പ്രഭാതം പുലരുന്നതുവരെ പോലും കാത്തിരിക്കുവാന്‍ കഴിയാത്തതായ വളരെ അടിയന്തിരമായ ഒരു സന്ദേശവുമായി കര്‍ത്താവിന്‍റെ ഒരു ദൂതന്‍ യോസേഫിനു സ്വപ്നത്തില്‍ പ്രത്യക്ഷനായി. "നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്ക് ഓടിപ്പോയി, ഞാൻ നിന്നോടു പറയുംവരെ അവിടെ പാർക്കുക. ഹെരോദാവ് ശിശുവിനെ നശിപ്പിക്കേണ്ടതിന് അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു". (മത്തായി 2:13).
യോസേഫ് യാതൊരു മടിയും കാണിച്ചില്ല എന്നതാണ് കൌതുകകരമായ കാര്യം. ആ നിമിഷത്തിന്‍റെ അബദ്ധതയും, അസൌകര്യങ്ങളും, അപകടസാദ്ധ്യതയും ഉണ്ടായിരുന്നിട്ടും, യോസേഫ് എഴുന്നേറ്റു അര്‍ദ്ധരാത്രിയ്ക്ക് തന്‍റെ കുടുംബത്തേയും കൂട്ടി മിസ്രയിമിലേക്ക് പുറപ്പെട്ടു. അവന്‍റെ പെട്ടെന്നുള്ള അനുസരണം യേശുവിനെ രക്ഷിക്കുകയും, "മിസ്രയീമിൽനിന്നു ഞാൻ എന്‍റെ മകനെ വിളിച്ചുവരുത്തി" എന്ന പ്രവചനത്തെ നിവര്‍ത്തിക്കുകയും ചെയ്തു. (മത്തായി 2:15).
നമ്മുടെ ജീവിതം ശബ്ദത്താല്‍ മുഴുകിയിരിക്കുകയാണ്: സാമൂഹീക മാധ്യമത്തിലെ സമകാലികവിവരങ്ങള്‍, വാര്‍ത്താ ചക്രഗതികള്‍, ഏറ്റവും പുതിയ പ്രവണതകള്‍ എന്നിവയാല്‍. ഈ ശബ്ദ കോലാഹലങ്ങള്‍ക്കിടയിലും, ദൈവത്തിന്‍റെ ശബ്ദം പലപ്പോഴും "ഒരു മൃദുവായ സ്വരത്തില്‍" കടന്നുവരുന്നു. ഭൂകമ്പത്തിന്‍റെ ശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു; തീയുടെശേഷം സാവധാനത്തിൽ ഒരു മൃദുസ്വരം ഉണ്ടായി". (1 രാജാക്കന്മാര്‍ 19:12).
ദൂതന്‍ യോസേഫിനോടു ഒരു സ്വപ്നത്തില്‍ വന്നു സംസാരിച്ചതുപോലെ, ദൈവം ഇപ്പോള്‍ ശാന്തമായ, മൃദുവായ സ്വരത്തില്‍ നിങ്ങളോടു സംസാരിക്കുന്നുണ്ടാകാം,സാധ്യതയുള്ള അപകടങ്ങളില്‍ നിന്നും നിങ്ങളെ അകറ്റുവാനും അല്ലെങ്കില്‍ ഒരു അനുഗ്രഹത്തിലേക്ക് കൊണ്ടുപോകുവാനും വേണ്ടി ഒരു ദിശയിലേക്ക് നിങ്ങളെ മെല്ലെ നയിക്കും.
യോസേഫിന്‍റെ അനുസരണം കേവലം കൃത്യമായിരുന്നില്ല; അത് സമയോചിതവുമായിരുന്നു. "അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയിൽതന്നെ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി". (മത്തായി 2:14). നമ്മുടെ ആത്മീക നടപ്പില്‍, പലപ്പോഴും കേവലം ദൈവത്തിന്‍റെ ശബ്ദം കേട്ടാല്‍ മാത്രംപോരാ; സമയത്ത് അനുസരിക്കുക എന്നത് പ്രാധാന്യമുള്ളതാണ്.
നോഹ പെട്ടകം പണിയുന്നതിനെ സംബന്ധിച്ചോ (ഉല്പത്തി 6) അല്ലെങ്കില്‍ മോശെ യിസ്രായേല്‍ ജനത്തെ മിസ്രയിമില്‍ നിന്നും പുറപ്പെടുവിക്കുന്നതിനെക്കുറിച്ചോ (പുറപ്പാട് 12-14) ചിന്തിക്കുക. അത് കേവലം ദൈവം പറഞ്ഞത് ചെയ്യുക എന്നതല്ലായിരുന്നു മറിച്ച് ദൈവം പറഞ്ഞ സമയത്ത് അത് ചെയ്യുക എന്നതായിരുന്നു.
ദൈവീകമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്, നമുക്ക് ഗ്രഹിക്കുവാന്‍ കഴിയുന്നതിലും അപ്പുറമായുള്ള ഒന്നിന് പുറകെ ഒന്നൊന്നായി സംഭവങ്ങള്‍ ഉണ്ടാകുമെന്ന് യോസേഫിന്‍റെ കഥ കാണിച്ചുതരുന്നു. നിങ്ങള്‍ ഈ ദിവസത്തില്‍ കൂടി കടന്നുപോകുമ്പോള്‍, ദൈവത്തിന്‍റെ ശബ്ദത്തിനായി നിങ്ങളുടെ കാതുകളെ ഒരുക്കുകയും, മുമ്പോട്ടു പോകുവാന്‍ തയ്യാറാകുകയും ചെയ്യുക. നിങ്ങളുടെ അനുസരണം നിങ്ങള്‍ക്ക് ഇന്നുവരെ കാണുവാന്‍ കഴിയാത്തതായ ഭാവിയിലേക്കുള്ള ഒരു വഴിത്തിരിവായിരിക്കാം.
പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ ശബ്ദം വ്യക്തമായി കേള്‍ക്കുവാനുള്ള ചെവി ഞങ്ങള്‍ക്ക് തരികയും, അങ്ങയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി അനുസരണമുള്ള ഹൃദയങ്ങളെ നല്‍കുകയും ചെയ്യേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ഭൂമിയുടെ ഉപ്പ് അല്ലെങ്കില്‍ ഉപ്പുതൂണ്● 21 ദിവസങ്ങള് ഉപവാസം: ദിവസം #18
● ദൈവീക സമാധാനം പ്രാപ്യമാക്കുന്നത് എങ്ങനെ
● നമ്മുടെ രക്ഷകന്റെ നിരുപാധികമായ സ്നേഹം
● ഏഴു വിധ അനുഗ്രഹങ്ങള്
● നിങ്ങളുടെ മനസ്സിനു ശിക്ഷണം നല്‍കുക
● നിങ്ങള്ക്കായി രേഖപ്പെടുത്തിയിരിക്കുന്ന പാതയില് നില്‍ക്കുക
അഭിപ്രായങ്ങള്‍