അപ്പോൾ യഹോവ അരുളിച്ചെയ്തത്: "ഞാൻ ചെയ്‍വാനിരിക്കുന്നത് അബ്രാഹാമിനോടു മറച്ചുവയ്ക്കുമോ? അബ്രാഹാം വലിയതും ബലമുള്ളതുമായ ജാതിയായി തീരുകയും അവനിൽ ഭൂമിയിലെ ജാതികളൊക്കെയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുമല്ലോ. യഹോവ അബ്രാഹാമിനെക്കുറിച്ച് അരുളിച്ചെയ്തത് അവനു നിവൃത്തിച്ചു കൊടുപ്പാൻ തക്കവണ്ണം അബ്രാഹാം തന്‍റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ കല്പിക്കേണ്ടതിനു ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു". (ഉല്പത്തി 18:17-19).
ജോനാഥാന്‍ എഡ്വാര്‍ഡിന്‍റെ ഏറ്റവും വിശിഷ്ടമായ ഒരു പ്രസംഗമായിരുന്ന, "കോപമുള്ള ഒരു ദൈവത്തിന്‍റെ കരങ്ങളിലെ പാപികള്‍" എന്ന സന്ദേശം അത് ശ്രവിച്ചിരുന്ന ആളുകളില്‍ പാപബോധം ഉണ്ടാക്കുകയും അവര്‍ തന്‍റെ പ്രസംഗം കേട്ടിട്ട് ഉറക്കെ നിലവിളിക്കയും അനുതാപത്തോടെ തറയില്‍ വീഴുകയും ചെയ്യുമായിരുന്നുവെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.
നരകത്തിലെ അഗ്നി തങ്ങളുടെ കാല്‍ച്ചുവട്ടില്‍ കത്തുന്നതായി അനുഭവപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് ചിലര്‍ നിലവിളിക്കുമായിരുന്നു. എന്നിട്ടും, ജോനാഥാന്‍ എഡ്വാര്‍ഡ് തന്‍റെ വ്യക്തിപരമായ ജീവിതത്തില്‍, വളരെ സ്നേഹമുള്ളവനും, കരുണയുള്ളവനും തന്‍റെ കുടുംബവുമായി പ്രയോജനമുള്ള നിലയില്‍ സമയം ചിലവഴിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തിരുന്ന ഒരു മനുഷ്യനായിരുന്നു. എഡ്വാര്‍ഡിന് പതിനൊന്നു മക്കള്‍ ഉണ്ടായിരുന്നു, അവന്‍ അനുദിനവും തന്‍റെ മക്കളുടെമേല്‍ ഒരു അനുഗ്രഹ വാചകം പറയുന്നതില്‍ ഇഷ്ടപ്പെട്ടിരുന്നു.
ജോനാഥാന്‍റെ വംശപരമ്പരയുടെ ചരിത്രം കണ്ടെത്തുവാന്‍ ഒരു പഠനം നടത്തുകയുണ്ടായി അതില്‍ കണ്ടെത്തിയ വിവരം ഇപ്രകാരമാകുന്നു, അവരില്‍ അനേകരും എഴുത്തുകാരും, പ്രൊഫസര്‍മാരും, വക്കീലന്മാരും, സുവിശേഷ പ്രസംഗകരും മാത്രമല്ല ചിലര്‍ അമേരിക്കയിലെ ഗവണ്മെന്‍റില്‍ ഉന്നതമായ സ്ഥാനങ്ങള്‍ വഹിച്ചവരും ആയിരുന്നു.
എബ്രായര്‍ 7:8-10 വരെയുള്ള വാക്യങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒരു തത്വം നമുക്ക് കാണുവാന്‍ കഴിയുന്നുണ്ട്, അത് തന്‍റെ മക്കള്‍ ജനിക്കുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ അവരുടെ പിതാവ് കൈകൊണ്ടതായ ചില നടപടികള്‍ ആ മക്കളുടെ ജീവിതത്തില്‍ അനുകൂലമായോ അല്ലെങ്കില്‍ പ്രതികൂലമായോ ബാധിക്കുന്നത് കൈകൊണ്ടതായ നടപടികളെ ആശ്രയിച്ചായിരിക്കും എന്നതാണ്.
അപ്പോസ്തലനായ പൌലോസ് അബ്രഹാമിനെക്കുറിച്ച് എഴുതി, അതുപോലെ യെരുശലെമിലെ ആദ്യത്തെ രാജാവും പുരോഹിതനുമായിരുന്ന മല്ക്കിസദേക്കിനെ സംബന്ധിച്ചും. ലേവി ജനിക്കുന്നതിനു മുന്‍പുതന്നെ അവന്‍ ദശാംശം കൊടുത്തിരുന്നു എന്ന് പൌലോസ് പരാമര്‍ശിക്കുന്നു കാരണം ലേവി അബ്രഹാമിന്‍റെ കടിപ്രദേശത്ത് ഉണ്ടായിരുന്നു, ശരിക്കും ചിന്തിക്കേണ്ടതായ ഒരു കാര്യമാണിത്.
നിങ്ങള്‍ ഉറങ്ങുവാന്‍ പോകുന്നതിനു മുന്‍പായി നിങ്ങളുടെ മക്കളുടെമേല്‍ കരംവെച്ചു അനുഗ്രഹത്തിന്‍റെ ചില വാക്കുകള്‍ പറയുവാനായി ഓരോ മാതാപിതാക്കളോടും ഞാന്‍ അപേക്ഷിക്കുന്നു (അവര്‍ ഒരു വയസ്സുള്ളവരോ അമ്പതു വയസ്സുള്ളവരോ എന്നത് കാര്യമാക്കേണ്ട). ഗര്‍ഭവതികള്‍ ആയിരിക്കുന്ന സ്ത്രീകള്‍ ഒരു ദിവസത്തില്‍ നിങ്ങള്‍ക്ക് കഴിയുന്നിടത്തോളം പ്രാവശ്യം നിങ്ങളുടെ വയറില്‍ കരംവെച്ചുകൊണ്ട് നിങ്ങളുടെ മക്കളുടെമേല്‍ അനുഗ്രഹങ്ങളെ പറയുക. മക്കള്‍ക്കുവേണ്ടി ആഗ്രഹിക്കുന്നവര്‍ പോലും നിങ്ങളുടെ വയറില്‍ കരംവെച്ചുകൊണ്ട് ഇങ്ങനെ പറയുക, "എന്‍റെ കുഞ്ഞു എനിക്കും എന്‍റെ ചുറ്റുപാടുമുള്ളവര്‍ക്കും ഒരു അനുഗ്രഹമായിരിക്കും". നിങ്ങളുടെ കുടുംബത്തിലെ ആരുംതന്നെ ഇതിനു മുമ്പ് നേടിയിട്ടില്ലാത്ത തലങ്ങളില്‍ നിങ്ങളുടെ മക്കള്‍ എത്തിച്ചേരുമെന്നും ഉന്നതരായി മാറുമെന്നും ഞാന്‍ പ്രവചിച്ചുപറയുന്നു.
Bible Reading: Psalms 97-104
ഏറ്റുപറച്ചില്‍
ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ എന്‍റെമേലും എന്‍റെ കുടുംബത്തിന്‍റെ മേലുമുണ്ട്. ആകയാല്‍ എന്‍റെ കൈകളുടെ പ്രവര്‍ത്തികള്‍ അനുഗ്രഹിക്കപ്പെട്ടതും അവ കര്‍ത്താവിനു മഹത്വവും ആദരവും കൊണ്ടുവരുന്നതും ആകുന്നു. ആമേന്‍.
Join our WhatsApp Channel

Most Read
● നല്ല ധനവിനിയോഗം● ദൈവീക ശിക്ഷണത്തിന്‍റെ സ്വഭാവം - 1
● കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുക
● കോപത്തിന്‍റെ പ്രശ്നം
● ദിവസം 19: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● സുഹൃത്ത് ആകാനുള്ള അപേക്ഷ: പ്രാര്‍ത്ഥനയോടെ തിരഞ്ഞെടുക്കുക.
● ഒരു ഉറപ്പുള്ള 'അതെ'
അഭിപ്രായങ്ങള്‍