അനുദിന മന്ന
1
0
1007
നിങ്ങളുടെ രൂപാന്തരത്തെ തടയുന്നത് എന്തെന്ന് മനസ്സിലാക്കുക
Thursday, 7th of March 2024
Categories :
മാറ്റം(Change)
കഴിഞ്ഞ കുറെ നാളുകളായി മാറ്റങ്ങള്‍ക്കു എതിരായി പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ചില വസ്തുതകള്‍ ഞാന്‍ കാണുകയുണ്ടായി. ആളുകള്‍ ജീവിതത്തിലെ അനുഗ്രഹങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്നും അവരെ അകറ്റിനിര്‍ത്തുന്നത് ഇതാണ്. ഈ വസ്തുതകള്‍ സൂക്ഷ്മമായത് ആയിരിക്കാം, എന്നിട്ടും കുറെ നാളുകളായി അനേകരെ നമ്മുടെ യാത്രയുടെ അടുത്ത തലത്തിലേക്ക് പോകുന്നതില്‍ നിന്നും ഇത് തടയുകയാണ്.
3. മത്സരം
എതിര്‍പ്പ് പറയുന്നത് ഞാന്‍ മാറുവാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ്.
ഞാന്‍ മാറണം എന്ന് എനിക്കറിയാം, എന്നാല്‍ ഞാന്‍ മാറുവാന്‍ ആഗ്രഹിക്കുന്നില്ല.
ദൈവവചനത്തില്‍, മത്സരത്തെ ആഭിചാര പാപവുമായി താരതമ്യപ്പെടുത്തിയാണ് പറഞ്ഞിരിക്കുന്നത്.
മത്സരം ആഭിചാരദോഷം പോലെയും ശാഠ്യം മിഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു. (1 ശമുവേല്‍ 15:23).
ശൌല്‍ യിസ്രായേലില്‍ പൊക്കമേറിയവനും ഏറ്റവും സൌന്ദര്യവുമുള്ള പുരുഷനും ആയിരുന്നു. എന്നാല്‍ ഈവക കാര്യങ്ങള്‍ ഒന്നും അല്ലായിരുന്നു പ്രധാനപ്പെട്ടത്. ശൌല്‍ മത്സരത്തെ അനുവദിക്കുകയും തന്‍റെ വിധി നിര്‍ണ്ണയിക്കുകയും ചെയ്തു. നിങ്ങള്‍ മറ്റൊരു ശൌല്‍ ആയി മാറരുത്. മത്സരത്തെ കൈകാര്യം ചെയ്യുക അങ്ങനെ മാറ്റങ്ങള്‍ നിവര്‍ത്തിയാകുന്നത് നിങ്ങള്‍ കാണുവാന്‍ ഇടയാകും.
4. അലസത
അലസത പറയുന്നത് മാറണമെന്ന് എനിക്ക് തോന്നുന്നില്ല എന്നാണ്.
മാറ്റം അച്ചടക്കം ആവശ്യപ്പെടുന്നു. ചില ആളുകള്‍ ചിന്തിക്കുന്നത് മാറുന്നതിനായി ധാരാളം അദ്ധ്വാനം വേണമെന്നാണ്. ശരാശരിയില്‍ നിന്നും ഉയരുന്നതിനായുള്ള വില കൊടുക്കുവാന്‍ അവര്‍ തയ്യാറല്ല. നിങ്ങള്‍ ചെയ്യുന്നത് നല്ലതാണ് എന്ന നിങ്ങളുടെ തോന്നലാണ് ഏറ്റവും വലിയ വഞ്ചന എന്നത്.
സദൃശ്യവാക്യങ്ങള്‍ 6:9-11 വരെ ഒരു മടിയനായ വ്യക്തിയെ വിവരിക്കുന്നു.
മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോള്‍ ഉറക്കത്തില്‍നിന്ന് എഴുന്നേല്‍ക്കും?
കുറെക്കൂടെ ഉറക്കം; കുറെക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടി കിടക്ക.
അങ്ങനെ നിന്‍റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്‍റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.
5. അജ്ഞത
അജ്ഞത പറയുന്നത് ഞാന്‍ മാറ്റത്തെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല എന്നാണ്.
അജ്ഞത ദൈവത്തിനു അംഗീകരിക്കുവാന്‍ കഴിയുന്ന ഒരു ഒഴിവുകഴിവല്ല.
ശ്രദ്ധിക്കുക, യജമാനന്‍റെ ഇഷ്ടത്തെക്കുറിച്ചു അജ്ഞനായിരുന്ന ദാസന്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. അവന്‍ രക്ഷപ്പെട്ടില്ല. (ലൂക്കോസ് 12:48). അജ്ഞത തീര്‍ച്ചയായും ദൈവരാജ്യത്തില്‍ ആനന്ദകരമായ ഒരു വസ്തുതയല്ല. അനേകം ദൈവജനങ്ങള്‍ നശിച്ചുപോകുന്നതിനുള്ള പ്രധാന കാരണവും അജ്ഞത ആണ് (ഹോശേയ 4:6).
പ്രാര്‍ത്ഥന
പിതാവേ, അകത്തും പുറത്തും ഒരുപോലെ വളരുവാന്‍ എന്നെ സഹായിക്കേണമേ അങ്ങനെ എന്‍റെ ജീവിതത്തിലെ അങ്ങയുടെ സാന്നിധ്യത്തിന്‍റെ മുമ്പില്‍ എല്ലാ സാഹചര്യങ്ങളും മുട്ടുമടക്കുവാന്‍ ഇടയായിത്തീരും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel

Most Read
● കയ്പ്പെന്ന ബാധ● ജീവന്റെ പുസ്തകം
● ദിവസം 01: 40ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ഭൂമിയുടെ ഉപ്പ് അല്ലെങ്കില് ഉപ്പുതൂണ്
● ചെത്തിയൊരുക്കുന്ന കാലങ്ങള്‍ -2
● യബ്ബേസിന്റെ പ്രാര്‍ത്ഥന
● ആത്മീക അഹങ്കാരം മറികടക്കുവാനുള്ള 4 മാര്ഗ്ഗങ്ങള്
അഭിപ്രായങ്ങള്‍