അനുദിന മന്ന
രണ്ടു പ്രാവശ്യം മരിക്കരുത്
Wednesday, 7th of February 2024
1
0
797
Categories :
സ്വഭാവം (Character)
എന്നാല് (പ്രവാചകനായ) എലിശാ മരിച്ചു; അവര് അവനെ അടക്കം ചെയ്തു; പിറ്റേ ആണ്ടില് മോവാബ്യരുടെ പടക്കൂട്ടങ്ങള് ദേശത്തെ ആക്രമിച്ചു. ചിലര് ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോള് ഒരു പടക്കൂട്ടത്തെ കണ്ടിട്ട് ആയാളെ (മരിച്ചുപോയ ആ മനുഷ്യന്റെ മൃതദേഹം) എലിശാവിന്റെ കല്ലറയില് ഇട്ടു; അവന് അതില് വീണ് എലിശായുടെ (പ്രവാചകന്റെ) അസ്ഥികളെ തൊട്ടപ്പോള് ജീവിച്ചു കാലൂന്നി എഴുന്നേറ്റു. (2 രാജാക്കന്മാര് 13:20-21).
ഏലിയാവ് തന്റെ ശുശ്രൂഷാ കാലയളവില് തന്റെമേല് പകരപ്പെട്ട ദൈവത്തിന്റെ ശക്തിയാല് 14 അത്ഭുതങ്ങള് ചെയ്യുകയുണ്ടായി.
പ്രവാചകനായ ഏലിയാവിന്റെ ആത്മാവിന്റെ ഇരട്ടിശക്തി എലിശാ പ്രവാചകന് ലഭിച്ചിട്ടുണ്ടെങ്കില്, അവന് കുറഞ്ഞത് 28 അത്ഭുതങ്ങള് എങ്കിലും ചെയ്യേണം. എന്നാല് തന്റെ മരണസമയം വരെ അവന് ഇരുപത്തിഏഴു അത്ഭുതങ്ങള് ചെയ്യുകയുണ്ടായി. തന്റെ അസ്ഥി തൊട്ടപ്പോള് സംഭവിച്ച ഈ ഉയര്ത്തെഴുന്നേല്പ്പിന്റെ അത്ഭുതം താന് ചെയ്ത 28-ാം മത്തെ അത്ഭുതമാണ്.
ഈ അത്ഭുതത്തിന്റെ പരാമര്ശത്തെ എലിശായുടെ മേല് പകരപ്പെട്ട എലിയാവിന്റെ ആത്മാവിന്റെ ഇരട്ടി പങ്കിന്റെ കൃത്യമായ പൂര്ത്തീകരണമായിട്ടാണ് ചില വേദപണ്ഡിതാക്കള് കാണുന്നത്.
നമുക്ക് ആ കഥയിലേക്ക് മടങ്ങിപോകാം:
യിസ്രായേല്യനായ ഒരു മനുഷ്യന് മരിച്ചു, അങ്ങനെ അവന്റെ മൃതദേഹം പട്ടണത്തിനു പുറത്തുള്ള സംസ്കാര സ്ഥലത്തേക്ക് എടുത്തുകൊണ്ടുപോയി. ആ ശവസംസ്കാര വിലാപയാത്ര അടക്ക സ്ഥലത്ത് എത്തിയപ്പോള്, മോവാബ്യ പടക്കൂട്ടങ്ങള് ആ ദേശത്ത് പ്രത്യക്ഷപ്പെട്ടു. സുരക്ഷയും സംരക്ഷണവും പട്ടണ മതിലിനകത്ത് മാത്രമാണ് ലഭ്യമായിരുന്നത്, അതുകൊണ്ട് എത്രയും പെട്ടെന്ന് പട്ടണത്തിന്റെ അകത്തേക്ക് തിരിക പോകുക എന്നത് ആ പുരുഷന്മാര്ക്ക് അനിവാര്യമായ കാര്യമായിരുന്നു. ഇത് അവരില് ഗൌരവമേറിയ ഒരു ധര്മ്മസങ്കടം ഉളവാക്കി. അവര് അടക്കം ചെയ്യുവാന് വേണ്ടി കൊണ്ടുവന്ന ആ മനുഷ്യന്റെ മൃതദേഹം എന്തുചെയ്യും? നല്ലൊരു ശവസംസ്കാരം അവനു നല്കുവാനുള്ള സമയം അവര്ക്ക് ഉണ്ടായില്ല, ആകയാല് ആ മൃതശരീരം ഒഴിവാക്കിയിട്ട് പട്ടണത്തിനു അകത്തേക്ക് വേഗത്തില് ഓടിപോകുവാനായി അവര് തീരുമാനിച്ചു.
അവരുടെ തിരക്കിനിടയില്, ആ മനുഷ്യന്റെ മൃതശരീരം പ്രവാചകനായ എലിശായുടെ കല്ലറയിലേക്ക് അക്ഷരാര്ത്ഥത്തില് അവര് വലിച്ചെറിഞ്ഞു. ആ മൃതദേഹം എലിശായുടെ അസ്ഥികളെ തൊട്ട മാത്രയില്, അത് ഉയര്ത്തെഴുന്നേല്ക്കുകയും ആ മനുഷ്യന് കാലൂന്നി എഴുന്നേറ്റു നില്ക്കുകയും ചെയ്തു.
ആ മനുഷ്യന് കാലൂന്നി എഴുന്നേറ്റപ്പോള് മോവാബ്യ പടക്കൂട്ടങ്ങള് വരുന്നത് അവനും കണ്ടുകാണും എന്ന് ഞാന് വിശ്വസിക്കുന്നു. അവനും ഒരുപക്ഷേ പട്ടണത്തിലേക്ക് ഓടിപോയികാണും.
ഇവിടെ രസകരമായ കാര്യം എന്നത്, ശവസംസ്കാരത്തിന് വന്ന ആളുകളും സുരക്ഷയ്ക്ക് വേണ്ടി പട്ടണത്തിലേക്ക് ഓടുകയാണ്; ഈ മനുഷ്യനും സുരക്ഷയ്ക്കായി പട്ടണത്തിലേക്ക് ഓടുകയാണ്. ഈ മനുഷ്യന് മറ്റുള്ളവരേക്കാള് വേഗത്തില് ഓടികാണും എന്ന് ഞാന് വിശ്വസിക്കുന്നു കാരണം അവന് രണ്ടു പ്രാവശ്യം മരിക്കുവാന് താല്പര്യമില്ലായിരുന്നു.
തങ്ങള് അടക്കുവാനായി കൊണ്ടുവന്ന അവരുടെ സ്നേഹിതന് അവര്ക്ക് മുന്പായി ഓടുന്നത് കണ്ടപ്പോള് അവരുടെ മുഖത്തുണ്ടായ ഭാവഭേദങ്ങളെ സംബന്ധിച്ചു നിങ്ങള്ക്ക് സങ്കല്പ്പിക്കുവാന് കഴിയുമോ?
പ്രവാചകനായ എലിശായുടെ അസ്ഥികള് തൊട്ടപ്പോള് മരിച്ചുപോയ ആ മനുഷ്യന് ഉയര്ത്തെഴുന്നേറ്റു എന്ന സന്ദേശം ലളിതമായി പറയുന്നത്, ദൈവം നിങ്ങളെ തൊട്ടതിനു ശേഷം, നിങ്ങള്ക്ക് രക്ഷയുടെ അനുഭവം ഉണ്ടായതിനു ശേഷം, ദൈവവുമായി നിങ്ങള് കണ്ടുമുട്ടിയതിനു ശേഷം, നിങ്ങള് അവിടെത്തന്നെ നില്ക്കരുത് പ്രത്യുത നിങ്ങളുടെ ഓട്ടം ഓടണം. നിങ്ങള് എന്തായിരിക്കുവാന് വേണ്ടി ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നുവോ അത് തന്നെ നിങ്ങള് ആയിരിക്കുക.

പ്രാര്ത്ഥന
പിതാവേ, അങ്ങ് നിയോഗിച്ചിരിക്കുന്ന ഓട്ടം ഫലപ്രദമായി ഓടി പൂര്ത്തിയാക്കുവാനുള്ള കൃപയ്ക്കായി യേശുവിന്റെ നാമത്തില് ഞാന് അപേക്ഷിക്കുന്നു.
എനിക്ക് എതിരായി പ്രവര്ത്തിക്കുന്ന എല്ലാ വഞ്ചനകളും പതര്ച്ചകളും അഗ്നിയാല് മുറിഞ്ഞുപോകട്ടെ യേശുവിന്റെ നാമത്തില്.
ഞാന് പാപത്തിനു മരിച്ചു, നീതിക്ക് ജീവിച്ചിരിക്കുന്നു എന്ന് ഞാന് ഏറ്റുപറയുന്നു.
Join our WhatsApp Channel
Most Read
● പരിശുദ്ധാത്മാവിന്റെ വെളിപെടുത്തപ്പെട്ട മറ്റു വരങ്ങളും പ്രാപ്യമാക്കുക● എന്താണ് പ്രാവചനീക ഇടപെടല്?
● ദൈവം എങ്ങനെയാണ് കരുതുന്നത് #1
● കൃത്യസമയത്ത് ഞായറാഴ്ച രാവിലെ എങ്ങനെ പള്ളിയിൽ പോകാം
● ആരുടെ വിവരണമാണ് നിങ്ങള് വിശ്വസിക്കുന്നത്?
● ഈ ഒരു കാര്യം ചെയ്യുക
● ദൈവത്തിന്റെ ആലയത്തിലെ തൂണുകൾ
അഭിപ്രായങ്ങള്