അനുദിന മന്ന
ഇത് ശരിക്കും പ്രാധാന്യമുള്ളതാണോ?
Monday, 1st of April 2024
1
0
635
Categories :
ശിഷ്യത്വം (Discipleship)
ചിലര്‍ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മില്‍ പ്രബോധിപ്പിച്ചുകൊണ്ട് സ്നേഹത്തിനും സല്‍പ്രവൃത്തികള്‍ക്കും ഉത്സാഹം വര്‍ദ്ധിപ്പിപ്പാന്‍ അന്യോന്യം സൂക്ഷിച്ചുകൊള്‍ക. നാള്‍ സമീപിക്കുന്നു എന്നു കാണുംതോറും അത് അധികമധികമായി ചെയ്യേണ്ടതാകുന്നു. (എബ്രായര്‍ 10:25).
എന്‍റെ ആദ്യകാലങ്ങളില്‍, യുവ ക്രിസ്ത്യാനിയായ ഞാന്‍, സഭയില്‍ സമയത്ത് വരിക എന്നത് ഗൌരവത്തോടെ എടുത്തിരുന്നില്ല എന്ന കാര്യം ഞാന്‍ സമ്മതിക്കുന്നു. ഒരു ദിവസം, പതിവുപോലെ, ഞാന്‍ താമസിച്ചു വന്നു; എന്‍റെ പാസ്റ്റര്‍, അദ്ദേഹത്തിന്‍റെ സാധാരണമായ അധികാര ശബ്ദത്തില്‍ സഭയില്‍ സമയത്ത് വരണം എന്ന് എന്നോടു പറഞ്ഞു. എന്‍റെ സ്വയത്തിന് വേദനയായി, ആ ദിവസം എന്‍റെ ഹാലേലുയ്യ സഭയില്‍ കേട്ടില്ല (ശ്രദ്ധിക്കുക, പലര്‍ക്കും സഭ ഇങ്ങനെയാണ്).
എന്‍റെ പാസ്റ്റര്‍ വിവേചനമുള്ളവന്‍ ആയിരുന്നു അദ്ദേഹം പിന്നീട് എന്നെ വിളിച്ചു മാറ്റിനിര്‍ത്തി, തന്‍റെ കരം എന്‍റെ തോളില്‍ വെച്ചു ഇങ്ങനെ പറഞ്ഞു, "മൈക്കിള്‍, നിനക്കു പ്രയാസമായി എന്ന് എനിക്കറിയാം, എന്നാല്‍ നീ താമസിച്ചു സഭയില്‍ വരുമ്പോള്‍ ഒക്കെയും, ദൈവത്തിന്‍റെ സാന്നിധ്യത്തിന്‍റെ വില നീ എത്ര കുറച്ചു കാണുന്നു എന്ന് നീ അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു." ഞാന്‍ അത് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. ഞാന്‍ പ്രതിഷേധിച്ചു, പറയുകയുണ്ടായി, "എന്നാല്‍ ഞാന്‍ കര്‍ത്താവിനെ സ്നേഹിക്കുന്നു". അദ്ദേഹം ശാന്തമായി പറഞ്ഞു, "സ്നേഹവും ബഹുമാനവും(വിലയും) രണ്ടും ഒരുപോലെ ഉണ്ടായിരിക്കണം". അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേര്‍ത്തു, "നീ ഒരു പ്രധാനപ്പെട്ട വ്യക്തിയെ കാണാന്‍ പോകുമ്പോള്‍, താമസിച്ചു പോകുവാന്‍ നീ ധൈര്യപ്പെടുമോ? നമ്മുടെ ദൈവം ഒരു വി.ഐ.പി യെക്കാള്‍ വലിയവനാണ്. അവന്‍ രാജാധിരാജാവും കര്‍ത്താധികര്‍ത്താവും ആകുന്നു." (വെളിപ്പാട് 17:14). ഞാന്‍ ഇനിയും അത് ആവര്‍ത്തിക്കില്ലെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു ഞാന്‍ ഉറപ്പുകൊടുത്തു.
അദ്ദേഹം പറഞ്ഞ ഒരു കാര്യംകൂടെ ഞാന്‍ നിങ്ങളുമായി പങ്കുവെക്കുവാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞു, "മൈക്കിള്‍, ഒരു ദിവസം നിനക്ക് സ്വന്തമായി ഒരു സഭ ഉണ്ടാകും, യേശുവിന്‍റെ ഒരു യുവ ശിഷ്യന്‍ എന്ന നിലയില്‍ നീ വളര്‍ത്തിയെടുക്കേണ്ട അടിസ്ഥാനപരമായ സ്വഭാവ സവിശേഷത ആണ് കൃത്യസമയത്ത് സഭയില്‍ വരിക എന്നത്. ഈ ഒരു ശീലം നിന്‍റെ ജീവിതത്തിലെ മറ്റു എല്ലാ ഭാഗങ്ങളെയും സ്വാധീനിക്കുവാന്‍ ഇടയാകും".
ആരാധന തീര്‍ന്നതിനു ശേഷം പലരും യോഗത്തിലേക്ക് വരുന്നത് കാണുമ്പോള്‍ എനിക്ക് വളരെ വേദന തോന്നിയിട്ടുണ്ട്. താമസിച്ചു വരുന്നതിനു ഓരോരുത്തര്‍ക്കും അവരുടെ കാരണങ്ങള്‍ ഉണ്ടാകാം എന്നാല്‍ ആരാധനയുടെ ആ നിമിഷങ്ങളാണ് നിങ്ങളുടെ ജീവിതത്തിന്‍റെ പ്രധാന അടിസ്ഥാനം രൂപപ്പെടുത്തുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാമോ. ഇതിനു പുറമേ, ആരാധനയുടെ ആരംഭം നിര്‍ബന്ധമില്ലാത്ത ഒരു കാര്യമായി കരുതുന്നത് പലരും തുടരുകയും ചെയ്യുന്നു.
അതുകൊണ്ട് ഇപ്പോള്‍ മുതല്‍, നമുക്ക് കൃത്യസമയത്ത് സഭയില്‍ പോകുകയും ദൈവത്തിനു മാത്രമുള്ള ബഹുമാനം അവനു നല്‍കുകയും ചെയ്യാം. ഇത് നിങ്ങളെ പ്രയാസപ്പെടുത്താതെ മറിച്ച് ദൈവത്തില്‍ കൂടുതലായി വളരുവാന്‍ ഉള്ള നിര്‍ദ്ദേശമായി നിങ്ങള്‍ കൈക്കൊള്ളുവാനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, ഉപരിതലത്തില്‍ അപ്രധാനമെന്ന് തോന്നുമെങ്കിലും എന്നാല്‍ നമ്മുടെ അകത്തെ മനുഷ്യന്‍റെ മൂല്യം വെളിപ്പെടുത്തുകയും ചെയ്യുന്ന ഒരു വിളിയാണിത്.
പ്രാര്‍ത്ഥന
പിതാവേ, എന്‍റെ മുന്‍ഗണനകളെ ശരിയായി നിശ്ചയിക്കുവാനുള്ള കൃപ എനിക്ക് തരേണമേ. എന്‍റെ സമയവും അങ്ങ് എനിക്ക് നല്‍കിയിട്ടുള്ള സകലവും മുഖാന്തരം ഞാന്‍ അങ്ങയെ മാനിക്കുന്നു. യേശുവിന്‍റെ നാമത്തില്‍, ആമേന്‍!
അവന്‍റെ സന്നിധിയില്‍.
അവന്‍റെ സന്നിധിയില്‍.
Join our WhatsApp Channel
Most Read
● തലകെട്ട്: നിങ്ങളുടെ പ്രാര്ത്ഥനാ ജീവിതം അഭിവൃദ്ധിപ്പെടുത്തുവാനുള്ള പ്രായോഗീക നിര്ദ്ദേശങ്ങള്● നിങ്ങളുടെ മനസ്സിനു ശിക്ഷണം നല്‍കുക
● ക്രിസ്തു കേന്ദ്രീകൃതമായ ഒരു ഭവനം
● സുഹൃത്ത് ആകാനുള്ള അപേക്ഷ: പ്രാര്ത്ഥനയോടെ തിരഞ്ഞെടുക്കുക.
● ദൈവത്തിന്‍റെ വചനത്തില് മാറ്റം വരുത്തരുത്
● സുവിശേഷം അറിയിക്കുന്നവര്
● ക്രിസ്ത്യാനികള്ക്ക് ദൂതന്മാരോടു കല്പ്പിക്കുവാന് കഴിയുമോ?
അഭിപ്രായങ്ങള്‍