english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ഉത്പ്രാപണം (യേശുവിന്‍റെ മടങ്ങിവരവ്) എപ്പോള്‍ സംഭവിക്കും?
അനുദിന മന്ന

ഉത്പ്രാപണം (യേശുവിന്‍റെ മടങ്ങിവരവ്) എപ്പോള്‍ സംഭവിക്കും?

Wednesday, 15th of November 2023
1 0 1393
ഉത്പ്രാപണം എപ്പോള്‍ സംഭവിക്കും എന്ന് വേദപുസ്തകം വ്യക്തമായി നമ്മോടു പറയുന്നില്ല.

ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വര്‍ഗത്തിലെ ദൂതന്മാരും, പുത്രനുംകൂടെ അറിയുന്നില്ല. (മര്‍ക്കോസ് 13:32)

യേശുവിന്‍റെ മടങ്ങിവരവ് സംഭവിക്കുമോ ഇല്ലയോ എന്നതിനെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഒന്നുമില്ല; ആ ചോദ്യത്തിന് വേദപുസ്തകം വ്യക്തമായി മറുപടി പറയുന്നുണ്ട്. എന്നാല്‍ യേശുവിന്‍റെ മടങ്ങിവരവ് എപ്പോള്‍ അഥവാ ഏതു സമയത്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ആര്‍ക്കും വ്യക്തമായി അറിവില്ല, ലൂക്കോസിന്‍റെ സുവിശേഷത്തില്‍ കര്‍ത്താവായ യേശു ഇങ്ങനെ പറഞ്ഞു ഉറപ്പിക്കുന്നു, "നിനയാത്ത നാഴികയില്‍ മനുഷ്യപുത്രന്‍ വരുന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിപ്പിന്‍". (ലൂക്കോസ് 12:40)

മത്തായി 24:6-7 വാക്യങ്ങളില്‍, തന്‍റെ മടങ്ങിവരവിനെ പ്രതീക്ഷിക്കുവാന്‍ വേണ്ടി വിവിധങ്ങളായ അടയാളങ്ങള്‍ യേശു വിവരിച്ചിട്ടുണ്ട്:

"നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതുതന്നെ; എന്നാൽ അത് അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും". (മത്തായി 24:6-7).

നമ്മുടെ ഇന്നത്തെ സമയത്തെ നിരീക്ഷിക്കുമ്പോള്‍, കര്‍ത്താവിന്‍റെ മടങ്ങിവരവ് അടുത്തിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന, ഈ അടയാളങ്ങള്‍ വ്യാപകമാകുന്നതായി തോന്നുന്നു.

കര്‍ത്താവിന്‍റെ മടങ്ങിവരവിന്‍റെ സാധ്യമായ കാലത്തെ യഹോവയുടെ പെരുന്നാളുമായി ബന്ധപ്പെടുത്തിയും വേദപുസ്തകം സൂചിപ്പിക്കുന്നതായി മനസ്സിലാക്കാം:

"അതതു കാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിത്" (ലേവ്യാപുസ്തകം 23:4).

കര്‍ത്താവിന്‍റെ ഏഴു ഉത്സവങ്ങള്‍ ഇവയാകുന്നു:

പെസഹാ പെരുന്നാള്‍
പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍
ആദ്യഫല പെരുന്നാള്‍
ആഴ്ചകളുടെ (പെന്തെകൊസ്ത്) പെരുന്നാള്‍
കാഹളനാദ പെരുന്നാള്‍
പാപപരിഹാര ദിനപെരുന്നാള്‍
കൂടാര പെരുന്നാള്‍

ആദ്യത്തെ നാലു പെരുന്നാളുകള്‍ യേശുക്രിസ്തുവിനാല്‍ നിവര്‍ത്തിക്കപ്പെട്ടു:
പെസഹായുടെ സമയത്ത് ദൈവത്തിന്‍റെ കുഞ്ഞാടെന്ന നിലയിലെ യേശുവിന്‍റെ യാഗമരണം.
പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ സമയത്ത് യേശുവിന്‍റെ അടക്കം നടന്നു.
ആദ്യഫല പെരുന്നാള്‍ സമയത്തെ യേശുവിന്‍റെ പുനരുത്ഥാനം.
പെന്തെക്കോസ്ത് നാളിലെ പരിശുദ്ധാത്മാവിന്‍റെ ഇറങ്ങിവരവ്.

യേശുവിന്‍റെ യാഗമരണം, അടക്കം, പുനരുത്ഥാനം, അതുപോലെ പരിശുദ്ധാത്മാവിന്‍റെ വരവ് ഇവയെല്ലാം ഈ ഉത്സവങ്ങള്‍ ആചരിച്ചുപോന്ന കൃത്യമായ ദിവസങ്ങളില്‍ സംഭവിച്ചു എന്നത് ശ്രദ്ധേയമായ കാര്യമാണ്.

ഇനിയും, നിവര്‍ത്തിയാകുവാനുള്ള മൂന്നു പെരുന്നാളുകള്‍ കൂടിയുണ്ട്:
കാഹളനാദ പെരുന്നാള്‍ പരമ്പരാഗതമായി ഷോഫര്‍ ഊതുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു, വേദപുസ്തക പണ്ഡിതന്മാര്‍ ഇതിനെ വളരെക്കാലമായി സഭയുടെ ഉത്പ്രാപണവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.

അപ്പോസ്തലനായ പൗലോസ്‌ ഇപ്രകാരം എഴുതിയിരിക്കുന്നു:

"ഞാൻ ഒരു മർമം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമയ്ക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും; മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും". (1 കൊരിന്ത്യര്‍ 15:51-52).

ഓരോ വര്‍ഷങ്ങളിലും, കാഹളനാദ പെരുന്നാളിന്‍റെ സമയം അടുക്കുമ്പോള്‍, അത് ആചരിക്കുന്നവരില്‍ പ്രതീക്ഷ വളരുകയാണ്. കര്‍ത്താവിന്‍റെ മടങ്ങിവരവിന്‍റെ കൃത്യമായ സമയം ഒരുപക്ഷേ നമുക്ക് അറിയില്ലായിരിക്കാം, എന്നാല്‍ ഒരു കാര്യം ഉറപ്പാകുന്നു: അത് കാഹളനാദ പെരുന്നാളിന്‍റെ നാളുകളില്‍ സംഭവിക്കുവാന്‍ സാധ്യതയുണ്ട്. ഒരുക്കമുള്ളവരായും ജാഗ്രതയുള്ളവരായും ജീവിക്കുക എന്നതാണ് നമ്മുടെ ദൌത്യം.
പ്രാര്‍ത്ഥന
[നിങ്ങളുടെ ഹൃദയത്തില്‍നിന്ന്‌ വരുന്നത് വരെ ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും ആവര്‍ത്തിക്കുക. പിന്നീട് മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അത് ആവര്‍ത്തിക്കുക, വ്യക്തിപരമാക്കുക, ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും കുറഞ്ഞത്‌ ഒരു മിനിറ്റെങ്കിലും അങ്ങനെ ചെയ്യുക].

1. ആരും നശിച്ചുപോകരുത് എന്നത് അങ്ങയുടെ ഹിതമാകയാല്‍ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു പിതാവേ.

2. പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ ജ്ഞാനത്തിന്‍റെയും വെളിപ്പാടിന്‍റെയും ആത്മാവിനെ നല്‍കേണമേ, (വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിക്കുക).

3. കര്‍ത്താവിനെ സ്വീകരിക്കുന്നതില്‍ നിന്നും ആളുകളുടെ (വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിക്കുക) മനസ്സിനെ മൂടുന്ന എല്ലാ ശത്രുവിന്‍റെ കോട്ടകളും തകര്‍ന്നു വീഴട്ടെ, യേശുവിന്‍റെ നാമത്തില്‍.

4. കര്‍ത്താവേ ഇവരുടെ (വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിക്കുക) മേല്‍ അങ്ങയുടെ വെളിച്ചം പ്രകാശിപ്പിച്ചു, അവരെ രക്ഷിക്കേണമേ ദൈവമേ.

Join our WhatsApp Channel


Most Read
● എല്‍-ഷദ്ദായിയായ ദൈവം
● ദൈവത്തിന്‍റെ ഫ്രീക്വന്‍സിയിലേക്ക് തിരിയുക
● ആസക്തികളെ ഇല്ലാതാക്കുക
● ദിവസം 10 : 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● സാമ്പത്തീകമായി താറുമാറായ അവസ്ഥയില്‍ നിന്നും പുറത്തുകടക്കുന്നത് എങ്ങനെ?
● ക്ഷമയിലേക്കുള്ള പ്രായോഗീക പടികള്‍
● ദിവസം 19: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ