അനുദിന മന്ന
ദിവസം 37: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Tuesday, 16th of January 2024
1
0
630
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
വന്ധ്യതയുടെ ശക്തിയെ തകര്‍ക്കുക
"എന്നാൽ ശൗലിന്റെ മകളായ മീഖളിനു ജീവപര്യന്തം ഒരു കുട്ടിയും ഉണ്ടായില്ല". (2 ശമുവേല്‍ 6:23).
കുഞ്ഞുങ്ങള്‍ ഇല്ലാതെ ആളുകള്‍ക്കു മരിക്കുവാന്‍ സാധിക്കുമെന്നതിനുള്ള ഏറ്റവും നല്ലൊരു ഉദാഹരണമാണ് മീഖള്‍. ഒരു വ്യക്തി ഈ ഭൂമിയിലേക്ക് വരികയും മക്കളില്ലാതെ മരിക്കുകയും ചെയ്യുന്നത് ദൌര്‍ഭാഗ്യകരമായ കാര്യമാണ്. അത് തന്റെ മക്കളെക്കുറിച്ചുള്ള ദൈവഹിതമല്ല. ദൈവം മനുഷ്യരെ സൃഷ്ടിച്ചതിനു ശേഷം, ദൈവം നല്കിയ ആദ്യത്തെ അനുഗ്രഹം ഫലപ്രാപ്തിയുള്ളവരാകുക എന്നതായിരുന്നു. ദൈവം പറഞ്ഞു, "ഫലപ്രാപ്തിയുള്ളവരാകുക", അതുകൊണ്ട് സന്താനപുഷ്ടിയുള്ളവരാകുക എന്നത് ദൈവത്തിനു പ്രാധാന്യമുള്ള കാര്യമാണെന്ന് നമുക്ക് കാണാം. ദൈവം യഥര്‍ത്ഥമായി കരുതല്‍ നല്കുന്ന ഒരു കാര്യമാകുന്നിത്, ദൈവം മനുഷ്യനു നല്കിയ ആദ്യത്തെ അനുഗ്രഹവും ഇതാകുന്നു. നിങ്ങളുടെ ഫലപ്രാപ്തിയെ ആക്രമിക്കുന്നതെല്ലാം സാത്താന്യവും അത് പ്രാര്‍ത്ഥനയുടെ സ്ഥലത്ത് കൈകാര്യം ചെയ്യപ്പെടേണ്ടതായ കാര്യവുമാകുന്നു.
ഫലപ്രാപ്തി എന്നത് ധനത്തിലോ അല്ലെങ്കില്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിലോ മാത്രം പരിമിതപ്പെടുന്നില്ല. അത് ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ കൂടി കടന്നുപോകുന്നതാണ്. ഫലപ്രാപ്തി ഉത്പാദനക്ഷമതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, നാം വന്ധ്യതയെ സംബന്ധിച്ച് സംസാരിക്കുമ്പോള്‍, അത് നിങ്ങള്‍ക്ക് ജന്മം നല്കുവാന് കഴിയാത്തത് മാത്രമല്ല; അത് എന്തിനേയും അര്‍ത്ഥമാക്കാം. അത് ഉത്പാദനക്ഷമത, ഫലങ്ങളുടെ അഭാവം, അഥവാ പരാജയം എന്നിവയേയും അര്‍ത്ഥമാക്കുന്നുണ്ട്.
ഉല്പത്തി 49:22 പറയുന്നു, "യോസേഫ് ഫലപ്രദമായോരു വൃക്ഷം, നീരുറവിനരികെ ഫലപ്രദമായോരു വൃക്ഷം തന്നെ; അതിന്റെ കൊമ്പുകൾ മതിലിന്മേൽ പടരുന്നു".
ഈ വാക്യത്തില്‍, യോസേഫിനെ ഫലപ്രദമായ ഒരു വൃക്ഷമായി ചിത്രീകരിച്ചിരിക്കുന്നു, അത് അര്‍ത്ഥമാക്കുന്നത് ചില ആളുകള്‍ അനുഗ്രഹിക്കപ്പെട്ടവരും ഫലപ്രദമായവരുമാകുന്നു എന്നാണ്. യോസേഫ് ആയിരിക്കുന്നിടത്തെല്ലാം, താന്‍ എല്ലായിപ്പോഴും ഫലപ്രദമായവനും ജയാളിയും ആയിരുന്നു കാരണം ആത്മീക മണ്ഡലത്തില്‍, അവന് ഫലപ്രദമായ ഒരു വൃക്ഷമാകുന്നു.
തൊട്ടതെല്ലാം ഉണങ്ങിപോകുന്ന ചില ആളുകളുണ്ട്. അവര്‍ ഒരു ബിസിനസ് തുടങ്ങിയാല്‍ അത് പരാജയപ്പെടുന്നു. അവര്‍ ചെയ്യുന്നതെല്ലാം നിരന്തരമായി പരാജയപ്പെടുന്നു. അത് അവരെക്കുറിച്ചുള്ള ദൈവഹിതമല്ല, അവരുടെ ജീവിതത്തില്‍ പരാജയത്തിനു കാരണമാകുന്ന ആ വന്ധ്യതയുടെ ആത്മാവിനെ അവര്‍ നിര്‍ത്തലാക്കണം. ആ കാരണത്താലാണ് ഇന്ന് നാം ആ ശാപത്തിനു ഒരു അവസാനമുണ്ടാകുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ തയ്യാറാകുന്നത്.
"ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു. എന്നിൽ കായ്ക്കാത്ത കൊമ്പൊക്കെയും അവൻ നീക്കിക്കളയുന്നു; കായ്ക്കുന്നതൊക്കെയും അധികം ഫലം കായ്ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു".
നാം ഫലമുള്ളവര്‍ ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. നാം വൃക്ഷങ്ങളെ പോലെയാണ്, നമ്മുടെ ജീവിതത്തിലെ സമസ്ത മേഖലകളിലും നാം ഫലപ്രദമായിരിക്കണമെന്നു ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് "ഫലം", "കൊമ്പുകള്‍", "മുന്തിരിവള്ളി" എന്നീ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്, കാരണം ഫലപ്രാപ്തിയുള്ളവര് ആയിരിക്കുക എന്നാല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുക എന്നതില്‍ മാത്രമായി പരിമിതപ്പെടുന്നതല്ല എന്നതിനെക്കുറിച്ച് ഒരു നല്ല ഗ്രാഹ്യം നമുക്ക് തരുവാന്‍ ക്രിസ്തു ശ്രമിക്കുകയാണ്. ഫലപ്രാപ്തി എന്നത് സ്വാധീനം, ഫലങ്ങള്‍, ഉത്പാദനക്ഷമത, വിജയം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, നിങ്ങള്‍ വിജയിക്കണമെന്ന് ദൈവം പ്രതീക്ഷിക്കുന്നു, മാത്രമല്ല തന്നില്‍ കായ്ക്കാത്ത കൊമ്പുകള്‍ ഒക്കേയും നീക്കിക്കളയും എന്നും അവന് പറഞ്ഞിരിക്കുന്നു.
നിങ്ങള്‍ ഫലപ്രദമായിരിക്കേണ്ട മേഖലകള്‍ ഏതൊക്കെയാണ്?
- നിങ്ങളുടെ വിവാഹജീവിതത്തിലും നിങ്ങളുടെ കുടുംബത്തിലും നിങ്ങള്‍ ഫലമുള്ളവര്‍ ആയിരിക്കണം.
- സഭയില്‍ നിങ്ങള്‍ ഫലപ്രാപ്തിയുള്ളവര് ആയിരിക്കണം. സഭയില്‍ എന്ത് സ്വാധീനമാണ് നിങ്ങള്‍ ഉണ്ടാക്കുന്നത്? നിങ്ങള്‍ സുവിശേഷം പ്രസംഗിക്കയും ആത്മാക്കളെ നേടുകയും ചെയ്യുന്നുണ്ടോ? നിങ്ങള്‍ ഭൂമിയില്‍ ദൈവത്തിന്റെ രാജ്യത്തെ വളര്‍ത്തുന്നുണ്ടോ, അതോ ദൈവരാജ്യത്തെ സംബന്ധിച്ച് നിങ്ങള്‍ നിഷ്ക്രിയരാണോ?
- നിങ്ങളുടെ ബിസിനസ്സിലും, ജോലി ചെയ്യുന്ന സ്ഥലത്തും നിങ്ങള്‍ ഫലപ്രാപ്തിയുള്ളവര് ആയിരിക്കണം. നിങ്ങള്‍ എന്ത് കഴിക്കും എന്നതിനുവേണ്ടി മാത്രമല്ല നിങ്ങള്‍ ബിസിനസ് ചെയ്യുന്നത്; സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കൂടിയാണ് നിങ്ങള്‍ ബിസിനസ്സില്‍ ആയിരിക്കുന്നത്. നാം ഫലപ്രാപ്തിയുള്ളവര് ആയിരിക്കണമെന്ന് ദൈവം പ്രതീക്ഷിക്കുന്ന മൂന്നു പ്രധാനപ്പെട്ട മേഖലകള്‍ ഇവയൊക്കെയാണ്.
ഒരു മനുഷ്യന് വന്ധ്യത അനുഭവിക്കുമ്പോള്‍, അവന് സ്വാധീനം അനുഭവപ്പെടുകയില്ല. അവര്‍ പോകുമ്പോള്‍, അവര്‍ പോയതായി ആരുംതന്നെ അറിയുന്നില്ല. അവരുടെ സ്വാധീനം അനുഭവപ്പെടുന്നില്ല; അവരില്ല എന്ന് ആര്‍ക്കും തോന്നുന്നില്ല. അവരെക്കുറിച്ച് ആര്‍ക്കും അറിയില്ല, അവര്‍ ആരുടേയും ജീവിതത്തെ സ്വാധീനിക്കുന്നുമില്ല.
വന്ധ്യത ലക്ഷ്യസ്ഥാനത്തേക്കുള്ള പ്രയാണത്തെ സ്തംഭിപ്പിക്കുന്നു. ഈ വന്ധ്യതയുടെ ശക്തികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലക്ഷ്യസ്ഥാനങ്ങള്‍ സ്തംഭിച്ചുപോകുന്നു. വന്ധ്യതെ ലജ്ജയെ കൊണ്ടുവരുന്നു, അതുകൊണ്ട് ഉത്പാദനക്ഷമതയില്ലാത്ത ആരെയെങ്കിലും നിങ്ങള്‍ കാണുമ്പോള്‍, അവര്‍ ലജ്ജിക്കുന്നു. അവന്റെ തല കുനിയുന്നു; അവനു ആത്മാഭിമാനം കുറവാണ്, കാരണം ദൈവം നമ്മെ സൃഷ്ടിച്ചപ്പോള്‍, പുരോഗമനം പ്രാപിക്കുവാന്‍ വേണ്ടിയാണ് സൃഷ്ടിച്ചത്.
ആകയാല്‍, മുന്‍പോട്ടു പോകാത്ത ആരായാലും അവര്‍ പിമ്പോട്ടാണ് പോകുന്നത് കാരണം വന്ധ്യത ഒരുവനെ ഒരു സ്ഥലത്തുതന്നെ നിര്‍ത്തുന്നു, ജീവിതം സ്തംഭാനവസ്ഥയെ വിലക്കുന്നു.
ദൈവം നിങ്ങളെ അധികമധികമായി വര്‍ദ്ധിപ്പിക്കും എന്ന് ദൈവവചനം പറയുന്നു (സങ്കീര്‍ത്തനം 115:14), അതുകൊണ്ട് നിങ്ങള്‍ നിരന്തരം വളരണം. വന്ധ്യത ഒരു ശാപമാകുന്നു; അത് ഒരു ദൈവപൈതലിനു പറഞ്ഞിട്ടുള്ളതല്ല. എന്നാല്‍ ആ വന്ധ്യതയുടെ ശക്തിയെ തകര്‍ക്കുവാന്‍ വേണ്ടി ഒരു ദൈവപൈതല്‍ എഴുന്നേല്ക്കുന്നില്ല എങ്കില്‍, അത് അനുവാദത്തോടുകൂടി അവന്റെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ഇടയാകും.
ഇന്ന്, വന്ധ്യതയുടെ സകല ശക്തികളും നിങ്ങളുടെ ജീവിതത്തില്‍ നിന്നും യേശുക്രിസ്തുവിന്റെ നാമത്തില്‍ തകര്‍ന്നുപോകട്ടെ എന്ന് നിങ്ങളുടെ ജീവിതത്തെ നോക്കി ഞാന്‍ കല്പ്പിക്കുന്നു.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.
1. എന്റെ ജീവിതത്തിനു വിരോധമായി പ്രവര്‍ത്തിക്കുന്ന വന്ധ്യതയുടെ എല്ലാ ശക്തികളേയും യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു. (ഗലാത്യര്‍ 3:13).
2. ഞാന്‍ മുമ്പോട്ടു പോകുന്നതില്‍ നിന്നും എന്നെ തടയുന്നതായ, നിര്‍ത്തുന്നതായ സകല ശക്തികളും, യേശുക്രിസ്തുവിന്റെ നാമത്തില്‍ തകരുകയും നശിക്കുകയും ചെയ്യട്ടെ. (യെശയ്യാവ് 54:17).
3. യേശുവിന്റെ നാമത്തിലുള്ള എന്റെ വളര്‍ച്ചയെ, ഉയര്‍ച്ചയെ, മുന്നേറ്റത്തെ പരിമിതപ്പെടുത്തിയിരിക്കുന്ന എല്ലാ സാത്താന്യ ഉത്തരവുകളും യേശുവിന്റെ രക്തത്തിന്റെ നാമത്തില്‍, ആ എല്ലാ ഉത്തരവുകളേയും യേശുവിന്റെ നാമത്തില്‍ ഞാന്‍ ഇല്ലാതാക്കുന്നു. (2 കൊരിന്ത്യര്‍ 10:4).
4. യേശുവിന്റെ രക്തത്താലും കൃപയുടെ ആത്മാവിനാലും, ഈ നിലവാരത്തിനപ്പുറത്തേക്ക് ഞാന്‍ ഉയരുന്നു, യേശുവിന്റെ നാമത്തില്‍. (എബ്രായര്‍ 4:16).
5. അതേ കര്‍ത്താവേ, യേശുക്രിസ്തുവിന്റെ നാമത്തില്‍ മുന്നേറുവാന്‍ എന്നെ ശക്തീകരിക്കേണമേ. (പുറപ്പാട് 14:15).
6. പിതാവേ, ഞാന്‍ കുടുങ്ങികിടക്കുന്നതായ സകല സ്ഥലങ്ങളില്‍ നിന്നും, സകല കുഴികളില്‍ നിന്നും യേശുവിന്റെ നാമത്തില്‍' എന്നെ പുറത്തുകൊണ്ടുവരികയും, എന്റെ സമ്പന്നമായ സ്ഥലത്തേക്ക് എന്നെ കൊണ്ടുപോകുകയും ചെയ്യേണമേ, യേശുവിന്റെ നാമത്തില്‍. (സങ്കീര്‍ത്തനം 40:2).
7. പിതാവേ, എനിക്ക് സഹായം അയയ്ക്കേണമേ, ആളുകളെ എന്നിലേക്ക് അയയ്ക്കുക, എന്നെ ഉയര്‍ത്തുന്ന ആളുകളെ യേശുവിന്റെ നാമത്തില്‍ അയയ്ക്കേണമേ. (സങ്കീര്‍ത്തനം 121:1-2).
8. അതേ കര്‍ത്താവേ, എന്റെ വഴികളില്‍ പുതിയ അവസരങ്ങള്‍ വരുമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എനിക്കായി സ്വര്‍ഗ്ഗത്തില്‍ അനുഗ്രഹങ്ങള്‍ തുറക്കപ്പെടുമെന്നും അത് മാരിയായി താഴേക്കു പെയ്തിറങ്ങുമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, യേശുവിന്റെ നാമത്തില്‍. (മലാഖി 3:10).
9. പരിമിതികളുടെയും, സ്തംഭനാവസ്ഥയുടേയും എല്ലാ ആത്മാവേ, യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ നിന്നെ എന്റെ ജീവിതത്തില്‍ നിന്നും തകര്‍ക്കുന്നു. (ഫിലിപ്പിയര്‍ 4:13).
10. എന്റെ കൈകളുടെ പ്രവര്‍ത്തികളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സകല ശക്തികളും, യേശുവിന്റെ നാമത്തില്‍ ഇന്ന് ഒരു അറുതിയിലേക്ക് വരികയും നശിക്കുകയും ചെയ്യുക യേശുവിന്റെ നാമത്തില്‍. ആമേന്‍. (ആവര്‍ത്തനപുസ്തകം 28:12).
Join our WhatsApp Channel
Most Read
● യാഗപീഠവും പൂമുഖവും● വിത്തിന്റെ ശക്തി - 2
● നിങ്ങള്‍ ദൈവത്തിന്റെ ഉദ്ദേശത്തിനായി നിശ്ചയിക്കപ്പെട്ടവര്‍ ആകുന്നു
● നമ്മുടെ പിന്നിലുള്ള പാലങ്ങളെ ചാമ്പലാക്കുക
● ദാനം നല്കുവാനുള്ള കൃപ - 1
● അവന് മുഖാന്തരം പരിമിതികള്‍ ഒന്നുമില്ല
● ദൈവീകമായ ക്രമം - 1
അഭിപ്രായങ്ങള്‍