english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. പ്രാരംഭ ഘട്ടങ്ങളില്‍ തന്നെ ദൈവത്തെ സ്തുതിക്കുക
അനുദിന മന്ന

പ്രാരംഭ ഘട്ടങ്ങളില്‍ തന്നെ ദൈവത്തെ സ്തുതിക്കുക

Tuesday, 12th of November 2024
1 0 246
Categories : സ്തുതി (Praise)
നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്‍റെ നാളോളം അതിനെ തികയ്ക്കും എന്ന് ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു. (ഫിലിപ്പിയര്‍ 1:4).

എസ്രാ 3:10-11 വരെ വേദപുസ്തകം പറയുന്നു, പണിയുന്നവർ യഹോവയുടെ മന്ദിരത്തിന് അടിസ്ഥാനം ഇട്ടപ്പോൾ . . . . . . . . . . . അവർ യഹോവയെ: അവൻ നല്ലവൻ; യിസ്രായേലിനോട് അവന്‍റെ ദയ എന്നേക്കും ഉള്ളത് എന്നിങ്ങനെ വാഴ്ത്തി സ്തുതിച്ചുംകൊണ്ട് ഗാനപ്രതിഗാനം ചെയ്തു. അവർ യഹോവയെ സ്തുതിക്കുമ്പോൾ യഹോവയുടെ ആലയത്തിന്‍റെ അടിസ്ഥാനം ഇട്ടതുകൊണ്ട് ജനമെല്ലാം അത്യുച്ചത്തിൽ ആർത്തുഘോഷിച്ചു.

അവര്‍ എന്തുകൊണ്ട് അങ്ങനെ ചെയ്തുവെന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടെക്കാം. അടിസ്ഥാനം മാത്രമേ ഇട്ടിരുന്നുള്ളൂ. ആലയം അപ്പോഴും പണിതിരുന്നില്ല. അവര്‍ക്ക് ഇനിയും വളരെ ദൂരം മുന്നേറാന്‍ ഉണ്ടായിരുന്നു. ആലയം പണിതു തീരുന്നതിനു മുന്‍പ് അവര്‍ ദൈവത്തെ സ്തുതിക്കുവാന്‍ ആരംഭിച്ചു. നിങ്ങള്‍ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന മറച്ചുവെയ്ക്കപ്പെട്ട ചില വിലയേറിയ രഹസ്യങ്ങളുണ്ട്.

സ്തുതി എന്നത് വിശ്വാസത്തിന്‍റെ ഒരു പ്രവര്‍ത്തിയാണ്.
ഇത് പറയുന്നു, "കര്‍ത്താവേ, അങ്ങ് ആരംഭിക്കുന്നത്, അങ്ങേയ്ക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നും അവിടുന്ന് അത് പൂര്‍ത്തീകരിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. അങ്ങയുടെ പദ്ധതികള്‍ അങ്ങ് എനിക്ക് നല്‍കുന്നതിനായി നന്ദി കാരണം അങ്ങയുടെ പദ്ധതി എപ്പോഴും വിജയിക്കും." നിങ്ങള്‍ പുതിയ ചില സംരംഭങ്ങളിലേക്ക് എത്തുമ്പോള്‍, സംശയം നിങ്ങളുടെ മനസ്സിനെ ആക്രമിക്കുവാന്‍ തുടങ്ങും. "ഈ കാര്യം വിജയിക്കുമോ?" അങ്ങനെയുള്ള സമയങ്ങളില്‍, ദൈവത്തെ സ്തുതിക്കുവാന്‍ ആരംഭിക്കുക, ചെറിയ ആരംഭങ്ങള്‍ക്കായി ദൈവത്തിനു നന്ദി പറയുക. അതിശയകരമായ കൂടുതല്‍ കാര്യങ്ങള്‍ നിങ്ങള്‍ കാണും.

സ്തുതി നിങ്ങളെ ശക്തീകരിക്കും
നെഹെമ്യാവ് തന്‍റെ വേലക്കാരോട് പറഞ്ഞു, "യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നു." (നെഹെമ്യാവ് 8:10). നിങ്ങള്‍ക്ക് സന്തോഷം നഷ്ടപെട്ടാല്‍, നിങ്ങളുടെ ബലവും നിങ്ങള്‍ക്ക്‌ നഷ്ടമാകും. നിങ്ങളുടെ ബലം നഷ്ടപെട്ടാല്‍, ശത്രുവിനെ ജയിക്കുവാനുള്ള നിങ്ങളുടെ ശക്തിയും നിങ്ങള്‍ക്ക്‌ നഷ്ടമാകും. ശത്രുവിനെ അതിജീവിക്കുവാനുള്ള നിങ്ങളുടെ ശക്തി നഷ്ടമായാല്‍, നിങ്ങള്‍ പരാജയപ്പെടും. വേദപുസ്തകം പറയുന്നു, "അബ്രഹാം ദൈവത്തിന്‍റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിനു മഹത്ത്വം കൊടുത്തു." (റോമര്‍ 4:20).

സ്തുതി നിങ്ങളുടെ സാഹചര്യങ്ങളെ മാറ്റും.
ഇത് സങ്കല്‍പ്പിക്കുക, മണ്ണ്, കല്ല്‌, സിമന്‍റ് അതുപോലെ ഭാഗീകമായി പണിത കെട്ടിടഘടന, അതിന്‍റെ നടുവില്‍, ആളുകള്‍ ദൈവത്തിനു സ്തുതി അര്‍പ്പിക്കുന്നു. നിങ്ങള്‍ ദൈവത്തെ സ്തുതിക്കുമ്പോള്‍, നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് മാറ്റമുണ്ടായതായി തോന്നുകയില്ല, എന്നാല്‍ നിങ്ങളുടെ വീക്ഷണം തീര്‍ച്ചയായും മാറും. ലളിതമായി പറഞ്ഞാല്‍, നിങ്ങള്‍ പ്രാരംഭ ഘട്ടങ്ങളില്‍ തന്നെ ദൈവത്തെ സ്തുതിക്കുമ്പോള്‍, നിങ്ങള്‍ നന്നായി പ്രവര്‍ത്തിക്കയും, ജോലികള്‍ വളരെ നന്നായും വേഗത്തിലും പൂര്‍ത്തിയാകുകയും ചെയ്യും. നിങ്ങളുടെ വിശ്വാസം ശക്തിപ്പെടും, നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്ന് നിങ്ങള്‍ അറിയും.

പ്രാര്‍ത്ഥന
യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും; തലമുറതലമുറയോളം എന്‍റെ വായ്കൊണ്ട് നിന്‍റെ വിശ്വസ്തതയെ അറിയിക്കും.

Join our WhatsApp Channel


Most Read
● അധര്‍മ്മത്തിന്‍റെ ശക്തിയെ തകര്‍ക്കുക
● കയ്പ്പെന്ന ബാധ    
● ശക്തി കൈമാറ്റം ചെയ്യുവാനുള്ള സമയമാണിത്
● ദൈവീക സ്വഭാവമുള്ള വിശ്വാസം
● ആരാധന ഒരു ജീവിത ശൈലിയായി മാറ്റുക      
● പെന്തക്കൊസ്തിനു വേണ്ടിയുള്ള കാത്തിരിപ്പ്
● നീതിയുടെ വസ്ത്രം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ