english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. യൂദാ ഒറ്റികൊടുക്കുവാനുള്ള യഥാര്‍ത്ഥ കാരണം
അനുദിന മന്ന

യൂദാ ഒറ്റികൊടുക്കുവാനുള്ള യഥാര്‍ത്ഥ കാരണം

Thursday, 26th of October 2023
1 0 1023
Categories : Betrayal Bitterness Complacency Temptation
അവൻ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവർക്കു കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു. 5അവർ സന്തോഷിച്ച് അവനു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു. 6അവൻ വാക്കു കൊടുത്തു; പുരുഷാരം ഇല്ലാത്ത സമയത്ത് അവനെ കാണിച്ചുകൊടുപ്പാൻ തക്കം അന്വേഷിച്ചുപോന്നു. (ലൂക്കോസ് 22:4-6).

യൂദായുടെ ഒറ്റികൊടുക്കലിന്‍റെ കഥ നമ്മുടെ രക്ഷിതാവിന്‍റെ അവസാന നാളുകളിലെ ചരിത്രത്തിന്‍റെ ഒരു ആഖ്യാന വിശദീകരണങ്ങള്‍ക്കും അപ്പുറമാണ്. അനിയന്ത്രിതമായ അഭിലാഷവും ആത്മീയ അശ്രദ്ധയും നമ്മില്‍ ഏറ്റവും അടുപ്പമുള്ളവരെ പോലും വഴിതെറ്റിക്കുമെന്ന ശക്തമായ ഓര്‍മ്മപ്പെടുത്തലായി ഇത് നിലനില്‍ക്കുന്നു. 

വേദപുസ്തകത്തിലെ ഒരു നിഗൂഢവ്യക്തിത്വമാണ് യൂദാ ഇസ്കര്യോത്ത. അവന്‍ യേശുവിനോടുകൂടെ നടന്നു, യേശുവിന്‍റെ അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു, യേശുവിന്‍റെ ആന്തരീക വൃത്തത്തിന്‍റെ ഭാഗമായിരുന്നു. എന്നിട്ടും, അവന്‍ ദൈവപുത്രനെ ഒറ്റികൊടുക്കുവാന്‍ തീരുമാനിച്ചു. കര്‍ത്താവിനോടു ഇത്രയും അടുത്തു നില്‍ക്കുന്ന ഒരുവനെ ഇതുപോലെ ക്രൂരമായ ഒരു പ്രവൃത്തി ചെയ്യുവാന്‍ പ്രേരിപ്പിച്ചത് എന്താണ്?

യൂദായ്ക്ക് ലഭിച്ച മുപ്പതു വെള്ളിക്കാശിലാണ് നാം പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ സാമ്പത്തീക നേട്ടത്തിനായുള്ള വശീകരണം മുഴുവന്‍ കഥയാണോ? നാം ആഴമായി ചിന്തിക്കുമ്പോള്‍, ഒരുപക്ഷേ, നല്ല ഉദ്ദേശ്യത്തോടെ ആരംഭിച്ച ഒരു മനുഷ്യനെ കാണുവാന്‍ സാധിക്കുന്നു. റോമന്‍ ആധിക്യത്തില്‍ നിന്നും യിസ്രായേലിനെ അക്ഷരീകമായി സ്വതന്ത്രമാക്കുന്ന ഒരു മശിഹായെ യൂദാ വിഭാവനം ചെയ്തിരിക്കാം. ദൈവത്തിന്‍റെ വചനത്തില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ, ഈ പുതിയ രാജ്യത്തില്‍ താന്‍ ഒരു പ്രധാന പങ്കു വഹിക്കുമെന്ന് അവന്‍ പ്രതീക്ഷിച്ചിരിക്കാം (ലൂക്കോസ് 19:11). അംഗീകാരത്തിനും അധികാരത്തിനും വേണ്ടിയുള്ള അവന്‍റെ അഭിലാഷം അന്ധകാരത്തിന്‍റെ സാത്താന്യ ശക്തികള്‍ക്ക് അവനെ വിഴുങ്ങുവാനുള്ള ഇന്ധനമായി മാറികാണും. 

എന്നിരുന്നാലും, യേശുവിന്‍റെ രാജ്യം ഈ ലോകത്തിന്‍റെതല്ല എന്ന് വ്യക്തമായപ്പോള്‍, യൂദായുടെ ഹൃദയത്തില്‍ മോഹഭംഗം നുഴഞ്ഞുക്കയറി. ഈ മോഹഭംഗം, അവന്‍റെ അന്തര്‍ലീനമായ അത്യാഗ്രഹവും കൂടിച്ചേര്‍ന്നതാണ് - അങ്ങനെ അവനെ ഏല്‍പ്പിച്ച പണസഞ്ചിയില്‍ നിന്നും അവന്‍ മോഷ്ടിക്കുവാന്‍ ഇടയായി (യോഹന്നാന്‍ 12:4-6) തന്‍റെ കെണി നെയ്തെടുക്കുവാന്‍ സാത്താന്‍ ഉപയോഗിച്ച തികഞ്ഞ ഒരു കൊടുങ്കാറ്റായി ഇത് മാറി.

സാത്താന്‍ ബലഹീനരെ മാത്രമല്ല ഇരയാക്കുന്നത് എന്നത് ഭയപ്പെടേണ്ട ഒരു തിരിച്ചറിവാണ്; ശക്തന്മാരായ ആളുകളുടെ പോലും ദുര്‍ബലമായ നിമിഷങ്ങളെ സാത്താന്‍ ഉന്നംവെക്കുന്നു.അപ്പോസ്തലനായ പത്രോസ് ഇപ്രകാരം മുന്നറിയിപ്പ് നല്‍കുന്നു, "നിർമദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടൂ എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു". (1 പത്രോസ് 5:8).

യേശുവിന്‍റെ കഥയിലെ ഒരു വില്ലനായി യൂദായെ തരംതിരിച്ചുകൊണ്ട് അവനില്‍ നിന്നും അകന്നുപോകുവാന്‍ നമുക്ക് എളുപ്പമാകുന്നു. എന്നാല്‍ ഈ കാഴ്ചപ്പാട് ആത്മസംതൃപ്തിയിലേക്ക് നയിക്കും. യേശുവിനോടുകൂടെ, എപ്പോഴും അക്ഷരീകമായി ഉണ്ടായിരുന്ന യൂദാ, വീണുപോയെങ്കില്‍, നമുക്കും അതിനു സാദ്ധ്യതയുണ്ട്. ഈ സത്യം നമ്മെ നിരാശപ്പെടുത്തുകയല്ല മറിച്ച് ജാഗ്രതയിലേക്ക് നയിക്കണം.

പാപത്തിന്‍റെ പുളിപ്പിനെക്കുറിച്ച് എഴുതിയപ്പോള്‍ അപ്പോസ്തലനായ പൌലോസിനു ഇത് നന്നായി മനസ്സിലായി. അസാരം പുളിമാവു പിണ്ഡത്തെ മുഴുവന്‍ പുളിപ്പിക്കുന്നു (1 കൊരിന്ത്യര്‍ 5:6-8). അസൂയ, അതിമോഹം, അല്ലെങ്കില്‍ അത്യാഗ്രഹം എന്നിവയുടെ ഒരു സൂചന നമ്മുടെ ജീവിതത്തില്‍ അനിയന്ത്രിതമായി തുടരുവാന്‍ അനുവദിക്കുമ്പോഴെല്ലാം, അത് നമ്മില്‍ വളരുവാനും നമ്മെ അശുദ്ധമാക്കുവാനും അനുവദിക്കുന്ന അപകടത്തിലാണ് നാം.

എന്നാല്‍, ഈ കഥ പ്രത്യാശയുടെ ഒരു ദീപസ്തംഭം കൂടിയായി നില്‍ക്കുന്നു. യേശു, തന്‍റെ അവസാന നിമിഷങ്ങളില്‍ പോലും, യൂദായെ "സ്നേഹിതാ" എന്ന് വിളിച്ചുകൊണ്ടു, തന്‍റെ സ്നേഹവും ക്ഷമയും അവനു നല്‍കുന്നു (മത്തായി 26:50). നാം എത്രമാത്രം ദൂരേയ്ക്ക് തെറ്റിപോയാലും, നമ്മെ പുനഃസ്ഥാപിക്കാനും ആശ്ലേഷിക്കുവാനും തയ്യാറായികൊണ്ട്, യേശുവിന്‍റെ കരങ്ങള്‍ തുറന്നിരിക്കുന്നു എന്ന് യേശുവിന്‍റെ പ്രതികരണം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, ഞങ്ങളെ വഴിതെറ്റിക്കുന്ന പ്രലോഭനങ്ങളില്‍ നിന്നും അഭിലാഷങ്ങളില്‍ നിന്നും ഞങ്ങളുടെ ഹൃദയങ്ങളെ സംരക്ഷിക്കേണമേ. ഞങ്ങള്‍ എല്ലായിപ്പോഴും അങ്ങയുടെ മുഖം അന്വേഷിക്കുകയും അങ്ങയുടെ സ്നേഹത്തിലും കൃപയിലും ഉറപ്പുള്ളവരായി നില്‍ക്കുകയും ചെയ്യട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● ശരിയായതില്‍ ദൃഷ്ടികേന്ദ്രീകരിക്കുക
● അന്യഭാഷയില്‍ സംസാരിച്ചുകൊണ്ട് ആത്മീകമായി പുതുക്കം പ്രാപിക്കുക
● ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള്‍ അടയ്ക്കുക - III
● സ്നേഹത്താല്‍ ഉത്സാഹിപ്പിക്കപ്പെടുക
● ഈ പുതുവര്‍ഷത്തിന്‍റെ ഓരോദിവസവും സന്തോഷം അനുഭവിക്കുന്നത് എങ്ങനെ?
● ദിവസം 09 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● സാമ്പത്തീകമായി താറുമാറായ അവസ്ഥയില്‍ നിന്നും പുറത്തുകടക്കുന്നത് എങ്ങനെ?
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ