അനുദിന മന്ന
നല്ല ധനവിനിയോഗം
Wednesday, 11th of September 2024
1
0
179
Categories :
പണം കൈകാര്യം ചെയ്യല്‍ ( Money Management)
സമൃദ്ധമായ ഒരു ജീവിതം നയിക്കുന്നതിനു ധനം നന്നായി വിനിയോഗം ചെയ്യുന്നത് വളരെ പ്രധാനമാണ്. ശത്രു ഈ സത്യത്തെ നന്നായി അറിയുകയും ആളുകള്‍ ധനം തെറ്റായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനു അവരെ ചതിക്കുവാന്‍ സാദ്ധ്യമായത് എല്ലാം ചെയ്യുകയും ചെയ്യുന്നു.
ഉല്‍പത്തി 41, ദൈവത്തിന്‍റെ മനുഷ്യനായ യോസേഫിനെ നമുക്ക് കാണുവാന്‍ സാധിക്കും, അദ്ദേഹത്തിനു സ്വപ്നങ്ങളും ദര്‍ശനങ്ങളും വ്യാഖ്യാനിക്കുവാനുള്ള പ്രെത്യേക കഴിവുണ്ടായിരുന്നു. അതുകൊണ്ട് മിസ്രയിമിലെ രാജാവായ ഫറവോന്‍ ഒരു സ്വപ്നം കണ്ടപ്പോള്‍ അവന്‍റെ പ്രഗത്ഭരായ മന്ത്രവാദികള്‍ക്ക് ആര്‍ക്കും അത് വ്യാഖ്യാനിക്കുവാന്‍ കഴിഞ്ഞില്ല, ആകയാല്‍ ആ ദൌത്യം ചെയ്യേണ്ടതിനായി യോസേഫ് വിളിക്കപ്പെട്ടു.
സദൃശ്യവാക്യങ്ങള്‍ 18:16 വ്യക്തമായി നമ്മോടു പറയുന്നു, "മനുഷ്യൻ നൽകുന്ന സമ്മാനം മൂലം അവന് പ്രവേശനം ലഭിക്കും; അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും". ഇതുതന്നെയാണ് യഥാര്‍ത്ഥത്തില്‍ യോസേഫിനു സംഭവിച്ചത്. ഒരുദിവസം, അവന്‍ കാരാഗൃഹത്തിലെ ഒരു തടവുകാരന്‍ എന്ന നിലയില്‍ നിന്നും മിസ്രയിമിലെ പ്രധാനമന്ത്രിയായി ഉയര്‍ത്തപ്പെടുവാന്‍ ഇടയായി.
യോസേഫിനു ജ്ഞാനം എന്ന അവിശ്വസനീയമായ വരം ഉണ്ടായിരുന്നു. മിസ്രയിമിന്‍റെമേല്‍ വന്ന ക്ഷാമത്തിന്‍റെ സമയത്ത് വളരെ ഫലപ്രദമായി അവന്‍ തന്‍റെ ജ്ഞാനം ഉപയോഗിച്ചു പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ട് താന്‍ അത് തെളിയിക്കുവാന്‍ ഇടയായിത്തീര്‍ന്നു.
മിസ്രയിം ഉള്‍പ്പെടെ സകല രാജ്യങ്ങളും ഏഴു വര്‍ഷത്തെ സമൃദ്ധിയും ക്ഷാമവും അനുഭവിച്ചു എന്നുള്ളതാണ് അതിലെ താല്പര്യജനകമായ വസ്തുത. മിസ്രയിമും മറ്റുള്ള രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം എന്തെന്നാല്‍ മറ്റുള്ളവര്‍ക്കു ഇല്ലാതിരുന്ന, കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യുവാനുള്ള പദ്ധതികള്‍ മിസ്രയിമിന് ഉണ്ടായിരുന്നു എന്നതാണ്. ക്ഷാമം വന്നപ്പോള്‍, മിസ്രയിമിനു ചുറ്റുപാടുമുണ്ടായിരുന്ന എല്ലാ രാജ്യങ്ങളും സഹായത്തിനായി മിസ്രയിമിന്‍റെ വാതില്കല്‍ നിരനിന്നു.
നിങ്ങള്‍ക്ക് സാമ്പത്തീകം നന്നായി കൈകാര്യം ചെയ്യുവാന്‍ കഴിഞ്ഞാല്‍, നിങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശവും പദ്ധതിയും നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്ന് ശത്രുവിനു അറിയാം, ആകയാല്‍ ഈ വിഷയത്തില്‍ നിങ്ങളെ നിരാശപ്പെടുത്തുവാന്‍ വേണ്ടി പുസ്തകത്തിലെ അവന്‍റെ സകല തന്ത്രങ്ങളും ഉപയോഗിക്കുവാന്‍ അവന്‍ പരിശ്രമിക്കും.
ഉദാഹരണത്തിന്: നിങ്ങളുടെ ശമ്പളം ഒരു മാസത്തില്‍ 30,000/- ആണെന്ന് ചിന്തിക്കുക. നിങ്ങളുടെ ഒരു മാസത്തെ ആകമാനം ചെലവ് ഏകദേശം 27,000/- രൂപ ആയിരുന്നു. അതുകൊണ്ട് 3000/- രൂപ എന്ന മാന്യമായ ഒരു നീക്കിയിരിപ്പ് നിങ്ങള്‍ക്കുണ്ട്.
ഒരുദിവസം നിങ്ങള്‍ ഒരു വാണിഭകേന്ദ്രത്തിന്‍റെ മുമ്പില്‍ കൂടി കടന്നുപോകുമ്പോള്‍, ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ നിങ്ങള്‍ കാണുന്നു. അപ്പോള്‍ ഈ പുതിയ സ്മാര്‍ട്ട് ഫോണ്‍ നിങ്ങള്‍ വാങ്ങിക്കണം എന്ന് ശത്രു നിങ്ങളെ ബോധ്യപ്പെടുത്തുവാന്‍ തുടങ്ങും (നിങ്ങള്‍ക്ക് മാന്യമായ ഒരു ഫോണ്‍ ഉണ്ടെന്നുള്ള സത്യം ഗണ്യമാക്കുന്നില്ല). നിങ്ങള്‍ ജോലിചെയ്യുന്ന സ്ഥലത്ത് നിങ്ങള്‍ക്ക് മാത്രമാണ് ഏറ്റവും പുതിയതായ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതെന്നും കൂടെ ശത്രു നിങ്ങളെ ഓര്‍പ്പിക്കും.
പെട്ടെന്ന് നിങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുകൊണ്ട് നിങ്ങള്‍ അവന്‍റെ കെണിയില്‍ വീഴുവാന്‍ ഇടയാകും. ചില ദിവസങ്ങള്‍ക്ക് ശേഷം, സത്യം നിങ്ങളുടെ മുഖത്ത് തുറിച്ചുനോക്കുകയും, നിങ്ങള്‍ എന്ത് മണ്ടത്തരമാണ് ചെയ്തത് എന്ന് തിരിച്ചറിയുകയും ചെയ്യും. നിങ്ങള്‍ക്ക് സമാധാനം നഷ്ടപ്പെടുവാന്‍ തുടങ്ങും. ഇപ്പോള്‍ നിങ്ങള്‍ കടത്തിന്‍റെ കുഴിയിലാണ്. ഇപ്പോള്‍ ആ കടം വീട്ടേണ്ടതിനു നിങ്ങള്‍ വായ്പ വാങ്ങുവാനും, കള്ളം പറയുവാനും, കൃത്രിമത്വം കാണിക്കുവാനും തുടങ്ങും. നിങ്ങള്‍ ഇപ്പോള്‍ ഒരു ദുഷിച്ച പരിവൃത്തിയില്‍ പിടിക്കപ്പെട്ടിരിക്കയാണ്. ദൈവനാമത്തിനു വേണ്ടി കൊടുക്കുവാന്‍ പോലും നിങ്ങളുടെ പക്കല്‍ ഒന്നുമില്ല.
നാം അനുകരിക്കേണ്ട ഒരു തത്വം ഇവിടെയുണ്ട്.
ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്; മൂഢൻ അവയെ ദുരുപയോഗം ചെയ്തുകളയുന്നു. (സദൃശ്യവാക്യങ്ങള്‍ 21:20).
ലളിതമായി പറയട്ടെ, "ബുദ്ധിയുള്ള ആളുകള്‍ സമ്പാദിക്കുന്നത് മുഴുവനും ചിലവാക്കാത്തതു നിമിത്തം അവരുടെ കൈവശം ധാരാളം ശേഷിപ്പായിട്ടുണ്ട്. മറുഭാഗത്ത്, അനേകരും അവര്‍ക്ക് കിട്ടുന്നതെല്ലാം ചിലവാക്കുന്നു (ചിലപ്പോള്‍ അതില്‍ കൂടുതലും)."
ലളിതമായ തത്വം എന്തെന്നാല്‍, സാമ്പത്തീക വളര്‍ച്ചയുണ്ടാകേണ്ടതിനു ഒരുവന്‍ തന്‍റെ വരുമാനത്തേക്കാള്‍ കുറച്ചുമാത്രം ചിലവഴിക്കണം. നിര്‍ഭാഗ്യവശാല്‍, ചില ആളുകള്‍ക്ക് എത്ര ധനം കിട്ടിയാലും, അവര്‍ എപ്പോഴും കടത്തില്‍ തന്നെയാണ്. വരുമാനത്തേക്കാള്‍ കുറച്ചുമാത്രം ചിലവാക്കുക എന്ന തത്വം അവര്‍ നിന്ദിക്കുന്നതാണ് ഇതിനു കാരണം. ജ്ഞാനികളായിരിക്കയും ദൈവത്തിന്‍റെ വചനത്തിന്‍റെ ആലോചന ശ്രദ്ധിക്കുകയും ചെയ്യുക.

പ്രാര്‍ത്ഥന
പിതാവേ, വരുമാനവിഭവങ്ങള്‍ നന്നായി കൈകാര്യം ചെയ്യുവാനുള്ള ജ്ഞാനവും വിവേകവും എനിക്ക് നല്‍കണമെന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ അപേക്ഷിക്കുന്നു. ആമേന്‍.
Join our WhatsApp Channel
Most Read
● തിരസ്കരണം അതിജീവിക്കുക● പ്രാര്ത്ഥനയില് ശ്രദ്ധ പതറിപോകുന്നതിനെ എങ്ങനെ അതിജീവിക്കാം
● സാധാരണമായ പാത്രത്തില് കൂടിയുള്ള ശ്രേഷ്ഠമായ പ്രവര്ത്തി
● ദിവസം 16: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ശരിയായ ആളുകളുമായി സഹവര്ത്തിക്കുക
● ശരിയായ ഉദ്യമം പിന്തുടരുക
● ഇപ്പോള്‍ യേശു സ്വര്ഗ്ഗത്തില് എന്താണ് ചെയ്യുന്നത്?
അഭിപ്രായങ്ങള്‍