അനുദിന മന്ന
1
0
719
കര്‍ത്താവായ യേശുവില്‍ കൂടിയുള്ള കൃപ
Saturday, 8th of June 2024
Categories :
കൃപ (Grace)
ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. (യോഹന്നാന്‍ 1:17)
ഒരു സര്‍വ്വേ അനുസരിച്ച്, ഇന്നത്തെ ലോകത്തില്‍, മതങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അനേകരും ദൈവത്തിന്‍റെ അടുക്കല്‍ എത്തുവാനുള്ള വഴിയുടെ ഭൂപടം അന്വേഷിച്ചുകൊണ്ടിരിക്കുന്നു അത് അവര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
മനുഷ്യരില്‍ ആഴമായ, ജന്മനായുള്ള, സ്വാഭാവീകമായ ഒരു ആഗ്രഹം ദൈവത്തെ അന്വേഷിക്കുന്നതിനായിട്ടുണ്ട്. ഈ കാരണത്താലാണ് പര്യവേക്ഷകര്‍ വനത്തിന്‍റെ ഉള്‍ഭാഗങ്ങളിലേക്ക് പോകുന്നത്; ഏതെങ്കിലും നിലയിലുള്ള ഒരു ആരാധനാ വസ്തുവിനെ അവര്‍ കണ്ടെത്തുന്നു. അജ്ഞാതനായ ദൈവത്തിങ്കലേക്കുള്ള വഴി ഇന്ന് എല്ലാ മതങ്ങളും വിവരിക്കുന്നുണ്ട്, അതിനായി നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുകയും ചെയ്യുന്നു. എല്ലാ കല്പനകളും പ്രമാണിക്കുവാന്‍ എത്രയും കൂടുതല്‍ അവര്‍ പരിശ്രമിക്കുന്നുവോ, അത്രയും അധികം അവര്‍ വീണുപോകുന്നു, അവര്‍ ഒരിക്കലും അറിയാത്ത ദൈവത്തെ പ്രസാദിപ്പിക്കുവാനുള്ള കുടുക്കില്‍ അവര്‍ തുടര്‍മാനമായി വീഴുന്നു.
പഴയനിയമത്തില്‍, യിസ്രായേല്‍ ജനം ദൈവത്തിന്‍റെ വഴികളെ മനസ്സിലാക്കിയില്ല. അവര്‍ ദൈവത്തിന്‍റെ പ്രവര്‍ത്തികളേയും കല്പനകളെയും അറിയുക മാത്രം ചെയ്തു, തുടര്‍മാനമായി പരിപൂര്‍ണ്ണനും അതി പരിശുദ്ധനുമായ ഈ ദൈവീക ആസ്തിത്വത്തെ മനസ്സിലാക്കുന്ന സ്ഥലത്തിലേക്ക് ഒരിക്കലും വരികയും ആ നിലവാരത്തില്‍ ജീവിക്കയും ചെയ്യുന്നില്ല. (സങ്കീ 103:7)
പഴയ നിയമ സമാഗമനക്കുടാരത്തിന്‍റെ ഘടന ഒരു മനുഷ്യനു വിശുദ്ധ ജീവിതം നയിക്കുന്നതിനുള്ള തടസ്സങ്ങളെ തുറന്നുകാട്ടുന്നു, എന്നെന്നേക്കും ന്യായപ്രമാണത്തില്‍ അപൂര്‍ണ്ണരായി അപര്യാപ്തതയില്‍ ജീവിക്കുന്നു. അവരെ ദൈവത്തോടു കൂടുതല്‍ അടുപ്പിക്കേണ്ടതായ ഒരേഒരു കാര്യം, അവരെ ദൈവത്തിങ്കല്‍ നിന്നും അകറ്റുകയും അവനിലേക്കുള്ള പ്രവേശനം നിഷേധിക്കയും ചെയ്തു. ദൈവത്തിന്‍റെ നിലവാരത്തെ അളക്കുവാന്‍ വേണ്ടി ജനങ്ങളുടെ കുറവുകളെയും വീഴ്ചകളെയും ന്യായപ്രമാണം തുടര്‍മാനമായി ചൂണ്ടികാണിച്ചുകൊണ്ടിരുന്നു. വേദപുസ്തകം ന്യായപ്രമാണത്തെ ശിശുപാലകന്‍ എന്നു വിളിക്കുന്നു. (ഗലാത്യര്‍ 3:25).
കര്‍ത്താവായ യേശുവിന്‍റെ വരവ് ദൈവത്തിന്‍റെ വ്യക്തിത്വത്തെ അറിയുന്നതില്‍ ഒരു മാറ്റം കൊണ്ടുവന്നു. യേശു വിശ്വാസവും കൃപയും അവനോടുകൂടെ കൊണ്ടുവന്നു. ദൈവത്തോടു ബന്ധപ്പെടുവാനുള്ള ഒരു ഉപകരണമാണ് വിശ്വാസം എന്നാല്‍ കൃപ ആ ഉപകരണത്തെ ഉപയോഗിക്കുവാനുള്ള ഒരു വേദിയാണ്. ദൈവത്തിന്‍റെ വ്യക്തിത്വത്തെ സംബന്ധിച്ചു വിശ്വാസം ഒരു അറിവ് കൊണ്ടുവന്നു, ഒരുപാട് ശൂന്യമായ സ്ഥലം ഒഴിവാക്കിയിട്ട ന്യായപ്രമാണത്തില്‍ നിന്നും വ്യത്യസ്തമായി, ജീവിതവും സമാധാനവും കൂടാതെ ദൈവത്തിന്‍റെ ഉപദേശം പറയുന്നതുപോലെ. ഗലാത്യര്‍ 3:23 നമ്മോടു പറയുന്നു, "വിശ്വാസം വരുംമുമ്പേ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വസത്തിനായിക്കൊണ്ടു ന്യായപ്രമണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു."
ഒരു മദ്ധ്യസ്ഥന്‍ ഇല്ലാതെ ധൈര്യത്തോടെ ദൈവത്തിന്‍റെ അടുക്കലേക്കു നമുക്ക് ഇപ്പോള്‍ ചെല്ലുവാന്‍ വേണ്ടി നിരപ്പിനും നീതീകരണത്തിനുമായി കര്‍ത്താവായ യേശു ഒരു വേദി ഒരുക്കിയിരിക്കുന്നു. യേശുവില്‍കൂടി മാത്രമേ എല്ലാ മനുഷ്യരും രക്ഷിക്കപ്പെട്ടു പൂര്‍ണ്ണതയിലേക്ക് വരികയുള്ളു.
ആകയാല്‍, വിശ്വാസത്താല്‍ നാം അവന്‍റെ ശക്തി ഉപയോഗിക്കുന്നു, കൃപയാല്‍ നാം അവന്‍റെ വ്യക്തിത്വത്തെ, അവന്‍റെ വഴിയെ കൂടുതലായി അറിയുന്നു.
പ്രാര്‍ത്ഥന
കര്‍ത്താവായ യേശുവേ, മാനവരാശിയ്ക്ക് അങ്ങ് കൊണ്ടുവന്ന കൃപയ്ക്കായി അങ്ങേയ്ക്ക് നന്ദി പറയുന്നു. ആമേന്‍.
Join our WhatsApp Channel

Most Read
● നിങ്ങളുടെ വിടുതല്‍ എങ്ങനെ സൂക്ഷിക്കാം● കൃപയുടെ ഒരു ചാലായി മാറുക
● പത്ഥ്യോപദേശത്തിന്‍റെ പ്രാധാന്യത
● ദൈവം എങ്ങനെയാണ് കരുതുന്നത് #4
● നിര്‍ണ്ണായകമായ മൂന്ന് പരിശോധനകള്‍
● ഞങ്ങള്‍ക്ക് അല്ല
● ആ കാര്യങ്ങള്‍ സജീവമാക്കുക
അഭിപ്രായങ്ങള്‍