അനുദിന മന്ന
യേശു ശരിക്കും ഒരു വാള്‍ കൊണ്ടുവരുവാനാണോ വന്നത്?
Wednesday, 18th of September 2024
1
0
134
Categories :
അന്ത്യകാലം (End time)
ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുത്; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നത്. മനുഷ്യനെ തന്‍റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നത്. മനുഷ്യന്‍റെ വീട്ടുകാർ തന്നെ അവന്‍റെ ശത്രുക്കൾ ആകും. എന്നെക്കാൾ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല. (മത്തായി 10:34-36).
വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഈ വേദഭാഗത്ത്, യേശു പ്രവാചകനായ മീഖയെയാണ് ഉദ്ധരിക്കുന്നത് (7:6). അതുപോലെ, യേശു പരാമര്‍ശിക്കുന്ന വാള്‍ അക്ഷരീകമായത് അല്ലായിരുന്നു മറിച്ച് പ്രതീകാത്മകമായതാണ്.
നിങ്ങള്‍ ശ്രദ്ധിക്കുക ഗെത്ശമനെ തോട്ടത്തില്‍ വെച്ച് യേശുവിനെ സംരക്ഷിക്കുക എന്ന ചിന്തയോടെ പത്രോസ് ഒരു വാള്‍ എടുത്ത് മഹാപുരോഹിതന്‍റെ ദാസന്‍റെ കാതു അറുത്തപ്പോള്‍, യേശു അവനെ ശാസിക്കയും തന്‍റെ വാള്‍ മാറ്റിവെയ്ക്കുവാനായി അവനോടു ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു, "യേശു അവനോട്: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവരൊക്കെയും വാളാൽ നശിച്ചുപോകും" (മത്തായി 26:52). പിന്നീട് യേശു മനസ്സോടെ തന്‍റെ ജീവനെ ഏല്പിച്ചുകൊടുക്കയും മുഴുലോകത്തിന്‍റെയും പാപത്തിനായി മരിക്കുകയും ചെയ്തു.
അനേകരും എന്നോടു ഈ ചോദ്യം ചോദിച്ചിട്ടുണ്ട്, "പിന്നെ എന്തുകൊണ്ടാണ് യേശു പറഞ്ഞത്, "ഞാന്‍ സമാധാനം അല്ല വാളത്രേ വരുത്തുവാനായി വന്നിരിക്കുന്നത്". ഏതു തരത്തിലുള്ള വാള്‍ കൊണ്ടുവരുവാനാണ് യേശു വന്നത്?
കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമങ്ങളില്‍ ഒന്ന് 'സമാധാന പ്രഭു' എന്നാണ്. (യെശയ്യാവ് 9:6).
യോഹന്നാന്‍ 14:27 ല്‍ യേശു പറഞ്ഞു, "സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്‍റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കയും അരുത്".
മുകളിലെ വാക്യങ്ങളും ഇതുപോലെയുള്ള വേദപുസ്തകത്തിലെ മറ്റു വാക്യങ്ങളും വ്യക്തമായി പറയുന്നു യേശു സമാധാനം കൊണ്ടുവരുവാന്‍ വന്നിരിക്കുന്നു - ദൈവവും മനുഷ്യരും തമ്മിലുള്ള സമാധാനം.
യേശു വ്യക്തമായി പരാമര്‍ശിച്ചിരിക്കുന്നു, "ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കൽ എത്തുന്നില്ല". (യോഹന്നാന്‍ 14:6). ദൈവത്തെ ത്യജിക്കുന്നവരും യേശുവില്‍ കൂടി മാത്രമുള്ള രക്ഷയെ അവഗണിക്കുന്നവരും ദൈവവുമായി നിരന്തരമായ യുദ്ധത്തില്‍ തങ്ങളെത്തന്നെ കൊണ്ടുചെന്നിടുന്നു. എന്നാല്‍ മാനാസാന്തരത്തോടെ ദൈവത്തിങ്കലേക്ക് വരുന്നവര്‍ തങ്ങളെത്തന്നെ ദൈവവുമായുള്ള സമാധാനത്തില്‍ കൊണ്ടെത്തിക്കുന്നു.
ഈ അന്ത്യകാലത്ത്, നന്മയും തിന്മയും തമ്മിലും, ക്രിസ്തുവും എതിര്‍ക്രിസ്തുവും തമ്മിലും, ക്രിസ്തുവിനെ തങ്ങളുടെ ഏകരക്ഷിതാവായി അംഗീകരിച്ചവരും അങ്ങനെ അംഗീകരിക്കാത്തവരും തമ്മിലും ഒരു പോരാട്ടമുണ്ട്. പലസമയങ്ങളിലും ഈ കൂട്ടര്‍ നിലനില്‍ക്കുന്നത് ചിലര്‍ വിശ്വാസികളും മറ്റുചിലര്‍ അവിശ്വാസികളും ആയിരിക്കുന്ന ഒരു കുടുംബത്തിന്‍റെ അകത്താണ്.
മത്തായി 10:34-36 വരെ, യേശു പറഞ്ഞിരിക്കുന്നു, താന്‍ ലോകത്തിനു സമാധാനം കൊണ്ടുവരുവാനല്ല ഈ ഭൂമിയിലേക്ക് വന്നിരിക്കുന്നത്, പ്രത്യുത വാളത്രേ, വേര്‍തിരിക്കുന്ന ഒരു ആയുധം. ഭൂമിയിലേക്കുള്ള തന്‍റെ സന്ദര്‍ശനത്തിന്‍റെ ഫലമായി, ചില മക്കള്‍ തങ്ങളുടെ മാതാപിതാക്കള്‍ക്ക് എതിരെ തിരിയും, ഒരു മനുഷ്യന്‍റെ ശത്രു അവന്‍റെ വീട്ടുകാര്‍ തന്നെയായിരിക്കും.
ക്രിസ്തുവിനെ അനുഗമിക്കുവാന്‍ തീരുമാനിക്കുന്ന പലരേയും തങ്ങളുടെ തന്നെ കുടുംബാംഗങ്ങള്‍ വെറുക്കുന്നു എന്നതാണ് ഇതിന്‍റെ കാരണം. യഥാര്‍ത്ഥമായി കര്‍ത്താവിനെ സേവിക്കുന്നതിനുള്ള വിലയാണിത്. നമ്മുടെ കുടുംബത്തിനായുള്ള നമ്മുടെ സ്നേഹം കര്‍ത്താവിനോടുള്ള സ്നേഹത്തെക്കാള്‍ ഉന്നതമായിരിക്കരുതെന്ന് കര്‍ത്താവായ യേശു വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. (മത്തായി 10:37 വായിക്കുക).
ചരിത്രത്തിലുടനീളം അക്രമത്തെ നീതികരിക്കുവാനായി ഈ വേദഭാഗം ആവശ്യപ്പെടുന്നവര്‍ തങ്ങളുടേതായ അക്രമ അഭിലാഷങ്ങളോട് യോജിപ്പിക്കുവാന്‍ ഇതിനെ വളച്ചൊടിക്കയാണ് ചെയ്യുന്നത്.

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ വചനം എനിക്ക് നല്‍കുന്ന വ്യക്തതയ്ക്കും, പ്രോത്സാഹത്തിനും, പ്രത്യാശയ്ക്കുമായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. പിതാവേ, അനുദിനവും ഞാന്‍ അങ്ങയുടെ വചനം വായിക്കുമ്പോള്‍ അങ്ങയുമായുള്ള എന്‍റെ ബന്ധം കൂടുതല്‍ ആഴത്തിലാക്കുവാന്‍ എന്നെ സഹായിക്കേണമേ. പിതാവേ, അങ്ങയുടെ വചനത്തിലൂടെ അങ്ങയേയും അവിടുത്തെ ഹിതത്തെയും എനിക്ക് വെളിപ്പെടുത്തി തരേണമേ. സ്വന്ത വിവേകത്തില്‍ ആശ്രയിക്കുവാന്‍ എന്നെ ഒരിക്കലും ഇടയാക്കരുതേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങളുടെ വിധിയെ മാറ്റുക● ദൈവത്തിന്‍റെ കണ്ണാടി
● 21 ദിവസങ്ങള് ഉപവാസം: ദിവസം #20
● ജയിക്കുന്ന വിശ്വാസം
● ആടിനെ കണ്ടെത്തിയതിന്റെ സന്തോഷം
● രഹസ്യമായ കാര്യങ്ങളെ മനസ്സിലാക്കുക
● മാനുഷീക ഹൃദയം
അഭിപ്രായങ്ങള്‍