അനുദിന മന്ന
1
0
454
കാരാഗൃഹത്തിലെ സ്തുതി
Friday, 16th of August 2024
Categories :
വിടുതല്‍ (Deliverance)
എല്ലാറ്റിനും സ്തോത്രം ചെയ്‌വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ച് ക്രിസ്തുയേശുവിൽ ദൈവേഷ്ടം (1 തെസ്സലോനിക്യര്‍ 5:18).
നിരാശപ്പെടുവാന്‍ ആര്‍ക്കെങ്കിലും ഒരു കാരണമുണ്ടെങ്കില്‍ അത് പൌലോസിനും ശീലാസിനും ആയിരുന്നു. അവര്‍ സുവിശേഷം പ്രസംഗിക്കുകയായിരുന്നു, അതുനിമിത്തം, അവര്‍ പിടിക്കപ്പെട്ടു, അടിയേറ്റു, അവരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. പരസ്യമായി അപമാനിക്കപ്പെട്ടതിനു ശേഷം, അവരെ ചങ്ങലകൊണ്ട് ബന്ധിച്ചു കാല്‍ ആമത്തില്‍ ഇട്ടുപൂട്ടി കുറ്റവാളികളെ പോലെ നിന്ദിക്കപ്പെട്ടു.
എന്നിട്ടും, ദൈവത്തിന്‍റെ കരുതലിനെ ചോദ്യം ചെയ്യുവാന്‍ അവരുടെ സാഹചര്യങ്ങള്‍ ഒരു കാരണമാകുവാന്‍ അവര്‍ അനുവദിച്ചില്ല. നിരാശയുടെ ഒരു സാഹചര്യത്തെ കാണുന്നതിനു പകരം അവര്‍ ദൈവത്തിന്‍റെ ഉദ്ദേശങ്ങളില്‍ ആശ്രയിച്ചു. അടിയേല്‍ക്കപ്പെട്ട്, രക്തം ഒഴുക്കികൊണ്ട്, അവര്‍ ദൈവത്തെ പാടി സ്തുതിച്ചു.
"അർദ്ധരാത്രിക്ക് പൗലൊസും ശീലാസും പ്രാർത്ഥിച്ച് ദൈവത്തെ പാടി സ്തുതിച്ചു; തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു". (അപ്പൊ.പ്രവൃ 16:25).
ആ ഫിലിപ്യയിലെ കാരാഗൃഹത്തില്‍ അവിശ്വസനീയമായ ചില കാര്യങ്ങള്‍ ദൈവം ചെയ്യുവാന്‍ അവരുടെ തടവറയിലെ സ്തുതികള്‍ ഒരു മുഖാന്തരമായി മാറി.
പെട്ടെന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്‍റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞു വീണു (അപ്പൊ. പ്രവൃ 16:26).
പ്രധാനപ്പെട്ട മൂന്നു കാര്യങ്ങള്‍ സംഭവിച്ചു:
1. കാരാഗൃഹത്തിന്‍റെ അടിസ്ഥാനം കുലുങ്ങി
2. വാതിൽ ഒക്കെയും തുറന്നുപോയി
3. എല്ലാവരുടെയും ചങ്ങല അഴിഞ്ഞു വീണു.
അവരുടെ സ്തുതി അവരുടെ വാതിലുകള്‍ മാത്രമല്ല തുറന്നത് എന്നാല്‍ 'എല്ലാ' വാതിലുകളും തുറന്നു.
അവരുടെ സ്തുതി അവരുടെ മാത്രം ചങ്ങലകള്‍ അല്ല അഴിച്ചത് പ്രത്യുത 'എല്ലാവരുടെയും' ചങ്ങലകള്‍ അഴിച്ചു.
എല്ലാ സാഹചര്യങ്ങളിലും നിങ്ങള്‍ ദൈവത്തെ സ്തുതിക്കുന്നത് നിങ്ങള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ടവരുടെ ചങ്ങലകള്‍ അഴിക്കുവാനും അവര്‍ക്കായി വാതിലുകള്‍ തുറക്കുവാനും ഇടയാക്കും.
അതുപോലെ, ഇങ്ങനെയുള്ള ഏറ്റവും വേദനാജനകമായ ഒരു സാഹചര്യത്തില്‍ ഞങ്ങള്‍ ആയിത്തീരുവാന്‍ സ്നേഹവാനായ ദൈവം എങ്ങനെ അനുവദിച്ചു എന്നുപറഞ്ഞുകൊണ്ട് അവര്‍ പിറുപിറുക്കയും പരാതിപ്പെടുകയും ചെയ്തിരുന്നുവെങ്കിലൊ, തീര്‍ച്ചയായും കാരാഗൃഹപ്രമാണിയെയും തന്‍റെ മുഴുവന്‍ കുടുംബത്തേയും കര്‍ത്താവിങ്കലേക്കു നയിക്കുവാനുള്ള ഒരു അവസരം അവര്‍ക്ക് നഷ്ടമാകുമായിരുന്നു.
നിങ്ങളില്‍ ചിലര്‍ കര്‍ത്താവിലുള്ള നിങ്ങളുടെ വിശ്വാസം നിമിത്തം തീവ്രമായ ഉപദ്രവങ്ങളില്‍കൂടി കടന്നുപോയികൊണ്ടിരിക്കുകയാണ്. തളര്‍ന്നുപോകരുത്; കര്‍ത്താവിനെ മുറുകെപ്പിടിക്കുക. നീതിമാന്‍റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റില്‍ നിന്നും യഹോവ അവനെ വിടുവിക്കുന്നു. (സങ്കീര്‍ത്തനം 34:19). ദൈവത്തെ സേവിക്കുന്നത് നിര്‍ത്തരുത് മാത്രമല്ല നിരന്തരമായി അവനെ സ്തുതിക്കയും ചെയ്യുക. നിങ്ങളുടെ കാരാഗൃഹം സ്തുതിയുടെ ഒരു സ്ഥലമായി മാറുവാന്‍ പോകയാണ്.

പ്രാര്‍ത്ഥന
പിതാവേ, അങ്ങ് ശരിക്കും ആയിരിക്കുന്നതുപോലെ അങ്ങയെ കാണുവാന്‍ എന്നെ സഹായിക്കേണമേ. അങ്ങ് ആരായിരിക്കുന്നു എന്ന് ഓര്‍ത്തുകൊണ്ട് സകല സാഹചര്യങ്ങളിലും അങ്ങയില്‍ ആശ്രയിക്കുവാന്‍ എന്നെ പഠിപ്പിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel

Most Read
● ദൈവീകമായ മര്‍മ്മങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നു● മറ്റുള്ളവരോട് കൃപ കാണിക്കുക
● കൃപ കാണിക്കുവാനുള്ള പ്രായോഗീക മാര്‍ഗ്ഗങ്ങള്‍
● തിരിച്ചടികളില്‍ നിന്നും തിരിച്ചുവരവിലേക്ക്
● ആത്മാവിനാല്‍ നയിക്കപ്പെടുക എന്നതിന്റെ അര്‍ത്ഥമെന്ത്?
● ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നതിന്റെ പ്രാധാന്യത
● യേശുവിങ്കലേക്ക് നോക്കുക
അഭിപ്രായങ്ങള്‍