നിങ്ങള്‍ എപ്പോഴെങ്കിലും ഒരു തെറ്റ് ചെയ്തിട്ട് നിങ്ങളുടെ ശക്തി മുഴുവനും ഉപയോഗിച്ച് അത് മറയ്ക്കുവാനായി ശ്രമിച്ചിട്ടുണ്ടോ?
ആദാമും ഹവ്വയും അത് ചെയ്തു. ഹവ്വ സര്‍പ്പത്തിന്‍റെ വഞ്ചനയില്‍ വീഴുകയും നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്‍റെ വൃക്ഷഫലം തിന്നുകയും ചെയ്തു. ഉല്പത്തി 3:6 പറയുന്നു, അവള്‍ അത് തന്‍റെ കൂടെയുണ്ടായിരുന്ന ഭർത്താവിനും കൊടുത്തു; അവനും തിന്നു.
വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. (ഉല്പത്തി 3:8).
കര്‍ത്താവായ ദൈവത്തിന്‍റെ സാന്നിധ്യത്തില്‍ നിന്നും ഒളിക്കുവാന്‍ യാതൊരു വഴിയുമില്ലായിരുന്നു, എന്നിട്ടും അവര്‍ അതിനു ശ്രമിച്ചു. "അവനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്‍റെ കണ്ണിനു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്". (എബ്രായര്‍ 4:13).
ദാവീദും, താന്‍ ചെയ്ത വ്യഭിചാരവും കുലപാതകവും എന്ന പാപങ്ങളെ നിര്‍വ്വാഹമില്ലാതെ വന്നപ്പോള്‍ മറയ്ക്കുവനായി പരിശ്രമിച്ചു. (2 ശമുവേല്‍ 11 വായിക്കുക).
"ചെവിയെ നട്ടവൻ കേൾക്കയില്ലയോ? കണ്ണിനെ നിർമ്മിച്ചവൻ കാണുകയില്ലയോ?" എന്നത് മനുഷ്യര്‍ക്ക് അറിയാം. (സങ്കീര്‍ത്തനം 94:9). എന്നിട്ടുപോലും, മനുഷ്യര്‍ ഒളിപ്പിക്കുവാന്‍ വേണ്ടി പരിശ്രമിക്കുകയാകുന്നു.
"പാപം" എന്ന പദം ഉത്ഭവിച്ച ഗ്രീക്കുഭാഷയിലേയും എബ്രായ ഭാഷയിലേയും വാക്കുകളുടെ വിവക്ഷ "ലക്ഷ്യം തെറ്റുക" എന്നതാണ്. സത്യത്തില്‍, നമുക്ക് ഓരോരുത്തര്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊന്നില്‍ ലക്ഷ്യം തെറ്റിയിട്ടുണ്ട്.
നാം നമ്മുടെ പാപങ്ങളെ മറയ്ക്കുകയോ അഥവാ അതിനെ ന്യായീകരിക്കയോ ചെയ്യേണ്ട ആവശ്യമില്ല കാരണം യേശു നമ്മുടെ അപരാധത്തിന്‍റെ വില കൊടുത്തുകൊണ്ട്, അര്‍ഹിക്കാത്ത ക്ഷമ നമുക്ക് നല്‍കിത്തരികയും ചെയ്തിരിക്കുന്നു.
സകലവും അവനോടു പറയുക മാത്രം ചെയ്യുക, അപ്പോള്‍ ദൈവത്തിന്‍റെ സമാധാനം നിങ്ങളിലേക്ക് ഒഴുകും. ദൈവവുമായുള്ള നിങ്ങളുടെ കൂട്ടായ്മ പുനഃസ്ഥാപിക്കപ്പെടും. ഓര്‍ക്കുക, അവന്‍ വെളിച്ചത്തില്‍ ആയിരിക്കുന്നതുപോലെ നിങ്ങള്‍ വെളിച്ചത്തില്‍ നടക്കുമെങ്കില്‍, നമ്മുടെ ശുദ്ധീകരണത്തിനായി യേശുവിന്‍റെ രക്തം ലഭ്യമാണ്.
അതുപോലെതന്നെ, നാം ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, നാം അവരുടെ അടുക്കല്‍ ചെന്ന് അവരോടു ക്ഷമ ചോദിക്കേണ്ടത് അനിവാര്യമായ കാര്യമാകുന്നു. (ചില വിഷയങ്ങളില്‍ ഇത് സാദ്ധ്യമല്ലയെന്നും ഞാന്‍ മനസ്സിലാക്കുന്നു). ഇത് നമ്മുടെ സ്നേഹത്തിന്‍റെ നടപ്പാണ്, ഇങ്ങനെയാണ് നമ്മുടെ കൂട്ടായ്മയെ നിറവോടും സമാധാനത്തോടും കൂടെ നാം നിലനിര്‍ത്തുന്നത്.
കട്ടകള്‍ക്ക് ഇടയിലെ കനത്തിലുള്ള സിമന്‍റ് ഒരു കെട്ടിടത്തിന്‍റെ ബലത്തെ നിര്‍ണ്ണയിക്കുന്നതുപോലെ, ക്രിസ്ത്യാനികള്‍ തമ്മിലുള്ള ശക്തമായ കൂട്ടായ്മയാണ് ഓരോ പ്രാദേശീക സഭകളുടേയും ബലത്തെ
പ്രാര്‍ത്ഥന
1. നിങ്ങളില്‍ പലരും അറിഞ്ഞിരിക്കുന്നതുപോലെ, 2023 ലെ ഓരോ ആഴ്ചകളിലും (ചൊവ്വ/വ്യാഴം/ശനി) നാം ഉപവസിക്കയാണ്. ഈ ഉപവാസത്തിനു അഞ്ച് പ്രധാന ലക്ഷ്യങ്ങളുണ്ട്.
2. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
3. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.
വ്യക്തിപരമായ ആത്മീയ വളർച്ച
പിതാവേ, അങ്ങയുടെ മുമ്പാകെ നീതിയോടെ പ്രവര്‍ത്തിക്കുവാനും, കരുണയെ സ്നേഹിക്കുവാനും, താഴ്മയോടെ നടക്കുവാനുമുള്ള കൃപ എനിക്ക് തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
കുടുംബ രക്ഷ
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്റെ കുടുംബത്തിലെ ഓരോ അംഗത്തിനും എങ്ങനെ ശുശ്രൂഷ ചെയ്യണമെന്ന് പ്രത്യേകം കാണിച്ചുതരൂ. കർത്താവേ, എന്നെ ശക്തനാക്കണമേ. ശരിയായ നിമിഷത്തിൽ നിങ്ങളെ കുറിച്ച് പങ്കിടാനുള്ള അവസരങ്ങൾ വെളിപ്പെടുത്തുക. യേശുവിന്റെ നാമത്തിൽ. ആമേൻ.
സാമ്പത്തിക മുന്നേറ്റം
ഞാൻ വിതച്ച എല്ലാ വിത്തും യഹോവ ഓർക്കും. അതിനാൽ, എന്റെ ജീവിതത്തിലെ അസാധ്യമായ എല്ലാ സാഹചര്യങ്ങളും കർത്താവ് വഴിതിരിച്ചുവിടും. യേശുവിന്റെ നാമത്തിൽ.
കെഎസ്എം പള്ളി
പിതാവേ, യേശുവിന്റെ നാമത്തിൽ, എല്ലാ ചൊവ്വ/വ്യാഴം, ശനി ദിവസങ്ങളിലും ആയിരങ്ങൾ കെഎസ്‌എം തത്സമയ പ്രക്ഷേപണത്തിലേക്ക് ട്യൂൺ ചെയ്യണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അവരെയും അവരുടെ കുടുംബങ്ങളെയും അങ്ങയുടെ നേർക്ക് നീ തിരിച്ചുവിടേണമേ. നിങ്ങളുടെ അത്ഭുതങ്ങൾ അവർ അനുഭവിക്കട്ടെ. നിന്റെ നാമം മഹത്വപ്പെടുകയും മഹത്വപ്പെടുകയും ചെയ്യപ്പെടേണ്ടതിന് അവരെ സാക്ഷ്യപ്പെടുത്തേണമേ.
രാഷ്ട്രം
പിതാവേ, യേശുവിന്റെ നാമത്തിൽ, ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും സംസ്ഥാനങ്ങളിലുമുള്ള ജനങ്ങളുടെ ഹൃദയങ്ങൾ അങ്ങയിലേക്ക് തിരിയണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അവർ തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും യേശുവിനെ തങ്ങളുടെ കർത്താവും രക്ഷകനുമാണെന്ന് ഏറ്റുപറയുകയും ചെയ്യും.
Join our WhatsApp Channel
Most Read
● വിത്തിന്റെ ശക്തി - 2● നിങ്ങള്ക്ക് ഒരു ഉപദേഷ്ടാവിനെ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
● ഒരു ഉദ്ദേശത്തിനായി ജനിച്ചിരിക്കുന്നു
● നിങ്ങളുടെ വിടുതല് എങ്ങനെ സൂക്ഷിക്കാം
● വ്യതിചലനത്തിന്റെ അപകടങ്ങള്
● അന്വേഷണത്തിന്റെയും കണ്ടെത്തലിന്റെയും കഥ
● എല്ലാം അവനോടു പറയുക
അഭിപ്രായങ്ങള്‍