അനുദിന മന്ന
ദൈവത്തിന്‍റെ ആലോചനയുടെ ആവശ്യകത
Sunday, 10th of November 2024
1
0
37
Categories :
ദൈവത്തിന്‍റെ ആലോചന (Counsel of the Lord)
എന്നാൽ യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തത് ഗിബെയോൻ നിവാസികൾ കേട്ടപ്പോൾ അവർ ഒരു ഉപായം പ്രയോഗിച്ചു: ഭക്ഷണസാധനങ്ങളൊരുക്കി പഴയ ചാക്കുകളും പഴയതും കീറിയതും തുന്നിക്കെട്ടിയതുമായ വീഞ്ഞുതുരുത്തികളും കഴുതപ്പുറത്തു കയറ്റി, പഴക്കംചെന്ന് കണ്ടംവച്ച ചെരുപ്പ് കാലിലും പഴയ വസ്ത്രം ദേഹത്തിന്മേലും ധരിച്ചു പുറപ്പെട്ടു; അവരുടെ ഭക്ഷണത്തിനുള്ള അപ്പവും എല്ലാം ഉണങ്ങി പൂത്തിരുന്നു. അവർ ഗില്ഗാലിൽ പാളയത്തിലേക്ക് യോശുവയുടെ അടുക്കൽ ചെന്ന് അവനോടും യിസ്രായേൽപുരുഷന്മാരോടും: "ഞങ്ങൾ ദൂരദേശത്തുനിന്നു വന്നിരിക്കുന്നു; ആകയാൽ ഞങ്ങളോട് ഒരു ഉടമ്പടി ചെയ്യേണം എന്നു പറഞ്ഞു". (യോശുവ 9:3-6).
അപ്പോൾ യിസ്രായേൽപുരുഷന്മാർ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനം വാങ്ങി ആസ്വദിച്ചു. യോശുവ അവരോടു സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്ന് ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോടു സത്യംചെയ്തു. (യോശുവ 9:14-15).
നിങ്ങളുടെ ജീവിതത്തില്‍ കാര്യങ്ങള്‍ നന്നായി നടക്കുമ്പോള്‍, നാളുകളായി നിങ്ങള്‍ ആഗ്രഹിച്ച ആ മാറ്റം നിങ്ങള്‍ക്ക് ലഭിക്കുമ്പോള്‍, അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍, ഒരു വ്യക്തി വളരെ ശ്രദ്ധാലു ആയിരിക്കണം കാരണം ഇവിടെയാണ് ഒരു വ്യക്തിക്ക് സൂക്ഷ്മത കുറഞ്ഞുപോകുന്നത് - ഉയര്‍ച്ചയില്‍ അത്യധികമായി ആനന്ദിക്കുന്നത്. ഈ അവസരത്തിലാണ് ശത്രു വഞ്ചനയുമായി വരുവാന്‍ ശ്രമിക്കുന്നത്.
യോശുവ, യെരിഹോവിന്മേലും ഹായിയുടെമേലും നേടിയ വിജയത്തിനുശേഷം (യോശുവ 9:3), യഹോവയോടു ആലോചന ചോദിച്ചില്ല (യോശുവ 9:14) അങ്ങനെ ഗിബെയോന്യരുമായി ഒരു ഉടമ്പടി ചെയ്യുവാന്‍ തക്കവണ്ണം വഞ്ചിക്കപ്പെട്ടു.
വഞ്ചന വന്നതിന്‍റെ പ്രധാന കാരണം ശ്രദ്ധിക്കുക. അത് അവര്‍ യഹോവയുടെ ആലോചന ചോദിക്കാത്തത് നിമിത്തമായിരുന്നു. അവര്‍ തങ്ങളുടെ ബുദ്ധിക്കും യുക്തിക്കും അനുസരിച്ച് തീരുമാനം എടുത്തു. അത് ഒരു നല്ല ആശയമായി തോന്നാം, എന്നാല്‍ അത് ദൈവത്തിന്‍റെ ആശയമല്ലായിരുന്നു.
അനേക സന്ദര്‍ഭങ്ങളിലും നാം ദൈവത്തോടു ആലോചന ചോദിക്കുന്നതില്‍ പരാജയപ്പെടുന്നത് നിമിത്തം നാം ഗിബെയോന്യരുടെ കുരുക്കില്‍ അകപ്പെടുന്നു. നാം ഒരുപടി മുമ്പോട്ടു പോയി നമുക്ക് ശരിയെന്നു തോന്നുന്നത് ചെയ്തിട്ട് പിന്നെ സകലവും നന്നായി നടക്കുന്നതിനായി നാം പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന പല നിരാശകള്‍ക്കും മാനസീക വ്യഥകള്‍ക്കും പലപ്പോഴും പ്രധാന കാരണമാകുന്നത് ഇതാണ്. "നിങ്ങള്‍ ദൈവത്തിന്‍റെ ആലോചന ആരായുന്നില്ല".
ആ വീട് വാങ്ങിക്കുന്നതിനു മുമ്പ്, ആ സ്ഥലം വാങ്ങിക്കുന്നതിനു മുമ്പ്, പ്രാര്‍ത്ഥനയില്‍ ദൈവഹിതത്തിനായി കാത്തിരിക്കുക. അതിനെക്കുറിച്ചുള്ള ദൈവത്തിന്‍റെ മനസ്സ് അറിയുക.
ആ പ്രെത്യേക ബന്ധം സ്ഥാപിക്കുന്നതിനു മുമ്പ്, ആ ബിസിനസ്സില്‍ ഏര്‍പ്പെടുന്നതിനു മുമ്പ്, പ്രാര്‍ത്ഥനയില്‍ ദൈവത്തിന്‍റെ ആലോചന അന്വേഷിക്കുക.
ആ സുന്ദരനായ യുവാവിനോട് അഥവാ സുന്ദരിയായ പെണ്‍കുട്ടിയോട് സമ്മതം അറിയിക്കുന്നതിനു മുമ്പ്, ദൈവത്തോടു ആലോചന ചോദിക്കുക. പ്രാര്‍ത്ഥനയില്‍ അത് ദൈവത്തിങ്കലേക്ക് കൊണ്ടുപോകുക. യഹോവയുടെ ആലോചന ചോദിക്കുക.
നിങ്ങളുടെ സഭയില്‍ പ്രസംഗിക്കുവാന്‍ ഒരു പ്രാസംഗികനെ ക്ഷണിക്കുന്നതിനു മുമ്പ്, നിങ്ങളുടെ ശുശ്രൂഷയില്‍ ദൈവത്തിന്‍റെ ആലോചന ചോദിക്കുക. അത് അനേക പ്രശ്നങ്ങളില്‍ നിന്നും വേദനയില്‍ നിന്നും നിങ്ങളെ രക്ഷിക്കുവാന്‍ ഇടയാകും.
ആരോ ഒരാള്‍ ഇപ്രകാരം പറഞ്ഞു: പ്രവര്‍ത്തിക്കുന്നതിനു മുമ്പ് ചോദിക്കുവാന്‍ പഠിക്കുക.
നിങ്ങള്‍ ചോദിക്കുമ്പോള്‍, ദൈവം പ്രവര്‍ത്തിക്കുമെന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കുവാനും വിശ്വസിക്കുവാനും കഴിയും.
പാപത്തോടു പാപം കൂട്ടുവാൻ തക്കവണ്ണം എന്നെ കൂടാതെ ആലോചന കഴിക്കയും എന്‍റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്കയും ഫറവോന്‍റെ സംരക്ഷണയിൽ തങ്ങളെത്തന്നെ സംരക്ഷിക്കേണ്ടതിനും മിസ്രയീമിന്‍റെ നിഴലിൽ ശരണം പ്രാപിക്കേണ്ടതിനും എന്‍റെ അരുളപ്പാടു ചോദിക്കാതെ മിസ്രയീമിലേക്കു പോകയും ചെയ്യുന്ന മത്സരമുള്ള മക്കൾക്ക് അയ്യോ കഷ്ടം എന്നു യഹോവ അരുളിച്ചെയ്യുന്നു. (യെശയ്യാവ് 30:1-2).
ദൈവത്തിന്‍റെ ആലോചന ചോദിക്കുന്നതില്‍ നാം പരാജയപ്പെട്ടാല്‍, നാം ദൈവത്തിനു എതിരായി മത്സരിക്കുകയാണെന്ന് വേദപുസ്തകം പറയുന്നു. ആത്മാവിന്‍റെ നടത്തിപ്പില്ലാതെയുള്ള പദ്ധതികള്‍ നാം തയ്യാറാക്കുമ്പോള്‍, നാം ദൈവത്തിന്‍റെ ആത്മാവിനെ ദുഃഖിപ്പിക്കയാണ് ചെയ്യുന്നത്. ഈ ലോകത്തില്‍ ജീവിക്കുവാന്‍ നമുക്കുള്ള പഞ്ചേന്ദ്രിയങ്ങള്‍ മാത്രം മതിയെന്ന് ചിന്തിക്കുന്നതാണ് നാം വരുത്തുന്ന ഏറ്റവും വലിയ പിഴവ്.
ഇതിനെക്കുറിച്ച് ചിന്തിക്കുക, ദൈവത്തിന്‍റെ സന്നിധിയില്‍ കാത്തിരുന്നു അവന്‍റെ ആലോചന ചോദിക്കുവാന്‍ നാം പഠിച്ചാല്‍ എത്ര അനുഗ്രഹങ്ങളിലേക്ക് നാം കാലെടുത്തു വെക്കുവാന്‍ ഇടയാകും.
വീണ്ടും ചിന്തിക്കുക, നാം ദൈവത്തിന്‍റെ ആലോചന ചോദിക്കാത്തത് നിമിത്തം എത്രയെത്ര അനുഗ്രഹങ്ങള്‍ നാം നഷ്ടമാക്കികളഞ്ഞിട്ടുണ്ട്.

പ്രാര്‍ത്ഥന
ദൈവമേ, കോപത്തില്‍ നിന്നും, കയ്പ്പില്‍ നിന്നും, ക്ഷമയില്ലായ്മയില്‍ നിന്നും എന്‍റെ ഹൃദയത്തെ ശുദ്ധീകരിക്കേണമേ യേശുക്രിസ്തുവിന്‍റെ നാമത്തില്‍. പരിശുദ്ധാത്മാവേ, യേശുവിന്‍റെ നാമത്തില്‍ അനുദിനവും ക്രിസ്തുവിന്‍റെ ആലോചന അനുഭവിക്കുവാന്‍ എന്നെ ദയവായി സഹായിക്കേണമേ.
Join our WhatsApp Channel
Most Read
● ദൈവത്തിന്‍റെ 7 ആത്മാക്കള്: യഹോവാഭക്തിയുടെ ആത്മാവ്● രോഗസൌഖ്യത്തിനായുള്ള വിശ്വാസത്തിന്റെ ശക്തി
● അലഞ്ഞുതിരിയുന്നത് അവസാനിപ്പിക്കുക
● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്
● സാമ്പത്തീകമായ മുന്നേറ്റം
● നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 2
● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #1
അഭിപ്രായങ്ങള്‍