അനുദിന മന്ന
നിങ്ങളുടെ സാമര്‍ത്ഥ്യത്തിന്‍റെ നിറവില്‍ എത്തുക
Friday, 14th of July 2023
1
0
887
Categories :
Excellence
അതിശയവുമായി എന്നെ സൃഷ്‍ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്‍റെ പ്രവൃത്തികൾ അദ്ഭുതകരമാകുന്നു; അത് എന്‍റെ ഉള്ളം നല്ലവണ്ണം അറിയുന്നു. (സങ്കീര്‍ത്തനം 139:14).
നിങ്ങളുടെ സാമര്‍ത്ഥ്യത്തിന്‍റെ ഔന്നത്യത്തില്‍ നിങ്ങള്‍ എത്തണമെന്ന് ദൈവം ആഗ്രഹിക്കുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, നിങ്ങള്‍ ഏറ്റവും നല്ലതായിരിക്കണമെന്നു അവന്‍ താല്പര്യപ്പെടുന്നു.
ഇപ്പോള്‍ നിങ്ങള്‍ അങ്ങനെ സംസാരിക്കുമ്പോള്‍, നമ്മുടെ തന്നെ ക്രിസ്തീയ സഹോദരങ്ങളാല്‍ നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുവാനുള്ള ഒരു സാദ്ധ്യതയുടെ അരികിലാകുന്നു നിങ്ങള്‍. നമ്മുടെ ആദ്യകാലങ്ങളില്‍ നാം താഴ്മയോടും നിസ്സാരതയോടും കൂടി ക്രിസ്തുവിനെ അനുഗമിക്കുവാന്‍ ഉപദേശിക്കപ്പെട്ടു എന്നതാണ് ഇതിന്‍റെ കാരണം.
ദൈവം നിഗളികളോട് എതിർത്തുനില്ക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു (യാക്കോബ് 4:6) എന്നത് തികച്ചും സത്യമായ ഒരു വസ്തുതയാകുന്നു. നിങ്ങള്‍ക്ക് ചുറ്റുമുള്ള മറ്റു എല്ലാവരെക്കാള്‍ ഉപരിയായി നിങ്ങള്‍ നല്ലവരാണെന്നു ചിന്തിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല - അത് നിഗളമാകുന്നു എന്നതാണ് ഈ വചനത്തിന്‍റെ ലളിതമായ അര്‍ത്ഥം. എന്നിരുന്നാലും നിങ്ങള്‍ക്ക് കഴിയുന്നിടത്തോളം നല്ലതായി നില്‍ക്കുവാന്‍ ദൈവം നിങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്നു.
ഒരുവന്‍ ഇത് വളരെ ശരിയായ രീതിയില്‍ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ ആയിരിക്കുന്ന രീതിയില്‍ ദൈവം നിങ്ങളെ സ്നേഹിക്കുന്നു, എന്നാല്‍ നിങ്ങള്‍ ആയിരിക്കുന്ന രീതി നിലനിര്‍ത്തുന്നതില്‍ ദൈവം നിങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നു. നിങ്ങള്‍ ഏറ്റവും നന്നായിരിക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നു. ഈ നിലയില്‍ പിതാവ് മഹത്വപ്പെടുന്നു. (യോഹന്നാന്‍ 15:8).
ദൈവം നിങ്ങളോടു ചെയ്യുവാന്‍ ആവശ്യപ്പെടുന്ന എന്തും ചെയ്യുവാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടെന്നു വിശ്വസിക്കുന്നത് നിഗളമല്ല, പ്രത്യുത അത് വിശ്വാസമാകുന്നു.
നിങ്ങള്‍ മനസ്സോടെ അനുസരിക്കുമെങ്കില്‍, രാജാക്കന്മാരെ പോലെ നിങ്ങള്‍ ആനന്ദിക്കും. (യെശയ്യാവ് 1:19), നമ്മുടെ ജീവിതത്തെ സംബന്ധിച്ചുള്ള ദൈവഹിതത്തെ ഏതു നിമിഷവും അനുസരിക്കുക എന്നത് മാത്രമാകുന്നു ഏക വ്യവസ്ഥ. ദൈവം ആദാമിനേയും ഹവ്വയേയും ഒരു മരുഭൂമിയിലല്ല മറിച്ച് ഏദന്‍ തോട്ടത്തിലാണ് ആക്കിയത്. അവര്‍ ദൈവത്തിന്‍റെ ഹിതം അനുസരിച്ചു നടന്നിടത്തോളം കാലം, അവര്‍ രാജാക്കന്മാരെ പോലെ ജീവിച്ചു.
നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് നിര്‍ത്തുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉത്കണ്ഠയും ഭയവും കൊണ്ടുവരും. എന്നാല്‍, നിങ്ങളിലെ ഏറ്റവും നല്ലതിനെ പുറത്തുകൊണ്ടുവരുവാന്‍, കഴിയുന്നിടത്തോളം ഏറ്റവും നല്ലതാക്കി നിങ്ങളെ മാറ്റുവാന്‍ നിങ്ങള്‍ ദൈവത്തെ അനുവദിക്കുമ്പോള്‍, ഒരിക്കലും വര്‍ണ്ണിക്കുവാന്‍ കഴിയാത്ത ഒരു സംതൃപ്തിയും പരിപൂര്‍ണ്ണതയുടെ തോന്നലും നിങ്ങള്‍ക്കുണ്ടാകും.
നിങ്ങള്‍ വിശ്വാസത്തില്‍ നിന്നും വിശ്വാസത്തിലേക്കും (റോമര്‍ 1:17), ബലത്തില്‍ നിന്നും ബലത്തിലേക്കും, മഹത്വത്തില്‍ നിന്നും മഹത്വത്തിലേക്കും (2 കൊരിന്ത്യര്‍ 3:16-18) പോകുവാന്‍ ഇടയായിത്തീരും. ദൈവജനമെന്ന നിലയില്‍ നമുക്കുള്ളതായ ഉയര്‍ച്ചയുടെയും, രൂപാന്തരത്തിന്‍റെയും, മഹത്വീകരണത്തിന്‍റെയും, ശാക്തീകരണത്തിന്‍റെയും അനന്തമായ സാദ്ധ്യതകളെ ഈ വേദഭാഗങ്ങള്‍ ചൂണ്ടികാണിക്കുന്നു.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ പാതകളില്‍ സ്ഥിരതയോടെ നില്‍ക്കുവാനും, എല്ലാ സമയങ്ങളിലും അങ്ങയുടെ ഉദ്ദേശങ്ങളില്‍ ഉറപ്പോടെ തുടരുവാനുമുള്ള പ്രാപ്തി എനിക്ക് തരേണമേ. ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ
എന്‍റെ അവകാശം ശാശ്വതമായിരിക്കും. ദുഷ്കാലത്ത് ഞാന്‍ ലജ്ജിച്ചുപോകയില്ല; ക്ഷാമകാലത്ത് ഞാനും എന്‍റെ കുടുംബത്തിലെ അംഗങ്ങളും ആത്മീകമായും ഭൌതീകമായും തൃപ്തരായിരിക്കും. (സങ്കീര്‍ത്തനം 37:18-19).
സാമ്പത്തീകമായ മുന്നേറ്റം
എന്‍റെ ദൈവമോ എന്‍റെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും. (ഫിലിപ്പിയര്‍ 4:19). എനിക്കും എന്‍റെ കുടുംബാംഗങ്ങള്‍ക്കും ഒരു നന്മയ്ക്കും കുറവുണ്ടാകുകയില്ല. യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ
പിതാവേ, അങ്ങയുടെ വചനം പറയുന്നു, നിന്‍റെ എല്ലാ വഴികളിലും ഞങ്ങളെ കാക്കേണ്ടതിന് അങ്ങ് ഞങ്ങളെക്കുറിച്ച് ദൂതന്മാരോടു കല്പിക്കും. യേശുവിന്‍റെ നാമത്തില്‍, പാസ്റ്റര്‍. മൈക്കിളിനും, തന്‍റെ കുടുംബത്തിനും, തന്‍റെ ടീമിലെ അംഗങ്ങള്‍ക്കും അതുപോലെ കരുണാ സദന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട ഓരോ വ്യക്തികള്‍ക്കും വേണ്ടി അങ്ങയുടെ പരിശുദ്ധ ദൂതനെ അയയ്ക്കേണമേ.L
Join our WhatsApp Channel
Most Read
● അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്‍: #1● ദൈവത്തിന്‍റെ ആലോചനയുടെ ആവശ്യകത
● ഓട്ടം ഓടുവാനുള്ള തന്ത്രങ്ങള്‍
● രാജാക്കന്മാരുടെ മുമ്പാകെ ദാവീദിനെ നിറുത്തുവാന്‍ കാരണമായ ഗുണങ്ങള്‍
● ഉത്കണ്ഠാപൂര്‍വ്വമായ കാത്തിരിപ്പ്
● മറ്റൊരു ആഹാബ് ആകരുത്
● സാമ്പത്തീകമായി താറുമാറായ ഒരവസ്ഥയില്‍ നിന്നും എങ്ങനെ പുറത്തുവരാം #2
അഭിപ്രായങ്ങള്‍