അനുദിന മന്ന
നിലനില്‍ക്കുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവരുന്നത് എങ്ങനെ - 2
Monday, 25th of March 2024
1
0
692
Categories :
മാറ്റം(Change)
നമ്മുടെ ജീവിതത്തില്‍ നിലനില്‍ക്കുന്ന മാറ്റങ്ങള്‍ കൊണ്ടുവരുന്നത് എങ്ങനെയെന്നാണ് നാം പഠിച്ചുകൊണ്ടിരിക്കുന്നത്.
2. ദൈവത്തില്‍ (അവന്‍റെ വചനത്തിലും) നിങ്ങളുടെ ശ്രദ്ധ പതിപ്പിക്കുക.
അകംപുറം ആകമാനം നിങ്ങള്‍ മാറുവാന്‍ ഇടയാകും.
നിങ്ങളുടെ ജീവിതത്തില്‍ നിലനില്‍ക്കുന്ന മാറ്റം ഉണ്ടായിരിക്കണം എന്ന് നിങ്ങള്‍ യഥാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ശ്രദ്ധ ദൈവത്തിലും അവന്‍റെ വചനത്തിലും പതിപ്പിക്കയും, കേന്ദ്രീകരിക്കയും വേണം. നിങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുവാന്‍ നിങ്ങളുടെ ചിന്തയുടെ നിലവാരം ഉയര്‍ത്തുവാന്‍ നിങ്ങള്‍ തയ്യാറാകേണം.
അനേകം ആളുകള്‍ക്കും അവരുടെ ജീവിതത്തില്‍ എന്താണ് ശരിയല്ലാത്തത് എന്ന് തങ്ങളുടെ ഉള്ളത്തില്‍ അറിയാം എന്നതാണ് സത്യം. എന്നിരുന്നാലും, അവര്‍ ചിന്തിക്കുന്ന രീതി കാരണം അവര്‍ എപ്പോഴും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ തന്നെ ചെന്നവസാനിക്കുന്നു. അവര്‍ തങ്ങളുടെ പ്രവര്‍ത്തികളെ ചിന്തകളാല്‍ ന്യായീകരിക്കുന്നു. അങ്ങനെ അനേകം വര്‍ഷങ്ങള്‍ കടന്നുപോകും, പിന്നീട് സമയം ഒരുപാട് അതിക്രമിക്കയും ചെയ്യും.
നിലനില്‍ക്കുന്ന മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്, ക്രിസ്തുവിന്‍റെ ജീവിത മാതൃക പ്രകാരം നിങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്തണം, അവനാണ് നമ്മുടെ സമ്പൂര്‍ണ്ണമായ മാതൃക. പഴയതും, അനാരോഗ്യകരമായ ചിന്താരീതികളെ മാറ്റി വചനമാകുന്ന ബൈബിളില്‍ കാണുന്ന പുതിയ തത്വങ്ങളെ നിങ്ങള്‍ കൊണ്ടുവരേണ്ടത് ആവശ്യമാണ്.
ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉദാഹരണം നല്‍കട്ടെ. ഒരുദിവസം ഞാന്‍ വേദപുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോള്‍, ഈ വാക്യം ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി.
നിന്‍റെ യൌവനം കഴുകനെപ്പോലെ പുതുകി വരത്തക്കവണ്ണം അവന്‍ നിന്‍റെ വായ്ക്ക് നന്മകൊണ്ട് തൃപ്തി വരുത്തുന്നു. (സങ്കീര്‍ത്തനം 103:5).
ഈ വചനം എന്നോടു സംസാരിച്ചു, എനിക്ക് നല്ല ആരോഗ്യം അനുഭവിക്കണമെങ്കില്‍ ഞാന്‍ കഴിക്കുന്ന ആഹാരം ഞാന്‍ ശ്രദ്ധിക്കണമെന്ന് ഈ വാക്യം എന്നെ ഓര്‍പ്പിച്ചു. ആ ദിവസം മുതല്‍ എന്‍റെ ആഹാര ശീലത്തില്‍ ഞാന്‍ ചെറിയ മൂന്നു മാറ്റങ്ങള്‍ വരുത്തി.
നിങ്ങളുടെ ശരീരത്തെ പരിരക്ഷിക്കുക, പ്രാര്‍ത്ഥിക്കുക തുടങ്ങിയ മേഖലകളില്‍ നിങ്ങളുടെ ചിന്തയുടെ നിലവാരം നിങ്ങള്‍ക്ക് ഉയര്‍ത്തുവാനായി കഴിയും. നിങ്ങളുടെ ജീവിതത്തിന്‍റെ സ്വാധീനവും അനന്തരഫലവും നിങ്ങളുടെ ചിന്തയുടെ നിലവാരത്തിന്‍റെ പ്രതിഫലനമാണ്. തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ എത്രമാത്രം പണമുണ്ടെന്നു പരിഗണിക്കാതെ ആര്‍ക്കും തങ്ങളുടെ ചിന്തയുടെ നിലവാരം ഉയര്‍ത്തുവാന്‍ സാധിക്കും. അത് പണത്തിന്‍റെ അടിസ്ഥാനത്തിലല്ല; മാനസീകാവസ്ഥയുടെ അടിസ്ഥാനത്തിലാണ്.
യഥാര്‍ത്ഥമായ മാറ്റം എപ്പോഴും അകംപുറം സംഭവിക്കുന്നതാണ്. ഉള്ളില്‍ ചിലതിനു മാറ്റം വരേണ്ടത് ആവശ്യമാണ്, എങ്കില്‍ മാത്രമേ ആ മാറ്റം എല്ലാവര്‍ക്കും വ്യക്തമാകുകയുള്ളു.
സകലവും - അതേ ഞാന്‍ അര്‍ത്ഥമാക്കുന്നത് സകലവും -
മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാല്‍ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവുസംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്‍റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊള്‍വിന്‍. (എഫെസ്യര്‍ 4:22-24).
നാം പുതിയ വസ്ത്രങ്ങള്‍ വാങ്ങിക്കുവാനായി പോകുമ്പോള്‍, പുതിയ വസ്ത്രം നാം ധരിച്ചു നോക്കുന്നതിനു മുമ്പ് നമ്മുടെ പഴയ വസ്ത്രങ്ങള്‍ ഉരിയേണ്ടത് ആവശ്യമാണ്. പഴയതിന്‍റെ മുകളില്‍ പുതിയത് വെറുതെ ധരിക്കുവാന്‍ നമുക്ക് സാധിക്കുകയില്ല. അങ്ങനെ ചെയ്‌താല്‍ അത് ശരിയാകയുമില്ല. അതുപോലെതന്നെ, നിലനില്‍ക്കുന്ന മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതിനു, ദൈവവചനവുമായി യോജിക്കുന്ന നിലയില്‍ നമ്മുടെ ചിന്തയുടെ നിലവാരത്തെ നാം ഉയര്‍ത്തേണ്ടതാണ്. നിഷേധാത്മകമായ മനോഭാവങ്ങളും പഴയ ലൌകീക രീതിയിലുള്ള ചിന്തകളും പോകുവാന്‍ അനുവദിക്കുക എന്നതാണ് അതിന്‍റെ അര്‍ത്ഥം.
ഇത് ചിലര്‍ക്ക് ഒരുപാട് ജോലിയുള്ളതുപോലെ തോന്നാം. എന്നിരുന്നാലും, നിങ്ങള്‍ക്ക് ചുറ്റുമുള്ള ജനങ്ങളില്‍ നിങ്ങളുടെ ജീവിതത്തിനുള്ള സ്വാധീനത്തെ കുറിച്ച് ചിന്തിക്കുക. തങ്ങളുടെ ചിന്തകളുടെ നിലവാരം ഉയര്‍ത്തിയതിലൂടെ അവരുടെ ജീവിത നിലവാരം ഉയര്‍ത്തിയ മഹാന്മാരായ ആളുകളുടെ ഉദാഹരണങ്ങള്‍ ചരിത്രം വിവരിക്കുന്നുണ്ട്. അതേ കാര്യംതന്നെ നിങ്ങളെകുറിച്ചും ചില മാസങ്ങള്‍ക്കുള്ളില്‍ പറയുവാന്‍ ഇടയാകും.

- സോഡാപോലുള്ള വായു കലര്‍ത്തിയ പാനീയങ്ങള്‍ ഞാന്‍ കുടിക്കയില്ല
- ഐസ്-ക്രീമുകള്‍ ഞാന്‍ കഴിക്കയില്ല
- എല്ലാ സന്ദര്‍ഭങ്ങളിലും മധുരം ഒഴിവാക്കുവാന്‍ ഞാന്‍ പരിശ്രമിക്കും.

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ ആത്മാവിനാല്‍ എന്‍റെ അകത്തെ മനുഷ്യന്‍ ശക്തിപ്പെട്ടു ഞാന്‍ ബലം പ്രാപിക്കേണ്ടതിനായി ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു. വിശ്വാസം മൂലം ക്രിസ്തു എന്‍റെ ഹൃദയത്തില്‍ വസിക്കണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● നീതിയുടെ വസ്ത്രം● വിശ്വാസത്തിന്റെ ശക്തി
● നമ്മുടെ പിന്നിലുള്ള പാലങ്ങളെ ചാമ്പലാക്കുക
● താലന്തിനു മീതെയുള്ളതായ സ്വഭാവം
● ആത്മീകമായ ദീര്ഘദൂരയാത്ര
● ദിവസം 05 :21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ഒരു പുതിയ ഗണം
അഭിപ്രായങ്ങള്‍