അനുദിന മന്ന
വിശ്വാസത്തില്‍ അല്ലെങ്കില്‍ ഭയത്തില്‍
Saturday, 25th of May 2024
2
0
606
Categories :
വിശ്വാസം (Faith)
അവര്‍ അടുത്തുചെന്നു: കര്‍ത്താവേ, രക്ഷിക്കേണമേ; ഞങ്ങള്‍ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണര്‍ത്തി.
അവന്‍ അവരോട്: "അല്പവിശ്വാസികളെ, നിങ്ങള്‍ ഭീരുക്കള്‍ ആകുവാന്‍ എന്ത്" എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനേയും കടലിനേയും ശാസിച്ചപ്പോള്‍ വലിയ ശാന്തതയുണ്ടായി. (മത്തായി 8:25-26).
എനിക്ക് പ്രായംകുറഞ്ഞ ഒരു അനന്തരവന്‍ ഉണ്ടായിരുന്നു (തീര്‍ച്ചയായും ഇപ്പോള്‍ അവന്‍ വളര്‍ന്നുകഴിഞ്ഞു). അവന്‍ ഒരു കൊച്ചു കുഞ്ഞായിരുന്നപ്പോള്‍, ഞാന്‍ അവനെ വായുവിലേക്ക് ചെറുതായി പൊക്കിയെറിയുമായിരുന്നു. ആദ്യമൊക്കെ അവന്‍ ഒരുപാടു കരയുവാനായി തുടങ്ങി, ഒരുപക്ഷേ പേടി കൊണ്ടായിരിക്കും. രണ്ടാമത്തെ പ്രാവശ്യം, അവന്‍ ചിരിക്കുവാന്‍ ആരംഭിച്ചു, അതിനുശേഷം പെട്ടെന്ന്, അത്യന്തം ആഹ്ളാദത്തോടെ അവന്‍ പൊട്ടിച്ചിരിച്ചു. അവന്‍ ഒരുപാട് ആനന്ദിച്ചു. ഞാന്‍ എന്‍റെ മുറിയില്‍ ചില ജോലിയില്‍ മുഴുകിയിരിക്കുമ്പോള്‍, അവന്‍ എന്നെ അന്വേഷിച്ചു വരികയും അവനെ വായുവിലേക്ക് എടുത്തു എറിഞ്ഞുകൊണ്ട് അവന്‍റെ കൂടെ കളിക്കുവാന്‍ വേണ്ടി തന്‍റെ കുഞ്ഞു ഭാഷയില്‍ എനിക്ക് സൂചന തരികയും ചെയ്യും.
എന്‍റെ ആ കുഞ്ഞ് അനന്തരവന്‍ ഭയത്തെ മാറ്റുവാന്‍ അനുവദിക്കയും എന്നെ വിശ്വസിക്കയും ചെയ്തപ്പോള്‍ ഞാന്‍ ആരാണെന്നും എന്‍റെ ഉദ്ദേശം എന്തെന്നും മനസ്സിലാക്കുവാന്‍ തുടങ്ങി. അത് തന്നെയാണ് നമ്മുടെ ജീവിതത്തിലും നടക്കുന്നത്. ക്രിസ്ത്യാനികളായ നമുക്ക് ദൈവം നമ്മുടെ പിതാവാണെന്ന് മനസ്സിലാകും, എന്നാല്‍ മനുഷ്യര്‍ക്കു ചെയ്യുവാന്‍ കഴിയാത്തത് ഒന്നുമില്ല എന്ന 'നിഗൂഢമായ വിശ്വാസം' നമുക്കുണ്ട്. എന്നിരുന്നാലും, യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍, ഭയവും പേടിയും നമ്മെ പിടികൂടുവാന്‍ നാം അനുവദിക്കുന്നു. നാം ആയിരിക്കുന്ന ഓരോ സാഹചര്യങ്ങളിലും കൂടെ ദൈവം ചെയ്യുവാന്‍ പരിശ്രമിക്കുന്നതിന്‍റെ മനോഹാരിത കാണുവാന്‍ കഴിയാതെ ഇത് നമ്മെ തടയുന്നു.
ഭയവും സംശയവും തമ്മില്‍ എപ്പോഴും ഒരു ബന്ധമുണ്ട്, അവ രണ്ടും മറ്റൊന്നിലേക്കു നയിക്കുന്നു. സംശയിക്കുന്ന മനുഷ്യന്‍ ഭയമുള്ളവന്‍ ആയിരിക്കും, അതുപോലെ ഭയമുള്ള മനുഷ്യന്‍ സംശയിക്കും!
വേദപുസ്തകം പറയുന്നു, "നിങ്ങള്‍ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്‍റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിന്‍ ആത്മാവിനെ അത്രേ പ്രാപിച്ചത്". (റോമര്‍ 8:15). നിങ്ങള്‍ അത് കാണുന്നുണ്ടോ? ഭയം പ്രകടിപ്പിക്കുവാനും പരിശോധനാ സമയത്ത് ഒരു രീതിയിലും കുലുങ്ങിപോകുവാനുമല്ല ദൈവം നമ്മെ രൂപപ്പെടുത്തിയിരിക്കുന്നത്, എന്നാല്‍ മറിച്ച്, ഇപ്പോള്‍ നാം ദൈവത്തിന്‍റെ കുടുംബത്തിലേക്ക് ചേര്‍ക്കപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുവാന്‍ ദൈവത്തിലുള്ള നമ്മുടെ വിശ്വാസം നമ്മെ സഹായിക്കേണ്ടതിനു ദൈവം തന്‍റെ ആത്മാവിനെ നമ്മില്‍ വെച്ചിരിക്കുന്നു.
ദൈവത്തിന്‍റെ ശക്തിയിലും വല്ലഭത്വത്തിലും പൂര്‍ണ്ണമായി ആശ്രയിച്ചുകൊണ്ട് അബ്ബാ, പിതാവേ എന്ന് അപേക്ഷിക്കുന്നതിലേക്ക് നമ്മെ നയിക്കുന്ന ഒരു ശക്തമായ പ്രഭാവം ആയിരിക്കും ഇത്. ഒരു വിശ്വാസിയുടെ ജീവിതത്തില്‍ വിശ്വാസവും ഭയവും ഒരേ സമയം സഹവര്‍ത്തിത്വം ചെയ്യരുത്. ജീവിതം നമ്മില്‍ എന്തുതന്നെ കൊണ്ടുവന്നാലും ദൈവം നമ്മെ സഹായിക്കേണ്ടതിനായി നാം ദൈവത്തില്‍ ആശ്രയിക്കയും പൂര്‍ണ്ണ വിധേയത്വത്തോടെ വിശ്വസിക്കയും ചെയ്യണം. വിശ്വാസത്താല്‍ നാം ഇത് അറിയണം: ദൈവം നമ്മെ ഇതിലേക്ക് കൊണ്ടുവന്നുവെങ്കില്‍, ദൈവം അതില്‍കൂടെ നമ്മെ പുറത്തുകൊണ്ടുവരും.
അവസാനമായി, മര്‍ക്കൊസ് 4:40 ല്‍ ക്രിസ്തു പറഞ്ഞു, "നിങ്ങള്‍ ഇങ്ങനെ ഭീരുക്കള്‍ ആകുവാന്‍ എന്ത്? നിങ്ങള്‍ക്ക് ഇപ്പോഴും വിശ്വാസം ഇല്ലയോ?". ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തില്‍ വിശ്വാസത്തെ ഇല്ലാതാക്കുന്ന ഒരേഒരു കാര്യം ഭയം മാത്രമാണ്. പൂര്‍ണ്ണമായ ആശ്രയത്തോടും സമര്‍പ്പണത്തോടും കൂടെ ദൈവത്തെ പിന്‍ഗമിക്കുവാന്‍ ഇന്ന് തീരുമാനിക്കുക, ദൈവത്തിന്‍റെ വചനത്തിലും അവന്‍റെ വാഗ്ദത്തങ്ങളിലും ഉള്ള നമ്മുടെ വിശ്വാസത്തെ ചോര്‍ത്തിക്കളയുവാന്‍ ഭയത്തെ അനുവദിക്കരുത്.

പ്രാര്‍ത്ഥന
പിതാവാം ദൈവമേ, ഞാന്‍ ആയിരിക്കുന്ന സാഹചര്യങ്ങള്‍ക്ക് അതീതമായി അങ്ങയില്‍ ആശ്രയിക്കുവാന്‍ എന്നെ സഹായിക്കേണമേ. എന്നെ ഭയപ്പെടുത്തുവാന്‍ പിശാചു കാരണങ്ങള്‍ തരുമ്പോള്‍ ഒക്കെയും, ഞാന്‍ അങ്ങയുടെതാണെന്നും എന്‍റെ വിശ്വാസം അങ്ങയില്‍ ശക്തിയുള്ളതാണെന്നും എന്നെ ഓര്‍പ്പിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ദൈവത്തെ അന്വേഷിക്കയും നിങ്ങളുടെ യുദ്ധത്തെ അഭിമുഖീകരിക്കയും ചെയ്യുക● 21 ദിവസങ്ങള് ഉപവാസം: ദിവസം #15
● രാജാക്കന്മാരുടെ മുമ്പാകെ ദാവീദിനെ നിറുത്തുവാന് കാരണമായ ഗുണങ്ങള്
● ജീവന് രക്തത്തിലാകുന്നു
● ഒരു മാറ്റത്തിനുള്ള സമയം
● വിശ്വാസവും പ്രതീക്ഷയും സ്നേഹവും
● നിങ്ങളുടെ ജോലി സംബന്ധിച്ചുള്ള ഒരു രഹസ്യം
അഭിപ്രായങ്ങള്‍