അനുദിന മന്ന
21 ദിവസങ്ങള്‍ ഉപവാസം: ദിവസം #11
Wednesday, 22nd of December 2021
3
1
1125
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
കുടുംബം
ദൈവത്തിന്‍റെ ഹൃദയവുമായി വളരെ അടുത്തുനില്‍ക്കുന്നതാണ് കുടുംബങ്ങള്‍. യഥാര്‍ത്ഥത്തില്‍, കുടുംബങ്ങള്‍ ആരംഭം മുതല്‍തന്നെ ദൈവത്തിന്‍റെ ആശയം ആയിരുന്നു. ആദിമ കാലത്ത് ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍, "മനുഷ്യന്‍ ഏകാനായിരിക്കുന്നത് നന്നല്ല; ഞാന്‍ അവനു തക്കതായൊരു തുണ ഉണ്ടാക്കികൊടുക്കും" എന്ന് യഹോവ അരുളിച്ചെയ്തു.(ഉല്പത്തി 2:18). പിന്നെ അവന്‍ അവരെ അനുഗ്രഹിച്ചു അവരോടു പറഞ്ഞത്, "നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറയുക" (ഉല്പത്തി 1:28).
അവര്‍ പാപത്തില്‍ വീണതിനു ശേഷവും, ദൈവം കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള തന്‍റെ പദ്ധതി തുടര്‍ന്നുകൊണ്ടിരുന്നു, സ്ത്രീയുടെ സന്തതിയില്‍ കൂടി ലഭിക്കുവാന്‍ പോകുന്ന രക്ഷയെ സംബന്ധിച്ചു പ്രാവചനീകമായി സംസാരിച്ചു. (ഉല്പത്തി 3:15)
യഹോവ യിസ്രായേലിന്‍റെ സകല കുടുംബങ്ങളുടെയും ദൈവമാണ്. (യിരെ 31:1). ദൈവം കുടുംബങ്ങളെ സ്നേഹിക്കുന്നു മാത്രമല്ല അവന്‍ നിങ്ങളുടെ കുടുംബങ്ങളെകുറിച്ച് കരുതലുള്ളവനാണ്.
ഓരോ ക്രിസ്തീയ കുടുംബങ്ങളും അവരുടെ കുടുംബ ജീവിതത്തിന്‍റെ ആരംഭത്തില്‍ തന്നെ-അഥവാ കുടുംബ ജീവിതം തുടങ്ങുന്നതിനു മുന്‍പുതന്നെ തിരിച്ചറിയേണ്ട ഒരു സത്യം ഉണ്ട്, അത് ക്രിസ്തുവില്‍കൂടെ അബ്രാഹാമിന്‍റെ സന്തതി എന്ന പ്രവചനം നിവര്‍ത്തിയാകേണ്ടതിനു "ഭൂമിയിലുള്ള മറ്റു എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കേണ്ടതിനു" ദൈവത്തില്‍നിന്നും ഒരു പ്രത്യേകമായ വിളി ഇതിന്മേല്‍ ഉണ്ട് എന്നുള്ളതാണ്.
"നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും....." (ഉല്പത്തി 12:3) എന്ന് ദൈവം അബ്രഹാമിനോട് വാഗ്ദത്തം ചെയ്തു, ഈ ലോകത്തിനുള്ള അബ്രഹാമിന്‍റെ പ്രധാനപ്പെട്ട സംഭാവന യേശുക്രിസ്തു എന്ന വ്യക്തിയിലൂടെ നിവര്‍ത്തിയില്‍ വരും എന്നുള്ളതിന്‍റെ നേരിട്ടുള്ള ഒരു പ്രവചനം.
ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ ഇന്ന് അബ്രാഹാമിന്‍റെ സന്തതികള്‍ ആണെന്ന് വേദപുസ്തകം വ്യക്തമായി പരാമര്‍ശിക്കുന്നു (റോമര്‍ 2:29; 4:13; ഗലാത്യര്‍ 3:29), ആകയാല്‍ ആ പ്രവചനവും ലോകത്തെ "അനുഗ്രഹിക്കുക" എന്ന ഉത്തരവാദിത്തവും ഇന്ന് നമുക്ക് ബാധകമാണ്.
നിങ്ങളേയും, നിങ്ങളുടെ വീടുകളേയും, നിങ്ങളുടെ അവകാശങ്ങളേയും, നിങ്ങളുടെ കുടുംബാംഗങ്ങളേയും എണ്ണകൊണ്ട് അഭിഷേകം ചെയ്യുക. നിങ്ങളുടെ വീട്ടില്‍ വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവക്കും അങ്ങനെ ചെയ്യുക.
ഇന്ന് ദൈവത്തിന്‍റെ കരം നിങ്ങളുടെ കുടുംബത്തില്‍ ചലിക്കുന്നത് നിങ്ങള്‍ കാണും.
ധ്യാനത്തിനായുള്ള വേദഭാഗങ്ങള്‍
എബ്രായര്‍ 11:7
യോശുവ 2:12-14
സങ്കീര്‍ത്തനം 103: 17-18
അപ്പൊ.പ്രവൃത്തി 16:31
1തിമൊ 5:8
പ്രാര്‍ത്ഥന
നിങ്ങളുടെ ഹൃദയത്തില്‍നിന്ന് വരുന്നത് വരെ ഓരോ പ്രാര്‍ത്ഥന മിസൈലുകളും ആവര്‍ത്തിക്കുക. പിന്നീട് മാത്രം അടുത്ത പ്രാര്‍ത്ഥന മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, വ്യക്തിപരമാക്കുക, ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും കുറഞ്ഞത് ഒരു മിനിറ്റെങ്കിലും അങ്ങനെ ചെയ്യുക).
ഞാനും എന്‍റെ കുടുംബവും മേല്‍ക്കുമേല്‍ വര്‍ദ്ധിച്ചുവരുവാന്‍ ദൈവത്തിന്‍റെ ദയ കാരണമാകുന്നു, യേശുവിന്‍റെ നാമത്തില്‍. (സങ്കീ 115:14)
ഞാനും എന്‍റെ കുടുംബവുമോ ഞങ്ങള്‍ യഹോവയെ സേവിക്കും. (യോശുവ 24:15)
എനിക്കെതിരായും ഈ 21 ദിന ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുന്ന സകലര്‍ക്കെതിരായും ഉള്ള എല്ലാ സാത്താന്യ തന്ത്രങ്ങളും യേശുവിന്‍റെ നാമത്തില്‍ നശിച്ചുപോകട്ടെ.
എനിക്കും, എന്‍റെ കുടുംബത്തിനും, കരുണാ സദന്‍ മിനിസ്ട്രിക്കും എതിരായുള്ള എല്ലാ ദുഷ്ട ഐക്യതകളേയും, എന്‍റെ ദൈവമേ, അങ്ങ് എഴുന്നേറ്റു ചിതറിക്കണമേ, യേശുവിന്‍റെ നാമത്തില്‍.
പിതാവേ, യേശുവിന്‍റെ നാമത്തില്‍ എന്നിലൂടെയും എന്‍റെ കുടുംബാംഗങ്ങളിലൂടെയും ആത്മാവിന്‍റെ ഫലം വെളിപ്പെടുമാറാകട്ടെ.
തലമുറകളായി എന്‍റെ കുടുംബത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദാരിദ്ര്യത്തിന്‍റെയും, ഇല്ലായ്മകളുടേയും, അപര്യാപ്തതകളുടെയും എല്ലാ അവസ്ഥകളും യേശുവിന്‍റെ നാമത്തില്‍ മുറിഞ്ഞുപോകട്ടെ.
പിതാവേ, യേശുക്രിസ്തുവിനെ തങ്ങളുടെ കര്‍ത്താവും രക്ഷിതാവും ആയി കാണേണ്ടതിനും അറിയേണ്ടതിനും എന്‍റെ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും, ബന്ധുക്കളുടേയും കണ്ണുകളെ യേശുവിന്‍റെ നാമത്തില്‍ അങ്ങ് തുറക്കേണമേ. അവര്‍ അവരുടെ പാപങ്ങള്‍ക്ക് ക്ഷമ പ്രാപിക്കേണ്ടതിനും യേശുവിലുള്ള വിശ്വാസത്താല്‍ ശുദ്ധീകരണം പ്രാപിച്ചവരുടെ ഇടയില്‍ ഒരു അവകാശം അവര്‍ക്ക് ലഭിക്കേണ്ടതിനും, ഇരുളില്‍നിന്നും വെളിച്ചത്തിലേക്കും, സാത്താന്‍റെ ശക്തിയില്‍നിന്നും ദൈവത്തിങ്കലേക്കും അവരെ തിരിക്കേണമേ.
(നിങ്ങളുടെ വയറ്റില്‍ കരംവെച്ചു ഇപ്രകാരം പ്രാര്‍ത്ഥിക്കുക) എല്ലാ പൂര്‍വ്വീകമായ ദുഷ്ടഒഴുക്കില്‍ നിന്നും എന്‍റെ ജീവിതത്തെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ വിച്ഛേദിക്കുന്നു.
ഏറ്റുപറച്ചില്‍ (ഒന്നിലധികം ആവര്‍ത്തി ഇത് ശബ്ദമുയര്‍ത്തി പറയുക)
നാം സമാധാനനിവാസത്തിലും നിര്‍ഭയ വസതികളിലും സ്വൈരമുള്ള വിശ്രാമ സ്ഥലങ്ങളിലും പാര്‍ക്കും. (യെശയ്യാവ് 32:18)
ശ്രദ്ധിക്കുക: നിങ്ങള്‍ അത്ഭുതങ്ങളോ വലിയ മാറ്റങ്ങളോ ജീവിതത്തില്‍ കണ്ടുകഴിഞ്ഞവര്‍ ആണെങ്കില്‍ ദയവായി നോഹ ആപ്പില്‍ അനുഭവസാക്ഷ്യങ്ങളുടെ കോളത്തില്‍ അത് പങ്കുവെക്കുക.
Join our WhatsApp Channel
Most Read
● ഒരു വ്യത്യസ്ത യേശു, വ്യത്യസ്ത ആത്മാവ്, മറ്റൊരു സുവിശേഷം - II● സുബോധമുള്ള മനസ്സ് ഒരു ദാനമാണ്
● നിങ്ങളുടെ രൂപാന്തരത്തെ തടയുന്നത് എന്തെന്ന് മനസ്സിലാക്കുക
● പ്രാര്ത്ഥനയാകുന്ന സുഗന്ധം
● ക്രിസ്തുവിനുവേണ്ടി സ്ഥാനാപതി
● ദൈവത്തിന്‍റെ യഥാര്ത്ഥ സ്വഭാവം
● ശ്രദ്ധിക്കപ്പെടാതെ പോകുന്ന വീരന്മാര്
അഭിപ്രായങ്ങള്‍