english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ഒരു ഉദ്ദേശത്തിനായി ജനിച്ചിരിക്കുന്നു
അനുദിന മന്ന

ഒരു ഉദ്ദേശത്തിനായി ജനിച്ചിരിക്കുന്നു

Monday, 20th of November 2023
1 0 1321
Categories : ഉദ്ദേശം (Purpose) മദ്ധ്യസ്ഥത (Intercession)
ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാല്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്‍റെ പ്രവര്‍ത്തികള്‍ അദ്ഭുതകരമാകുന്നു; അത് എന്‍റെ ഉള്ളം നല്ലവണ്ണം അറിയുന്നു. (സങ്കീര്‍ത്തനം 139:14)

ഈ ഭൂമിയിലെ ഓരോ മനുഷ്യരേയും ദൈവം സൃഷ്ടിച്ചിരിക്കുന്നത് മറ്റാര്‍ക്കും പൂര്‍ത്തിയാക്കുവാന്‍ കഴിയാത്ത ചില പ്രെത്യേക കാര്യങ്ങള്‍ ഓരോരുത്തരും പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയാണ്. ഈ സത്യം നിങ്ങള്‍ അറിയുക എന്നത് നിര്‍ണ്ണായകമാണ്.

ഞാനും നിങ്ങളും ചില പ്രെത്യേക കാര്യത്തിനുവേണ്ടി അറിയപ്പെടുവാനായി നിയമിക്കപ്പെട്ടവരാണ്. നമ്മളെ ഒരിക്കലും മറക്കാത്ത നിലയിലുള്ള ചില കാര്യങ്ങള്‍ ചെയ്യുവാന്‍ വേണ്ടിയാണ് എന്നെയും നിങ്ങളേയും കുറിച്ച് ഉദ്ദേശിച്ചിരിക്കുന്നത്. ലോകത്തിനു അവഗണിക്കുവാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ ചെയ്യുവാന്‍ വേണ്ടിയാണ് ഞാനും നിങ്ങളും ജനിച്ചിരിക്കുന്നത്.

സാധാരണക്കാര്‍ എന്നു തോന്നിക്കുന്ന ആളുകള്‍ ചെയ്ത ചെറിയ കാര്യങ്ങള്‍ ലോകം എഴുന്നേറ്റുനിന്നു ശ്രദ്ധയോടെ വീക്ഷിച്ചതായിട്ടു വേദപുസ്തകം പരാമര്‍ശിക്കുന്നുണ്ട്. തനിക്കു നേരിട്ട് അറിയാത്ത ആളുകള്‍ക്ക് വേണ്ടി തന്‍റെ ജീവന്‍ പോലും അപകടത്തില്‍ പ്പെടുത്താന്‍ തയ്യാറായ രാഹാബ് എന്ന വേശ്യ അതിനു ഒരു ഉദാഹരണമാണ്. യോശുവ അയച്ച ഒറ്റുകാരെ ഒളിപ്പിക്കുവാന്‍ വേണ്ടി ജനിച്ചത്‌ ആയിരുന്നു അവള്‍ അങ്ങനെ ഇസ്രായേല്‍ യെരിഹോവിനുമേല്‍ ജയം നേടുവാന്‍ ഇടയായി. (യോശുവ 2, 6 നോക്കുക)

ഇത് മദ്ധ്യസ്ഥതയുടെ ഒരു പ്രവചനാത്മകമായ പ്രവര്‍ത്തി ആണ്. നിങ്ങള്‍ക്കും മദ്ധ്യസ്ഥതാ കൂട്ടത്തിന്‍റെ ഭാഗമാകുവാന്‍ കഴിയും. എനിക്കുവേണ്ടി ദിനവും മദ്ധ്യസ്ഥ പ്രാര്‍ത്ഥന ചെയ്യുവാന്‍ നിങ്ങള്‍ക്ക്‌ കഴിയും. ഇത് ശോഭയില്ലാത്തതായിട്ടും ആകര്‍ഷകമല്ലാത്തതായിട്ടും തോന്നും എന്ന് എനിക്കറിയാം, എന്നാല്‍ ദൈവത്തിന്‍റെ കണ്ണിനുമുന്‍പില്‍ ഇതിനു വലിയ വിലയുണ്ട്‌.

മത്തായി സുവിശേഷത്തിലെ വംശാവലി അനുസരിച്ച് (മത്തായി 1:5), രാഹാബ് പിന്നീട് യെഹൂദ്യയില്‍ നിന്നുള്ള ഒരു പുരുഷനെ വിവാഹം കഴിക്കുകയും ബോവസിന്‍റെ മാതാവായി തീരുകയും ചെയ്തു. രാഹാബ് നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ വംശാവലിയില്‍ ഉണ്ടെന്ന് താങ്കള്‍ക്ക് അറിയാമോ? അതിനെയാണ് ഞാന്‍ ഇപ്പോള്‍ കൃപ എന്ന് വിളിക്കുന്നത്‌.

പുതിയ നിയമത്തില്‍, സ്വച്ഛജഡമാംസി തൈലവുമായി വന്നു യേശുവിന്‍റെ തലയില്‍ പൂശിയ ഒരു സ്ത്രീയുടെ കഥ നാം വായിക്കുന്നുണ്ട്.

ഭക്ഷണത്തിനായി കൂടിയിരുന്ന ഒരുകൂട്ടം പുരുഷന്മാരെ തടസ്സപ്പെടുത്തുക എന്ന ആ കാലത്തെ സാമൂഹിക പാരമ്പര്യം മറികടക്കുവാനുള്ള ധൈര്യം ആ സ്ത്രീയ്ക്ക് ഉണ്ടായിരുന്നു. എന്നിട്ടും പരിണിതഫലം എന്തെന്ന് നോക്കാതെ തന്‍റെ ജീവിതം യേശുവിനായി പകരുവാന്‍ അവള്‍ തീരുമാനിച്ചു.

അവിടെ കൂടിയവര്‍ അവളെ കഠിനമായി വിമര്‍ശിച്ചു കാരണം വിലയേറിയ ആ തൈലം വിറ്റ്‌ ജീവകാരുണ്യ പ്രവര്‍ത്തിയ്ക്കു കൊടുക്കേണ്ടതിനു പകരം യേശുവിന്‍റെമേല്‍ ഒഴിച്ചു അവള്‍ പാഴാക്കി എന്ന് അവര്‍ ചിന്തിച്ചു. എന്നാല്‍ യേശു അവരോടു പറഞ്ഞു, "അവളെ വിടുവിന്‍ ............ സുവിശേഷം ലോകത്തില്‍ ഒക്കെയും പ്രസംഗിക്കുന്നിടത്തെല്ലാം അവള്‍ ചെയ്തതും അവളുടെ ഓര്‍മയ്ക്കായി പ്രസ്താവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു" (മര്‍ക്കൊസ് 14:6, 9).

ഒരു പ്രവര്‍ത്തി എത്ര ചെറുതാണ് എന്നത് സാരമില്ല, നിങ്ങളുടെ ജീവിതം മുഴുവന്‍ അതില്‍ അര്‍പ്പിക്കുകയാണെങ്കില്‍, അത് ഒരുന്നാളും മറന്നുപോകയില്ല. സ്വര്‍ഗ്ഗം അതിനായി നിങ്ങളെ മാനിക്കും.
ഏറ്റുപറച്ചില്‍
എന്‍റെ ഉള്ളം യഹോവയില്‍ സന്തോഷിക്കും, എന്‍റെ ഹൃദയത്തിലെ ആഗ്രഹം ദൈവം എനിക്ക് തരും. ക്രിസ്തുവില്‍ ഞാന്‍ വാലല്ല തലയാണ്.

Join our WhatsApp Channel


Most Read
● ദിവസം 38: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 33: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● അവന്‍റെ ബലത്തിന്‍റെ ഉദ്ദേശം
● തെറ്റായ ചിന്തകള്‍
● ഒരു മണിയും ഒരു മാതളപ്പഴവും
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 2
● ഉള്ളിലെ നിക്ഷേപം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ