അനുദിന മന്ന
മോശമായ മനോഭാവത്തില്‍ നിന്നുള്ള വിടുതല്‍
Thursday, 25th of July 2024
0
0
348
Categories :
விடுதலை (Deliverance)
മനോഭാവം (Attitude)
കര്‍ത്താവായ യേശുക്രിസ്തുവിനു നിങ്ങളുടെ ജീവിതം സമര്‍പ്പിച്ചതിനു ശേഷം, നിങ്ങള്‍ക്ക് വേണ്ടതായ അടുത്ത കാര്യം മോശമായ, ദോഷമായ മനോഭാവത്തില്‍ നിന്നുമുള്ളതായ വിടുതലാണ്.
ഇന്നത്തെ കാലത്ത് പ്രബലമായുള്ള പൊതുവായ ചില മോശമായ മനോഭാവങ്ങള്‍ ഇവയാണ്:
1. താരതമ്യങ്ങള്‍:
നിങ്ങളെക്കുറിച്ചു തന്നെ മോശമായി തോന്നുവാനുള്ള എളുപ്പമായതും സാധാരണമായതുമായ ഒരു വഴി നിങ്ങളെത്തന്നെ മറ്റുള്ളവരുമായി അഹിതമായ നിലയില്‍ താരതമ്യം ചെയ്യുക എന്നുള്ളതാണ്. ഇത് പഠിക്കാനും വളരുവാനുമാണെങ്കില്‍ ഒരുവന് അത് മനസ്സിലാകും. എന്നാല്‍ പലരും, താരതമ്യത്തിന്‍റെ നിലയില്‍ വന്നു കഴിയുമ്പോള്‍, അവര്‍ നിരാശിതരും അരക്ഷിതാവസ്ഥ അനുഭവിക്കുന്നവരും ആകുന്നുവെന്ന് മാത്രമല്ല ചിലപ്പോള്‍ മറ്റു വ്യക്തികളോട് അസൂയാലുക്കളും ആകുന്നു. എല്ലാവരും അവര്‍ക്ക് എതിരാണെന്ന് അങ്ങനെയുള്ളവര്‍ വിചാരിക്കുന്നു. ആരോഗ്യമുള്ള ഒരു മാനസീകാവസ്ഥ എന്തെന്നാല്‍ മറ്റുള്ളവരുടെ പരിശ്രമത്തെ അഭിനന്ദിക്കയും പഠിക്കുവാന്‍ ആഗ്രഹിക്കയും ചെയ്യുക എന്നതാണ്.
2. മറ്റുള്ളവരെ കുറ്റപ്പെടുത്തുക.
ഒരുവന്‍റെ തെറ്റിനുവേണ്ടി സൂര്യനു കീഴിലുള്ള സകലരേയും കുറ്റപ്പെടുത്തുന്നത് പൊതുവായി പ്രബലമായുള്ള ഒരു മോശമായ മനോഭാവമാണ്. നാം അതില്‍ ഉള്‍പെട്ടുനില്‍ക്കുകയാണെന്നു ചില സമയത്ത് നാം തിരിച്ചറിയുക പോലുമില്ല. നിങ്ങള്‍ പറയുന്ന ഓരോ വാക്കിനും ഒരു ഫലമുണ്ടെന്ന് എപ്പോഴും ഓര്‍ക്കുക.
3. നിസ്സംഗമായ മനോഭാവം
നിസ്സംഗമായ മനോഭാവം എന്നതുകൊണ്ട് ഞാന്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? ചില ആളുകള്‍ തങ്ങള്‍ക്കു പ്രാര്‍ത്ഥന ആവശ്യമുള്ളപ്പോള്‍, അര്‍ദ്ധരാത്രിയില്‍ പോലും മറ്റുള്ളവരെ വിളിച്ച് പ്രാര്‍ത്ഥന ചോദിക്കും, അങ്ങനെയുള്ള ആളുകളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? സൂര്യനു കീഴിലുള്ള സകല ആളുകള്‍ക്കും അവര്‍ തങ്ങളുടെ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ അയച്ചുകൊടുക്കും. എന്നിരുന്നാലും, മറ്റുള്ളവര്‍ക്കു അടിയന്തിരമായി പ്രാര്‍ത്ഥന ആവശ്യമായി വരുമ്പോള്‍, ആ വ്യക്തിയുടെ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കുവാന്‍ പോലും മടികാണിക്കും; അവര്‍ സാധാരണഗതിയില്‍ തങ്ങളുടെ കാര്യങ്ങള്‍ക്കായി പോകും.
അടിയന്തിരവും പ്രധാനപ്പെട്ടതുമായ സാഹചര്യങ്ങളില്‍ പോലും, മറ്റുള്ളവര്‍ ഓടിനടന്നുകൊണ്ട് സഹായിക്കാന്‍ പരിശ്രമിക്കയും തങ്ങളാല്‍ ആകുന്നത് പ്രവര്‍ത്തിക്കയും ചെയ്യുമ്പോള്‍, ചിലരുണ്ട് തങ്ങളുടെ ഒരു വിരലുപോലും അനക്കുവാന്‍ മിനക്കെടാറില്ല, തങ്ങള്‍ക്കുവേണ്ടി മാത്രമേ അവര്‍ കൈ ചലിപ്പിക്കയുള്ളൂ. അങ്ങനെയുള്ള മനോഭാവത്തെയാണ് നിസ്സംഗമായ മനോഭാവം എന്ന് വിവരിച്ചിരിക്കുന്നത്.
4. കഴിഞ്ഞകാലങ്ങളെ കുറിച്ച് തുടര്‍മാനമായി അയവിറക്കുക.
കഴിഞ്ഞ കാലങ്ങളില്‍ നിന്നും പഠിക്കുന്നത് നല്ലതാണ്, എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ കുടുങ്ങികിടക്കുന്നതും അഥവാ കഴിഞ്ഞ കാലങ്ങളില്‍ ജീവിക്കുന്നതും നല്ലതല്ല. കഴിഞ്ഞ കാലങ്ങളില്‍ എന്തു സംഭവിച്ചു എന്നതിനെ മാറ്റുവാന്‍ കഴിയില്ല, എന്നാല്‍ ഇനി സംഭവിക്കാന്‍ പോകുന്നതിനു, നമ്മെ രൂപപ്പെടുത്തുവാനും സ്വാധീനിക്കാനും കഴിയും.
മനോഭാവങ്ങള്‍ രൂപപ്പെടുന്നത് എങ്ങനെ?
സാധാരണയായി മനോഭാവങ്ങള്‍ രൂപപ്പെടുന്നത് അനുഭവങ്ങളുടെ ഫലമായാണ് അഥവാ നിരീക്ഷണത്തില്‍ കൂടിയാണ് (അതില്‍ നിങ്ങള്‍ മറ്റുള്ളവരെ കുറിച്ച് വായിക്കുന്ന കാര്യങ്ങളും ഉള്‍പ്പെടുന്നു). ഇവിടെയാണ് നാം നിഷേധാത്മകമായ കാര്യങ്ങളാല്‍ സ്വാധീനിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്. നിഷേധാത്മകതയെ നിങ്ങളുടെ ജീവിതത്തില്‍ കാലുറപ്പിക്കുവാന്‍ നിങ്ങള്‍ തുടര്‍മാനമായി അനുവദിച്ചാല്‍ വേഗത്തില്‍ നിങ്ങള്‍ മോശമായ മനോഭാവത്തില്‍ ഒരു വിദഗ്ദ്ധനായി മാറിയതായി കാണുവാന്‍ സാധിക്കും. അതുകൊണ്ടാണ് വേദപുസ്തകം നമുക്ക് മുന്നറിയിപ്പ് നല്‍കികൊണ്ട് പറയുന്നത്, "പിശാചിന് അവസരം അഥവാ ഇടം കൊടുക്കരുത്". (എഫെസ്യര്‍ 4:27). അതുകൊണ്ടാണ് മോശമായ അഥവാ നിഷേധാത്മകമായ മനോഭാവങ്ങളില്‍ നിന്നും വിടുതല്‍ പ്രാപിക്കുന്നതിനു ദൈവവചനത്തില്‍ നിലനില്‍ക്കുന്നതും നിങ്ങളുടെ ചിന്തകളെ രൂപപ്പെടുത്തുവാന്‍ അതിനെ അനുവദിക്കുന്നതും
പരമപ്രധാനമായിരിക്കുന്നത്.
നമ്മുടെ നിഷേധാത്മകമായ മനോഭാവത്തെ നാം ദൈവത്തോടു ഏറ്റുപറയുമെങ്കില്‍, അവന്‍ നമ്മെ സകല അനീതികളില്‍ നിന്നും കഴുകുവാനും നമ്മോടു ക്ഷമിക്കുവാനും വിശ്വസ്തനും നീതിമാനുമാകുന്നു. (1 യോഹന്നാന്‍ 1:9). നിഷേധാത്മകമായ മനോഭാവത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കുവാനുള്ള ആദ്യത്തെ പടിയാണിത്.
അടുത്ത പടി ദൈവവചനം ധ്യാനിക്കയും അതിലെ മൂല്യങ്ങളും തത്വങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉള്‍കൊള്ളുകയും ചെയ്തുകൊണ്ട് നിങ്ങളുടെ ഉള്ളിലെ ആത്മാവുസംബന്ധമായി പുതുക്കം പ്രാപിക്കുക എന്നതാണ് (എഫെസ്യര്‍ 4:23).
നിഷേധാത്മകമായ മനോഭാവങ്ങള്‍ വേഗത്തില്‍ കൈകാര്യം ചെയ്യപ്പെട്ടില്ലെങ്കില്‍ അത് ഒരുവന്‍റെ ആരോഗ്യത്തെ, സന്തോഷത്തെ, ക്ഷേമത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നതിനെ സംബന്ധിച്ചു പല പഠനങ്ങള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്.

ഏറ്റുപറച്ചില്‍
എനിക്ക് ക്രിസ്തുവിന്‍റെ മനസ്സും മനോഭാവങ്ങളും ഉണ്ട്. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● മുന്നറിയിപ്പ് ശ്രദ്ധിക്കുക● നിങ്ങളുടെ സ്വപ്നങ്ങളെ ഉണര്ത്തുക
● 21 ദിവസങ്ങള് ഉപവാസം: ദിവസം #14
● രൂപാന്തരത്തിനു വേണ്ടിയുള്ള സാധ്യത
● യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള് - 3
● വിശ്വസ്തനായ സാക്ഷി
● കര്‍ത്താവായ യേശുക്രിസ്തുവിനെ അനുകരിക്കുന്നത് എങ്ങനെ.
അഭിപ്രായങ്ങള്‍