍ത്തനം 68:35 അനുസരിച്ച്, യിസ്രായേലിന്‍റെ ദൈവം "തന്‍റെ ജനത്തിനു ശക്തിയും ബലവും കൊടുക്കുന്നു". ദൈവത്തോടുകൂടെ തനിയേ സമയം ചിലവഴിക്കുക, അപ്പോള്‍ ദൈവം നിങ്ങള്‍ക്ക് ശക്തിയും ബലവും നല്‍കും.
- നിങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടും.
"വീഞ്ഞു കുടിച്ചു മത്തരാകരുത്; അതിനാൽ ദുർന്നടപ്പ് ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി". (എഫെസ്യര്‍ 5:18). നിങ്ങള്‍ ദൈവത്തിന്‍റെ ആത്മാവിനാല്‍ നിറയപ്പെടുമ്പോള്‍, നിങ്ങളുടെ ജീവിതം പൂര്‍ണ്ണമായി പരിശുദ്ധാത്മാവിനാല്‍ സ്വാധീനിക്കപ്പെടും.
- ദൈവത്തോടുകൂടെയുള്ള നിങ്ങളുടെ കൂട്ടായ്മയുടെ സമയത്തുണ്ടാകുന്ന അഭിഷേകം പൈശാചീക നുകങ്ങളെ തകര്‍ക്കും
അന്നാളിൽ അവന്‍റെ ചുമടു നിന്‍റെ തോളിൽനിന്നും അവന്‍റെ നുകം നിന്‍റെ കഴുത്തിൽനിന്നും നീങ്ങിപ്പോകും; പുഷ്‍ടിനിമിത്തം നുകം തകർന്നുപോകും. (യെശയ്യാവ് 10:27).
- നിങ്ങള്‍ ദൈവത്തിന്‍റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടും
എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്‍റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്‍റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു. (2 കൊരിന്ത്യര്‍ 3:18).
നിങ്ങളുടെ പൂര്‍ണ്ണ ഹൃദയം ദൈവത്തിനു കൊടുക്കുക അതുപോലെ വിലപ്പെട്ട കുറച്ചു സമയവും. ഇവയാണ് ദൈവവുമായി ആഴത്തിലുള്ള ബന്ധത്തിലാകുമ്പോള്‍ ഉണ്ടാകുന്ന രണ്ടു പ്രധാനപ്പെട്ട അവസ്ഥകള്‍.
Bible Reading Plan : Matthew 1-7
പ്രാര്‍ത്ഥന
1. കര്‍ത്താവേ, പാപം എന്നെ അങ്ങയില്‍ നിന്നും അകറ്റിയ ഓരോ വഴികളിലും എന്നോടു കരുണയുണ്ടാകേണമേ.
2. ദൈവവുമായുള്ള എന്‍റെ ബന്ധത്തെ ബാധിക്കുന്ന പാപത്തിന്‍റെ സകല ഭാരങ്ങളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ വലിച്ചു താഴെയിടുന്നു.
3. എന്‍റെ മനസ്സില്‍ പിരിമുറുക്കം നടത്തുന്ന തെറ്റുകളെ, കള്ളങ്ങളെ, സംശയങ്ങളെ, ഭയത്തെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു.
4. പിതാവേ! ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിനു യേശുവിന്‍റെ നാമത്തില്‍ എന്‍റെ കണ്ണുകളെ തുറക്കേണമേ.
5. യേശുവിന്‍റെ നാമത്തില്‍, എന്‍റെ സ്വര്‍ഗ്ഗീയ പിതാവുമായുള്ള കൂട്ടായ്മ പുനസ്ഥാപിക്കാനുള്ള കൃപ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാപിക്കുന്നു.
6. അതേ കര്‍ത്താവേ! എന്‍റെ ആത്മ മനുഷ്യനെ ശക്തീകരിക്കേണമേ.
7. എന്‍റെ ആത്മീക ബലത്തെ ശോഷിപ്പിക്കുന്ന എന്തുതന്നെയായാലും അത് യേശുവിന്‍റെ നാമത്തില്‍ നശിച്ചുപോകട്ടെ.
8. ദൈവീക കാര്യങ്ങളില്‍ നിന്നും എന്നെ അകറ്റുവാനായി രൂപകല്പന ചെയ്തിരിക്കുന്ന സകല ധനത്തിന്‍റെ വഞ്ചനകളേയും ഞാന്‍ ഇല്ലാതാക്കുന്നു.
9. പിതാവേ, അങ്ങയുടെ സ്നേഹത്തിലും അങ്ങയുടെ പരിജ്ഞാനത്തിലും വളരുവാന്‍ എന്നെ ഇടയാക്കേണമേ യേശുവിന്‍റെ നാമത്തില്‍.
10. കര്‍ത്താവേ, അങ്ങയോടും മനുഷ്യരോടുമുള്ള പ്രീതിയിലും, ഔന്നത്യത്തിലും, ജ്ഞാനത്തിലും വളരുവാന്‍ യേശുവിന്‍റെ നാമത്തില്‍ എന്നെ ഇടയാക്കേണമേ.
2. ദൈവവുമായുള്ള എന്‍റെ ബന്ധത്തെ ബാധിക്കുന്ന പാപത്തിന്‍റെ സകല ഭാരങ്ങളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ വലിച്ചു താഴെയിടുന്നു.
3. എന്‍റെ മനസ്സില്‍ പിരിമുറുക്കം നടത്തുന്ന തെറ്റുകളെ, കള്ളങ്ങളെ, സംശയങ്ങളെ, ഭയത്തെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു.
4. പിതാവേ! ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിനു യേശുവിന്‍റെ നാമത്തില്‍ എന്‍റെ കണ്ണുകളെ തുറക്കേണമേ.
5. യേശുവിന്‍റെ നാമത്തില്‍, എന്‍റെ സ്വര്‍ഗ്ഗീയ പിതാവുമായുള്ള കൂട്ടായ്മ പുനസ്ഥാപിക്കാനുള്ള കൃപ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാപിക്കുന്നു.
6. അതേ കര്‍ത്താവേ! എന്‍റെ ആത്മ മനുഷ്യനെ ശക്തീകരിക്കേണമേ.
7. എന്‍റെ ആത്മീക ബലത്തെ ശോഷിപ്പിക്കുന്ന എന്തുതന്നെയായാലും അത് യേശുവിന്‍റെ നാമത്തില്‍ നശിച്ചുപോകട്ടെ.
8. ദൈവീക കാര്യങ്ങളില്‍ നിന്നും എന്നെ അകറ്റുവാനായി രൂപകല്പന ചെയ്തിരിക്കുന്ന സകല ധനത്തിന്‍റെ വഞ്ചനകളേയും ഞാന്‍ ഇല്ലാതാക്കുന്നു.
9. പിതാവേ, അങ്ങയുടെ സ്നേഹത്തിലും അങ്ങയുടെ പരിജ്ഞാനത്തിലും വളരുവാന്‍ എന്നെ ഇടയാക്കേണമേ യേശുവിന്‍റെ നാമത്തില്‍.
10. കര്‍ത്താവേ, അങ്ങയോടും മനുഷ്യരോടുമുള്ള പ്രീതിയിലും, ഔന്നത്യത്തിലും, ജ്ഞാനത്തിലും വളരുവാന്‍ യേശുവിന്‍റെ നാമത്തില്‍ എന്നെ ഇടയാക്കേണമേ.
Join our WhatsApp Channel
Most Read
● സ്വയമായി വരുത്തിയ ശാപത്തില്‍ നിന്നുള്ള വിടുതല്‍● ദൈവം പ്രതിഫലം നല്കുന്ന ഒരുവനാണ്.
● മഹാ പ്രതിഫലദാതാവ്
● നിലനില്‍ക്കുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവരുന്നത് എങ്ങനെ - 1
● കൃപ കാണിക്കുവാനുള്ള പ്രായോഗീക മാര്‍ഗ്ഗങ്ങള്‍
● ശരിയായ ബന്ധങ്ങള്‍ എങ്ങനെ കെട്ടിപ്പടുക്കാം
● നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 2
അഭിപ്രായങ്ങള്‍