അനുദിന മന്ന
പെന്തക്കൊസ്തിനു വേണ്ടിയുള്ള കാത്തിരിപ്പ്
Saturday, 27th of May 2023
1
0
730
Categories :
Pentecost
എക്കാലത്തേയും മികച്ച ഗുരുവിനാല്‍ പരിശീലനം പ്രാപിച്ചവരായിരുന്നു ശിഷ്യന്മാര്‍. അവന്‍ ക്രൂശിക്കപ്പെട്ടത് അവര്‍ കാണുവാന്‍ ഇടയായി, എന്നാല്‍ ഇപ്പോള്‍ അവന്‍ അവരുടെ മദ്ധ്യത്തില്‍ ജീവനോടെ ആയിരിക്കുന്നു. അവര്‍ എത്രമാത്രം സന്തോഷമുള്ളവര്‍ ആയിരുന്നിരിക്കണം? യേശുക്രിസ്തു സത്യമായും കര്‍ത്താവും രക്ഷിതാവും ആകുന്നുവെന്നു അവര്‍ക്കറിയാവുന്ന സകലരോടും പോയി പറയണമെന്ന് അവര്‍ക്ക് തോന്നിക്കാണും. എന്നാല്‍ കര്‍ത്താവു അവരോടു ഇപ്രകാരം പറഞ്ഞു, "എന്‍റെ പിതാവ് വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയയ്ക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ എന്നും അവരോടു പറഞ്ഞു". (ലൂക്കോസ് 24:49).
ഉയര്‍ത്തപ്പെട്ട കര്‍ത്താവിനെക്കുറിച്ച് ലോകം മുഴുവനും പോയി പറയുവാന്‍ അവര്‍ ഉത്സാഹത്തോടെയും തീഷ്ണതയുള്ളവരും ആയിരിക്കുമ്പോള്‍, ആ ദൌത്യം ചെയ്തെടുക്കുവാന്‍ തങ്ങളുടെ സ്വന്തം ബുദ്ധിയിലും ശക്തിയിലും ആശ്രയിക്കരുതെന്ന് യേശു അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും മറിച്ച് പരിശുദ്ധാത്മാവിന്‍റെ ശക്തി തങ്ങളുടെ മേല്‍ വരുന്നതുവരെ യെരുശലേമില്‍ കാത്തിരിക്കുവാന്‍ വേണ്ടി അവരെ ഉത്സാഹിപ്പിക്കയും ചെയ്തു.
കാത്തിരിക്കുവാന്‍ ആര്‍ക്കും താല്പര്യമില്ല, ഇന്നത്തെ സമൂഹത്തില്‍, കാത്തിരിക്കുന്നത് സമയം പാഴാക്കുന്ന, ഫലമില്ലാത്ത - നിങ്ങള്‍ക്ക് ഏതു പേരും കൊടുക്കാം, ഒരു പ്രക്രിയയായി കണക്കാക്കുന്നു. മനുഷ്യ മനസ്സിലെ സ്വാഭാവീകമായ ചിന്ത എന്നത് പെട്ടെന്ന് അനേകം കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയുമ്പോള്‍ എന്തിനാണ് കാത്തിരിക്കുന്നത് എന്നാണ്. എന്നാല്‍, ദൈവത്തിന്‍റെ അഗാധമായ ജ്ഞാനത്താല്‍, കാത്തിരിക്കുന്നത് ശക്തിയുള്ള കാര്യമാണെന്ന് പറഞ്ഞിരിക്കുന്നു.
പ്രാര്‍ത്ഥനയിലും ആരാധനയിലും കര്‍ത്താവിനായി കാത്തിരിക്കുന്നത് അനുസരണത്തില്‍ നിന്നും ഉളവാകുന്ന സമര്‍പ്പണത്തിന്‍റെ ഒരു പ്രവര്‍ത്തിയാകുന്നു. കര്‍ത്താവിനായി കാത്തിരിക്കുന്നതും പ്രാര്‍ത്ഥനയിലും ആരാധനയിലും ദൈവവചനം ധ്യാനിക്കുന്നതും ജഡത്തിന്‍റെ ഇച്ഛകളെ ഇല്ലാതാക്കുവാന്‍ സഹായിക്കും. പെന്തക്കോസ്തില്‍ ശിഷ്യന്മാര്‍ അനുഭവിച്ച നിര്‍ണ്ണായകമായ ഒരു ഘടകമായിരുന്നിത്, അത് ഇന്നും സത്യമായിരിക്കുന്ന ഒരു വസ്തുതയാണ്.
യെശയ്യാവ് 40:30-31 വരെ ദൈവവചനം പറയുന്നു, "ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൗവനക്കാരും ഇടറിവീഴും. എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും".
കാത്തിരിക്കുക എന്നതിന്‍റെ എബ്രായ പദം 'കവാഹ്' എന്നാണ് - ഇതിന്‍റെ അക്ഷരീക അര്‍ത്ഥം ദൈവത്തോടുകൂടെ നിങ്ങളെത്തന്നെ ഒരുമിച്ചു പൊതിഞ്ഞുകൊണ്ട് അവന്‍റെ സന്നിധിയില്‍ സമയം എടുക്കുക അല്ലെങ്കില്‍ താമസിക്കുക എന്നാകുന്നു. അത് സന്തോഷം നല്‍കുന്ന കാര്യമല്ലേ? സങ്കീര്‍ത്തനം 25:5 പറയുന്നു, 'നിന്‍റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്‍റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവയ്ക്കുന്നു'.
കാത്തിരിക്കുന്ന പ്രക്രിയയില്‍ തീര്‍ച്ചയായും ഒരു വില കൊടുക്കേണ്ടതായിട്ടുണ്ട്, അതുകൊണ്ടാണ് അനേകരും ആ വില കൊടുക്കുവാന്‍ പ്രയാസം അനുഭവിക്കുന്നത്. എന്നാല്‍ ഒരു മഹാനായ ദൈവമനുഷ്യന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു, "ദൈവത്തോടുള്ള അനുസരണത്തോടെയുള്ള സമര്‍പ്പണം വിലമതിക്കുവാന്‍ കഴിയാത്തതാണ്".
പെന്തക്കൊസ്തിനുള്ള ഒരുക്കത്തില്‍, നിങ്ങള്‍ക്കും ഈ ഉപവാസത്തില്‍ ഞങ്ങളോടുകൂടെ പങ്കുചേരാം (ശനി, ഞായര്‍). മുംബൈയിലെ, മുളുണ്ടിലുള്ള കാളിദാസ് ഹോളില്‍ നാം നാളെ ഒരുമിച്ചു കൂടുന്നുണ്ട്.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
ഞാന്‍ യഹോവയിലും അവന്‍റെ വചനത്തിലും കാത്തിരിക്കും, ഞാന്‍ എന്‍റെ പ്രത്യാശ അവനില്‍ വെക്കും.
ഞാന്‍ കര്‍ത്താവിങ്കല്‍ കാത്തിരിക്കയും അവന്‍റെ വഴികളെ പ്രമാണിക്കയും ചെയ്യും. ദേശം അവകാശമാക്കുവാന്‍ വേണ്ടി അവന്‍ എന്നെ ഉയര്‍ത്തും.
കുടുംബത്തിന്‍റെ രക്ഷ
എന്‍റെ അവകാശം ശാശ്വതമായിരിക്കും. ദുഷ്കാലത്ത് ഞാന്‍ ലജ്ജിച്ചുപോകയില്ല; ക്ഷാമകാലത്ത് ഞാനും എന്‍റെ കുടുംബത്തിലെ അംഗങ്ങളും ആത്മീകമായും ഭൌതീകമായും തൃപ്തരായിരിക്കും. (സങ്കീര്‍ത്തനം 37:18-19).
സാമ്പത്തീകമായ മുന്നേറ്റം
എന്‍റെ ദൈവമോ എന്‍റെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും. (ഫിലിപ്പിയര്‍ 4:19). എനിക്കും എന്‍റെ കുടുംബാംഗങ്ങള്‍ക്കും ഒരു നന്മയ്ക്കും കുറവുണ്ടാകുകയില്ല. യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ
പിതാവേ, അങ്ങയുടെ വചനം പറയുന്നു, നിന്‍റെ എല്ലാ വഴികളിലും ഞങ്ങളെ കാക്കേണ്ടതിന് അങ്ങ് ഞങ്ങളെക്കുറിച്ച് ദൂതന്മാരോടു കല്പിക്കും. യേശുവിന്‍റെ നാമത്തില്‍, പാസ്റ്റര്‍. മൈക്കിളിനും, തന്‍റെ കുടുംബത്തിനും, തന്‍റെ ടീമിലെ അംഗങ്ങള്‍ക്കും അതുപോലെ കരുണാ സദന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട ഓരോ വ്യക്തികള്‍ക്കും വേണ്ടി അങ്ങയുടെ പരിശുദ്ധ ദൂതനെ അയയ്ക്കേണമേ.
Join our WhatsApp Channel
Most Read
● നിങ്ങളുടെ ഭാവിയെ നാമകരണം ചെയ്യുവാന്‍ നിങ്ങളുടെ കഴിഞ്ഞ കാലത്തെ അനുവദിക്കരുത്● ഒരു മാതൃക ആയിരിക്കുക
● നിങ്ങളുടെ ദൈവീക സന്ദര്‍ശനങ്ങളുടെ നിമിഷങ്ങളെ തിരിച്ചറിയുക
● ഒരു പോരാട്ടം കാഴ്ചവെയ്ക്കുക
● നിങ്ങളുടെ വിധിയെ മാറ്റുക
● ആത്മാവിന്റെ പേരുകളും ശീര്‍ഷകങ്ങളും: പരിശുദ്ധാത്മാവ്
● ഡാഡിയുടെ മകള്‍ - അക്സ
അഭിപ്രായങ്ങള്‍