അനുദിന മന്ന
നിങ്ങളുടെ പ്രതികാരം ദൈവത്തിനു കൊടുക്കുക
Friday, 26th of May 2023
0
0
849
Categories :
Revenge
ഈ അടുത്തകാലത്ത് വന്ന വര്‍ത്തമാനപത്രത്തില്‍ തങ്ങളെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന സഹപാഠിയെ വധിച്ച രണ്ടു കൌമാരക്കാരായ ആണ്‍കുട്ടികളെപറ്റി വാര്‍ത്ത ഉണ്ടായിരുന്നു. പ്രതികാരത്തിനു വേണ്ടിയാണ് അവര്‍ അവനെ കൊന്നുക്കളഞ്ഞത്. ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്!
1 ശമുവേല്‍ 25:4-9 വരെയുള്ള ഭാഗത്തുനിന്നും നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നത് ദാവീദ്, വ്യക്തിപരമായി വിലകൊടുത്തുകൊണ്ട്, നാബാലിന്‍റെ ആളുകളേയും കന്നുകാലികളേയും സംരക്ഷിക്കുവാന്‍ ഇടയായി. ദാവീദിന്‍റെയും അവന്‍റെ ആളുകളുടേയും സംരക്ഷണ സാന്നിധ്യം നിമിത്തമാണ് നാബാല്‍ തന്‍റെ ലാഭം വര്‍ദ്ധിച്ചപ്പോള്‍ സുരക്ഷിതമായും ഭയം കൂടാതെയും വസിക്കുവാന്‍ ഇടയായത്. ഈ സമയംവരെ, അതിനു പകരമായി ദാവീദ് ഒന്നുംതന്നെ മടക്കി ചോദിച്ചിട്ടില്ല.
ഒരുദിവസം ദാവീദ് തനിക്കും തന്‍റെ ആളുകള്‍ക്കും വേണ്ടി ചില വസ്തുക്കള്‍ അവനോടു ആവശ്യപ്പെട്ടു. ദാവീദും അവന്‍റെ ആളുകളും അവനും അവന്‍റെ ജനത്തിനും വേണ്ടി ചെയ്തതിനൊക്കെയും നന്ദി കാണിക്കേണ്ടതിനു പകരം, അവന്‍ ദാവീദിനേയും അവന്‍റെ ആളുകളേയും നിന്ദിക്കുവാന്‍ ഇടയായി. ദാവീദ് അതിനെക്കുറിച്ച് കേട്ടപ്പോള്‍, അവനു പ്രയാസമുണ്ടാവുകയും പ്രതികാരം കൊണ്ട് നിറയുകയും ചെയ്തിട്ട് നാബാലിന്‍റെ ഗൃഹത്തിലെ പുരുഷപ്രജകളെ മുഴുവനും കൊന്നുക്കളയുമെന്ന് അവന്‍ ശപഥം ചെയ്തു. (1 ശമുവേല്‍ 25:21,22).
എന്നാല്‍, നാബാലിന്‍റെ ഭാര്യയായിരുന്ന അബീഗയില്‍, പ്രതികാരത്തിനായി പുറപ്പെട്ട ദാവീദിനെയും തന്‍റെ ആളുകളേയും എതിരേറ്റു. ബുദ്ധിമതിയായ സ്ത്രീയായിരുന്ന അബീഗയില്‍ ദാവീദിനോടു ഇങ്ങനെ അപേക്ഷിച്ചു, "മനസ്സ് വിഷമിച്ച് പ്രതികാരത്തിനായി പുറപ്പെടരുതേ. ഇതുവരേയും അങ്ങയുടെ യുദ്ധങ്ങള്‍ എല്ലാം ചെയ്തത് യഹോവയായിരുന്നു അതുകൊണ്ട് ഇതിലും ദൈവം തന്നെ നിനയ്ക്കായി പോരാടട്ടെ". (1 ശമുവേല്‍ 25:24-31, രത്നച്ചുരുക്കം).
ദാവീദ് ജ്ഞാനത്തോടെ അബീഗയിലിന്‍റെ വാക്കുകള്‍ അനുസരിക്കയും, പിന്മാറുകയും ചെയ്തു, മാത്രമല്ല ആ വിഷയത്തെ ദൈവകരങ്ങളില്‍ കൊടുത്തു. പിന്നീട്, അവള്‍ ചെയ്ത കാര്യം അബീഗയില്‍ നാബാലിനോട് പറഞ്ഞപ്പോള്‍, അവന്‍റെ ഭാര്യ അവനോടു വിവരം അറിയിച്ചപ്പോൾ "അവന്‍റെ ഹൃദയം അവന്‍റെ ഉള്ളിൽ നിർജീവമായി അവൻ കല്ലിച്ചുപോയി. പത്തുദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു, അവൻ മരിച്ചുപോയി". (1 ശമുവേല്‍ 25:37,38). ദാവീദിനു വേണ്ടി ദൈവം പ്രതികാരം ചെയ്യുവാന്‍ ഇടയായി.
ദൈവത്തിനു മുഖപക്ഷമില്ല. (അപ്പൊ.പ്രവൃ 10:34). ദൈവം പക്ഷപാതം ചെയ്യുന്ന ദൈവമല്ല. (റോമര്‍ 12:11). ദൈവം ദാവീദിനുവേണ്ടി ചെയ്തത്, എനിക്കും നിങ്ങള്‍ക്കും വേണ്ടി ചെയ്യുവാന്‍ ദൈവത്തിനു സാധിക്കും.
ആരെങ്കിലും നമ്മെ ഉപദ്രവിക്കുമ്പോള്‍ തിരിച്ചു പ്രതികാരം ചെയ്യുവാനുള്ള സഹജവാസന ഉണ്ടാകുന്ന സമയങ്ങളുണ്ട്. പ്രതികാരം സ്വാഭാവീകമായി നമ്മിലേക്ക് വരുന്നു. "മോശമായതിനെ തകര്‍ക്കുക" എന്നതിനുള്ള അന്തമില്ലാത്ത പ്രചോദനം ചലച്ചിത്രങ്ങളും ഗയിമിംഗ് ആപ്പുകളും നമുക്ക് നല്‍കുന്നുണ്ട്. നമ്മുടെ ശത്രുക്കള്‍ "നീതിയോടെ ശിക്ഷിക്കപ്പെടുമ്പോള്‍" അഥവാ "എടുത്തുമാറ്റപ്പെടുമ്പോള്‍' നമുക്ക് ജയമുണ്ടെന്നു നമ്മുടെ വീണുപോയ പ്രകൃതം നമ്മോടു പറയും.
എന്നാല്‍, അത്ഭുതകരമായ ചിലത് ചെയ്യുവാന്‍ വേണ്ടി ദൈവം തന്‍റെ ജനത്തോടു കല്‍പ്പിക്കുന്നു. "പ്രിയമുള്ളവരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന് ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും എന്നു കർത്താവ് അരുളിച്ചെയ്യുന്നു". (റോമര്‍ 12:19). ആരെങ്കിലും നമ്മോടു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, കാര്യങ്ങള്‍ ക്രമപ്പെടുത്തുവാന്‍ നമുക്ക് ദൈവത്തിങ്കല്‍ ആശ്രയിക്കാം.
ഇപ്പോള്‍, നമുക്ക് നമ്മെത്തന്നെയോ, നമ്മുടെ പ്രശസ്തിയെയോ, ശാരീരികവും സാമ്പത്തീകവുമായ സുരക്ഷയേയോ പ്രതിരോധിക്കുവാന്‍ കഴിയുകയില്ല എന്നതല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കുറ്റങ്ങളെ സംബന്ധിച്ച് നിയമപരമായി അധികാരികളെ അറിയിക്കുവാന്‍ കഴിയുകയില്ല എന്നും ഇതിനു അര്‍ത്ഥമില്ല. ഇതെല്ലാം അനുവദനീയമാണ്.
വേദപുസ്തകം അര്‍ത്ഥമാക്കുന്നത് മുറിവിന്‍റെയും, കോപത്തിന്‍റെയും വികാരത്താല്‍ മറ്റുള്ളവരെ ആക്രമിക്കുവാനും നശിപ്പിക്കുവാനും നമുക്ക് കഴിയുകയില്ല എന്നാണ്. ഒടുവില്‍ ദൈവം സകല കാര്യങ്ങളും ക്രമപ്പെടുത്തും. യേശു ക്രൂശില്‍ ആയിരുന്നപ്പോള്‍, "തന്നെ (ക്രിസ്തു) ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ (പിതാവാം ദൈവം) കാര്യം ഭരമേല്പിക്കയത്രേ ചെയ്തത്". (1 പത്രോസ് 2:23).
പ്രാര്‍ത്ഥന
പെന്തെകൊസ്ത് നാളില്‍, സാധാരണക്കാരായ ആളുകളുടെമേല്‍ പരിശുദ്ധാത്മാവ് വരികയും അവരെ അന്ത്യകാല കൊയ്ത്തിനായുള്ള ശക്തരായ ഉപകരണങ്ങളായി രൂപാന്തരപ്പെടുത്തുകയും ചെയ്തു.
2023 മെയ് 28ന്, മുംബൈയിലെ മുളുണ്ടിലുള്ള കാളിദാസ് ഹോളില്‍ വെച്ച് നമുക്ക് ഒരു പ്രവാചക യോഗം ഉണ്ടായിരിക്കും. ദൈവത്തിന്‍റെ ശക്തമായ ഒരു ചലനത്തിനായുള്ള ഒരുക്കത്തിനായി, പരിശുദ്ധാത്മ നിയോഗത്താല്‍, 25 (വ്യാഴം), 26 (വെള്ളി), & 27 (ശനി) ഈ ദിവസങ്ങള്‍ ഉപവാസത്തിന്‍റെയും പ്രാര്‍ത്ഥനയുടേയും ദിനങ്ങളായി നാം വേര്‍തിരിച്ചിരിക്കയാകുന്നു. നിങ്ങള്‍ക്കും ഞങ്ങളോടുകൂടെ പങ്കുചേര്‍ന്ന് ദൈവത്തിന്‍റെ ചലനത്തെ അനുഭവിക്കുവാന്‍ സാധിക്കും.
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവേ, പ്രതികാരത്തിന്‍റെ ചിന്തകളെ രഹസ്യമായി സൂക്ഷിച്ചതിനു എന്നോട് ക്ഷമിക്കേണമേ. "നിങ്ങൾതന്നെ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന് ഇടംകൊടുപ്പിൻ" എന്നു പറഞ്ഞിരിക്കുന്ന അങ്ങയുടെ വചനത്തില്‍ ആശ്രയിക്കുവാന്‍ എന്നെ സഹായിക്കേണമേ.
കര്‍ത്താവായ യേശുവേ, അങ്ങ് സമാധാന പ്രഭുവാകുന്നു. അങ്ങയുടെ സമാധാനം എന്‍റെ ഹൃദയത്തിലും എന്‍റെ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും വാഴുവാന്‍ ഇടയാകട്ടെ. ആമേന്‍.
പിതാവേ. എന്‍റെമേലും എന്‍റെ കുടുംബാംഗങ്ങളുടെമേലും ഒരു പുതിയ രീതിയില്‍ അങ്ങയുടെ ആത്മാവിനെ പകരേണമേ. അതുപോലെ മെയ് 28-ാം തീയതിയിലെ പെന്തകോസ്ത് ആരാധനയില്‍ പങ്കെടുക്കുന്ന സകലരുടെമേലും അങ്ങയുടെ ആത്മാവിനെ ചൊരിയേണമേ.
കുടുംബത്തിന്‍റെ രക്ഷ
പിതാവാം ദൈവമേ, ക്രിസ്തുവിന്‍റെ സത്യം അംഗീകരിക്കേണ്ടതിനു എന്‍റെ എല്ലാ കുടുംബാംഗങ്ങളുടെയും ഹൃദയത്തില്‍ അവിടുന്ന് ചലിക്കണമെന്ന് ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. "യേശുക്രിസ്തുവിനെ കര്‍ത്താവും, ദൈവവും, രക്ഷിതാവുമായി അറിയുവാനുള്ള ഒരു ഹൃദയം അവര്‍ക്ക് നല്‍കേണമേ. തങ്ങളുടെ മുഴു ഹൃദയത്തോടെ അങ്ങയിലേക്ക് തിരിയുവാന്‍ അവരെ ഇടയാക്കേണമേ".
അന്നാളിൽ അവന്‍റെ ചുമടു നിന്‍റെ തോളിൽനിന്നും അവന്‍റെ നുകം നിന്‍റെ കഴുത്തിൽനിന്നും നീങ്ങിപ്പോകും; പുഷ്‍ടിനിമിത്തം നുകം തകർന്നുപോകും. (യെശയ്യാവ് 10:27).
സാമ്പത്തീകമായ മുന്നേറ്റം
സമ്പത്തുണ്ടാക്കുവാന്‍ ശക്തി നല്‍കുന്നത് അവിടുന്നാകയാല്‍ പിതാവേ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. സമ്പത്തുണ്ടാക്കുവാന്‍ ആവശ്യമായ ബലം ഇപ്പോള്‍ എന്‍റെമേല്‍ വീഴുമാറാകട്ടെ. യേശുവിന്‍റെ നാമത്തില്‍. (ആവര്‍ത്തനം 8:18).
എന്‍റെ അവകാശം ശാശ്വതമായിരിക്കും.ദുഷ്കാലത്ത് ഞാന്‍ ലജ്ജിച്ചുപോകയില്ല; ക്ഷാമകാലത്ത് ഞാനും എന്‍റെ കുടുംബാംഗങ്ങളും തൃപ്തരായിരിക്കും. (സങ്കീര്‍ത്തനം 37:18-19).
എന്‍റെ ദൈവമോ എന്‍റെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും. (ഫിലിപ്പിയര്‍ 4:19).
കെ എസ് എം സഭ
പിതാവേ, യേശുവിന്‍റെ നാമത്തില്‍,പാസ്റ്റര്‍.മൈക്കിളിനെയും, തന്‍റെ കുടുംബാംഗങ്ങളേയും, ടീം അംഗങ്ങളേയും, കരുണാ സദന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട ഓരോ വ്യക്തികളേയും അഭിവൃദ്ധിപ്പെടുത്തേണമേ.
രാജ്യം
പിതാവേ, അങ്ങയുടെ വചനം പറയുന്നു, ഭരണകര്‍ത്താക്കളെ ഉന്നതമായ ബഹുമാന്യമായ സ്ഥാനത്തു നിയോഗിക്കുന്നത് അവിടുന്നാകുന്നു, നേതാക്കളെ തങ്ങളുടെ ഉന്നതമായ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതും അങ്ങ് തന്നെയാകുന്നു. അതെ ദൈവമേ, ഞങ്ങളുടെ രാജ്യത്തിലെ ഓരോ സംസ്ഥാനത്തിലും പട്ടണങ്ങളിലും ശരിയായ നേതാക്കളെ അവിടുന്ന് എഴുന്നെല്‍പ്പിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
നിങ്ങളുടെ ദേശത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ചില സമയങ്ങള്‍ എടുക്കുക.
Join our WhatsApp Channel
Most Read
● എന്താണ് ആത്മവഞ്ചന? - II● നിങ്ങള്‍ അസൂയയെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്
● അനുഗ്രഹത്തിന്റെ ശക്തി
● ഇടര്ച്ചയില്ലാത്ത ഒരു ജീവിതം നയിക്കുക
● ദിവസം 23: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● അത്ഭുതമായതിലുള്ള പ്രവര്ത്തികള് :സൂചകം # 2
● വില കൊടുക്കുക
അഭിപ്രായങ്ങള്‍