പരാജയത്തിന്‍റെയും വീഴ്ചകളുടേയും ആത്മാവ് നമ്മുടെ വിശ്വാസത്തിന്‍റെ ചക്രവാളത്തെ പലപ്പോഴും മൂടുന്ന ഒരു ലോകത്ത്, കാലേബിന്‍റെ ചരിത്രം അചഞ്ചലമായ ആത്മവിശ്വാസത്തിന്‍റെയും ദൈവീകമായ ഉറപ്പിന്‍റെയും ഒരു ദീപസ്തംഭമായി നിലകൊള്ളുന്നു. "എന്‍റെ ദാസനായ കാലേബോ, അവനു വേറൊരു സ്വഭാവമുള്ളതുകൊണ്ടും" എന്ന് കര്‍ത്താവ് സംഖ്യാപുസ്തകം 14:24ല്‍ പറഞ്ഞിട്ടുണ്ട്, അസാധാരണമായ വിശ്വാസമുള്ള ഒരു മനുഷ്യനായി അത് അവനെ വേര്‍തിരിച്ചുനിര്‍ത്തുന്നു. അദ്ദേഹത്തിന്‍റെ കഥ കേവലം ഒരു ചരിത്രമല്ല; മറിച്ച് നമ്മുടെ ഇന്നത്തെ ആത്മീയ യാത്രയുടെ ഒരു രൂപരേഖ കൂടിയാണിത്.
(1) യിസ്രായേല്‍ പാളയത്തെ സ്വാധീനിച്ച നിരുത്സാഹത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു കാലേബിന്‍റെ മനോഭാവം. വാഗ്ദത്ത ദേശത്തെ അസാദ്ധ്യമായ മല്ലന്മാരുടെ ഒരു സ്ഥലമായി അവന്‍ കണ്ടില്ല മറിച്ച് ദൈവത്തിന്‍റെ ശക്തിയാല്‍ വിജയത്തിന് പാകമായി നില്‍ക്കുന്ന ഒരു പ്രദേശമായാണ് അതിനെ കണ്ടത്. ഫിലിപ്പിയര്‍ 4:13ല്‍ ഈ വികാരം പ്രതിധ്വനിക്കുന്നുണ്ട്, "എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു". ഒറ്റുകാരായ പത്തു പേര്‍ കൊണ്ടുവന്ന നിഷേധാത്മകമായ റിപ്പോര്‍ട്ടിനാല്‍ കാലേബിന്‍റെ കാഴ്ച്ചപ്പാടില്‍ മാറ്റംവന്നില്ല; പകരം, ദൈവത്തിന്‍റെ വാഗ്ദത്തങ്ങളില്‍ വിശ്വസിക്കുവനായി അവന്‍ തീരുമാനിച്ചു.
(2) കാലേബിന്‍റെ വിശ്വാസം ബാലിശതയില്‍ വേരൂന്നിയതല്ലായിരുന്നു മറിച്ച് ദൈവത്തിന്‍റെ സര്‍വ്വശക്തിയിലുള്ള ആഴമായ ധാരണയില്‍ വേരൂന്നിയതായിരുന്നു. ദൈവം നമ്മോടുകൂടെ ഉണ്ടെങ്കില്‍ ഓരോ മല്ലന്മാരെയും, എല്ലാ തടസ്സങ്ങളെയും ജയിക്കുവാന്‍ കഴിയുമെന്ന് അവന്‍ അറിഞ്ഞു. ദാവീദ് ഗോല്യാത്തിനെ അഭിമുഖീകരിച്ചപ്പോള്‍ അവനുണ്ടായിരുന്ന ബോധ്യത്തോട് സമാനമാകുന്നിത്, 1 ശമുവേല്‍ 17:45 ഇങ്ങനെ പറഞ്ഞിരിക്കുന്നു, "നീ വാളും കുന്തവും വേലുമായി എന്‍റെ നേരേ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്‍റെ നേരേ വരുന്നു".
(3) കാലേബിന്‍റെ ദര്‍ശനം സമയത്താല്‍ മങ്ങുകയോ കാലത്താമസത്താല്‍ തടസ്സപ്പെടുകയോ ചെയ്തില്ല. എബ്രായര്‍ 10:36 നെ ഉദാഹരിച്ചുകൊണ്ട് നാല്പത്തഞ്ചു വര്‍ഷങ്ങള്‍ അവന്‍ വാഗ്ദത്തത്തെ മുറുകെപ്പിടിച്ചു, "ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണുത നിങ്ങൾക്ക് ആവശ്യം". ദൈവീകമായ സമയത്തിന്‍റെ മൂല്യവും ദൈവത്തിന്‍റെ വാഗ്ദത്തം വെളിപ്പെടുന്നതിനായി പ്രയത്നിക്കുന്നതിനു വേണ്ടതായ സ്ഥിരോത്സാഹവും അവന്‍റെ ദൃഢനിശ്ചയം നമ്മെ പഠിപ്പിക്കുന്നു.
(4) തന്‍റെ എണ്‍പതാം വയസ്സില്‍ പോലും, കാലേബിന്‍റെ ശുഷ്കാന്തി എന്നത്തേയും പോലെ ചെറുപ്പവും ഊര്‍ജ്ജസ്വലവും ആയിരുന്നു. ദൈവത്തോടുള്ള അവന്‍റെ പ്രതിബദ്ധത അവന്‍റെ പ്രായത്തിനനുസരിച്ച് കുറഞ്ഞില്ല; പകരം, അത് തീവ്രമായികൊണ്ടിരുന്നു. സങ്കീര്‍ത്തനം 92:14 ഇങ്ങനെ പ്രഖ്യാപിക്കുന്നു, "വാർധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്‍ടിവച്ചും പച്ചപിടിച്ചും ഇരിക്കും". കാലേബിന്‍റെ ജീവിതം അര്‍പ്പണബോധമുള്ള ഹൃദയത്തിന്‍റെ പ്രായമില്ലായ്മയേയും ദൈവത്തോട് പ്രതിബദ്ധതയുള്ള ജീവിതത്തില്‍ നിന്നും ലഭിക്കുന്ന ശാശ്വതമായ ശക്തിയുടേയും ഒരു സാക്ഷ്യമാകുന്നു.
സംശയത്തിന്‍റെയും ഭയത്തിന്‍റെയും മാനദണ്ഡങ്ങളെ മറികടക്കുന്ന ഒരു ആത്മാവിനെ വളര്‍ത്തിയെടുക്കുവാന്‍ കാലേബിന്‍റെ ജീവിതം നമ്മെ വിളിക്കുന്നു. ഗ്ലാസ് പകുതി നിറഞ്ഞതായി കാണുന്ന ഒരു വിശ്വാസത്തെ ആലിംഗനം ചെയ്യുവാനും, സാഹചര്യങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ മറയ്ക്കുവാന്‍ കഴിയാത്തതായ ഒരു ദര്‍ശനം സ്വായത്തമാക്കുവാനും, നമ്മുടെ പ്രായത്തിനും അപ്പുറമായി ദൈവത്തിന്‍റെ വേലയില്‍ ഒരു യുവത്വ തീക്ഷ്ണത നിലനിര്‍ത്തുവാനും ഇത് നമ്മെ ക്ഷണിക്കുന്നു. കാലേബിന്‍റെ പൈതൃകം കേവലം ഒരു ദേശം പിടിച്ചടക്കുന്നതല്ല; മറിച്ച് ഇത് ജീവിതത്തിലെ മല്ലന്മാരുടെ മേല്‍ വിശ്വാസത്തിന്‍റെ വിജയത്തെക്കുറിച്ചുള്ളതാണ്.
നമ്മുടെ വ്യക്തിപരമായ മരുഭൂമിയില്‍ കൂടി, നമ്മുടെതായ മല്ലന്മാരെ അഭിമുഖീകരിച്ചുകൊണ്ട് നാം യാത്ര ചെയ്യുമ്പോള്‍, കാലേബിന്‍റെ മാതൃകയില്‍ നിന്നും നമുക്കും പ്രചോദനം ലഭിക്കുന്നു. "കാലേബിന്‍റെ പ്രതിബദ്ധത" ലോകത്തിന്‍റെ നിഷേധാത്മകമായ റിപ്പോര്‍ട്ടുകളെ ധിക്കരിക്കുന്നതും, ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ക്കായി ക്ഷമയോടെ പ്രവര്‍ത്തിക്കുന്നതും, കര്‍ത്താവിനുവേണ്ടി സമര്‍പ്പിച്ചുകൊണ്ട് ആത്മാവിന്‍റെ യുവത്വം നിത്യമായി നിലനിര്‍ത്തുന്നതും സംബന്ധിച്ചുള്ളതായിരുന്നു.

പ്രാര്‍ത്ഥന
പിതാവേ, കാലേബിന് ഉണ്ടായിരുന്നതുപോലെ, ശുഭാപ്തിവിശ്വാസത്തില്‍ അചഞ്ചലവും, വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നതും,അങ്ങയുടെ വാഗ്ദത്തങ്ങളെ പിന്തുടരുന്നതില്‍ ക്ഷമയുള്ളതും, അങ്ങയുടെ കാര്യങ്ങള്‍ക്കായി ഭക്തിയില്‍ എന്നും യുവത്വമുള്ളതുമായ ഒരു ആത്മാവിനെ എനിക്ക് തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● രഹസ്യമായതിനെ ആലിംഗനം ചെയ്യുക● മന്ന, കല്പലകകള്, തളിര്ത്ത വടി
● അന്വേഷണത്തിന്റെയും കണ്ടെത്തലിന്റെയും കഥ
● തെറ്റായ ചിന്തകള്‍
● ആഴമേറിയ വെള്ളത്തിലേക്ക്
● ദൈവത്തിന്‍റെ 7 ആത്മാക്കള്
● നിങ്ങളുടെ രക്ഷയുടെ ദിവസം ആഘോഷിക്കുക
അഭിപ്രായങ്ങള്‍