english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദൈവീകമായ ക്രമം - 2
അനുദിന മന്ന

ദൈവീകമായ ക്രമം - 2

Sunday, 3rd of November 2024
1 0 176
Categories : ദൈവീകമായ ക്രമം (Divine Order)
നിന്‍റെ ആടുകളുടെ അവസ്ഥ അറിവാൻ ജാഗ്രതയായിരിക്ക; നിന്‍റെ കന്നുകാലികളിൽ നന്നായി ദൃഷ്‍ടി വയ്ക്കുക (സദൃശ്യവാക്യങ്ങള്‍ 27:23). അതുപോലെ സദൃശ്യവാക്യങ്ങള്‍ 29:18 പറയുന്നു, "വെളിപ്പാട് ഇല്ലാത്തേടത്ത് ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ". (സദൃശ്യവാക്യങ്ങള്‍ 29:18).

ദൈവം തന്‍റെ അമാനുഷീകമായ ഭാഗം ചെയ്യുന്നതിനുമുമ്പ്, നാം നമ്മുടെ മാനുഷീകമായ ഭാഗം ചെയ്യേണ്ടതായിട്ടുണ്ട്.

ലൂക്കോസ് 9:10-17 നിങ്ങള്‍ വായിച്ചാല്‍, കര്‍ത്താവായ യേശു അയ്യായിരത്തെ പോഷിപ്പിക്കുന്ന ആ അത്ഭുതം ചെയ്യുന്നതിനുമുമ്പ്, വാക്യം 14 ഉം, 15ഉം നമ്മോടു പറയുന്നു, "ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവൻ തന്‍റെ ശിഷ്യന്മാരോട്: അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിൻ എന്നു പറഞ്ഞു. അവർ അങ്ങനെ ചെയ്ത് എല്ലാവരെയും ഇരുത്തി'. നിങ്ങള്‍ ശ്രദ്ധിക്കുക കര്‍ത്താവ് പറഞ്ഞത് ശിഷ്യന്മാര്‍ ചെയ്യണമായിരുന്നു. കര്‍ത്താവായ യേശുക്രിസ്തു ചെയ്ത എല്ലാ കാര്യങ്ങളും ക്രമമായ രീതിയിലായിരുന്നു. അവിടെ ഒരു വര്‍ദ്ധനവ്‌ ഉണ്ടായതില്‍ അത്ഭുതപ്പെടാനില്ല. 

ദയവായി ഇത് ഓര്‍ക്കുക: ക്രമീകൃതമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നിടത്ത് ദൈവം എപ്പോഴും ഒരു വര്‍ദ്ധനവ്‌ കൊണ്ടുവരും. അതുകൊണ്ട് ഇന്ന്, നിങ്ങളോടുതന്നെ ചോദിക്കുക, ഞാന്‍ എന്‍റെ കാര്യങ്ങള്‍ ചെയ്യുന്ന രീതിയില്‍ ദൈവീകമായ ക്രമമുണ്ടോ?

അവർ വീരന്മാരെപ്പോലെ ഓടുന്നു; യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; അവർ പാത വിട്ടുമാറാതെ താന്താന്‍റെ വഴിയിൽ നടക്കുന്നു. അവർ തമ്മിൽ തിക്കാതെ താന്താന്‍റെ പാതയിൽ നേരേ നടക്കുന്നു; അവർ മുറിവേല്ക്കാതെ ആയുധങ്ങളുടെ ഇടയിൽക്കൂടി ചാടുന്നു. അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; മതിലിന്മേൽ ഓടുന്നു; വീടുകളിന്മേൽ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളിൽ കൂടി കടക്കുന്നു. അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു; ആകാശം നടുങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങൾ പ്രകാശം നല്കാതിരിക്കുന്നു. യഹോവ തന്‍റെ സൈന്യത്തിൻമുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്‍റെ പാളയം അത്യന്തം വലുതും അവന്‍റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നെ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാവുന്നവൻ ആർ? (യോവേല്‍ 2:7-11).

പതിനൊന്നാം വാക്യത്തിലെ വാക്കുകള്‍ ശ്രദ്ധിക്കുക, "യഹോവ തന്‍റെ സൈന്യത്തിൻമുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു". ഇതില്‍ നിന്നും, ഇത് യഹോവയുടെ സൈന്യത്തിന്‍റെ വിവരണമാണെന്ന് വ്യക്തമാണ്.

ഇപ്പോള്‍ നിങ്ങള്‍ വാക്യം 7 ലെയും 8 ലെയും പദങ്ങള്‍ സൂക്ഷ്മതയോടെ നിങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു: "അവർ വീരന്മാരെപ്പോലെ ഓടുന്നു; യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; അവർ പാത വിട്ടുമാറാതെ താന്താന്‍റെ വഴിയിൽ നടക്കുന്നു. അവർ തമ്മിൽ തിക്കാതെ താന്താന്‍റെ പാതയിൽ നേരേ നടക്കുന്നു". യഹോവയുടെ സൈന്യത്തിന് ഒരു ദൈവീകമായ ക്രമമുണ്ടെന്ന് ഈ വാക്യങ്ങള്‍ നമ്മോടു പറയുന്നു. അങ്ങനെയുള്ള ദൈവീകമായ ക്രമം യഹോവയുടെ സൈന്യത്തിന് ഉള്ളതുകൊണ്ട്, അതിന്‍റെ ഫലപ്രാപ്തിയില്‍ വളര്‍ച്ചയും ഉണ്ടാകുന്നു. നാം ഈ ദൈവീകമായ ക്രമത്തിന്‍റെ തത്വം പഠിക്കയും നമ്മുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും അത് അനുവര്‍ത്തിക്കയും വേണം.

ഉദാഹരണത്തിന്: നിങ്ങളുടെ പ്രമാണങ്ങള്‍ ക്രമത്തിലാണോ? നിങ്ങളുടെ വരവിന്‍റെയും ചിലവിന്‍റെയും കണക്കുകള്‍ നിങ്ങള്‍ സൂക്ഷിക്കുന്നുണ്ടോ? അനുദിനവും ദൈവത്തെ നിങ്ങളുടെ ജീവിതത്തിന്‍റെ ഒന്നാംസ്ഥാനത്ത് നിങ്ങള്‍ നിര്‍ത്താറുണ്ടോ? അങ്ങനെയാണ് ദൈവീകമായ ക്രമത്തില്‍ കാര്യങ്ങള്‍ ചെയ്യുന്നത്. ആദ്യത്തെ കാര്യം ആദ്യം ചെയ്യുക.

#1. ദൈവീകമായ ക്രമം നിങ്ങളുടെ ഫലപ്രാപ്തിയെ വര്‍ദ്ധിപ്പിക്കയും നിങ്ങളുടെ ജീവിതത്തിലെ സകല മേഖലകളിലും ഒരു വര്‍ദ്ധനവ്‌ കൊണ്ടുവരികയും ചെയ്യും.

#2. ദൈവീകമായ ക്രമം നിങ്ങളുടെ ജീവിതത്തില്‍ ദൈവീകമായ സമാധാനവും കൊണ്ടുവരുവാന്‍ ഇടയാകും. 
"നിന്‍റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ട്; അവർക്കു വീഴ്ചയ്ക്കു സംഗതി ഏതുമില്ല". (സങ്കീര്‍ത്തനം 119:165).

പ്രാര്‍ത്ഥന
പിതാവേ, എന്‍റെ ജീവിതത്തില്‍ അങ്ങയുടെ മഹത്വം കൂടുതലായി വെളിപ്പെടേണ്ടതിനും മാത്രമല്ല എന്‍റെ ജീവിതത്തിലൂടെ അത് മറ്റുള്ളവര്‍ കാണേണ്ടതിനുമായി എന്‍റെ ജീവിതത്തിലെ എല്ലാ മേഖലകളും ക്രമത്തില്‍ ആക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● നമ്മുടെ രക്ഷകന്‍റെ നിരുപാധികമായ സ്നേഹം   
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉള്‍ക്കാഴ്ചകള്‍ - 1
● ശത്രു നിങ്ങളുടെ രൂപാന്തരത്തെ ഭയപ്പെടുന്നു
● നിങ്ങളുടെ ജീവിതത്തില്‍ യാഗപീഠത്തില്‍ നിന്നും യാഗപീഠത്തിലേക്ക് മുന്‍ഗണന നല്‍കുക
● സംസർഗ്ഗത്താലുള്ള അഭിഷേകം
● നിങ്ങളുടെ വേദനയില്‍ ദൈവത്തിനു സമര്‍പ്പിക്കുവാന്‍ പഠിക്കുക
● നിങ്ങള്‍ അസൂയയെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ