അനുദിന മന്ന
ഏറ്റവും കൂടുതൽ പൊതുവായുള്ള ഭയം
Tuesday, 19th of November 2024
1
0
214
Categories :
ഭയം (Fear)
വിടുതല്‍ (Deliverance)
നിങ്ങൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് എന്തിനെയാണ്?
കഴിഞ്ഞ അനേക വർഷങ്ങളായി ഞാൻ എപ്പോഴൊക്കെ 'ഭയം' എന്ന വിഷയത്തെക്കുറിച്ച് പ്രസംഗിച്ചുവോ, അവിടെ യോഗത്തിനു ശേഷം, "നിങ്ങൾ എന്തിനെയാണ് കൂടുതൽ ഭയപ്പെടുന്നതെന്ന്"? ഞാൻ പലപ്പോഴും ആളുകളോട് ചോദിച്ചിട്ടുണ്ട്.
വ്യത്യസ്തമായ മറുപടിയാണ് എനിക്ക് ലഭിച്ചിട്ടുള്ളത് - ചിലത് രസകരവും ചിലത് വളരെ ചിന്തനീയവുമാണ്. ആളുകള്‍ ഭയപ്പെടുന്ന പല കാര്യങ്ങളുണ്ട്, എന്നാല്‍ ഏറ്റവും പൊതുവായി കാണുന്ന മൂന്ന് ഭയങ്ങള്‍ ഇവയാണ്:
ഏറ്റവും സാധാരണമായ മൂന്നു ഭയങ്ങള്‍
1. പരസ്യമായി അഭിസംബോധന ചെയ്യുക
ജോലിയോ അല്ലെങ്കില്‍ ഭൂമിശാസ്ത്രപരമായ സ്ഥലങ്ങള്‍ക്കോ അതീതമായി, ഒരു വലിയ വിഭാഗം ആളുകളും ഫലത്തില്‍ ഒരു കൂട്ടം ആളുകളുടെ മുമ്പാകെ സംസാരിക്കുവാന്‍ ഭയമുള്ളവരാണ്.
ഒരു പാസ്റ്റര്‍ എന്ന നിലയില്‍, നേതൃത്വത്തെ വളര്‍ത്തുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍, മുമ്പോട്ടു കടന്നുവന്നു പ്രാര്‍ത്ഥിക്കുവാനും, വചനം പങ്കുവെയ്ക്കുവാനും ഞാന്‍ ആളുകളെ ക്ഷണിക്കുമ്പോള്‍, ചിലര്‍ ഈ ഭയം നിമിത്തം പെട്ടെന്നുതന്നെ അത് നിരസിക്കുന്നു. ഈ രീതിയിലുള്ള ഭയം അവരുടെ ആത്മീക വളര്‍ച്ചയെ മുരടിപ്പിച്ചുക്കളഞ്ഞു.
2. നിരസിക്കപ്പെടും എന്നുള്ള ഭയം
നിരസിക്കപ്പെടുന്നു എന്ന ഭയം അടിസ്ഥാനപരമായി 'ഇല്ല' എന്ന വാക്ക് കേള്‍ക്കുന്നതും അഥവാ നിരസിക്കപ്പെട്ടു എന്ന ആശയം ഉണ്ടാകുന്നതും ആകുന്നു.
ഒരു ജീവിത പങ്കാളിക്കുവേണ്ടി നോക്കുന്നവരിലാണ് ഇങ്ങനെയുള്ള പ്രതികരണം അധികമായി കാണുവാന്‍ സാധിക്കുന്നത്. ഒരു യുവതി എനിക്ക് ഇപ്രകാരം എഴുതി അറിയിച്ചത് ഞാന്‍ ഓര്‍ക്കുന്നു, അവളുടെ വിവാഹാലോചന നടക്കുമ്പോള്‍ 11 പ്രാവശ്യം അത് മാറിപോയതു നിമിത്തം അവള്‍ ആത്മഹത്യ ചെയ്യുവാന്‍ തീരുമാനിച്ചു.
അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതിനുശേഷം, ഭയത്തെ അഭിമുഖീകരിക്കാന്‍ ഞാന്‍ അവള്‍ക്കു ആലോചന പറഞ്ഞുകൊടുത്തു. സദ്വര്‍ത്തമാനം എന്തെന്നാല്‍ ഇന്ന് അവള്‍ സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുന്നു എന്നതാണ്.
കച്ചവടം നടത്തുന്ന ആളുകളുടെ ഇടയില്‍ നിരസിക്കപ്പെടും എന്ന ഭയം വളരെ സാധാരണമാണ്, പ്രത്യേകിച്ച് തണുത്ത വസ്തുക്കള്‍ ഉണ്ടാക്കുന്നവര്‍ക്കിടയില്‍.
3. പരാജയപ്പെടും എന്ന ഭയം
യേശു പഠിപ്പിച്ച താലന്തുകളുടെ ഉപമ എനിക്ക് ഓര്‍മ്മയില്‍ വരുന്നു. യജമാനന്‍ തന്‍റെ ഓരോ ദാസന്മാര്‍ക്കും നിക്ഷേപത്തിനായി "തന്‍റെ കഴിവിനനുസരിച്ച്" താലന്തുകള്‍ കൊടുക്കുകയുണ്ടായി. അതില്‍ രണ്ടുപേര്‍ ജ്ഞാനത്തോടെ അത് ഉപയോഗിച്ചു. എന്നാല്‍, മൂന്നാമന്‍ തന്‍റെ താലന്ത് കുഴിച്ചിട്ടു. യജമാനന്‍ മടങ്ങിവന്നപ്പോള്‍, ആ മനുഷ്യന്‍ ഇപ്രകാരം സംസാരിച്ചു:
"നീ വിതയ്ക്കാത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു ഞാൻ അറിഞ്ഞു ഭയപ്പെട്ടു ചെന്നു നിന്‍റെ താലന്തു നിലത്തു മറച്ചുവച്ചു; നിന്‍റെത് ഇതാ, എടുത്തുകൊൾക എന്നു പറഞ്ഞു".(മത്തായി 25:24-25). ആ മനുഷ്യന്‍ എന്തുകൊണ്ടാണ് അവന്‍ നിക്ഷേപിക്കാതെ ഇരുന്നതെന്ന് ശ്രദ്ധാപൂര്‍വ്വം നോക്കുക - താന്‍ പരാജയപ്പെടുമോ എന്ന് ഭയപ്പെട്ടു.
ദൈവത്തിന്‍റെ ശക്തി കൂടുതലായി നമുക്ക് അനുഭവിക്കാന്‍ കഴിയാത്തതിന്‍റെയും അവന്‍റെ അത്ഭുതങ്ങള്‍ കൂടുതലായി കാണുവാന്‍ കഴിയാത്തതിന്‍റെയും പ്രാഥമീകമായ കാരണങ്ങളിലൊന്ന് പരാജയപ്പെടുമോ എന്ന ഭയമാകുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ ദുഷ്ട ദാസനെപോലെ, നാം നമ്മുടെ അവസരങ്ങള്‍ നിലത്തു കുഴിച്ചിടും എന്നിട്ട് ഒന്നും സംഭവിക്കുന്നില്ല എന്ന് പിറുപിറുക്കുകയും ചെയ്യും.
പരാജയ ഭീതി അനേക വിദ്യാര്‍ത്ഥികളെ ബാധിക്കയും അവരുടെ ഔദ്യോഗീക ജീവിതത്തില്‍ ഉയര്‍ന്നുവരുന്നതിനു തടസ്സമാകുകയും ചെയ്തിട്ടുണ്ട്.
എന്‍റെ സഹോദരന്മാരേ, നിങ്ങൾ വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്ന് അറിഞ്ഞ് അത് അശേഷം സന്തോഷം എന്ന് എണ്ണുവിൻ. എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണരും ആകേണ്ടതിനു സ്ഥിരതയ്ക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ. (യാക്കോബ് 1:2-4).
പരാജയത്താല്‍ നിങ്ങള്‍ നിരാശപ്പെട്ടുപോകരുത്. വിജയം അസാധ്യമാകുന്ന ഏക സമയം നിങ്ങള്‍ പിന്മാറുമ്പോള്‍ മാത്രമാണ് - ആകയാല്‍ ഒരിക്കലും വിട്ടുകൊടുക്കരുത്. കര്‍ത്താവ് നമ്മോടുകൂടെയുണ്ട്.

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, വികാരങ്ങളില്‍ ആശ്രയിക്കാതെ വിശ്വാസത്തില്‍ നടക്കുവാന്‍ ആവശ്യമായ കൃപയ്ക്കുവേണ്ടി ഞാന്‍ അങ്ങയോടു യാചിക്കുന്നു.
Join our WhatsApp Channel
Most Read
● കൃതജ്ഞതയുടെ ഒരു പാഠം● വിശ്വാസത്താല് കൃപ പ്രാപിക്കുക
● ക്രിസ്തു കല്ലറയെ ജയിച്ചു
● സുഹൃത്ത് ആകാനുള്ള അപേക്ഷ: പ്രാര്ത്ഥനയോടെ തിരഞ്ഞെടുക്കുക.
● ദാനിയേലിന്റെ ഉപവാസം
● ചെത്തിയൊരുക്കുന്ന കാലങ്ങള് -1
● വിദ്വാന്മാരില് നിന്നും പഠിക്കുക
അഭിപ്രായങ്ങള്‍