അനുദിന മന്ന
നിങ്ങള്‍ അവരെ സ്വാധീനിക്കണം
Thursday, 3rd of August 2023
1
0
1490
Categories :
Influence
Leadership
നിങ്ങൾ പാർത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങൾ നടക്കരുത്; ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻദേശത്തിലെ നടപ്പുപോലെയും അരുത്; അവരുടെ മര്യാദ ആചരിക്കരുത്. (ലേവ്യാപുസ്തകം 18:3).
തങ്ങളുടെ ജീവിതം വ്യത്യസ്തമായ നിലയില്‍ ജീവിക്കേണ്ടത് ആവശ്യമാണെന്ന് ദൈവത്തിന്‍റെ ജനത്തോടു പറയുവാനായി മോശെയ്ക്ക് നിര്‍ദ്ദേശം ലഭിച്ചു. തങ്ങള്‍ അടിമകളായിരുന്ന കാലത്ത് മിസ്രയിമ്യര്‍ ജീവിക്കുന്നത് കണ്ടതുപോലെ അവര്‍ ജീവിക്കാന്‍ പാടില്ലായിരുന്നു. അവര്‍ അവകാശമാക്കുവാന്‍ വേണ്ടി ദൈവം അവരെ കൊണ്ടുപോകുന്ന കനാന്‍ ദേശത്തിലെ ജനങ്ങള്‍ ജീവിക്കുന്നതുപോലെ അവര്‍ ജീവിച്ചു തുടങ്ങരുതായിരുന്നു.
തത്വം വളരെ വ്യക്തമാണ്. നിങ്ങള്‍ പാര്‍ക്കുന്നതായ സ്ഥലവും നിങ്ങള്‍ പാര്‍ക്കുന്ന ചുറ്റുപാടുമുള്ള ആളുകളും നിങ്ങളെ സ്വാധീനിക്കരുത്, മറിച്ച് നിങ്ങള്‍ അവരെ ക്രിയാത്മകമായി സ്വാധീനിക്കണം.
കര്‍ത്താവായ യേശു പറഞ്ഞു, "നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു". (മത്തായി 5:13). ഭക്ഷണത്തില്‍ ശരിയായ അളവില്‍ ഉപ്പ് ചേര്‍ക്കുന്നത് അതിനു രുചി നല്‍കുകയും ഭക്ഷണത്തിന്‍റെ മൂല്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ചുറ്റുപാടുമുള്ള ആളുകളെ നിങ്ങള്‍ ക്രിയാത്മകമായി സ്വാധീനിക്കുന്നവര്‍ ആയിരിക്കണം.
ദുഃഖകരമെന്നു പറയട്ടെ, ഇന്ന് വിശ്വാസികള്‍ പലപ്പോഴും തങ്ങളുടെ പെരുമാറ്റ നിലവാരം സ്വീകരിക്കുന്നത് ദൈവത്തില്‍ നിന്നോ അവന്‍റെ വചനത്തില്‍ നിന്നോ അല്ല, മറിച്ച് ലോകത്തില്‍ നിന്നാകുന്നു. വ്യക്തമായും, ക്രിസ്ത്യാനികള്‍ അവരുടെ ധാര്‍മ്മികതയില്‍ ലോകത്തില്‍ നിന്നും വ്യത്യസ്തരായിരിക്കണം, മാത്രമല്ല അവര്‍ വേദപുസ്തകത്തിലെ ധാര്‍മ്മിക നിലവാരം പിന്തുടരുന്നവര്‍ ആയിരിക്കണം.
നാം ഉഷ്ണമാപിനികള്‍ ആകരുത്, മറിച്ച് ഊഷ്മാവിനെ നിയന്ത്രിക്കുന്ന യന്ത്രങ്ങള്‍ (തെര്‍മോസ്റ്റാറ്റ്) ആയിരിക്കണം. ഉഷ്ണമാപിനി അതിന്‍റെ ചുറ്റുപാടിലെ നിലവിലെ താപനിലയെ പ്രതിഫലിപ്പിക്കുന്നു. എന്നാല്‍ തെര്‍മോസ്റ്റാറ്റ് താപനില രേഖപ്പെടുത്തുകയും പിന്നീട് അതിനെ ഓരോ നിശ്ചിത നിലവാരത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
പ്രവാചകനായ യിരെമ്യാവിനോട് യഹോവ ഇപ്രകാരം അരുളിച്ചെയ്തു, "നീ അവരെ സ്വാധീനിക്കണം; അവര്‍ നിന്നെ സ്വാധീനിക്കുവാന്‍ അവരെ അനുവദിക്കരുത്" (യിരെമ്യാവ് 15:19).
ആദിമ സഭയില്‍, ക്രിസ്ത്യാനിത്വത്തിന്‍റെ സത്യത്തിനായി, ക്രിസ്ത്യാനികള്‍ മുമ്പോട്ടു വച്ചതായ ഒരു വാദം ഇതായിരുന്നു, "ഞങ്ങളുടെ ജീവിതത്തിലേക്ക് നോക്കിയാല്‍ തന്നെ അത് സത്യമാണെന്ന് നിങ്ങള്‍ക്ക് അറിയുവാന്‍ കഴിയും". ഇന്ന്, ക്രിസ്തീയ ലോകം പറയുന്നത്, "എന്നെ നോക്കരുത്; മറിച്ച് നിങ്ങള്‍ യേശുവിനെ നോക്കുക" എന്നാണ്.
അപ്പോസ്തലനായ പൌലോസ് റോമര്‍ക്ക് ഇങ്ങനെ എഴുതി, "ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ". (റോമര്‍ 12:2).
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി 2 നിമിഷമോ അതിലധികമോ കുറഞ്ഞത് നാം പ്രാര്‍ത്ഥിക്കണം.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഈ ലോകത്തിന്‍റെ ഒഴുക്കിനനുസരിച്ച് പോകാതെ അങ്ങയുടെ വചനത്തിന്‍റെ നിലവാരത്തിനനുസരിച്ച് ജീവിക്കുവാന്‍ എന്നെ സഹായിക്കേണമേ. പരിശുദ്ധാത്മാവേ, എനിക്ക് ചുറ്റുപാടുമുള്ള ആളുകള്‍ക്ക് ക്രിസ്തുവിന്‍റെ മാതൃക കാണിക്കുവാന്‍ എന്നെ സഹായിക്കേണമേ. ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ
പിതാവേ, അങ്ങയുടെ വചനം പറയുന്നു, "പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും യേശുവിന്‍റെ അടുക്കൽ വരുവാൻ കഴികയില്ല" (യോഹന്നാന്‍ 6:44). എന്‍റെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും അങ്ങയുടെ പുത്രനായ യേശുവിങ്കലേക്ക് ആകര്‍ഷിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അങ്ങനെ അവര്‍ അങ്ങയെ വ്യക്തിപരമായി അറിയുകയും അങ്ങയോടുകൂടി നിത്യത ചിലവഴിക്കയും ചെയ്യും.
സാമ്പത്തീകമായ മുന്നേറ്റം
ഫലമില്ലാത്തതും ലാഭമില്ലാത്തതുമായ അദ്ധ്വാനത്തില്‍ നിന്നും കര്‍ത്താവേ എന്നെ വിടുവിക്കേണമേ യേശുവിന്‍റെ നാമത്തില്‍. എന്‍റെ കൈകളുടെ പ്രവര്‍ത്തികളെ ദയവായി അനുഗ്രഹിക്കേണമേ.
ഇന്നുമുതല്‍ എന്‍റെ ജോലിയുടെയും ശുശ്രൂഷയുടെയും ആരംഭം മുതലുള്ള എല്ലാ നിക്ഷേപങ്ങളും അദ്ധ്വാനങ്ങളും അതിന്‍റെ പൂര്‍ണ്ണമായ നേട്ടം നല്‍കുവാന്‍ ആരംഭിക്കും യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, പാസ്റ്റര്‍. മൈക്കിളും, തന്‍റെ കുടുംബാംഗങ്ങളും അദ്ദേഹത്തിന്‍റെ എല്ലാ ടീമംഗങ്ങളും നല്ല ആരോഗ്യത്തോടെ ഇരിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ സമാധാനം അവരേയും അവരുടെ കുടുംബാംഗങ്ങളെയും ചുറ്റുമാറാകട്ടെ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞങ്ങളുടെ രാജ്യത്തെ ഭരിക്കുവാന്‍ ജ്ഞാനവും വിവേകവുമുള്ള നേതൃത്വത്തെ, സ്ത്രീ പുരുഷന്മാരെ എഴുന്നെല്‍പ്പിക്കേണമേ.
Join our WhatsApp Channel
Most Read
● പ്രവചനത്തിന്റെ ആത്മാവ്● ഐക്യതയുടേയും അനുസരണത്തിന്റെയും ഒരു ദര്ശനം
● വിവേചനവും വിധിയും
● നിലനില്ക്കുന്ന മാറ്റങ്ങള് നിങ്ങളുടെ ജീവിതത്തില് കൊണ്ടുവരുന്നത് എങ്ങനെ - 2
● ബന്ധങ്ങളിലെ ആദരവിന്റെ നിയമം
● ദൈവീകമായ ക്രമം - 2
● ദൈവത്തിന്‍റെ പദ്ധതിയിലെ തന്ത്രത്തിന്റെ ശക്തി
അഭിപ്രായങ്ങള്‍