english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിങ്ങളുടെ ഉദ്ദേശം എന്താണ്?
അനുദിന മന്ന

നിങ്ങളുടെ ഉദ്ദേശം എന്താണ്?

Wednesday, 29th of November 2023
1 0 909
11പിന്നെ ഒരു ദിവസം അവൻ അവിടെ വരുവാൻ ഇടയായി; അവൻ ആ മാളികമുറിയിൽ കയറി അവിടെ കിടന്നുറങ്ങി. 12അവൻ തന്‍റെ ബാല്യക്കാരനായ ഗേഹസിയോട്: ശൂനേംകാരത്തിയെ വിളിക്ക എന്നു പറഞ്ഞു. അവൻ അവളെ വിളിച്ചു. 13അവൾ അവന്‍റെ മുമ്പിൽ വന്നുനിന്നു. അവൻ അവനോട്: നീ ഇത്ര താൽപര്യത്തോടെയൊക്കെയും ഞങ്ങൾക്കുവേണ്ടി കരുതിയല്ലോ? നിനക്കുവേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കുവേണ്ടി വല്ലതും പറയേണ്ടതുണ്ടോ എന്നു നീ അവളോടു ചോദിക്കുക എന്നു പറഞ്ഞു. അതിന് അവൾ: "ഞാൻ സ്വജനത്തിന്‍റെ മധ്യേ വസിക്കുന്നു എന്നു പറഞ്ഞു". (2 രാജാക്കന്മാര്‍ 4:11-13).

ഈ ശൂനേംകാരത്തിയായ സ്ത്രീ തന്‍റെ വീട്ടില്‍ കൂടുതലായി ഒരു മുറികൂടി പണിയുകയും അത് പ്രവാചകനായ എലിശായ്ക്കുവേണ്ടി മാത്രമായി മാറ്റിവെക്കുകയും ചെയ്തു. തനിക്കു വേണ്ടി ആ ശൂനേംകാരത്തിയായ സ്ത്രീ ഇതെല്ലാം ചെയ്തുകഴിഞ്ഞപ്പോള്‍, അത് അവനെ ആഴമായി സ്പര്‍ശിക്കുകയും തിരികെ അവളെ അനുഗ്രഹിക്കണമെന്ന് അവന്‍ ആഗ്രഹിക്കയും ചെയ്തു. അവള്‍ക്കുവേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോള്‍, അവള്‍ക്കു ആവശ്യം ഒന്നുംതന്നെ ഇല്ലായിരുന്നു. രാജാവില്‍ നിന്നോ അല്ലെങ്കില്‍ മുതിര്‍ന്ന അധികാരികളില്‍ നിന്നോ എന്തെങ്കിലും ലഭിക്കുവാന്‍ സംസാരിക്കാമെന്ന് ഏലിശ വാഗ്ദാനം ചെയ്തു, എന്നാല്‍ അതും അവള്‍ സ്വീകരിച്ചില്ല. അത്രയും ശക്തമായ വാഗ്ദാനങ്ങളുടെ മദ്ധ്യത്തിലും, ഏതെങ്കിലും ആവശ്യങ്ങള്‍ പറയുവാന്‍ ആ സ്ത്രീയ്ക്ക് ഇല്ലാതിരുന്നത്, അവളുടെ ശുദ്ധമായ ഉദ്ദേശങ്ങളെയും തന്‍റെ ജീവിതത്തിലെ സംതൃപ്തിയേയുമാണ് വെളിപ്പെടുത്തുന്നത്.

ദൈവത്തിങ്കല്‍ നിന്നും തനിക്കു എന്തെങ്കിലും കിട്ടുവാന്‍ വേണ്ടിയല്ല ഈ സ്ത്രീ പ്രവാചകനായ എലിശായോടു ദയ കാണിച്ചത്. കിട്ടുവാന്‍ വേണ്ടിയല്ല അവള്‍ കൊടുത്തത്. എന്നാല്‍, അവള്‍ അത്രയും ഭക്തയായ ഒരു വ്യക്തിയും അല്ലായിരുന്നു കാരണം ദൈവം അവളെ അനുഗ്രഹിക്കുവാന്‍ ആഗ്രഹിച്ചപ്പോള്‍, തെറ്റായ താഴ്മയാല്‍ അവള്‍ ദൈവത്തിന്‍റെ അനുഗ്രഹത്തെ നിരാകരിച്ചു. അവളുടെ ദാനത്തിന്‍റെ പിന്നിലെ ഉദ്ദേശം പൂര്‍ണ്ണമായും നിസ്വാര്‍ത്ഥമായിരുന്നു. തിരിച്ചു ഒന്നുംതന്നെ പ്രതീക്ഷിക്കാതെയാണ് അവള്‍ അത് ചെയ്തത്. ഇവിടെ നമുക്കെല്ലാവര്‍ക്കും വേണ്ടി ഒരു ജീവിത പാഠം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. 

നാം എന്തെങ്കിലും കൊടുക്കുകയാണെങ്കില്‍ ദൈവത്തോടും കൊടുക്കുന്നവരോടുമുള്ള സ്നേഹമുള്ള ഹൃദയത്തോടെ നാം കൊടുക്കണം. എന്തെങ്കിലും തിരികെ കിട്ടുവാന്‍ വേണ്ടി മാത്രം നാം ഒന്നും കൊടുക്കരുത്. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നുവെന്ന് വേദപുസ്തകം പറയുന്നു. (2 കൊരിന്ത്യര്‍ 9:7).

"അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്‍റെ കാലിൽ പൂശി തന്‍റെ തലമുടികൊണ്ടു കാൽ തുവർത്തി; തൈലത്തിന്‍റെ സൗരഭ്യംകൊണ്ടു വീടു നിറഞ്ഞു". (യോഹന്നാന്‍ 12:3).

ഇന്ത്യയില്‍ മലയുടെ മുകളില്‍ വളരുന്ന നല്ല സുഗന്ധമുള്ള ഒരു ചെടിയുടെ വേരില്‍ നിന്നും ഉണ്ടാക്കുന്ന ഒരുതരം തൈലമുണ്ട്. യോഹന്നാന്‍ ഇവിടെ പറയുന്നതുപോലെ, ഇതും വളരെ വില കൂടിയതാണ്. ഒരു റാത്തല്‍ സ്വച്ഛജടാമാംസിതൈലത്തിനു യൂദാ പറയുന്നതുപോലെ 300 വെള്ളിക്കാശ് വിലയുണ്ട്‌, അതിന്‍റെ അര്‍ത്ഥം യേശുവിന്‍റെ കാലത്തെ ജോലി ചെയ്യുന്ന ഒരു മനുഷ്യനു ഒമ്പതു മാസംകൊണ്ട് ലഭിക്കുന്ന വേതനത്തിനു തുല്യമാണത്.

മറിയ യേശുവിനു നല്‍കിയ ദാനം അവന്‍റെ പ്രധാനപ്പെട്ട വ്യക്തികള്‍ക്കുപോലും മനസിലാക്കുവാന്‍ കഴിയാതവണ്ണം ആത്യന്തീകവും അമിതമായതും ആയിരുന്നു. അത് കര്‍ത്താവിനോടുള്ള സ്നേഹത്തില്‍ നിന്നുമാത്രം വന്നതായ ഒരു കാര്യമായിരുന്നു. സ്നേഹത്തില്‍ നിന്നും പ്രചോദനം ലഭിച്ചുകൊണ്ട് മറിയ ചെയ്തതായ കാര്യം, പ്രാവചനീക പ്രകൃതം ഉള്ളതായി മാറി കാരണം അത് തന്‍റെ അടക്കത്തിനായി യേശുവിനെ ഒരുക്കുന്നതായിരുന്നു.

ഇപ്പോള്‍, നിങ്ങള്‍ ഒരു സാമ്പത്തീക വിത്ത്‌ വിതയ്ക്കുമ്പോള്‍ ഒരു കൊയ്ത്തു പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. എന്നാല്‍, നാമെല്ലാവരും ദൈവത്തിങ്കല്‍ നിന്നും വന്നവരാണെന്നുള്ള തിരിച്ചറിവിലേക്ക് നാം വന്നിരിക്കുന്നതുകൊണ്ടാണ് നാം കൊടുക്കുന്നത് എന്ന ആ അറിവിന്‍റെ നിലയിലേക്ക് നാം എത്തേണ്ടതുണ്ട്. ദൈവരാജ്യത്തിന്‍റെ പ്രവര്‍ത്തികളില്‍ നിക്ഷേപിക്കുന്നതില്‍ കൂടി ദൈവം നല്‍കുന്ന നിത്യമായ പ്രതിഫലത്തില്‍ നമുക്കും പങ്ക് ലഭിക്കേണ്ടതിനു നാം കൊടുക്കുവാന്‍ തയ്യാറാകണം. നാം കൊടുക്കുന്നത് അങ്ങനെ ചെയ്യണമെന്ന് ദൈവം നമ്മോടു കല്പ്പിച്ചിരിക്കുന്നതിനാല്‍ ആകുന്നു.

ദൈവവുമായുള്ള നിങ്ങളുടെ നടപ്പില്‍ പക്വതയുടെ ഈ ഒരു നിലയിലേക്ക് നിങ്ങള്‍ വരുമ്പോള്‍, പ്രയാസമായി മാറുന്ന സമയത്തും നിങ്ങള്‍ കൊടുക്കുവാന്‍ തുടങ്ങും കാരണം ഇപ്പോള്‍ കര്‍ത്താവിനോടുള്ള തികഞ്ഞ സ്നേഹമാണ് പ്രചോദനമായിരിക്കുന്നത്. നിങ്ങളുടെ ജീവിതത്തിലും, ശുശ്രൂഷയിലും ശരിയായ കവിഞ്ഞൊഴുക്ക് സംഭവിക്കുന്നത് ഈ സമയത്താണ്. നിങ്ങളുടെ ഉദ്ദേശം ശുദ്ധമായിരിക്കുന്നതുകൊണ്ട് വലിയ കാര്യങ്ങളാല്‍ നിങ്ങളെ ദൈവത്തിനു വിശ്വസിക്കുവാന്‍ കഴിയുന്ന സ്ഥലത്ത് ഇപ്പോള്‍ നിങ്ങള്‍ എത്തിയിരിക്കുകയാണ്.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, അങ്ങയുടെ പുത്രനായ യേശുക്രിസ്തു എന്ന വിലയേറിയ അങ്ങയുടെ ദാനത്തിനായി ഞാന്‍ നന്ദി പറയുന്നു. ദാനശീലത്തിന്‍റെയും സ്നേഹത്തിന്‍റെയും ഒരു ഹൃദയം എന്നില്‍ ഉളവാക്കണമേ. അങ്ങയോടുള്ള എന്‍റെ സ്നേഹം പുഷ്പിക്കുമ്പോള്‍, മറ്റുള്ളവര്‍ക്കു നിസ്വാര്‍ത്ഥമായി കൊടുക്കുവാന്‍ വേണ്ടി എന്നെ നയിക്കേണമേ. യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍.

Join our WhatsApp Channel


Most Read
● നിങ്ങളുടെ ഭവനത്തിന്‍റെ പരിതഃസ്ഥിതി മാറ്റുക - 5
● എസ്ഥേറിന്‍റെ രഹസ്യം എന്തായിരുന്നു?
● മതപരമായ ആത്മാവിനെ തിരിച്ചറിയുക
● സംസർഗ്ഗത്താലുള്ള അഭിഷേകം
● ആത്മീക നിയമങ്ങള്‍: സംസര്‍ഗ്ഗത്തിന്‍റെ നിയമം
● സ്വയമായി വരുത്തിയ ശാപത്തില്‍ നിന്നുള്ള വിടുതല്‍
● കര്‍ത്താവിനെ അന്വേഷിക്കുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ