അനുദിന മന്ന
ദൈവത്തിന്‍റെ 7 ആത്മാക്കള്‍: ആലോചനയുടെ ആത്മാവ്
Saturday, 29th of July 2023
1
0
749
Categories :
Names and Titles of the Spirit
The 7 Spirits of God
അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവ് വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലുംകൂടി സഞ്ചരിച്ചു, മുസ്യയിൽ എത്തി ബിഥുന്യയ്ക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്‍റെ ആത്മാവോ അവരെ സമ്മതിച്ചില്ല. (അപ്പൊ.പ്രവൃ 16:6-7).
ശ്രദ്ധിക്കുക ഇവിടെ പറയുന്നത് പരിശുദ്ധാത്മാവ് അവരെ വിലക്കിയെന്നാണ്. പൌലോസും കൂടെയുള്ളവരും ആസ്യയില്‍ പോയി പ്രസംഗിക്കുവാന്‍ ആഗ്രഹിച്ചു, എന്നാല്‍ പരിശുദ്ധാത്മാവ് അവരെ തടഞ്ഞു. ഇത് ആലോചനയുടെ ആത്മാവാകുന്നു.
അപ്പോൾതന്നെ കൈസര്യയിൽനിന്ന് എന്‍റെ അടുക്കൽ അയച്ചിരുന്ന മൂന്നു പുരുഷന്മാർ ഞങ്ങൾ പാർത്ത വീട്ടിന്‍റെ മുമ്പിൽ നിന്നിരുന്നു; ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാൻ ആത്മാവ് എന്നോട് കല്പിച്ചു (അപ്പൊ.പ്രവൃ 11:11-12).
അപ്പോസ്തലനായ പത്രോസ് തോല്‍ക്കൊല്ലനായ ശീമോന്‍റെ ഭവനത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ കൊര്‍ന്നെല്യോസിന്‍റെ ഭവനത്തിലേക്ക് പോകുവാനായി ആത്മാവ് ആലോചന കൊടുക്കുന്നത് അവന്‍ ഇവിടെ വിവരിക്കുകയാണ്.
സങ്കീര്‍ത്തനം 16:7 ലെ ദാവീദിന്‍റെ വാക്കുകള്‍ ഓര്‍ക്കുക: "എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും; രാത്രികാലങ്ങളിലും എന്‍റെ അന്തഃരംഗം എന്നെ ഉപദേശിക്കുന്നു".
നിങ്ങള്‍ എന്തൊക്കെ ചെയ്യണമെന്നും എന്തൊക്കെ ചെയ്യരുതെന്നും ആലോചനയുടെ ആത്മാവ് നിങ്ങളെ നിര്‍ദ്ദേശിക്കുകയും നിങ്ങളോടു പറയുകയും ചെയ്യുന്നു. നിങ്ങളുടെ സകല കാര്യങ്ങളിലും അവന്‍ നിങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു. നിങ്ങള്‍ ഒരുപക്ഷേ തെറ്റായ ദിശയില്‍ പോയികൊണ്ടിരിക്കുന്നവരാകാം, എന്നാല്‍ ആലോചനയുടെ ആത്മാവ് നിങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍, "വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്ക് പിറകിൽനിന്നു കേൾക്കും". (യെശയ്യാവ് 30:21).
നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്‍റെ തോളിൽ ഇരിക്കും; അവന് അദ്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും. (യെശയ്യാവ് 9:6).
ഈ വേദപുസ്തക ഭാഗത്തിന്‍റെ പ്രഥമമായ എബ്രായ ഭാഷാന്തരത്തില്‍, "അത്ഭുത, മന്ത്രി" എന്നീ രണ്ടു വ്യത്യസ്ത പദങ്ങള്‍ കിംഗ് ജെയിംസ് പരിഭാഷയില്‍ ഉപയോഗിച്ചിരിക്കുന്നതുപോലെ കാണുന്നില്ല. ഇത് ശരിക്കും ഒരു സംയുക്ത നാമമായാണ് വായിക്കുന്നത്: "അത്ഭുതമന്ത്രി". നിങ്ങള്‍ മറ്റുള്ള ആ പേരുകളും സൂക്ഷ്മതയോടെ ശ്രദ്ധിച്ചാലും, "വീരനാം ദൈവം", "നിത്യപിതാവ്", "സമാധാനപ്രഭു" എന്നിങ്ങനെയാണ് പ്രവാചകന്‍ കര്‍ത്താവിനെ വിശേഷിപ്പിക്കുന്നത്, അവിടെയും രണ്ടു വിശേഷണങ്ങള്‍ കാണാം.
"അത്ഭുത മന്ത്രി" എന്ന പേരിന്‍റെ അര്‍ത്ഥം "അസാധാരണമായ തന്ത്രജ്ഞന്‍" എന്നാകുന്നു. ആലോചനയുടെ ആത്മാവ് അസാധാരണമായ തന്ത്രജ്ഞന്‍ ആകുന്നു. അവന്‍ സാധാരണമായ മനസ്സിനെക്കാളും അഥവാ ബുദ്ധിയെക്കാളും അപ്പുറത്താകുന്നു എന്നതാണ് അതിനര്‍ത്ഥം. അവന്‍ അമാനുഷീകനാകുന്നു. അവനെ ആശയക്കുഴപ്പത്തില്‍ ആക്കുവാന്‍ സാധിക്കുകയില്ല. നിങ്ങള്‍ അഭിമുഖീകരിക്കുന്ന സകല പ്രതിസന്ധികളില്‍ നിന്നും പുറത്തേക്കുള്ള വഴി അവനറിയാം. അന്ധകാരത്തില്‍ നിന്നും നിങ്ങള്‍ക്ക് എങ്ങനെ പുറത്തുകടക്കുവാന്‍ സാധിക്കുമെന്ന് അവനറിയാം; നിങ്ങളെ ഒരു വിജയിയാക്കി എങ്ങനെ മാറ്റാം എന്നും അവനറിയാം. അവന്‍ നിങ്ങളുടെ അസാധാരണമായ തന്ത്രജ്ഞന്‍ ആകുന്നു, മാത്രമല്ല അവന്‍ നിങ്ങളുടെ അകത്തു ജീവിക്കുന്നു.
പ്രാര്‍ത്ഥന
വ്യക്തിപരമായ ആത്മീക വളര്‍ച്ച
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, അങ്ങ് എന്‍റെ അത്ഭുത മന്ത്രിയാകുന്നു; അവിടുന്ന് എന്‍റെ അസാധാരണമായ തന്ത്രജ്ഞന്‍ ആകുന്നു.
അങ്ങയുടെ ദൈവീകമായ ആലോചന എനിക്കുള്ളതുകൊണ്ട് എന്‍റെ എല്ലാ പദ്ധതികളും സ്ഥിരപ്പെടും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ
യേശുവിന്‍റെ നാമത്തില്‍, ഞാനും എന്‍റെ കുടുംബവും സഭയും പലവിധ ഉപദേശങ്ങളുടെ കാറ്റുകളാലോ അഥവാ മനുഷ്യരുടെ കൌശലങ്ങളാലോ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടുകയോ മാറിപോകുകയോ ചെയ്യുകയില്ല എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.
യേശുവിന്‍റെ നാമത്തില്‍, ഞാനും എന്‍റെ കുടുംബാംഗങ്ങളും സഭയും കൌശലപരമായ തന്ത്രങ്ങളില്‍ നിന്നും വഞ്ചനാപരമായ ഗൂഡാലോചനയില്‍ നിന്നും സംരക്ഷിക്കപ്പെടുകയും സൂക്ഷ്മതയോടെ മറച്ചുവെച്ചിരിക്കുന്ന അസത്യങ്ങളെ ഞങ്ങള്‍ വ്യക്തമായി കാണുകയും അവയെ പൂര്‍ണ്ണമായി ത്യജിക്കയും ചെയ്യുമെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.
സാമ്പത്തീകമായ മുന്നേറ്റം
എന്‍റെ ദൈവമോ എന്‍റെയും എന്‍റെ കുടുംബാംഗങ്ങളുടെയും ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും.
കെ എസ് എം സഭ
പിതാവേ, അങ്ങയുടെ ജനത്തിന്‍റെ ഇടയില്‍ അത്ഭുതങ്ങളും അടയാളങ്ങളും വീര്യ പ്രവൃത്തികളും ഉണ്ടാകുന്ന തരത്തിലുള്ള അങ്ങയുടെ ആത്മാവിന്‍റെ ഒരു പുതിയ അഭിഷേകത്താല്‍ പാസ്റ്റര്‍ മൈക്കിളിനേയും തന്‍റെ ടീമിലെ അംഗങ്ങളേയും അഭിഷേകം ചെയ്യേണമേ. ഇത് മുഖാന്തിരം ആളുകള്‍ അങ്ങയുടെ രാജ്യത്തോട് ചേര്‍ക്കപ്പെടുവാന്‍ ഇടയാക്കേണമേ. യേശുവിന്‍റെ നാമത്തില്‍.
രാജ്യം
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഇന്ത്യയിലെ ഓരോ പട്ടണങ്ങളിലും സംസ്ഥാനങ്ങളിലുമുള്ള ആളുകളുടെ ഹൃദയത്തെ അങ്ങയിലേക്ക് തിരിക്കേണമേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവര്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നും അനുതപിക്കയും യേശുവിനെ തങ്ങളുടെ രക്ഷിതാവും കര്‍ത്താവുമായി ഏറ്റുപറയുകയും ചെയ്യേണമേ.
Join our WhatsApp Channel
Most Read
● ആത്മീക വളര്‍ച്ചയെ നിശബ്ദമായി അമര്‍ത്തുന്നത്● വിശ്വാസത്താല്‍ കൃപ പ്രാപിക്കുക
● ആഴമേറിയ വെള്ളത്തിലേക്ക്
● ആളുകള്‍ ഒഴിവുകഴിവുകള്‍ പറയുവാനുള്ള കാരണങ്ങള്‍ - ഭാഗം 1
● ഒരു പ്രാവചനീക വചനം ലഭിച്ചതിനുശേഷം ചെയ്യേണ്ടത് എന്ത്?
● വിശ്വാസത്താല്‍ പ്രാപിക്കുക
● പ്രതിഫലനത്തിന് സമയം എടുക്കുക
അഭിപ്രായങ്ങള്‍