അനുദിന മന്ന
ക്രിസ്ത്യാനികള്‍ക്ക് ഡോക്ടറുടെ അടുക്കല്‍ പോകുവാന്‍ കഴിയുമോ?
Monday, 13th of November 2023
1
0
1094
Categories :
ആരോഗ്യവും രോഗസൌഖ്യവും (Health& Healing)
വിശ്വാസത്തിന്‍റെ പൂന്തോട്ടത്തില്‍, അനേകരെ കുഴക്കിയ ഒരു ചോദ്യം മുളച്ചുവരുന്നു - അത് ഒരു വിശ്വാസിയുടെ ജീവിതത്തില്‍ ഡോക്ടര്‍മാരുടേയും മരുന്നിന്‍റെയും പങ്കിനെക്കുറിച്ചുള്ള ചോദ്യമാകുന്നു. ക്രിസ്ത്യാനികള്‍ക്ക് ഡോക്ടര്‍മാരുടെ അടുക്കല്‍ പോകാമോ? ഈ ചോദ്യം ലളിതമാണെങ്കിലും, വിശ്വാസം, പ്രാര്‍ത്ഥന, അതുപോലെ ദൈവം തന്‍റെ രോഗശാന്തി വ്യാപിപ്പിക്കുന്നതിനുള്ള സുവ്യക്തമായ മാര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ആഴമായ പരസ്പരബന്ധത്തെ സ്പര്‍ശിക്കുന്നു.
ദൈവത്തിന്‍റെ വചനം നമ്മുടെ സംശയത്തിനു ഒരു ലേപനവും നമ്മുടെ ധാരണയ്ക്കായി ഒരു ഔഷധവും നല്‍കുന്നുണ്ട്. നല്ല ശമര്യക്കാരന്‍ നല്‍കിയ കരുതലില്‍ നമുക്ക് അതിനെ കാണാം, അദ്ദേഹം എണ്ണയും വീഞ്ഞും ഉപയോഗിക്കുന്നു - അത് മുറിവുകള്‍ക്ക് ആശ്വാസം ഉണ്ടാകുവാന്‍ വേണ്ടിയുള്ള അന്നത്തെ പൊതുവായ ചികിത്സാരീതി ആയിരുന്നു. (ലൂക്കോസ് 10:34). ഗിലെയാദിലെ സുഗന്ധതൈലം എന്ന സൌഖ്യമാക്കുന്ന ഔഷധത്തെക്കുറിച്ച് നാം കേള്‍ക്കുന്നുണ്ട് (യിരെമ്യാവ് 8:22), സാന്ത്വനത്തിന്‍റെയും, ദൈവത്തിന്‍റെ കരുതലിലുള്ള പുനഃസ്ഥാപനത്തിന്‍റെ ശക്തിയുടേയും അലങ്കാരമാണിത്.
പുതിയ നിയമത്തിലെ ചരിത്രകാരനായ ലൂക്കോസ്, സ്വയം ഒരു വൈദ്യന്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ എഴുത്തുകള്‍ സൂക്ഷ്മമായ ഒരു മനസ്സും ആര്‍ദ്രതയുള്ള ഒരു ഹൃദയവും പ്രതിഫലിപ്പിക്കുന്നു. അവനെക്കുറിച്ച് അപ്പോസ്തലനായ പൌലോസ് സ്നേഹപൂര്‍വ്വമുള്ള ഒരു പരാമര്‍ശം ഇങ്ങനെയാണ്, "വൈദ്യനായ പ്രിയ ലൂക്കൊസും" (കൊലൊസ്സ്യര്‍ 4:14), അത് ഒരു ഒറ്റപ്പെട്ട അഭിനന്ദനമായി നിലകൊള്ളുന്നില്ല, മറിച്ച് വൈദ്യശാസ്ത്രത്തിന്‍റെ ദൈവീകമായ ഒരു അംഗീകാരമാകുന്നു.
ആസാരാജാവ് അഭിമുഖീകരിച്ച ധര്‍മ്മസങ്കടം (2 ദിനവൃത്താന്തം 16:12) പറയുന്നു.വൈദ്യന്മാരെ അന്വേഷിച്ചതല്ല അവന്‍റെ വീഴ്ച, മറിച്ച് കര്‍ത്താവിന്‍റെ ആലോചന ഉപേക്ഷിച്ച് അവരെ മാത്രം ആശ്രയിക്കുവാന്‍ തയ്യാറായതാണ്. ഇത് ഒരു സുപ്രധാനമായ പാഠം നമ്മെ പഠിപ്പിക്കുന്നു: വിശ്വാസികള്‍ എന്ന നിലയില്‍ നമുക്ക് ഡോക്ടര്‍മാരേയും മരുന്നിനേയും ഉള്‍പ്പെടുത്താം, എന്നാല്‍ നമ്മുടെ വിശ്വാസത്തേയും ദൈവത്തിലുള്ള ആശ്രയത്തെയും ത്യജിച്ചുകൊണ്ട് ആകരുത്.
ദൈവം, തന്‍റെ അനന്തമായ ജ്ഞാനത്താല്‍, നമ്മുടെ രോഗസൌഖ്യത്തില്‍ നമ്മെ സഹായിക്കുന്നതിനു ഭൂമിയെ അറിവും വിഭവങ്ങളും കൊണ്ട് നിറച്ചിരിക്കുന്നു. ഡോക്ടര്‍മാരും മരുന്നുകളും മഹാനായ ഡോക്ടറില്‍ നിന്നുള്ള വരദാനങ്ങളാണ്, ദൈവത്തിന്‍റെ ശില്പശാലയിലെ ഉപകരണങ്ങള്‍ താന്‍ സങ്കീര്‍ണ്ണമായി നെയ്തെടുത്ത ശരീരങ്ങളെ നന്നാക്കാനും നിലനിര്‍ത്താനും ഉപയോഗിച്ചു.
നമ്മുടെ വിശ്വാസം അതിന്‍റെ ആത്യന്തീകമായ വിശ്രാമസ്ഥലം കണ്ടെത്തുന്നത് രോഗശാന്തിക്കാരുടെ കരങ്ങളിലല്ല, മറിച്ച് സുഖപ്പെടുത്തുന്ന ദൈവത്തിന്‍റെ കൈകളിലാണ്. "നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന് അവൻ തന്‍റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്‍റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു" (1 പത്രോസ് 2:24). ഓരോ സൌഖ്യവും, ഓരോ വിടുതലും അവന്‍റെ കരുണയുടെ സാക്ഷ്യമാകുന്നു, നമ്മെ കാത്തിരിക്കുന്ന നിത്യമായ പുനഃസ്ഥാപനത്തിന്‍റെ ഉച്ചാരണമാകുന്നു.
ആരോഗ്യത്തിലേക്കും രോഗശാന്തിയിലേക്കുമുള്ള പാതയിലൂടെ നാം സഞ്ചരിക്കുമ്പോള്‍, ജ്ഞാനത്തോടും വിവേചനത്തോടും കൂടി അത് ചെയ്യുവാന്‍ വേണ്ടി നാം വിളിക്കപ്പെട്ടിരിക്കുന്നു, കര്‍ത്താവിങ്കല്‍ നിന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും ആശ്വാസവും തേടുമ്പോള്‍ തന്നെ വൈദ്യശാസ്ത്രരംഗത്തെ വിദഗ്ധരുടെ കഴിവുകള്‍ക്ക് നാം വിലമതിക്കുകയും ചെയ്യണം. രോഗികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നമ്മെ പ്രബോധിപ്പിക്കുന്ന യാക്കോബിന്‍റെ വാക്കുകളെ നാം ഓര്‍ക്കുന്നു, കര്‍ത്താവിന്‍റെ നാമത്തില്‍ അവര്‍ക്ക് എണ്ണ പൂശട്ടെ എന്ന് പറഞ്ഞിരിക്കുന്നു (യാക്കോബ് 5:14). ഈ പ്രവര്‍ത്തി വൈദ്യശാസ്ത്ര സഹായത്തിന്‍റെ ഒഴിവാക്കലല്ല മറിച്ച് അതിന്‍റെ പവിത്രമായ ഒരു അഭിനന്ദനമാകുന്നു.
വിശ്വാസത്തിന്‍റെ അഭിഷേക തൈലവും ഔഷധത്തിന്‍റെ ലേപനവും ദൈവപരിപാലനയില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. അവര്‍ പരസ്പരം മത്സരിക്കുന്നവരല്ല പ്രത്യുത രോഗശാന്തി ശുശ്രൂഷയിലെ സഹപ്രവര്‍ത്തകരാകുന്നു. ഓരോ രോഗനിര്‍ണ്ണയത്തിലും അതുപോലെ ഓരോ ചികിത്സയില്‍ കൂടിയും, നമ്മുടെ ഹൃദയം നമ്മുടെ ഇടയന്‍റെ ശബ്ദത്തിനു കാതോര്‍ക്കണം, അവന്‍റെ വടിയും കോലും നമ്മെ സ്വസ്ഥതയുള്ള വെള്ളത്തിന്‍റെ അരികിലേക്ക് നയിക്കുമെന്നും നമ്മുടെ പ്രാണനെ തണുപ്പിക്കുമെന്നും വിശ്വസിക്കണം. (സങ്കീര്‍ത്തനം 23).
നിങ്ങള്‍ ആരോഗ്യത്തിന്‍റെയും സൌഖ്യത്തിന്‍റെയും യാത്രയിലൂടെ നടക്കുമ്പോള്‍, ഓരോ ഡോക്ടര്‍മാരേയും ഓരോ പ്രതിവിധികളേയും ദൈവത്തിന്‍റെ കൃപയുടെ പാത്രങ്ങളായി നിങ്ങള്‍ കാണട്ടെ. ഡോക്ടര്‍മാര്‍ പരിശോധിക്കുമ്പോള്‍, സൌഖ്യമാക്കുന്നത് ദൈവമാണെന്ന സത്യത്തെ നിങ്ങള്‍ ശക്തമായി മുറുകെപ്പിടിക്കണം.
പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ ഔഷധത്തിന്‍റെ വരങ്ങളിലൂടെ രോഗസൗഖ്യം തേടുവാനുള്ള ജ്ഞാനവും അങ്ങയുടെ പരമാധികാരത്തിൻ്റെ കരുതലിൽ ആശ്രയിക്കുവനുള്ള വിശ്വാസവും അടിയങ്ങൾക്ക് നൽകേണമേ. ഓരോ പരീക്ഷണങ്ങളിലും, ഞങ്ങളുടെ ആശ്വാസവും മാർഗ്ഗദർശിയും ആയിരിക്കേണമേ. യേശുവിന്‍റെ നാമത്തിൽ. ആമേൻ.
Join our WhatsApp Channel
Most Read
● കൃപയുടെ ഒരു ചാലായി മാറുക● ഉൾമുറി
● ദൈവവചനത്തിനു നിങ്ങളില് ഇടര്ച്ച വരുത്തുവാന് കഴിയുമോ?
● ഉത്കണ്ഠാപൂര്വ്വമായ കാത്തിരിപ്പ്
● തിന്മയുടെ മാതൃകകളെ തകര്ക്കുക
● ശീര്ഷകം: ദൈവം ശ്രദ്ധിക്കുന്നു
● നിങ്ങളുടെ വിടുതലിന്റെയും സൌഖ്യത്തിന്‍റെയും ഉദ്ദേശം.
അഭിപ്രായങ്ങള്‍