english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദൈവം എങ്ങനെയാണ് കരുതുന്നത് #3
അനുദിന മന്ന

ദൈവം എങ്ങനെയാണ് കരുതുന്നത് #3

Sunday, 15th of September 2024
0 0 254
Categories : കരുതല്‍ (Provision)
3. ദൈവം നിങ്ങളുടെ കരങ്ങളിലൂടെ കരുതുന്നു.
അവർ ദേശത്തെ വിളവ് അനുഭവിച്ചതിന്‍റെ പിറ്റെ ദിവസം മന്ന നിന്നുപോയി; യിസ്രായേൽ മക്കൾക്ക് പിന്നെ മന്ന കിട്ടിയതുമില്ല; ആ വർഷം അവർ കനാൻദേശത്തെ വിളവുകൊണ്ട് ഉപജീവിച്ചു. (യോശുവ 5:12).

യിസ്രായേല്‍ മക്കള്‍ വാഗ്ദത്ത നാട്ടില്‍ പ്രവേശിച്ചപ്പോള്‍ ആനന്ദകരമായ ഒരു കാര്യം സംഭവിച്ചു - സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള മന്ന നിന്നുപോയി. എന്തായിരുന്നു ഇതിന്‍റെ കാരണം? അങ്ങനെ സംഭവിക്കുവാനുള്ള കാരണം വിതയുടേയും കൊയ്ത്തിന്‍റെയും തത്വം അവര്‍ പ്രാവര്‍ത്തീകമാക്കണമെന്ന് കര്‍ത്താവ് ആഗ്രഹിച്ചു. അവര്‍ ദേശത്ത്‌ വേല ചെയ്യണം, എന്നിട്ട് അവര്‍ വിതയ്ക്കണം അങ്ങനെ അവരുടെ വിതയ്ക്കനുസരിച്ച്, അവര്‍ തങ്ങളുടെ ഫലം കൊയ്യുവാന്‍ ഇടയാകും. ദൈവം നല്‍കിയ പ്രമാണം അവര്‍ പ്രാവര്‍ത്തീകമാക്കുമ്പോള്‍ അവരുടെ കരങ്ങള്‍ തന്നെ അവര്‍ക്കായി കരുതുവാന്‍ ഇടയായിത്തീരും. ഇത് പക്വതയുടെ ഒരു നിലയാണ്.

നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിൻചെല്ലുന്നവൻ ബുദ്ധിഹീനൻ. (സദൃശ്യവാക്യങ്ങള്‍ 12:11).

അപക്വതയുള്ള ഒരു വ്യക്തി ദേശത്തില്‍ വേല ചെയ്യുകയില്ലയെന്നു ദൈവവചനം വ്യക്തമായി നമ്മോടു പറയുന്നു, എന്നാല്‍ പക്വതയുള്ള ഒരുവന്‍ ദൈവത്തിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് നിലം കൃഷിചെയ്യുന്നു. അങ്ങനെയുള്ള ആളുകള്‍ ദൈവത്തിന്‍റെ സമൃദ്ധി അനുഭവിക്കും.

സമൃദ്ധിയുടെ കാലങ്ങള്‍ ദൈവം നമുക്ക് തരുന്നതിന്‍റെ ഒരുകാരണം ആവശ്യമുള്ള കാലങ്ങള്‍ക്കായി നമുക്ക് ഒരുങ്ങുവാന്‍ കഴിയേണ്ടതിനാണ്. സമൃദ്ധിയുടെ കാലത്ത് കൊയ്തെടുത്ത ധാന്യത്തിന്‍റെ അഞ്ചിലോന്ന് (20 ശതമാനം) യോസേഫ് ജ്ഞാനത്തോടെ സൂക്ഷിച്ചുവെച്ചു, അതുകൊണ്ട് ക്ഷാമത്തിന്‍റെ കാലത്ത് മിസ്രയിമിനെ മാത്രമല്ല അടുത്തുള്ള സകല ദേശങ്ങളെയും രക്ഷിക്കുവാന്‍ അവനു സാധിച്ചു.

ദൈവനാമത്തിനുവേണ്ടി കൊടുക്കുന്ന കാര്യത്തിലേക്ക് വരുമ്പോള്‍ അനേകര്‍ക്കും പ്രശ്നങ്ങള്‍ ഉണ്ട്. എന്നിരുന്നാലും, ഇത് പക്വതയുടെ ഒരു പാതയാണ്. ദൈവരാജ്യത്തിലെ ശരിയായ പക്വതയ്ക്കുള്ള അടയാളം വിതയുടേയും കൊയ്ത്തിന്‍റെയും തത്വത്തെ ആലിംഗനം ചെയ്യുന്ന വ്യക്തിയാണ്. ഇത് എല്ലാ രീതിയിലും വളര്‍ച്ച കൊണ്ടുവരുവാന്‍ ഇടയായിത്തീരും.

സ്വാഭാവീക മണ്ഡലത്തില്‍ ഒരു പുരുഷന്‍ പക്വത പ്രാപിക്കുമ്പോള്‍, ഒരു സ്ത്രീയെ വിവാഹം കഴിയ്ക്കയും, അവര്‍ക്ക് തലമുറകള്‍ ഉണ്ടാകയും, അങ്ങനെ ഒരു കുടുംബം ഉടലെടുക്കയും ചെയ്യുന്നു. അത് സൃഷ്ടിതാവ് തന്നെ നമ്മുടെ അന്തര്‍ഭാഗത്ത് നിക്ഷേപിച്ചിരിക്കുന്ന കാര്യമാണ്. ദയവായി നിങ്ങള്‍ എന്നെ തെറ്റായി കാണരുത്. ഞാന്‍ ഒരു തത്വത്തെകുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്.
കുഞ്ഞുങ്ങള്‍ കൊടുക്കേണ്ടതായ ആവശ്യമില്ല.

മനുഷ്യന്‍ വെയ്ക്കുന്ന കാഴ്ചയാല്‍ അവന്നു പ്രവേശനം കിട്ടും. (സദൃശ്യവാക്യങ്ങള്‍ 18:16).

നിങ്ങളുടെ കരങ്ങളാല്‍ നിങ്ങള്‍ ദൈവത്തിന്‍റെ അടുക്കല്‍ കൊണ്ടുവരുന്ന ദാനത്തെ ദൈവം അനുഗ്രഹിക്കും, അത് നിങ്ങള്‍ക്ക്‌ ഇടം ഉണ്ടാക്കിത്തരും.
പ്രാര്‍ത്ഥന
പിതാവേ അങ്ങയുടെ കരുതലിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. പിതാവേ, അവിടുന്ന് എനിക്കായി കരുതുന്നവനായ, യഹോവ - യിരെയായ ദൈവമാണ്. ഞാന്‍ അങ്ങയില്‍ ആശ്രയിക്കുന്നു.

യേശുവിന്‍റെ നാമത്തില്‍ എനിക്ക് ദൈവത്തിങ്കല്‍ നിന്നും മനുഷ്യരില്‍ നിന്നും പ്രീതി ലഭിക്കും. കര്‍ത്താവേ, എന്നെ അനുഗ്രഹിക്കേണ്ടതിനു യേശുവിന്‍റെ നാമത്തില്‍ ആളുകളെ എഴുന്നേല്‍പ്പിക്കേണമേ.

എന്‍റെ ദൈവമോ എന്‍റെ ബുദ്ധിമുട്ട് ഒക്കെയും തന്‍റെ അക്ഷയമായ മഹത്വത്തിന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവില്‍ പൂര്‍ണ്ണമായി തീര്‍ത്തുതരും.


Join our WhatsApp Channel


Most Read
● ആരാകുന്നു നിങ്ങളുടെ ഉപദേഷ്ടാവ് - II
● ആത്മീക വാതിലുകളുടെ മര്‍മ്മങ്ങള്‍
● ദൈവവചനത്തിനു നിങ്ങളില്‍ ഇടര്‍ച്ച വരുത്തുവാന്‍ കഴിയുമോ?
● നിങ്ങളുടെ മാനസീകാവസ്ഥയെ മെച്ചപ്പെടുത്തുക
● സാമ്പത്തീകമായ മുന്നേറ്റം
● ചെത്തിയൊരുക്കുന്ന കാലങ്ങള്‍ -1
● ദൈര്‍ഘ്യമേറിയ രാത്രിയ്ക്കു ശേഷമുള്ള സൂര്യോദയം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ