ആത്മവഞ്ചന എന്നാല്‍ ഒരുവന്‍:
ബി). ശരിക്കും തങ്ങള്‍ക്കുള്ളതിനേക്കാള്‍ അധികം ഉണ്ടെന്ന് അവര്‍ ചിന്തിക്കുന്നതാണ്:
ഈ തരത്തിലുള്ള ആത്മവഞ്ചനയില്‍ ഒരുവന്‍റെ സ്വത്തുക്കളെ, നേട്ടങ്ങളെ അല്ലെങ്കില്‍ അന്തസ്സിനെ അമിതമായി വിലയിരുത്തുന്നത് ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത് ഭൌതീകമായ സമ്പത്താകാം, ബൌദ്ധീക വീരസാഹസീകത, അഥവാ ആത്മീക വളര്‍ച്ച ഇവ ഏതുമാകാം.
16ഒരുപമയും അവരോട് പറഞ്ഞത്: "ധനവാനായൊരു മനുഷ്യന്‍റെ ഭൂമി നന്നായി വിളഞ്ഞു. 17അപ്പോൾ അവൻ: ഞാൻ എന്ത് ചെയ്യേണ്ടൂ? എന്‍റെ വിളവ് കൂട്ടിവയ്പാൻ സ്ഥലം പോരാ എന്ന് ഉള്ളിൽ വിചാരിച്ചു. 18പിന്നെ അവൻ പറഞ്ഞത്: ഞാൻ ഇതു ചെയ്യും; എന്‍റെ കളപ്പുരകളെ പൊളിച്ച് അധികം വലിയവ പണിത് എന്‍റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവയ്ക്കും. 19എന്നിട്ട് എന്നോടുതന്നെ: നിനക്ക് ഏറിയ ആണ്ടുകൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. 20ദൈവമോ അവനോട്: മൂഢാ, ഈ രാത്രിയിൽ നിന്‍റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവച്ചത് ആർക്കാകും എന്നു പറഞ്ഞു. 21ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കുതന്നെ നിക്ഷേപിക്കുന്നവന്‍റെ കാര്യം ഇങ്ങനെ ആകുന്നു". (ലൂക്കോസ് 12:16-21).
തന്‍റെ ധനവും സ്വത്തുക്കളും തന്‍റെ ഭാവിയെ ഭദ്രമാക്കുമെന്ന് ഈ ഉപമയിലെ ധനവാനായ മനുഷ്യന്‍ വിശ്വസിച്ചു, എന്നാല്‍ ആത്മീക ധനത്തിന്‍റെ യഥാര്‍ത്ഥ മൂല്യവും ദൈവവുമായുള്ള തന്‍റെ ബന്ധവും തിരിച്ചറിയുന്നതില്‍ ഈ മനുഷ്യന്‍ പരാജയപ്പെട്ടു. ആ മനുഷ്യന്‍ ധനവാനായതുകൊണ്ടല്ല ദൈവം അവനെ മൂഢാ എന്ന് വിളിച്ചത് മറിച്ച് അവന്‍ നിത്യതയെക്കുറിച്ച് ഒരു അറിവും ഇല്ലാത്തവനായും അതിനായി ഒരുങ്ങാത്തവനായും ജീവിച്ചതുകൊണ്ടാണ്. ജീവിതത്തിന്‍റെ ഏതു അവസ്ഥയിലും തനിക്കു ആവശ്യമായതില്‍ അധികം തന്‍റെ പക്കല്‍ ഉണ്ടെന്ന് വിശ്വസിക്കത്തക്കവണ്ണം അവന്‍ വഞ്ചിക്കപ്പെട്ടു.
വിദേശത്ത് കപ്പലുമായി ബന്ധപ്പെട്ട ഉന്നതനിലവാരത്തില്‍ ജോലിയുണ്ടായിരുന്ന ഒരുവന്‍ ഈ അടുത്ത സമയത്ത് അവിടുന്ന് മടങ്ങിവന്നപ്പോള്‍ തന്‍റെ മനോഹരവും ആഡംബരപൂര്‍ണ്ണവുമായ വീട് സന്ദര്‍ശിക്കുവാന്‍ ഒരു പാസ്റ്റര്‍ എന്ന നിലയില്‍ എന്നെ ക്ഷണിക്കുകയുണ്ടായി. ആ മനുഷ്യന്‍ നിഗളത്താലും അഹങ്കാരത്താലും നിറഞ്ഞ്, തന്‍റെ നേട്ടങ്ങളെ സംബന്ധിച്ചും തന്‍റെ വിജയം തന്‍റെ കഠിനാദ്ധ്വാനത്തിന്‍റെ ഫലംകൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും മാത്രമാണെന്നും ഒക്കെ പുകഴ്ത്തിപറയുവാനായി ആരംഭിച്ചു. തന്‍റെ ഭവനത്തിലേക്ക് ഒരു ശ്രേഷ്ഠമായ യാത്ര അദ്ദേഹം എനിക്ക് നല്‍കി, അവിടെ അതിരുകടന്ന അലങ്കാരങ്ങളും, വിലയേറിയ കരകൌശല വസ്തുക്കളും കൊണ്ട് നിറഞ്ഞിരുന്നു.
ഞങ്ങളുടെ സംഭാഷണ മദ്ധ്യത്തില്‍, അദ്ദേഹം കര്‍ത്താവിനേയും തന്‍റെ ദാസന്മാരെയും താഴ്ത്തികെട്ടി സംസാരിക്കുവാന്‍ ആരംഭിച്ചു, ആഴ്ചയില്‍ ഒരു ദിവസം ദൈവത്തിനായി മാറ്റിവെക്കുന്നതുതന്നെ ധാരാളം മതിയെന്ന് അദ്ദേഹം സ്ഥാപിക്കുവാന്‍ ശ്രമിച്ചു. തെറ്റായ തരത്തിലുള്ള അദ്ദേഹത്തിന്‍റെ വിശ്വാസത്തെ ഞാന്‍ മനസ്സിലാക്കിയിട്ട്, ശാന്തമായി അദ്ദേഹത്തെ ഞാന്‍ തിരുത്തുകയും ദൈവത്തിനെതിരായി സംസാരിക്കുന്നതിനു തനിക്കു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു, കാരണം അതിനു വളരെയധികം പ്രത്യാഘാതങ്ങള്‍ ഉണ്ടായിരിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. തന്‍റെ നേട്ടങ്ങളും സമ്പത്തുകളും എല്ലാം സത്യത്തില്‍, ദൈവത്തില്‍ നിന്നുള്ള ദാനങ്ങളാകുന്നു എന്നും ഞാന്‍ അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തുകയുണ്ടായി.
ആ മനുഷ്യന്‍ എന്നെ നോക്കി ചിരിച്ചു, എന്നിട്ട് അതെല്ലാം താന്‍തന്നെ നേടിയതാണെന്നും തന്‍റെ വിജയത്തില്‍ ദൈവത്തിനു യാതൊരു പങ്കുമില്ലെന്നും ഊന്നിപറഞ്ഞു. എന്‍റെ ഉപദേശത്തിനു വഴങ്ങാത്തവനായി, അത് ബോധ്യമാകാത്തവനായി തന്നെ അദ്ദേഹം ഇരുന്നു. ചില മാസങ്ങള്‍ക്ക് ശേഷം, ഈ മനുഷ്യന്‍ പെട്ടെന്ന് ഹൃദയാഘാതം വന്ന് ലോകത്തില്‍ നിന്നും മാറ്റപ്പെട്ടു എന്ന വാര്‍ത്തയാണ് എനിക്ക് കേള്‍ക്കുവാന്‍ ഇടയായത്.
"ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്ക് ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്ന് അറിയാതിരിക്കയാൽ". (വെളിപ്പാട് 3:17).
ലവോദിക്യയിലെ സഭ ആത്മീകമായി ദാരിദ്രാവസ്ഥയില്‍ ആയിരുന്നു, എന്നാല്‍ അവരുടെ ആത്മീക അവസ്ഥയെക്കുറിച്ച് തങ്ങളുടെതന്നെ തെറ്റായ ധാരണകളാല്‍ അവര്‍ വഞ്ചിക്കപ്പെട്ടു. അവര്‍ തങ്ങളിലേക്ക് തന്നെ നോക്കുകയും തങ്ങള്‍ ധനവാന്മാരും, സമ്പന്നന്മാരും, ഒന്നിനും മുട്ടില്ലാത്തവരെന്ന നിലയിലും തങ്ങളെത്തന്നെ കാണുവാന്‍ ഇടയായി. മത്തായി 5:3 ല്‍ യേശു പ്രശംസിച്ചു പറഞ്ഞ ആത്മീക താഴ്മയില്‍ നിന്നും അവര്‍ വളരെ വിദൂരതയില്‍ ആയിരുന്നു, അവിടെ യേശു പറഞ്ഞിരിക്കുന്നു, "ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവർക്കുള്ളത്".
എന്നാല്‍ കര്‍ത്താവായ യേശു അവരുടെ യഥാര്‍ത്ഥ ആത്മീക അവസ്ഥ കാണുകയും തങ്ങള്‍ ആവശ്യത്തില്‍ ആയിരിക്കുന്നവര്‍ ആണെന്ന് കണ്ടെത്തുകയും ചെയ്തു. അവന്‍ അവരുടെ ദേഹിയെ ഉറ്റുനോക്കി അവരുടെ നികൃഷ്ടത കാണുവാന്‍ ഇടയായി. അവന്‍ വീണ്ടും നോക്കി അവരുടെ ദുരിതത്തെ കണ്ടു. മൂന്നാം പ്രാവശ്യം, യേശു അവരുടെ ഹൃദയത്തെ സൂക്ഷ്മമായി പരിശോധിച്ച് അവര്‍ ആത്മാവില്‍ ദരിദ്രര്‍ ആണെന്ന് കണ്ടെത്തി. അവന്‍ തുടര്‍മാനമായി അവരെ പരിശോധിച്ചപ്പോള്‍, അവര്‍ സത്യത്തിനും അവരുടെ ആത്മീക ആവശ്യത്തിന്‍റെ ആഴത്തിനും അന്ധരാണെന്ന് കര്‍ത്താവ് കണ്ടെത്തുകയുണ്ടായി. അവസാനമായി, അവര്‍ ആത്മീകമായി നഗ്നരാണെന്നും, ദൈവവുമായുള്ള ഏറ്റവും അടുത്ത ഒരു ബന്ധത്തിലൂടെ വരുന്നതായ ശരിയായ സമ്പത്തും നീതിയും ഇല്ലാത്തവരാണെന്നും യേശു അവര്‍ക്ക് വെളിപ്പെടുത്തി കൊടുത്തു.
അവര്‍ക്ക് സമൃദ്ധിയും വിജയവും ഉണ്ടെന്ന് പുറമേ നോക്കിയാല്‍ തോന്നുമായിരുന്നു എങ്കിലും, ലവോദിക്യക്കാര്‍ തങ്ങളുടെ ആത്മീക ദാരിദ്ര്യത്തെ കുറിച്ച് വിസ്മൃതിയുള്ളവര്‍ ആയിരുന്നു. തങ്ങള്‍ സ്വയം പര്യാപ്തത പ്രാപിച്ചവര്‍ ആണെന്ന് ചിന്തിക്കത്തക്കവണ്ണം അവര്‍ വഞ്ചിക്കപ്പെട്ടു, എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍, ശരിക്കും ഗൌരവകരമായ ഒരു കാര്യത്തിന്‍റെ കുറവ് അവര്‍ക്കുണ്ടായിരുന്നു: കര്‍ത്താവുമായി താഴ്മയുള്ളതും ആധികാരികതയുള്ളതുമായ ഒരു ബന്ധം. തുടര്‍മാനമായി നമ്മുടെ ഹൃദയങ്ങളേയും മനസ്സുകളേയും പരിശോധിക്കുവാനായി നമുക്കെല്ലാവര്‍ക്കുമുള്ള ഒരു തികഞ്ഞ ഓര്‍മ്മപ്പെടുത്തലാണിത്, ലവോദിക്യയിലെ സഭയെ ബാധിച്ചതായ വഞ്ചനപോലെ നാമും സ്വയമായി വഞ്ചിക്കപ്പെടുന്നതിനു ഇരയായി മാറുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, അങ്ങയുടെ അനന്തമായ ജ്ഞാനത്താല്‍ എന്നെ ആത്മ വഞ്ചനയില്‍ നിന്നും വിടുവിക്കേണമേ. എന്‍റെ ആത്മീക ദാരിദ്ര്യം തിരിച്ചറിയുവാനും അങ്ങയുടെ സത്യത്തെ അന്വേഷിക്കുവാനുമുള്ള താഴ്മ എനിക്ക് നല്‍കേണമേ. എന്‍റെ ശരിയായ സ്വയത്തെ കാണുവാന്‍ എന്‍റെ കണ്ണുകളെ തുറക്കുകയും അങ്ങയുടെ നീതിയുള്ള പാതകളില്‍ എന്നെ നടത്തുകയും ചെയ്യേണമേ. സത്യത്തിലും, സ്നേഹത്തിലും നടന്നുകൊണ്ട്, ഞാന്‍ എപ്പോഴും അങ്ങയുടെ കൃപയിലും ജ്ഞാനത്തിലും പറ്റിനില്‍ക്കട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● എത്രത്തോളം?● നിങ്ങളുടെ മനസ്സിനെ പോഷിപ്പിക്കുക
● സ്തോത്രമാകുന്ന യാഗം
● കാവല്ക്കാരന്
● മഹത്വത്തിന്റെയും ശക്തിയുടേയും ഭാഷ - അന്യഭാഷ
● ഒരു സ്വപ്നം ദൈവത്തിങ്കല് നിന്നാണോ എന്ന് എങ്ങനെ അറിയാം
● സമര്പ്പണത്തിലുള്ള സ്വാതന്ത്ര്യം
അഭിപ്രായങ്ങള്‍