അനുദിന മന്ന
വിശ്വാസത്താല്‍ പ്രാപിക്കുക
Wednesday, 26th of June 2024
1
0
436
Categories :
വിശ്വാസം (Faith)
എന്നാല്‍ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിയുന്നതല്ല; ദൈവത്തിന്‍റെ അടുക്കല്‍ വരുന്നവന്‍ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ. (എബ്രായര്‍ 11:6).
നാം ദൈവത്തിങ്കല്‍ നിന്നും പ്രാപിക്കുന്നതെല്ലാം വിശ്വാസത്താല്‍ വരുന്നതാണ്. വിശ്വാസത്താല്‍ ദൈവത്തിങ്കല്‍ നിന്നും പ്രാപിക്കുന്നതിനുള്ള ശക്തമായ മൂന്നു കാര്യങ്ങള്‍ ഇന്ന് ഞാന്‍ പങ്കുവെക്കുവാന്‍ ആഗ്രഹിക്കുന്നു.
സൂചകം #1
1. ദൈവം ഉണ്ട് എന്ന് നാം യഥാര്‍ത്ഥമായി, സത്യസന്ധമായി വിശ്വസിക്കണം. ഇന്ന് നമുക്ക് ചുറ്റുമുള്ള ലോകം തുടര്‍മാനമായി ദൈവത്തെ നിരാകരിച്ചുകൊണ്ടിരിക്കയാണ്. നാം ആ കള്ളം വാങ്ങിക്കേണ്ട ആവശ്യമില്ല. വേദപുസ്തകം വ്യക്തമായി പറയുന്നു: "ആകാശം ദൈവത്തിന്‍റെ മഹത്വത്തെ വര്‍ണ്ണിക്കുന്നു; ആകാശവിതാനം അവന്‍റെ കൈവേലയെ പ്രസിദ്ധമാക്കുന്നു". (സങ്കീര്‍ത്തനം 19:1).
രണ്ടാമതായി, നമുക്ക് ചുറ്റുമുള്ള ആളുകളുടെ ജീവിതത്തിലും ചരിത്രത്തില്‍ ഉടനീളമുള്ള പുരുഷന്മാരുടേയും സ്ത്രീകളുടേയും ജീവിതത്തിലും ദൈവത്തിന്‍റെ അത്ഭുതകരമായ ഇടപെടല്‍ നാം കണ്ടിട്ടുണ്ട്.
രൂത്ത് ഒരു മോവാബ്യ സ്ത്രീയായിരുന്നു. ആരംഭത്തില്‍ അവള്‍ യിസ്രായേലിന്‍റെ ദൈവത്തെ വിശ്വസിച്ചിരുന്നില്ല. എന്നിരുന്നാലും, അവളുടെ അതികഠിനമായ നഷ്ടത്തിന്‍റെയും വേദനയുടെയും മദ്ധ്യത്തിലും അവള്‍ ദൈവത്തില്‍ വിശ്വസിക്കയും യഹോവയെ തന്‍റെ ദൈവമായി അംഗീകരിക്കയും ചെയ്തു. (രൂത്ത് 1:16). നിങ്ങള്‍ ആഴമേറിയ നഷ്ടത്തില്‍ കൂടിയും വേദനയില്‍ കൂടിയും കടന്നുപോയവര്‍ ആയിരിക്കാം. ദൈവം ഇല്ല എന്ന് പിശാചു നിങ്ങളോടു ഭോഷ്ക് പറയുവാന്‍ നിങ്ങള്‍ അനുവദിക്കരുത്. ആ വേദനയും നഷ്ടവും നിങ്ങളെ ദൈവത്തിങ്കല്‍ നിന്നും അകറ്റിക്കളയുവാന്‍ നിങ്ങള്‍ അനുവദിക്കരുത്. പകരം ദൈവത്തില്‍ കൂടുതലായി പറ്റിനില്‍ക്കുക.
സൂചകം #2
2. ശുഷ്കാന്തിയോടെ ദൈവത്തെ അന്വേഷിക്കുന്നവര്‍ക്ക് അവന്‍ പ്രതിഫലം നല്കുന്നവനാണ്.
രൂത്ത് ശുഷ്കാന്തിയോടെ ദൈവത്തെ അനുഗമിച്ചു. അവള്‍ മോവാബിനെ വിട്ടു ബെത്ലെഹെമിലേക്ക് (അര്‍ത്ഥം അപ്പത്തിന്‍റെ ഭവനം) - ദൈവത്തിന്‍റെ ഭവനത്തിലേക്ക് തിരിഞ്ഞു.
സകലവും നഷ്ടപ്പെട്ട ഒരു മോവാബ്യ സ്ത്രീയായിരുന്നു രൂത്ത് എങ്കിലും ദൈവം അവളുടെ വിശ്വാസത്തില്‍ പ്രസാദിക്കയും, അവന്‍ അവളെ തന്‍റെ ജീവിതകാലത്ത് മാത്രമല്ല അനുഗ്രഹിച്ചത്, മറിച്ച് ദൈവം തന്‍റെ പുത്രനായ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ അവളെ ചേര്‍ക്കുകയും ചെയ്തു. അതേ കാര്യംതന്നെ നിങ്ങള്‍ക്കും സംഭവിക്കാം.
സൂചകം #3
എന്നാല്‍ അവന്‍ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം: സംശയിക്കുന്നവന്‍ കാറ്റടിച്ച് അലയുന്ന കടല്‍ത്തിരയ്ക്കു സമന്‍. ഇങ്ങനെയുള്ള മനുഷ്യന്‍ കര്‍ത്താവിങ്കല്‍നിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുത്. (യാക്കോബ് 1:6-7).
"വല്ലതും ലഭിക്കും" എന്ന പദപ്രയോഗം നിങ്ങള്‍ ശ്രദ്ധിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. വല്ലതും എന്നാല്‍ സൌഖ്യം, വിടുതല്‍, അഭിവൃദ്ധി എന്നിദ്യാതി സകലവും ഉള്‍പ്പെടുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ വല്ലതും എന്നാല്‍ സകലതും ഉള്‍പ്പെടുന്നു എന്നാണര്‍ത്ഥം.
ദൈവത്തില്‍ നിന്നും നേരിട്ട് പ്രാപിക്കുന്നതിനുള്ള മാര്‍ഗം "വിശ്വാസത്തോടെ ചോദിക്കുക" എന്നതാണ്.
ഇപ്പോള്‍ തുടക്കത്തില്‍, പെട്ടെന്ന് മറുപടി നിങ്ങള്‍ കണ്ടില്ലയെന്നു വരും എന്നാല്‍ ചോദിച്ചുകൊണ്ട് നിങ്ങള്‍ വചനം പ്രാവര്‍ത്തീകമാക്കുമ്പോള്‍, നിങ്ങളുടെ ആത്മീക പേശികള്‍ വളരുകയും നിങ്ങളുടെ ജീവിതത്തില്‍ "സകലതും" നടക്കുന്നത് നിങ്ങള്‍ കാണുവാന്‍ തുടങ്ങുകയും ചെയ്യും.
ഇങ്ങനെയാണ് വിശ്വാസ വീരന്മാരായ പുരുഷന്മാരും സ്ത്രീകളും അവരുടെ വിശ്വാസം വളര്‍ത്തിയത്, അതുപോലെ എനിക്കും നിങ്ങള്‍ക്കും ചെയ്യുവാന്‍ കഴിയും.
അനേക വര്‍ഷങ്ങള്‍ക്കു മുമ്പ് ദൈവത്തിന്‍റെ ദാസനായ ഡി.ജി. എസ് ദിനകരന്‍ ആംപ്ലിഫൈയ്ഡ് ബൈബിളില്‍ നിന്നും ഉദ്ധരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ചോദിച്ചുകൊണ്ടേയിരിക്കുക അപ്പോള്‍ അത് നിങ്ങള്‍ക്ക് ലഭിക്കും; അന്വേഷിച്ചുകൊണ്ടേയിരിക്കുക അപ്പോള്‍ നിങ്ങളത് കണ്ടെത്തും; മുട്ടികൊണ്ടേയിരിക്കുക (ആദരപൂര്‍വ്വം) അപ്പോള്‍ (വാതില്‍) നിങ്ങള്‍ക്കായി തുറക്കപ്പെടും. (മത്തായി 7:7).
നിങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിച്ചാല്‍, യഥാര്‍ത്ഥ പരിഭാഷ പറയുന്നു, "ചോദിച്ചുകൊണ്ടിരിക്കുക അപ്പോള്‍ നിങ്ങള്‍ക്ക് കിട്ടും". അനേകരും ഒന്നോ രണ്ടോ ദിവസം ചോദിച്ചിട്ട് പിന്നെ അതെല്ലാം നിര്‍ത്തിക്കളയും. ചോദിക്കുക പിന്നെയും തുടര്‍മാനമായി ചോദിക്കുക, ഇത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ലഭിക്കും.

പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, എന്‍റെ അവിശ്വാസം എന്നോടു ക്ഷമിക്കേണമേ. എന്‍റെ ജീവിതകാലം മുഴുവനും ജാഗ്രതയോടെ അങ്ങയെ അന്വേഷിക്കുവാനുള്ള കൃപയും ശക്തിയും എനിക്ക് തരേണമേ. അങ്ങാണ് എന്‍റെ പ്രതിഫലം. ഞാന്‍ അങ്ങയെ ആരാധിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● എന്താണ് വിശ്വാസം● ദൈവത്തിനു വേണ്ടി ദൈവത്തോടു കൂടെ
● മൂന്നു മണ്ഡലങ്ങള്
● ഒരു പോരാട്ടം കാഴ്ചവെയ്ക്കുക
● ദൈവത്തിന്‍റെ കൃപയെയും നിങ്ങളുടെ ഭാവിക്കുവേണ്ടിയുള്ള ഉദ്ദേശത്തേയും ആലിംഗനം ചെയ്യുക
● ദിവസം 02 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● എങ്ങനെയാണ് അവന്‍റെ പുനരുത്ഥാനത്തിനു ഒരു സാക്ഷിയാകുന്നത്? - II
അഭിപ്രായങ്ങള്‍