അനുദിന മന്ന
1
0
490
നടക്കുവാന്‍ ശീലിക്കുക
Friday, 3rd of May 2024
Categories :
ആത്മീക നടപ്പ് (Spiritual Walk)
കര്‍ത്താവ് പറയുന്നു, "ഞാന്‍ എഫ്രയീമിനെ നടപ്പാന്‍ ശീലിപ്പിച്ചു; ഞാന്‍ അവരെ എന്‍റെ ഭുജങ്ങളില്‍ എടുത്തു; എങ്കിലും ഞാന്‍ അവരെ സൌഖ്യമാക്കി എന്ന് അവര്‍ അറിഞ്ഞില്ല". (ഹോശേയ 11:3).
ആഴമായ ജീവിത മാറ്റത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്നത് പരിശുദ്ധാത്മാവിന്‍റെ ശക്തിയില്‍ നടക്കുവാന്‍ (ജീവിക്കുവാന്‍) ശീലിക്കുക എന്നുള്ളതാണ്. ഈ ലോകത്തില്‍ മനുഷ്യരായി എങ്ങനെ ജീവിക്കണം എന്ന് നാം പഠിക്കുന്നത് പോലെ, ദൈവ രാജ്യത്തില്‍ ആത്മീക മനുഷ്യരായി എങ്ങനെ ജീവിക്കണം എന്നും നാം പഠിക്കണം. ശാരീരികമായി എങ്ങനെ നടക്കണം എന്ന് നാം പഠിച്ചതുപോലെ ആത്മീകമായും എങ്ങനെ നടക്കണം എന്ന് നാം പഠിക്കേണ്ടത് ആവശ്യമാണ്. നാം ശാരീരികമായി എങ്ങനെ നടക്കണം എന്ന് നമ്മുടെ മാതാപിതാക്കള്‍ നമ്മെ പഠിപ്പിച്ചു, അതുപോലെ നാം ആത്മീകമായി എങ്ങനെ നടക്കണം എന്ന് ദൈവത്തിന്‍റെ ആത്മാവ് നമ്മെ പഠിപ്പിക്കുന്നു.
എല്ലാ കാര്യങ്ങളിലും ദൈവത്തെ പ്രസാദിപ്പിക്കുന്ന രീതിയില്‍ നാം നടക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ദൈവത്തെകുറിച്ചുള്ള പരിജ്ഞാനത്തില്‍ വര്‍ദ്ധിച്ചുവരുന്നവരായി നാം നടക്കണം. അപ്പോസ്തലനായ പൌലോസ്, സഭയിലെ അംഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു, "അതുകൊണ്ടു ഞങ്ങള്‍ അതു കേട്ട നാള്‍ മുതല്‍ നിങ്ങള്‍ക്കുവേണ്ടി ഇടവിടാതെ പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ പൂര്‍ണ്ണപ്രസാദത്തിനായി കര്‍ത്താവിനു യോഗ്യമാകുംവണ്ണം നടന്നു, ആത്മീകമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്‍റെ ഇഷ്ടത്തിന്‍റെ പരിജ്ഞാനം കൊണ്ടു നിറഞ്ഞുവരേണം എന്നും, സകല സല്‍പ്രവര്‍ത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ വളരേണമെന്നും" (കൊലോസ്യര്‍ 1:9-10).
നിങ്ങളുടെ ചിന്തകള്‍ക്ക് അറിവു നല്‍കുവാന്‍ മാത്രമല്ല മറിച്ച് നിങ്ങളുടെ മനസ്സിനെ പുനഃക്രമീകരിക്കുവാന്‍ വേദപുസ്തകത്തെ അനുവദിക്കുക.
ദൈവത്തോടുകൂടെ നടക്കുവാനായി ഉണ്ടായിരിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട ഗുണം പഠിക്കുവാനുള്ള ഒരു ഹൃദയം ഉണ്ടായിരിക്കുക എന്നതാണ്. നാം അവനില്‍ പ്രാപിച്ചിരിക്കുന്നത് നിലനിര്‍ത്തുവാനും, അനുദിനവും ദൈവത്തോടുകൂടെ കാര്യങ്ങള്‍ സജീവമായി ചെയ്യുവാനും ഇത് നമ്മെ സഹായിക്കും.
പരീശന്മാരുടെ ഏറ്റവും വലിയ പതനം ദൈവത്തെക്കുറിച്ചു അറിയേണ്ടതെല്ലാം അവര്‍ അറിഞ്ഞു എന്ന അവരുടെ വിശ്വാസമായിരുന്നു. ഈ കാരണത്താല്‍, അവരുടെ ആത്മീക വളര്‍ച്ചയെ സംബന്ധിച്ച് നിശ്ചലമായ ഒരു സ്ഥലത്താണ് അവര്‍ ജീവിച്ചിരുന്നത്. കര്‍ത്താവായ യേശു പറഞ്ഞു, "ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവന്‍ ആരും ഒരുനാളും അതില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു". (മര്‍ക്കൊസ് 10:15). അതിന്‍റെ അര്‍ത്ഥം നിങ്ങള്‍ നേട്ടത്തിന്‍റെ ഏതു പടിയിലായാലും, കൂടുതലായി പ്രാപിക്കുവാന്‍, നാം പഠിക്കുവാന്‍ തയ്യാറുള്ളവര്‍ ആകേണ്ടത് ആവശ്യമാണ്

പ്രാര്‍ത്ഥന
പിതാവേ, എന്‍റെ അഹങ്കാരവും നിഗളവും ക്ഷമിക്കേണമേ, പഠിക്കാന്‍ തയ്യാറുള്ള ഒരു മനസ്സ് എനിക്ക് തരേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel

Most Read
● തളിര്ത്ത വടി● ജീവനുള്ളതിനുവേണ്ടി പ്രാര്ത്ഥിക്കുന്ന ഒരു മരണപ്പെട്ട മനുഷ്യന്
● ഒടുവിലത്തെ അങ്കതലം വിജയിക്കുക
● ആത്മീക അഹങ്കാരത്തിന്റെ കെണി
● വിശ്വാസവും പ്രതീക്ഷയും സ്നേഹവും
● ചെത്തിയൊരുക്കുന്ന കാലങ്ങള് -1
● ദിവസം 35: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍