അതിവേഗത്തിൽ ഒന്നും പറയരുത്; ദൈവസന്നിധിയിൽ ഒരു വാക്ക് ഉച്ചരിപ്പാൻ നിന്റെ ഹൃദയം ബദ്ധപ്പെടരുത്; ദൈവം സ്വർഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാൽ നിന്റെ വാക്ക് ചുരുക്കമായിരിക്കട്ടെ. (സഭാപ്രസംഗി 5:2).
സ്വര്‍ഗ്ഗം എന്നാല്‍, സര്‍വ്വശക്തനും മഹോന്നതനുമായ ദൈവം, മുഴു ലോകത്തിന്റെയും സൃഷ്ടിതാവും രാജാവുമായ ദൈവം വസിക്കുന്ന അസാധാരണമായ ഒരു മണ്ഡലമാണ്. ഈ സ്വര്‍ഗ്ഗീയമായ സ്ഥലം ദൈവീകമായ പ്രകാശത്താല്‍ മൂടിയിരിക്കുന്നു, ഇത് ദൈവത്തിന്റെ വാസസ്ഥലം മാത്രമല്ല മറിച്ച് സമാധാനവും, ശാന്തതയും, അതിരുകളില്ലാത്ത സ്നേഹവും പുറത്തുവിടുന്ന ഒരു പരിശുദ്ധസ്ഥലം കൂടിയാകുന്നു. ദൈവീകമായ അസ്തിത്വത്തിന്റെ പ്രഭവകേന്ദ്രം എന്ന നിലയില്‍ സ്വര്‍ഗ്ഗം ദൈവത്തിന്റെ സമാനതകളില്ലാത്ത ശക്തിയുടേയും നിത്യമായ സാന്നിധ്യത്തിന്റെയും തെളിവായി നില്ക്കുന്നു.
സ്വര്‍ഗ്ഗത്തില്‍, ദൈവത്തിന്റെ സാന്നിധ്യവും അവങ്കലേക്ക് നോക്കുവാനുള്ള നമ്മുടെ കഴിവുകളും നമ്മുടെ വാത്സല്യത്തേയും, വികാരങ്ങളേയും, ചിന്തകളേയും, ആശയവിനിമയങ്ങളേയും, ഗാനങ്ങളേയും എന്നും എന്നേക്കുമായി കൈവശപ്പെടുത്തും. കര്‍ത്താവായ യേശു തന്നെ പറഞ്ഞിട്ടുണ്ട് ദൈവത്തെ അറിയുന്നത് തന്നെയാണ് നിത്യജീവന്. (യോഹന്നാന് 17:3).
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വർഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; (യെശയ്യാവ് 66:1). ഇത് ദൈവത്തിന്റെ ഭരണസംവിധാനത്തിന്റെ ഇരിപ്പിടം കൂടിയാകുന്നു. ഇവിടെ നിങ്ങള്‍ക്ക് അവന്റെ സിംഹാസനം കാണുവാന്‍ സാധിക്കും.
ദൈവത്തിന്റെ ദൂതന്മാരുടെ പ്രാഥമീകമായ വ്യവഹാരമണ്ഡലം കൂടിയാണ് സ്വര്‍ഗ്ഗം എന്നത്.
ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗത്തിലെ ദൂതന്മാരും, പുത്രനുംകൂടെ അറിയുന്നില്ല. (മര്‍ക്കൊസ് 13:32).
വേദപുസ്തകം വീണ്ടും നമ്മോടു പറയുന്നു, "പിന്നെയോ സീയോൻപർവതത്തിനും ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗീയ യെരൂശലേമിനും അനേകായിരം ദൂതന്മാരുടെ സർവസംഘത്തിനും," (എബ്രായര്‍ 12:22).
സ്വര്‍ഗ്ഗത്തില്‍ ആയിരക്കണക്കിനു ദൂതന്മാരുണ്ട്.
ഇത് ഒരിക്കലും സംശയിക്കരുത്. സ്വര്‍ഗ്ഗം യഥാര്‍ത്ഥമായ ഒരു സ്ഥലമാകുന്നു; ഇപ്പോള്‍ നിങ്ങളെ ചുറ്റിയിരിക്കുന്ന കാര്യങ്ങളെക്കാള്‍ കൂടുതല്‍ യാഥാര്‍ത്ഥ്യമായത്. ഏതെങ്കിലും ചലച്ചിത്രത്തില്‍ നിങ്ങള്‍ കണ്ട ദൃശ്യം സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശയത്തെ മാറ്റുവാന്‍ അനുവദിക്കരുത്. ഇത് യഥാര്‍ത്ഥമായ ഒരു സ്ഥലമാകുന്നു, ഭൂമി എപ്രകാരം യഥാര്ത്ഥമായിരിക്കുന്നുവോ അതുപോലെ തന്നെ സ്വര്‍ഗ്ഗവും യാഥാര്‍ത്ഥ്യമാണ്.
മറ്റൊരു രസകരമായ വസ്തുത എന്തെന്നാല്‍ എല്ലാ പ്രായത്തിലുമുള്ള, എല്ലാ ദേശങ്ങളിലുമുള്ള, സാമൂഹീക പശ്ചാത്തലങ്ങളിലുള്ള, വര്‍ഗ്ഗങ്ങളിലുള്ള, വ്യത്യസ്ത മതങ്ങളില്‍ പോലുമുള്ള, മാത്രമല്ല നിരീശ്വരവാദികള്‍ ആയിട്ടുള്ള ആളുകള്‍ വിശദമായി സ്വര്‍ഗത്തെ സംബന്ധിച്ചു വര്‍ണ്ണിക്കുന്ന സ്വപ്നങ്ങള്‍ കണ്ടിട്ടുള്ളവരാകുന്നു എന്നതാണ്.
സത്യമെന്തെന്നാല്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ തങ്ങളുടെ രക്ഷകനും കര്‍ത്താവുമായി വിശ്വസിക്കുന്ന എല്ലാവരും ഒരു ദിവസം അവിടെ എത്തുന്നതായിരിക്കും. താങ്കള്‍ സത്യമായി നിങ്ങളുടെ ജീവിതത്തെ കര്‍ത്താവിനായി സമര്‍പ്പിച്ചിട്ടുണ്ടോ? ദൈവ വചനം വായിക്കുന്നതില്‍, പ്രാര്‍ത്ഥിക്കുന്നതില്‍, സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവിനെ ആരാധിക്കുന്നതില്‍ നിങ്ങള്‍ സമയം വേര്തിരിക്കാറുണ്ടോ? നിത്യതയ്ക്കായി നിക്ഷേപിക്കുവാനുള്ള സമയം ഇപ്പോഴാകുന്നു; അത് നാളേയ്ക്കായി മാറ്റി വെക്കരുത്.
കുറിപ്പ്: സ്വര്‍ഗ്ഗത്തെ സംബന്ധിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ? സ്വര്‍ഗ്ഗത്തെ സംബന്ധിച്ച് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഒരു ദര്‍ശനം ഉണ്ടായിട്ടുണ്ടോ, (അത് വിശദീകരിക്കുക)?.
പ്രാര്‍ത്ഥന
1. നിങ്ങളില്‍ ഭൂരിഭാഗം പേരും അറിയുന്നതുപോലെ, 2023 ലെ ഓരോ ആഴ്ചകളിലും (ചൊവ്വ/വ്യാഴം/ശനി) നാം ഉപവസിക്കുകയാണ്. ഈ ഉപവാസത്തിനു പ്രധാനമായി അഞ്ചു ലക്ഷ്യങ്ങളുണ്ട്.
2. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി മൂന്നോ അതിലധികമോ നിമിഷങ്ങള്‍ കുറഞ്ഞത് പ്രാര്‍ത്ഥിക്കുക.
3. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
കര്‍ത്താവായ യേശുവേ, അവിടുന്ന് ദൈവത്തിന്റെ പുത്രനും ദൈവത്തിങ്കലേക്കുള്ള ഏക വഴിയും ആകുന്നു. അങ്ങയെ ഞാന്‍ എന്റെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിക്കുന്നു. എനിക്കുവേണ്ടിയുള്ള അങ്ങയുടെ ക്രൂശിലെ വിലയേറിയ യാഗത്തിനായി അങ്ങേയ്ക്ക് നന്ദി. അങ്ങയെ കൂടുതല്‍ അടുത്തറിയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു കര്‍ത്താവേ. ഈ കൃപയ്ക്കായി ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. ആമേന്‍.
കുടുംബത്തിന്റെ രക്ഷ
ഞാനും എന്റെ കുടുംബവുമോ ഞങ്ങള്‍ യഹോവയെ സേവിക്കുമെന്ന് ഞാന്‍ ഏറ്റുപറയുന്നു.
സാമ്പത്തീകമായ മുന്നേറ്റം
യഹോവയുടെ കല്പനകളിൽ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നു; ആകയാല്‍ ഞാന്‍ അനുഗ്രഹിക്കപ്പെടും. ഐശ്വര്യവും സമ്പത്തും എന്റെ വീട്ടിൽ ഉണ്ടാകും; എന്റെ നീതി എന്നേക്കും നിലനില്ക്കുന്നു. (സങ്കീര്‍ത്തനം 112:1-3).
കെ എസ് എം സഭ
പിതാവേ, യേശുവിന്റെ നാമത്തില്‍, കെ എസ് എം സഭയുമായി ബന്ധപ്പെട്ട ഓരോ വ്യക്തിയും വചനത്തിലും പ്രാര്‍ത്ഥനയിലും വളരണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ ആത്മാവിന്റെ ഒരു പുതിയ അഭിഷേകം അവര്‍ പ്രാപിക്കട്ടെ.
രാജ്യം
പിതാവേ, അങ്ങയുടെ ആത്മാവും ജ്ഞാനവും നിറഞ്ഞ നേതൃത്വത്തെ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും എഴുന്നെല്‍പ്പിക്കേണമേ.
Join our WhatsApp Channel
Most Read
● സ്വയമായി വരുത്തിയ ശാപത്തില്‍ നിന്നുള്ള വിടുതല്‍● സ്വയം പുകഴ്ത്തുന്നതിലെ കെണി
● ഉള്ളിലെ നിക്ഷേപം
● നിങ്ങള്‍ ഏകാന്തതയോടു പോരാടുന്നവരാണോ?
● ദിവസം 09: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● എല്ലാം അവനോടു പറയുക
● ദൈവത്തിനായി ദാഹിക്കുക
അഭിപ്രായങ്ങള്‍