english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. സ്നേഹത്തിന്‍റെ ശരിയായ സ്വഭാവം
അനുദിന മന്ന

സ്നേഹത്തിന്‍റെ ശരിയായ സ്വഭാവം

Tuesday, 19th of September 2023
1 0 1458
നമ്മുടെ ആധുനീക പദാവലിയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതും ദുരുപയോഗം ചെയ്യപ്പെടുന്നതുമായ പദങ്ങളിലൊന്നാണ് സ്നേഹം. നമ്മുടെ കുടുംബം മുതല്‍ നമ്മുടെ പ്രിയപ്പെട്ട ടെലിവിഷന്‍ പരിപാടികളില്‍ വരെ നാം പറയുന്നു നാം "സ്നേഹിക്കുന്നു" എന്ന്. എന്നാല്‍ സ്നേഹിക്കുക എന്നതിന്‍റെ യാഥാര്‍ത്ഥ അര്‍ത്ഥമെന്താണ്, ഇത് ദൈവവുമായി എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്? "ദൈവം സ്നേഹമാണ്, എന്നാല്‍ സ്നേഹം ദൈവമല്ല".

ദൈവം സ്നേഹമാകുന്നു
1 യോഹന്നാന്‍ 4:8 ല്‍ അപ്പോസ്തലനായ യോഹന്നാന്‍ ഇത് നന്നായി വ്യക്തമാക്കുന്നുണ്ട്: "സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നെ". സ്നേഹത്തെ സംബന്ധിച്ചുള്ള ഏതൊരു മാനുഷീക ആശയങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ദൈവസ്നേഹം എന്നത് - അത് വ്യവസ്ഥകള്‍ ഇല്ലാത്തതും, ശാശ്വതമായതും, ശുദ്ധവുമാണ്. ഇതുവരെ ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ യാഗത്തില്‍ദൈവത്തിന്‍റെ സ്നേഹം പ്രകടമാകുന്നത് നമുക്ക് കാണാം: "തന്‍റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു" (യോഹന്നാന്‍ 3:16).

നമ്മുടെ വിശ്വാസത്തിന്‍റെ മൂലക്കല്ല് ദൈവസ്നേഹമാകുന്നു. നമ്മെ വീണ്ടെടുക്കുകയും, ഒന്നിപ്പിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്നതായ ശക്തിയാണിത്. നിത്യനായ ഒരു ദൈവത്താല്‍ നാം സ്നേഹിക്കപ്പെട്ടിരിക്കുന്നതിനാല്‍ നമുക്ക് സ്നേഹം അറിയാം.

സ്നേഹം ദൈവമല്ല
ദൈവം സ്നേഹമാകുന്നു എന്ന് പറയുന്നത് കൃത്യമാണെങ്കിലും, 'സ്നേഹം ദൈവമാകുന്നു' എന്ന് അവകാശപ്പെടാന്‍ വാചകത്തെ വിപരീതമാക്കുന്നത് ആത്മീകമായി പ്രശ്നകരമായ ഒരു സാഹചര്യത്തിലേക്ക് നയിച്ചേക്കാം. വൈകാരീകമായ സ്നേഹം, സ്വയ സ്നേഹം, ദൈവീക നിയമങ്ങളെ അവഗണിക്കുന്ന സാര്‍വത്രീക സ്നേഹത്തിന്‍റെ ഒരു രൂപം എന്നിവയെ പ്രകീര്‍ത്തിക്കുന്ന നമ്മുടെ സംസ്കാരത്തില്‍, സ്നേഹത്തില്‍ നിന്നുതന്നെ ഒരു പ്രതിമ ഉണ്ടാക്കുന്നത്‌ എളുപ്പമാകുന്നു. വിഗ്രഹാരാധനയുടെ ഈ രീതിയെക്കുറിച്ച് അപ്പോസ്തലനായ പൌലോസ് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്: "അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിൻ" (1 കൊരിന്ത്യര്‍ 10:14).

നമ്മുടെ മാനുഷീക വ്യാഖ്യാനങ്ങളെയും സ്നേഹത്തിന്‍റെ അനുഭവങ്ങളേയും ദൈവീക തലത്തിലേക്ക് ഉയര്‍ത്തുന്നത് പ്രലോഭനമാണ്‌, എന്നാല്‍ ഇത് ദൈവത്തിന്‍റെ വിശുദ്ധ സ്വഭാവത്തേയും യാഥാര്‍ത്ഥ സ്നേഹത്തിന്‍റെ വിശുദ്ധിയേയും കുറയ്ക്കുന്നു.നമ്മുടെ ദൈവം സ്നേഹത്തിന്‍റെ കേവലം ഒരു അമൂര്‍ത്തമായ ആശയമല്ല; അവന്‍ സ്നേഹം ഉള്‍ക്കൊള്ളുന്ന, എന്നാല്‍ നീതിയും, കാരുണ്യവും, പരമാധികാരവുമുള്ള വ്യക്തിയും ജീവനുള്ള ദൈവവുമാണ്.

ദൈവത്തിന്‍റെ പൂര്‍ണ്ണ സ്വഭാവം മനസ്സിലാക്കുക.
നമ്മുടെ പരിമിതമായ മാനുഷീക ജ്ഞാനത്തില്‍ ഒതുക്കുവാന്‍ കഴിയാത്തതും സമസ്ത കാര്യങ്ങളിലും ശക്തിയുള്ളവനുമായ ഒരു ദൈവത്തെയാണ് നാം സേവിക്കുന്നത്. വേദപുസ്തകം പറയുന്നു, "യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്‍റെ മഹിമ അഗോചരമത്രേ". (സങ്കീര്‍ത്തനം 145:3). സ്നേഹം എന്നത് ദൈവത്തിന്‍റെ അനേക ഗുണങ്ങളില്‍ ഒന്നാകുന്നു, എന്നാല്‍ അവന്‍ നീതിമാനും, പരിശുദ്ധനും, ന്യായകര്‍ത്താവുമാണ്. റോമര്‍ 11:22 പ്രസ്താവിക്കുന്നു, "ആകയാൽ ദൈവത്തിന്‍റെ ദയയും ഖണ്ഡിതവും കാൺക; വീണവരിൽ ദൈവത്തിന്‍റെ ഖണ്ഡിതവും; നിന്നിലോ നീ ദയയിൽ നിലനിന്നാൽ ദയയും തന്നെ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും".

ആകയാല്‍, 'ദൈവം സ്നേഹമാണ്' എന്ന് പറയുമ്പോള്‍, അത് ദൈവം ആരാണെന്നതിന്‍റെ വലിയ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് മനസ്സിലാക്കണം. ദൈവത്തിന്‍റെ സ്നേഹം അവന്‍റെ നീതിയെ നിഷേധിക്കുന്നില്ല, അവന്‍റെ നീതി അവന്‍റെ സ്നേഹത്തേയും നിഷേധിക്കുന്നില്ല. അവ ദൈവത്തിന്‍റെ സ്വഭാവത്തില്‍ തികഞ്ഞ യോജിപ്പില്‍ സഹവസിക്കുന്നു. 

ഇത് നമുക്ക് നല്‍കുന്ന അര്‍ത്ഥം എന്താണ്?
തുടക്കക്കാരോട് പറയാനുള്ളത്, ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ കണ്ണാടിയില്‍ കൂടി നമുക്ക് ബന്ധങ്ങളേയും ലോകവുമായുള്ള നമ്മുടെ ഇടപ്പെടലുകളെയും സമീപിക്കാം. എഫെസ്യര്‍ 5:1-2 നമ്മോടു നിര്‍ദ്ദേശിക്കുന്നത്, "ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ. ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കുവേണ്ടി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതുപോലെ സ്നേഹത്തിൽ നടപ്പിൻ".

എന്നാല്‍ നമ്മുടെ ആരാധനയും ഭക്തിയും ദൈവത്തിങ്കലേക്കാണ് നയിക്കേണ്ടത് എന്നോര്‍ക്കുക - സ്നേഹത്തിന്‍റെ അമൂര്‍ത്തമായ സങ്കല്പങ്ങളിലേക്കല്ല. നിങ്ങളുടെ പ്രാര്‍ത്ഥനകളിലും, നിങ്ങളുടെ പഠനത്തിലും, നിങ്ങളുടെ അനുദിന ജീവിതത്തിലും, സുഖകരമെന്ന് തോന്നുന്നതും അഥവാ സാമൂഹീകമായി സ്വീകാര്യമായതും മാത്രമല്ല, മറിച്ച് ദൈവത്തിന്‍റെ പൂര്‍ണ്ണതയെ അന്വേഷിക്കുക.

കര്‍ത്താവായ യേശു നമ്മോടു പറയുന്നത് ഓര്‍ക്കുക: "നിന്‍റെ ദൈവമായ കർത്താവിനെ നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കേണം". (മത്തായി 22:37). അങ്ങനെ ചെയ്യുന്നതിലൂടെ, ലൌകീക തെറ്റിദ്ധാരണകളുടേയും വിഗ്രഹാരാധനയുടേയും കളങ്കത്തില്‍ നിന്നും മുക്തമായ സ്നേഹത്തിന്‍റെ യഥാര്‍ത്ഥ സത്ത നാം കണ്ടെത്തുന്നു.
പ്രാര്‍ത്ഥന
പ്രിയ കര്‍ത്താവേ, അങ്ങയുടെ യഥാര്‍ത്ഥ സ്വഭാവം ഗ്രഹിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ - അതേ അങ്ങ് സ്നേഹമാകുന്നുവെന്നും, എന്നാല്‍ കേവലം സ്നേഹത്തെക്കാള്‍ അപ്പുറമാകുന്നുവെന്നും. സ്നേഹത്തെ വിഗ്രഹമാക്കുന്നതില്‍ നിന്നും ഞങ്ങളെ കാക്കുകയും, അങ്ങയുടെ പൂര്‍ണ്ണതയിലേക്ക് ഞങ്ങളുടെ ഹൃദയങ്ങളെ നയിക്കുകയും ചെയ്യേണമേ. ആമേന്‍.

Join our WhatsApp Channel


Most Read
● നിങ്ങളുടെ മനസ്സിനെ പോഷിപ്പിക്കുക
● യുദ്ധത്തിനായുള്ള പരിശീലനം - II
● അടുത്ത പടിയിലേക്ക് പോകുക
● അവന്‍റെ തികഞ്ഞ സ്നേഹത്തില്‍ സ്വാതന്ത്ര്യം കണ്ടെത്തുക
● മഹോപദ്രവകാലത്തേക്കുള്ള ഒരു വീക്ഷണം
● മികവ് പിന്തുടരുക
● ആത്മീക വാതിലുകളുടെ മര്‍മ്മങ്ങള്‍
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ