അനുദിന മന്ന
പരിശുദ്ധാത്മാവിന്‍റെ വെളിപെടുത്തപ്പെട്ട മറ്റു വരങ്ങളും പ്രാപ്യമാക്കുക
Wednesday, 7th of June 2023
1
0
641
Categories :
Gifts of the Holy Spirit
"ഒരുത്തന് ആത്മാവിനാൽ ജ്ഞാനത്തിന്‍റെ വചനവും മറ്റൊരുത്തന് അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്‍റെ വചനവും നല്കപ്പെടുന്നു. . . . . . മറ്റൊരുവനു പ്രവചനം; മറ്റൊരുവന് ആത്മാക്കളുടെ വിവേചനം; വേറൊരുവനു പലവിധ ഭാഷകൾ; മറ്റൊരുവനു ഭാഷകളുടെ വ്യാഖ്യാനം". (1 കൊരിന്ത്യര്‍ 12:8, 10).
അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നത് പരിശുദ്ധാത്മാവിന്‍റെ വെളിപ്പെടുത്തപ്പെട്ട മറ്റു വരങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തുറന്നുകിട്ടുവാന്‍ ഇടയാക്കും, പ്രത്യേകിച്ച് ജ്ഞാനത്തിന്‍റെ വചനം, പരിജ്ഞാനത്തിന്‍റെ വചനം, പ്രവചനം; ആത്മാക്കളുടെ വിവേചനം ആദിയായവ.
ഓര്‍ക്കുക, നിങ്ങള്‍ സ്വാഭാവികമായ ഒരു മണ്ഡലത്തിലല്ല പ്രാര്‍ത്ഥിക്കുന്നത് മറിച്ച് പൂര്‍ണ്ണമായും ആത്മീകമായ ഒന്നിലാണ് നിങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അന്യഭാഷയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍, പരിശുദ്ധാത്മാവ് ചിലതിനെ സംബന്ധിച്ച് നിങ്ങള്‍ക്ക് അതിശക്തമായ ഉള്‍കാഴ്ചകള്‍ നല്‍കുകയാണെങ്കില്‍, ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുവാനും ജനത്തിന്‍റെ മേല്‍ വിശുദ്ധി വരുവാനായി പ്രാര്‍ത്ഥിക്കുവാന്‍, അതുപോലെ സാഹചര്യങ്ങള്‍ക്കും ദേശങ്ങള്‍ക്കുവേണ്ടി പോലും പ്രാര്‍ത്ഥിക്കുവാന്‍ നയിക്കപ്പെടുകയാണെങ്കില്‍, അവരെ സ്വാധീനിക്കുന്ന അന്ധകാരത്തിന്‍റെ കോട്ടകളെ തകര്‍ക്കുവാന്‍ വേണ്ടി ഫലപ്രദമായി പ്രാര്‍ത്ഥിക്കുവാന്‍ നിങ്ങളെ ശക്തീകരിക്കുന്നുവെങ്കില്‍ ആശ്ചര്യപ്പെടരുത്.
ജാഗ്രതയ്ക്കായി ഒരു വാക്ക്: നിങ്ങള്‍ അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിക്കുമ്പോള്‍, തുടക്കസമയത്ത്, എന്തെങ്കിലും സംഭവിക്കുന്നതായി നിങ്ങള്‍ക്ക് ഒരുപക്ഷേ തോന്നുകയില്ലായിരിക്കാം. എന്നാല്‍ തളര്‍ന്നുപോകരുത്.
അമേരിക്ക കണ്ടുപിടിക്കുവാനുള്ള സമുദ്രപ്രയാണത്തില്‍, ഓരോ ദിവസങ്ങളും കടന്നുപോകുമ്പോള്‍, ഉണങ്ങിയ നിലങ്ങള്‍ ഒന്നും കാണുവാന്‍ സാധിച്ചില്ല, വീണ്ടും വീണ്ടും അവന്‍റെ നാവികര്‍ ആജ്ഞാലംഘനം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും പിന്തിരിയുവാന്‍ വേണ്ടി അവനെ പ്രേരിപ്പിക്കുവാന്‍ ശ്രമിക്കയും ചെയ്തു. കോളംബസ്സ് അവരുടെ അഭ്യര്‍ത്ഥന നിരസിക്കയും ഓരോ ദിവസവും കപ്പലിന്‍റെ ലോഗ് ബുക്കില്‍ ഇങ്ങനെ കുറിക്കുകയും ചെയ്തുകൊണ്ടിരുന്നു, "യാത്ര തുടരും".
അതുപോലെ, ഒന്നും സംഭവിക്കുന്നില്ല എന്ന കാരണത്താല്‍, ആത്മാവിന്‍റെ വരത്തെ വ്യാജമായി ഉപയോഗിക്കുവാന്‍ തുടങ്ങരുത് (അനേകരും അങ്ങനെ ചെയ്യുന്നു എന്നത് ദുഃഖകരമാകുന്നു). ഇത് മനസ്സിലാക്കുക ആദ്യമായി, ഒരു അടിസ്ഥാനം പണിയേണ്ടതായിട്ടുണ്ട്. അനുദിനവും അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്ന കാര്യത്തില്‍ വിശ്വസ്തരായിരിക്കുക; അപ്പോള്‍ ആത്മാവിന്‍റെ വരങ്ങള്‍ ഒരു വെള്ളച്ചാട്ടം പോലെ വെളിപ്പെടുന്നത് നിങ്ങള്‍ കാണുവാന്‍ ഇടയാകും.
ഒരു ദൈവമനുഷ്യന്‍ ഉണ്ടായിരുന്നു, ഒരു ദിവസം, അനേക മണിക്കൂറുകള്‍ അന്യഭാഷയില്‍ പ്രാര്‍ത്ഥിച്ചതിനുശേഷം, തന്‍റെ മുറിയുടെ വാതിലിന്‍റെ പുറത്തു ദുഷ്ടാത്മാക്കള്‍ നില്‍ക്കുന്നത് ഗ്രഹിക്കയും അവര്‍ വിചിത്രമായ നിലയില്‍ കരയുകയും ചെയ്യുന്നത് കേള്‍ക്കുകയും ചെയ്തപ്പോള്‍ താന്‍ ഞെട്ടിപ്പോയി. അത് ഭയപ്പെടുത്തുന്ന പുതിയ ഒരു അനുഭവമായിരുന്നു അദ്ദേഹത്തിനു നല്‍കിയത്, ആത്മാക്കളുടെ വിവേചന വരം പ്രവര്‍ത്തിക്കുന്നുവെന്ന് അവനു വ്യക്തമായി അറിയില്ലായിരുന്നു. മറ്റൊരു സാഹചര്യത്തില്‍, ആത്മീകമായ ഗ്രാഹ്യത്തോടെ ആത്മീക മണ്ഡലത്തിലെ വാക്കുകള്‍ തിരിച്ചറിയുവാന്‍ തനിക്കു കഴിഞ്ഞപ്പോഴും തന്നില്‍ ഞെട്ടലുളവാക്കി. പിന്നീട്, ഒരു ഞായറാഴ്ച ആരാധനയില്‍, തന്‍റെ സഭയില്‍ ആരെങ്കിലും പുതിയ സന്ദര്‍ശകര്‍ വന്നിട്ടുണ്ടോ എന്ന് അറിയുവാന്‍ വേണ്ടി താന്‍ പിറകോട്ടു തിരിഞ്ഞുനോക്കി. അപ്പോള്‍ ഒരു സ്ത്രീയുടെ ദേഹത്ത് ഒരു പ്രത്യേക പാപത്തിന്‍റെ വാക്കുകളെ എഴുതിയിരിക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹം സ്തംഭിച്ചുപോയി. അത് ശ്രദ്ധേയമായ പരിജ്ഞാനത്തിന്‍റെ വചനത്തിന്‍റെ പ്രവര്‍ത്തിയായിരുന്നു.
ഡേവ് റോബര്‍സണ്‍ (ഫാമിലി പ്രയര്‍ സെന്‍റര്‍, തുള്‍സ) മൂന്നുമാസത്തോളം ദിവസത്തില്‍ എട്ടു മണിക്കൂര്‍ വീതം അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുവാനായി ചിലവഴിച്ചു. ഒരു ദിവസം അദ്ദേഹം സഭയില്‍ ഇരിക്കുമ്പോള്‍, ഇടുപ്പുതടത്തിന്‍റെ എക്സ്റേ പോലെ ചിലത് കാണുവാന്‍ തക്കവിധം അവന്‍റെ ആത്മീക കണ്ണുകളെ കര്‍ത്താവ് തുറന്നു. കൂടിച്ചേരുന്ന ഭാഗത്ത് ആ തടത്തില്‍ ഒരു ഇരുണ്ട വസ്തു ഉണ്ടായിരുന്നു, അത് കാലിലേക്ക് മൂന്നോ നാലോ ഇഞ്ച് നീണ്ടുനിന്നിരുന്നു. അത് തന്‍റെ അടുക്കല്‍ ഇരുന്ന പ്രായമായ സ്ത്രീയെ സംബന്ധിച്ചായിരുന്നുവെന്ന് ആത്മാവില്‍ അവന്‍ അറിഞ്ഞു.
ദൈവം തനിക്കു വെളിപ്പെടുത്തി കൊടുത്തത് പങ്കുവെക്കുവാന്‍ താന്‍ തുനിയുന്ന വേളയില്‍, "സന്ധിവാദം" എന്ന പദം തന്‍റെ നാവില്‍ നിന്നും പുറത്തുവന്നു. അത് ശരിയാണ് എന്ന കാര്യം അവള്‍ സ്ഥിരീകരിച്ചു കാരണം ഡോക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിലും അത് പരാമര്‍ശിച്ചിരുന്നു. ഡേവ് പ്രാര്‍ത്ഥിച്ചപ്പോള്‍, യേശു എന്ന നാമം ആദ്യം ഉച്ചരിച്ച മാത്രയില്‍ തന്നെ ആ സ്ത്രീയുടെ നീളം കുറഞ്ഞ കാല്‍ അനങ്ങുവാനും ഉയരുവാനും തുടങ്ങി; പെട്ടെന്ന് അത് വളര്‍ന്നു അടുത്ത കാലുപോലെ ആയിത്തീര്‍ന്നു. ആ സ്ത്രീ, ആ നിമിഷത്തില്‍ തന്നെ പൂര്‍ണ്ണമായും സുഖം പ്രാപിച്ചു.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
ഞാന്‍ അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, എന്നിലും എന്നില്‍ കൂടിയും ജ്ഞാനത്തിന്‍റെ വചനം, പരിജ്ഞാനത്തിന്‍റെ വചനം, പ്രവചനം; ആത്മാക്കളുടെ വിവേചനം ആദിയായ വരങ്ങള്‍ പ്രവര്‍ത്തിക്കട്ടെ എന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ കല്‍പ്പിക്കയും പ്രഖ്യാപിക്കയും ചെയ്യുന്നു.
കുടുംബത്തിന്‍റെ രക്ഷ
പിതാവേ, എന്‍റെയും എന്‍റെ കുടുംബാംഗങ്ങളുടെയും മുമ്പാകെ ദയവായി പോകുകയും എല്ലാ വളഞ്ഞ വഴികളേയും നിരപ്പാക്കുകയും കഠിനമായ പാതകളെ മൃദുവാക്കുകയും ചെയ്യേണമേ.
സാമ്പത്തീകമായ മുന്നേറ്റം
പിതാവേ, ശിഷ്യന്മാര്‍ പോയിട്ടു സകലവും തങ്ങള്‍ക്കു കീഴടങ്ങുന്നുവെന്ന സാക്ഷ്യവുമായി വന്നതുപോലെ, ഞാനും വിജയത്തിന്‍റെയും മുന്നേറ്റത്തിന്‍റെയും സാക്ഷ്യവുമായി വരുവാന്‍ ഇടയാക്കേണമേ.
കെ എസ് എം സഭ
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഓരോ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളില്‍ ആയിരക്കണക്കിനു ആളുകള്‍ കെ എസ് എമ്മിലെ തത്സമയ സംപ്രേഷണത്തില്‍ പങ്കുചേരുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബങ്ങളേയും കര്‍ത്താവേ അങ്ങയിലേക്ക് തിരിക്കേണമേ. അവര്‍ അങ്ങയുടെ അത്ഭുതങ്ങള്‍ അനുഭവിക്കട്ടെ. അങ്ങയുടെ നാമം ഉയര്‍ത്തപ്പെടുവാനും മഹത്വപ്പെടുവാനും വേണ്ടി സാക്ഷ്യം വഹിക്കുവാന്‍ അവരെ ഇടയാക്കേണമേ.
രാജ്യം
പിതാവേ, യേശുവിന്‍റെ നാമത്താലും അവന്‍റെ രക്തത്താലും, ദുഷ്ടന്‍റെ പാളയത്തിലേക്ക് അങ്ങയുടെ പ്രതികാരത്തെ അയയ്ക്കുകയും ഒരു രാജ്യം എന്ന നിലയില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട മഹത്വം പുനഃസ്ഥാപിക്കയും ചെയ്യേണമേ. അങ്ങയുടെ സമാധാനം ഞങ്ങളുടെ രാജ്യത്തിന്മേല്‍ വാഴുവാന്‍ ഇടയാകട്ടെ.
Join our WhatsApp Channel
Most Read
● ആത്മീക നിയമങ്ങള്: സംസര്ഗ്ഗത്തിന്റെ നിയമം● പുതിയ ഉടമ്പടി, ചലിക്കുന്ന ആലയം
● ദിവസം 04: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദൈവത്തിന്‍റെ നീതി ധരിക്കപ്പെട്ടിരിക്കുന്നു
● ഒരു വ്യത്യസ്ത യേശു, വ്യത്യസ്ത ആത്മാവ്, മറ്റൊരു സുവിശേഷം - II
● കര്‍ത്താവേ, വ്യതിചലനങ്ങളില് നിന്നും എന്നെ വിടുവിക്കേണമേ
● നമുക്ക് കര്ത്താവിങ്കലേക്ക് തിരിയാം
അഭിപ്രായങ്ങള്‍